For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മനസ്സാന്നിധ്യം

|

Monks
ഒരിക്കല്‍ ശക്തമായ ഒരു ഭൂചലനത്തില്‍ ഒരു സെന്‍ ക്ഷേത്രത്തിന്റെ ചിലഭാഗങ്ങള്‍ അടര്‍ന്നുവീണു. ഭയന്നുവിറച്ച സന്യാസിമാരെല്ലാവരെയും ഗുരു കെട്ടിടത്തില്‍ ഏറ്റവും ഉറപ്പോടെ പണിത അടുക്കളയിലേയ്ക്ക് മാറ്റി.

ഭൂചലനം നിലച്ചപ്പോള്‍ ഗുരു പറഞ്ഞു 'ഇപ്പോള്‍ നിങ്ങള്‍കണ്ടില്ലേ ഒരു ബുദ്ധസന്യാസി പ്രതിസന്ധികളോട് എങ്ങനെ പ്രതികരിക്കുമെന്ന്. ചലനമുണ്ടായപ്പോള്‍ ഞാന്‍ നിങ്ങളെയെല്ലാവരെയും കെട്ടിടത്തിലെ ഏറ്റവും സുരക്ഷിതഭാഗമായ അടുക്കളയിലേയ്ക്ക് മാറ്റി.

എന്റെ തീരുമാനം നല്ലതായിരുന്നു, അതിനാല്‍ നമ്മളെല്ലാവരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇതിനിടെ ഞാന്‍ അല്‍പം പരിഭ്രമിച്ചുപോയിരുന്നു, പതിവില്ലാത്തവിധം വലിയൊരു കപ്പ് വെള്ളം ഞാന്‍ കുടിച്ചപ്പോള്‍ നിങ്ങള്‍ക്ക് അത് മനസ്സിലായിക്കാണും.'

ഗുരുവിന്റെ സംസാരം കേട്ട് ശിഷ്യരില്‍ ഒരാള്‍ ചിരിച്ചു.

അത് കണ്ടപ്പോള്‍ ഗുരു അയാളോടായി ചോദിച്ചു 'എന്താണ് നിങ്ങള്‍ ചിരിക്കുന്നത്?'

അപ്പോള്‍ ശിഷ്യന്‍ 'അങ്ങ് കുടിച്ചത് വെള്ളമായിരുന്നില്ല, അത് സോയ സോസ് ആയിരുന്നു.'

English summary

Zen Stories, Zen Master, Spirituality, Enlightenment, Buddha, Buddhist Doctrine, Earthquake, Monk, സെന്‍ കഥകള്‍, സെന്‍ ഗുരു, ബുദ്ധന്‍, ബുദ്ധ തത്വങ്ങള്‍, ഭൂചലനം, സന്യാസി

A severe earthquake had a Zen temple shaking with some of its parts falling in parts. The terrified monks were sheltered in the kitchen by the teacher,
X
Desktop Bottom Promotion