രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

Posted By: Super
Subscribe to Boldsky

വാല്‍മീകി മഹര്‍ഷി രചിച്ച ഇതിഹാസമായ രാമായണത്തില്‍ നിന്ന് രാമനെയും, ലക്ഷ്മണനെയും, രാവണനെയും സീതയെയും കുറിച്ചെല്ലാം മനസിലാക്കാം. മനസിലാക്കിയ കാര്യങ്ങള്‍ ശരിയുമാണ്.

എന്നിരുന്നാലും വാല്‍മീകി രാമായണത്തില്‍ പറഞ്ഞിരിക്കുന്ന ചില കൗതുകകരമായ കാര്യങ്ങള്‍ പലര്‍ക്കും അറിവുള്ളതല്ല.

ശ്രീരാമന്‍, സീത, രാവണന്‍, ലക്ഷ്മണന്‍ എന്നിവരെ സംബന്ധിച്ച് ആര്‍ക്കും തന്നെ അറിയാനിടയില്ലാത്ത ചില കാര്യങ്ങളറിയാന്‍ തുടര്‍ന്ന് വായിക്കുക.

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

രാമായണം രചിച്ചത് വാല്‍മീകി മഹര്‍ഷിയാണ്. ഈ ഇതിഹാസത്തില്‍ 24000 ശ്ലോകങ്ങളും, 500 ഉപകാണ്ഡങ്ങളും, ഉത്തരങ്ങളോടൊപ്പം 7 കാണ്ഡങ്ങളും ഉണ്ട്. ദശരഥ രാജാവ് ശ്രീരാമന്‍റെ ജനനത്തിനായി യാഗം നടത്തുമ്പോള്‍ അദ്ദേഹത്തിന്‍റെ പ്രായം 60 വയസ്സാണ്.

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

ശ്രീ രാമചരിതമാനസില്‍ സീതയുടെ സ്വയംവര സമയത്ത് പരശുരാമന്‍ വന്നു എന്ന് പറയുന്നു. പക്ഷേ രാമായണം അനുസരിച്ച് രാമന്‍ സീതയെ വിവാഹം ചെയ്ത് അയോദ്ധ്യയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് പരശുരാമന്‍ എത്തിയത്.

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

ശ്രീരാമന്‍ വനവാസത്തിന് പോകുമ്പോള്‍‌ 27 വയസ്സാണ് പ്രായം.

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

ശ്രീരാമനോട് നാടുവിട്ടു പോകാനായി ആവശ്യപ്പെട്ടതറിഞ്ഞ ലക്ഷ്മണന്‍ കോപാകുലനാവുകയും തന്‍റെ സ്വന്തം പിതാവിനോട് യുദ്ധം ചെയ്ത് കിരീടം സ്വന്തമാക്കാന്‍ ശ്രീരാമനോട് ആവശ്യപ്പെടുകയും ചെയ്തു.

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

തന്‍റെ പിതാവായ ദശരഥ മഹാരാജാവിന്‍റെ മരണം ഭരതന്‍ സ്വപ്നത്തില്‍ ദര്‍ശിച്ചിരുന്നു. സ്വപ്നത്തില്‍ പിതാവ് കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് നില്‍ക്കുന്നത് ഭരതന്‍ കണ്ടു.

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

രാവണന്‍ സീതയെ തട്ടിക്കൊണ്ട് പോയപ്പോള്‍ പക്ഷികളുടെ രാജാവായ ജടായു സീതയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ നഷ്ടമായി. എന്നാല്‍ രാമായണം അനുസരിച്ച് ജടായുവല്ല അദ്ദേഹത്തിന്‍റെ പിതാവായ അരുണനാണ് സീതയെ രക്ഷിക്കാന്‍ പോയത്.

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

രാവണന്‍റെ സഹോദരിയായ ശൂര്‍പ്പണഖയുടെ ഭര്‍ത്താവായിരുന്നു വിദ്യുത്ജിന്‍. കാലകേയ രാജാവിന്‍റെ സൈന്യത്തിലെ സേനാപതിയായിരുന്നു അദ്ദേഹം. ലോകം കീഴടക്കാനിറങ്ങിയപ്പോള്‍ രാവണന്‍ കാലകേയനുമായും യുദ്ധം ചെയ്തു. ഈ യുദ്ധത്തില്‍ വിദ്യുത്ജിന്‍ കൊല്ലപ്പെട്ടു. കോപാകുലയായ ശൂര്‍പ്പണഖ രാവണനെ ശപിച്ചു.

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

രാവണന്‍ ഒരിക്കല്‍ ശിവഭഗവാനെ കാണാനായി കൈലാസ പര്‍വ്വതത്തിലെത്തി. കൈലാസത്തില്‍ വെച്ച് രാവണന്‍ നന്തിയെ പരിഹസിക്കുകയും നന്തി രാവണനെ ശപിക്കുകയും ചെയ്തു. ഒരു കുരങ്ങന്‍ രാവണന്‍റെ നാശത്തിന് കാരണമാകുമെന്നായിരുന്നു നന്തിയുടെ ശാപം.

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

രാമായണം അനുസരിച്ച് ശിവനെ പ്രീതിപ്പെടുത്താനായി രാവണന്‍ കൈലാസ പര്‍വ്വതം ഉയര്‍ത്തിയപ്പോള്‍ പാര്‍വ്വതീദേവി ഭയപ്പെടുകയും ഒരു സ്ത്രീ കാരണം രാവണന്‍ വധിക്കപ്പെടുമെന്ന് ശപിക്കുകയും ചെയ്തു.

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

രാമനും രാവണനും തമ്മില്‍ യുദ്ധം നടക്കുമ്പോള്‍ ഇന്ദ്രദേവന്‍ തന്‍റെ മാന്ത്രിക വാഹനം അയച്ച് കൊടുക്കുകയും അതിലിരുന്ന് ശ്രീരാമന്‍ രാവണനെ വധിക്കുകയും ചെയ്തു.

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

രാവണന്‍ ഒരു പണ്ഡിതനും വേദങ്ങള്‍‌ പഠിച്ച ആളുമായിരുന്നു. ഒരു മികച്ച വീണ വായനക്കാരനായിരുന്നതിനാലാണ് തന്‍റെ പതാകയില്‍ രാവണന്‍ വീണയുടെ ചിത്രം നല്കിയത്.

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

സീതാദേവിയെ മാതാവായ ഭൂമിദേവി തിരികെ വിളിച്ചപ്പോള്‍ സരയൂ നദിയില്‍ ജലസമാധി ചെയ്താണ് ശ്രീരാമന്‍ ഇഹലോകവാസം വെടിഞ്ഞത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

തന്‍റെ സഹോദരനെയും, ഭാര്യയെയും സംരക്ഷിക്കുന്നതിനായി രാജ്യമുപേക്ഷിച്ച് താമസിച്ച 14 വര്‍ഷം ലക്ഷ്മണന്‍ ഉറങ്ങിയില്ല എന്നാണ് വിശ്വാസം. ഇക്കാരണത്താല്‍ ലക്ഷ്മണനെ ഗുദകേശ് എന്ന് വിളിക്കുന്നു. അവരുടെ നാടുകടത്തിയ ആദ്യ ദിവസം വനത്തില്‍ വെച്ച് സീതാദേവിയും ശ്രീരാമനും ഉറക്കത്തിലായ സമയത്ത് നിദ്രാദേവി പ്രത്യക്ഷപ്പെടുകയും 14 വര്‍ഷത്തേക്ക് തനിക്ക് ഉറക്കം നല്കരുതെന്ന് ലക്ഷ്മണന്‍ ആവശ്യപ്പെടുകയും ചെയ്തു.

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?

മറ്റാരെങ്കിലും ഉറക്കം ഏറ്റെടുക്കാമെങ്കില്‍ വരം നല്കാമെന്ന് നിദ്രാദേവി പറഞ്ഞു. ലക്ഷ്മണന്‍റെ ആവശ്യപ്രകാരം നിദ്രാദേവി അദ്ദേഹത്തിന്‍റെ ഭാര്യയായ ഊര്‍മ്മിളയെ സന്ദര്‍ശിച്ചു. സീതയുടെ സഹോദരിയായിരുന്നു ഊര്‍മ്മിള. ഊര്‍മ്മിള അത് സമ്മതിക്കുകയും 14 വര്‍ഷത്തെ ഭര്‍ത്താവിന്‍റെ ഉറക്കം ഏറ്റെടുക്കുകയും ചെയ്തു. ഇക്കാരണത്താലാണ് ഊര്‍മ്മിള കഥയില്‍ അധികം ഭാഗത്ത് പ്രത്യക്ഷപ്പെടാത്തത്. എന്നാല്‍ രാവണന്‍റെ മകനായ മേഘനാദനെ വധിക്കാന്‍ കാരണമായത് ഊര്‍മ്മിളയാണ്. പതിനാല് വര്‍ഷം ഉറങ്ങാതിരുന്ന ഒരാള്‍ക്കേ മേഘനാദനെ വധിക്കാനാകുമായിരുന്നുള്ളൂ.

English summary

Shocking Truths Of Ramayana

Here are some of the shocking truths of Ramayana. Read more to know about,