For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൈന്ദവ ആചാരങ്ങള്‍, സത്യങ്ങള്‍!!

|

ഓരോ മതത്തിനും അതിന്റേതായ ആചാരാനുഷ്ഠാനങ്ങളുണ്ട്. ഇവയ്ക്കു പുറകില്‍ മിക്കവാറും വിശ്വാസങ്ങളായിരിക്കും കാരണങ്ങളായി പറയുന്നത്. എന്നാല്‍ ചിലപ്പോള്‍ ഇത്തരം വിശ്വാസങ്ങള്‍ക്കു പുറകില്‍ നമുക്കു തിരിച്ചറിയാന്‍ കഴിയാത്ത ചില ശാസ്ത്രീയ സത്യങ്ങളും കാണും.

ഹിന്ദു മതത്തിലും ഇത്തരം പല ആചാരാനുഷ്ഠാനങ്ങളുമുണ്ട്. ഇത്തരം ചില ആചാരങ്ങള്‍ക്കു പുറകില്‍ നമുക്കു പലര്‍ക്കുമറിയാത്ത പല ശാസ്ത്രീയ വിശദീകരണങ്ങളുമുണ്ട്. ഇത്തരം ശാസ്ത്രീയ വിശദീകരണങ്ങളെക്കുറിച്ചറിയൂ,

നാണയങ്ങള്‍

നാണയങ്ങള്‍

ക്ഷേത്രക്കുളങ്ങളിലും പുണ്യനദികളിലും നാണയങ്ങള്‍ എറിയുന്ന ആചാരം പലയിടത്തുമുണ്ട്. ഇത് പരമ്പരാഗത ആചാരമാണ്. പണ്ടുകാലത്ത് ചെമ്പു നാണയങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. ഇത് വെള്ളത്തില്‍ വീഴുമ്പോള്‍ ഇതില്‍ നിന്നുള്ള ലോഹം വെള്ളത്തിലൂടെ ശരീരത്തിലെത്തും. ഇത് ആരോഗ്യത്തിനു ഗുണകരമാണ്.

കൈകള്‍ കൂപ്പി

കൈകള്‍ കൂപ്പി

കൈകള്‍ കൂപ്പി നിന്നു പ്രാര്‍ത്ഥിയ്ക്കുന്നതും നമസ്‌തേ പറയുന്നതുമെല്ലാം പതിവാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ കൈവിരലുകളുടെ അറ്റത്തുള്ള പ്രഷര്‍ പോയിന്റുകളില്‍ മര്‍ദം വരുന്നു. ഈ പ്രഷര്‍ പോയന്റുകള്‍ കണ്ണ്, ചെവി, മനസ് എന്നിവയുടേതാണ്. ഇത് കണ്ണ്, ചെവി, മനസ് എന്നിവയുടെ ആരോഗ്യത്തിനു നല്ലതാണ്.

കാല്‍വിരലില്‍ മോതിരം

കാല്‍വിരലില്‍ മോതിരം

വിവാഹശേഷം സ്ത്രീകള്‍ കാല്‍വിരലില്‍ മോതിരം ധരിയ്ക്കുന്നതു പലയിടത്തും പതിവാണ്. രണ്ടാമത്തെ വിരലിലാണ് ഈ മോതിരം ധരിയ്ക്കുക. യൂട്രസ്, ഹൃദയം എ്ന്നിവയിലേയ്ക്കുള്ള നാഡികള്‍ ഈ വിരലിലുണ്ട്. മോതിരം ധരിയ്ക്കുമ്പോള്‍ ലോഹത്തിന്റെ സ്വാധീനം ഇവയുടെ ആരോഗ്യത്തെ ബലപ്പെടുത്തുന്നു.

പൊട്ടു തൊടുന്നത്

പൊട്ടു തൊടുന്നത്

നെറ്റിയ്ക്കു നടുവിലാണ് ഒരു പ്രധാന നാഡീവ്യൂഹമുണ്ട്. ഇവിടെ പൊട്ടു തൊടുന്നത് ശരീരത്തിലെ ഊര്‍ജം നില നിര്‍ത്തുന്നതിനു സഹായിക്കും. ഏകാഗ്രത നല്‍കും. ഇവിടെ പൊട്ടു തൊടുവാന്‍ അമര്‍ത്തുമ്പോള്‍ രക്തപ്രവാഹം വര്‍ദ്ധിയ്ക്കും.

അമ്പലമണി

അമ്പലമണി

അമ്പലമണിയടിച്ചു തൊഴുന്നത് കേരളത്തിനു പുറത്തെ മിക്കവാറും ക്ഷേത്രങ്ങളിലുള്ള ആചാരമാണ്. ദൈവത്തെ ഉണര്‍ത്താന്‍ എന്നതാണ് ഇതിന്റെ വിശദീകരണം. മണി മുഴങ്ങുമ്പോള്‍ ഇത് നമ്മുടെ തലച്ചോറിനെ ഉണര്‍ത്തും. ഏകാഗ്രത വര്‍ദ്ധിയ്ക്കും. ഇത് പ്രാര്‍ത്ഥിയ്ക്കാനുള്ള മനസും ശാന്തിയും നല്‍കും.

തുളസി

തുളസി

തുളസിയെ പുണ്യസസ്യമായാണ് കാണുന്നത്. തുളസിയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. ഇത് പാമ്പുകളെ അകറ്റി നിര്‍ത്തും. പല അസുഖങ്ങള്‍ക്കുമുള്ളൊരു പരിഹാരവുമാണ്.

ആല്‍മരം

ആല്‍മരം

ആല്‍മരം ക്ഷേത്രവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. രാത്രിയില്‍ പോലും ഓക്‌സിജന്‍ പുറപ്പെടുവിയ്ക്കാന്‍ കഴിവുള്ള ഒന്നാണിത്. ആലിനെ നശിപ്പിയ്ക്കാതിരിയ്ക്കാന്‍ പൂര്‍വികള്‍ കണ്ടുപിടിച്ച ഒരു വഴിയാകാം പുണ്യവൃക്ഷമെന്നത്.

മധുരം

മധുരം

ആഹാരത്തിനു ശേഷം അല്‍പം മധുരം എന്നത് ഒരു ചൊല്ലാണ്. എരിവിനു ശേഷം മധുരമെന്നും പറയും. എരിവുള്ള, മസാല കലര്‍ന്ന ഭക്ഷണങ്ങള്‍ ദഹനരസമുല്‍പാദിപ്പിയ്ക്കും. ഇത് ദഹനത്തെ സഹായിക്കും. മധുരം ദഹനം പതുക്കെയാക്കാം. ഇതുകൊണ്ടാണ് മധുരം അവസാനം എന്ന പ്രയോഗം.

കുടുമ

കുടുമ

പുരാണങ്ങളില്‍ കുടുമ വച്ച പുരുഷന്മാരെ കാണാം.ഇപ്പോഴും ഇത്തരക്കാരുണ്ട്.

ആയുര്‍വേദാചാര്യനായ സുശ്രുതന്റെ അഭിപ്രായപ്രകാരം ഈ ഭാഗത്തെ അധിപതി മര്‍മം എല്ലാ നാഡീവ്യൂഹങ്ങളുടേയും കേന്ദ്രമാണ്. ഇവിടെ കുടുമ വരയ്ക്കുമ്പോള്‍ ഇവിടെ മര്‍ദം പ്രയോഗിയ്ക്കപ്പെടുന്നു. ഊര്‍ജം നല്‍കുന്നു.

മയിലാഞ്ചി

മയിലാഞ്ചി

വിവാഹത്തിന് മയിലാഞ്ചിയിടുന്നത് പതിവാണ്. ചില സ്ഥലങ്ങളില്‍ വരനേയും മയിലാഞ്ചിയണിയിക്കും. മയിലാഞ്ചിയ്ക്ക് സ്‌ട്രെസ് കുറയ്ക്കാന്‍ സാധിയ്ക്കും. വിവാഹത്തോടനുബന്ധിച്ചുള്ള സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയ്ക്കാന്‍ ഈ ചടങ്ങിലൂടെ സാധിയ്ക്കും.

ദീപാവലി

ദീപാവലി

ദീപാവലിയക്കു മുന്നോടിയായി വീടു വൃത്തിയാക്കണമെന്നു പറയും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ഇതു വരിക. ഇതിനു മുന്‍പുള്ള മഴക്കാലം വീടു വൃത്തിയാക്കാന്‍ അധികം പറ്റാത്ത സമയാണ്. വീട്ടില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടാനും കേടുപാടുകള്‍ ഉണ്ടാകാനും സാധ്യതയുള്ള സമയം. ഇവ നേരെയാക്കാനുള്ള ഒരു വേള കൂടിയാണ് ദീപാവലി.

നിലത്തിരുന്നുണ്ണുന്നത്

നിലത്തിരുന്നുണ്ണുന്നത്

നിലത്തിരുന്നുണ്ണുന്നത് ഒരു ആചാരമാണ്. ഈ പൊസിഷന്‍ യോഗമുദ്രപ്രകാരം സുഖാസനം എന്നാണ് അറിയപ്പെടുന്നത്. ഇത് ദഹനത്തിനു സഹായിക്കുന്ന ഒരു പൊസിഷനാണ്.

കാല്‍ തൊടുമ്പോള്‍

കാല്‍ തൊടുമ്പോള്‍

മുതിര്‍ന്നവരുടെ കാല്‍ തൊട്ടു വണങ്ങുന്ന ശീലമുണ്ട്. ഇവര്‍ നെറുകയില്‍ കൈ വച്ച് അനുഗ്രഹിയ്ക്കുകയും ചെയ്യും.

കാല്‍ തൊടുമ്പോള്‍ ഹൃദയത്തില്‍ നിന്നും പൊസറ്റീവ് എനര്‍ജി ഉല്‍പാദിപ്പിക്കപ്പെടും. ഇത് അവരുടെ കൈവിരലിലെ നാഡികളിലൂടെ കാല്‍ തൊടുന്നയാളുടെ തലയില്‍ പതിയും. ഇത് ഊര്‍ജം നല്‍കും. ഷേയ്ക്ക്ഹാന്റ്, ആലിംഗനം എന്നിവയിലൂടെയും ഇത്തരം ഊര്‍ജപ്രവാഹം നടക്കുന്നുണ്ട്.

വ്രതം

വ്രതം

വ്രതം നോല്‍ക്കുന്നത് ഹിന്ദുമതത്തിലെ മാത്രമല്ല, അന്യമതങ്ങളിലേയും ആചാരമാണ്. ശരീരത്തിന്റെ ആരോഗ്യത്തിന് ദഹനേന്ദ്രിയത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യപ്പെടണം. വ്രതമെടുക്കുന്നതിലൂടെ ഭക്ഷണം ഉപേക്ഷിയ്ക്കുമ്പോള്‍ ദഹനേന്ദ്രിയം വൃത്തിയാകുന്നു. ഇതിലൂടെ ക്യാന്‍സര്‍, പ്രമേഹം, ഹൃദയപ്രശ്‌നങ്ങള്‍ തുടങ്ങിയ പല അസുഖങ്ങള്‍ക്കും പരിഹാരമാകുന്നു. ദഹനേന്ദ്രിയത്തിനു വിശ്രമം ലഭിയ്ക്കുമ്പോള്‍ ഇതിന് കൃത്യമായി പ്രവര്‍ത്തിയ്ക്കാനും സാധിയ്ക്കും.

വിഗ്രഹാരാധന

വിഗ്രഹാരാധന

വിഗ്രഹാരാധന ഹൈന്ദവമതത്തില്‍ പ്രധാനമാണ്. മുന്‍പില്‍ ഒരു രൂപമുണ്ടെങ്കില്‍ കൂടുതല്‍ ഏകാഗ്രത ലഭിയ്ക്കുമെന്നതാണ് ഇതിനു പുറകിലെ ശാസ്ത്രീയ വിശദീകരണം.

കയ്യില്‍ വള

കയ്യില്‍ വള

സ്ത്രീകള്‍ കയ്യില്‍ വളയിടുന്നതു സാധാരണം. ഈ ഭാഗമാണ് പള്‍സ്. വളയും പള്‍സുമായുള്ള ഘര്‍ഷണം ഹൃദയത്തിനു നല്ലതാണ്. കാരണം ഇതിലൂടെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഘര്‍ഷണം മൂലം ശരീരത്തില്‍ കൂടുതല്‍ ഊര്‍ജം ഉല്‍പാദിപ്പിക്കപ്പെടും.

കാതു കുത്തുന്നത്‌

കാതു കുത്തുന്നത്‌

കുട്ടികളുടെ കാതു കുത്തുന്ന ചടങ്ങുണ്ട്. ഇതുവഴി ബുദ്ധിയും ഏകാഗ്രതയും വര്‍്ദ്ധിയ്ക്കും. ഇയര്‍ കനാല്‍ തടസങ്ങള്‍ നീങ്ങും.

വടക്കോട്ടു തല വയ്ക്കുമ്പോള്‍

വടക്കോട്ടു തല വയ്ക്കുമ്പോള്‍

വടക്കോട്ടു തല വച്ചുറങ്ങരുതെന്നു പറയും. ഇത് മരണത്തെ ക്ഷണിച്ചു വരുത്തലാണെന്നാണ് പ്രമാണം. നമ്മുടെ ശരീരത്തിനും ഭൂമിയ്ക്കും കാന്തികകേന്ദ്രങ്ങളുണ്ട്. വടക്കോട്ടു തല വയ്ക്കുമ്പോള്‍ ഭൂമിയും ശരീരവും ആ കാന്തിക വലയം അസന്തുലിതമാകുന്നു. ഇത് ബിപി കൂട്ടും. മാത്രമല്ല, ഈ ദിശയില്‍ തല വയ്ക്കുമ്പോള്‍ കാന്തിക വലയം മൂലം ശരീരത്തിലെ അയേണ്‍ മുഴുവന്‍ ഒരു വശത്തു മാത്രം കേന്ദ്രീകരിയ്ക്കപ്പെടും. ഇത് തലവേദന, അല്‍ഷീമേഴ്‌സ് ഡിസീസ്, പാര്‍ക്കിന്‍സണ്‍സ് ഡിസീസ് തുടങ്ങിയ രോഗങ്ങള്‍ക്കു കാരണമാകും.

സൂര്യനമസ്‌കാരം

സൂര്യനമസ്‌കാരം

സൂര്യനമസ്‌കാരം സൂര്യനെ ധ്യാനിയ്ക്കുന്നതു മാത്രമല്ല. വെള്ളത്തിലിറങ്ങി നിന്ന് സൂര്യനഭിമുഖമായാണ് ഇതു ശരിയ്ക്കും ചെയ്യേണ്ടത്. വെള്ളത്തിലൂടെ സൂര്യരശ്മികള്‍ നോക്കുന്നത് ക്ണ്ണിനു നല്ലതാണ്. മാത്രമല്ല, ശരീരത്തെ മുഴുവന്‍ ഉണര്‍ത്താന്‍ ഇതിനു സാധിയ്ക്കും.

സീമന്തരേഖയിലെ സിന്ദൂരം

സീമന്തരേഖയിലെ സിന്ദൂരം

സീമന്തരേഖയിലെ സിന്ദൂരം ഹിന്ദു ആചാരപ്രകാരം പ്രധാനമാണ്.സിന്ദൂരമുണ്ടാക്കുന്നത് മഞ്ഞള്‍, മെര്‍ക്കുറി, ചെറുനാരങ്ങ എന്നിവ ചേര്‍ത്താണ്. ഇതിലെ മെര്‍കുറി ലൈംഗികതയെ ഉണര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണത്രെ. മാത്രമല്ല, ബിപി നിയന്ത്രിയ്ക്കാനും സഹായിക്കും. നടുരേഖയില്‍ തന്നെ സിന്ദൂരമണിഞ്ഞാലേ ഈ ഗുണം ലഭിയ്ക്കൂ.

ആര്‍ത്തവ കാലത്തെ ക്ഷേത്രവിലക്കിനു പുറകില്‍ആര്‍ത്തവ കാലത്തെ ക്ഷേത്രവിലക്കിനു പുറകില്‍

English summary

Shocking Science behind Hindu Traditions

Traditions in Hinduism were considered mainly as superstitions, but with the advent of science. These traditions are based on some scientific knowledge.
X
Desktop Bottom Promotion