For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസാരം കുറയ്ക്കൂ അറിവ് നേടൂ

|

Zen
ടൊകുഗാവ യുഗത്തിലെ ഗുരുവായിരുന്ന ജിയുന്‍ പ്രശസ്ത സംസ്‌കൃത പണ്ഡിതന്‍ കൂടിയായിരുന്നു. യുവാവായിരുന്ന കാലത്ത് അദ്ദേഹം തന്റെ സഹപാഠികളെ പഠിപ്പിയ്ക്കുക പതിവായിരുന്നു. ഇക്കാര്യമറിഞ്ഞ അമ്മ ജുയന് ഒരിക്കലൊരു കത്തെഴുതി.

അമ്മ കത്തിലെഴുതിയിരുന്നത് ഇങ്ങനെ 'മകനേ നീ നല്ലൊരു ബുദ്ധ വിശ്വാസിയായിത്തീരുമെന്ന് എനിയ്ക്കുതോന്നുന്നില്ല. കാരണം നീ മറ്റുള്ളവര്‍ക്കുവേണ്ടി സഞ്ചരിക്കുന്ന ഒരു നിഘണ്ടുവായിത്തീരനാണ് ആഗ്രഹിക്കുന്നത്. വിവരങ്ങളും വ്യാഖ്യാനങ്ങളും കീര്‍ത്തിയും ബഹുമതിയും അവസാനിയ്ക്കില്ല.

അറിവ് പ്രസംഗിച്ച് നടക്കുന്ന പതിവ് നീ നിര്‍ത്തണമെന്ന് ഞാനാഗ്രഹിക്കുന്നു. ഏതെങ്കിലും മലനിരകളിലെ ചെറിയ ക്ഷേത്രത്തില്‍ ചെല്ലൂ, സംസാരം നിര്‍ത്തി ധ്യാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കൂ. ഇങ്ങനെ മാത്രമേ യഥാര്‍ത്ഥത്തിലുള്ള അറിവ് നിനക്ക് ലഭ്യമാവുകയുള്ളു.'

English summary

Zen Stories, Zen Master, Spirituality, Enlightenment, Buddha, Buddhist Doctrine, Meditation, Enlightenment, സെന്‍ കഥകള്‍, സെന്‍ ഗുരു, ബുദ്ധന്‍, ബുദ്ധ തത്വങ്ങള്‍, ബോധോദയം, ആത്മീയത

Jiun, a Shingon master, was a noted Sanskrit scholar of the Tokugawa era,
X
Desktop Bottom Promotion