For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശിവരാത്രി വ്രതത്തിന് ഇരട്ടി ഫലം

2019ലെ ശിവരാത്രി വ്രതത്തിന് ഇരട്ടി ഫലം

|

ഭഗവാന്‍ ശിവന് സമര്‍പ്പിയ്ക്കപ്പെട്ടിരിയ്ക്കുന്ന ദിവസമാണ് ശിവരാത്രി. കാളകൂട വിഷം കഴിച്ച് ലോകത്തെ രക്ഷിയ്ക്കാന്‍ ഭഗവാന്‍ ശിവന്‍ ശ്രമിച്ചപ്പോള്‍ ശിവനെ രക്ഷിയ്ക്കുവാന്‍ പാര്‍വ്വതീ ദേവി കണ്ഠത്തില്‍ അമര്‍ത്തിപ്പിടിച്ചെന്നും പുറത്തേയ്ക്കു തുപ്പാതിരിയ്ക്കാന്‍ വിഷ്ണു ഭഗവാന്‍ വായ പൊത്തിപ്പിടിച്ചുവെന്നുമാണ് വിശ്വാസം. ഇതോടെയാണ് നീലകണ്ഠനായതെന്നുമാണ് കഥ. ഇന്നേ ദിവസം ദമ്പതിമാര്‍ ഉറക്കമിളച്ചെന്നും ഫലം. ഇതിന്റെ പിന്‍തുടര്‍ച്ചയായാണ് ശിവരാത്രി വ്രതം ആചരിയ്ക്കുന്നത്.

സര്‍വ്വ പാപങ്ങളും ശമിപ്പിയ്ക്കുന്നതിന് ശിവരാത്രി വ്രതം ഉത്തമമാണെന്നു വേണം, പറയാന്‍. പൂര്‍വികര്‍ക്കു ബലി തര്‍പ്പണം ചെയ്യുന്നതു മുടങ്ങിയാല്‍ പിതൃ പൂജയ്ക്കു പറ്റിയ അവസരം കൂടിയാണിത്.

ഇത്തവണത്തെ,അതായത് 2019ലെ ശിവരാത്രി വ്രതത്തിന് ഏറെ വിശേഷതയുണ്ട്. ഇതു കൊണ്ടു തന്നെ ഇത് ചിട്ടയോടെ ആചരിച്ചാല്‍ ഇരട്ടി ഫലം എന്നാണ് പറയുക.

ഇത്തവണത്തെ ശിവരാത്രി വിശേഷമാണെന്നു പറയുവാനും ഇത് എങ്ങനെ ആചരിച്ചാലാണ് ഗുണകരമെന്നും അറിയൂ.

തിങ്കളാഴ്ച

തിങ്കളാഴ്ച

തിങ്കളാഴ്ച ദിവസം ഭഗവാന്‍ ശിവന്റെ ദിവസമാണ് എന്നു പറയാം. ശിവരാത്രിയും തിങ്കളാഴ്ചയും ഒരുമിച്ചു വരുന്നത് വളരെ ചുരുക്കം എന്നാണു പറയേണ്ടത്. മാത്രമല്ല, തലേന്ന്, അതായത് മാര്‍ച്ച് 3 ഞായറാഴ്ച പ്രദോഷമാണ്. പ്രദോഷ വ്രതം നോല്‍ക്കുന്നതും ശിവന് പ്രീതികരമാണ്. അപ്പോള്‍ ശിവരാത്രിയും പ്രദോഷവും ചേര്‍ന്നു വ്രതമെടുക്കുന്നത് ഇരട്ടി ഫലം നല്‍കും.

വ്രതം തുടങ്ങാം. രാത്രി ഉപ

വ്രതം തുടങ്ങാം. രാത്രി ഉപ

ഞായറാഴ്ച ഒരിക്കലൂണിലൂടെ വ്രതം തുടങ്ങാം. രാത്രി ഉപവാസം പ്രധാനം. അല്ലെങ്കില്‍ അരി ഭക്ഷണം കഴിയ്ക്കരുത്. വേണമെങ്കില്‍ പഴങ്ങളോ മറ്റോ ആകാം.ശിവരാത്രി ദിവസം അതിരാവിലെ കുളിച്ചു ദേഹശുദ്ധി വരുത്തി വിളക്കു കൊളുത്തി ശിവക്ഷേത്ര ദര്‍ശനം നല്ലതാണ്. ക്ഷേത്രത്തില്‍ നിന്നുള്ള തീര്‍ത്ഥം സേവിയ്ക്കുക.

ഓം നമ ശിവായ

ഓം നമ ശിവായ

ഭസ്മധാരിയാണ് ശിവന്‍. ഇതു കൊണ്ട് ഓം നമ ശിവായ ജപിച്ച് ഭസ്മധാരണം അത്യുത്തമമാണ്. പഞ്ചാക്ഷരി മന്ത്രമെന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് ദിവസം മുഴുവന്‍ ജപിയ്ക്കുന്നത് ഉത്തമമാണ്. ശിവാഷ്ടകം, ശിവ സഹസ്ര നാമം എന്നിവയും നല്ലതാണ്.

പൂര്‍ണ ഉപവാസമാണ്

പൂര്‍ണ ഉപവാസമാണ്

പൂര്‍ണ ഉപവാസമാണ് ശിവരാത്രി ഫലത്തിന് ഉത്തമമായി പറയുന്നത്. വേണമെങ്കില്‍ മാത്രം പഴവര്‍ഗങ്ങള്‍ കഴിയ്ക്കാം. കരിക്കിന്‍ വെള്ളം സേവിയ്ക്കാം.

കൂവളമാല

കൂവളമാല

അന്നേ ദിവസം കൂവളമാല ശിവന് വഴിപാടു ചെയ്യുന്നതും പൂജിച്ച കൂവളമില ചൂടുന്നതും നല്ലതാണ്. കൂവളത്തിന്റെ ഇല പ്രദോഷത്തിനും ശിവരാത്രി ദിവസവും നുള്ളരുത്. കൂവളത്തില കൊണ്ടുള്ള അര്‍ച്ചനയും പ്രധാനമാണ്.

ദമ്പതിമാര്‍

ദമ്പതിമാര്‍

ദമ്പതിമാര്‍ ഒരുമിച്ച് ഇന്നേ ദിവസം ഉപവാസം നോല്‍ക്കുന്നത്, ക്ഷേത്ര ദര്‍ശനം നടത്തുന്നത് ഏറെ നല്ലതാണ്. ഐക്യമത്യ സുക്ത അര്‍ച്ചന, ഉമാ മഹേശ്വര പൂജ എന്നിവ ഏറെ നല്ലതാണ്. ഇത് ദാമ്പത്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാണ്. ഇതുപോലെ ഇന്നേ ദിവസം സ്വയംവര പുഷ്പാജ്ഞലി നടത്തുന്നത് മംഗല്യഭാഗ്യത്തിന് ഉത്തമമാണ്.

ശിവന്

ശിവന്

ശിവന് നെയ് വിളക്ക്, പിന്‍വിളക്ക്, കരിക്കുമുട്ട് എന്നിവയെല്ലാം ഇന്നേ ദിവസം നടത്തിയാല്‍ ഏറെ ഗുണകരമാണ്. ശിവനു ധാരയും ഇഷ്ട വഴിപാടാണ്. ഇതു പോലെ പാലഭിഷേകവും നല്ലതാണ്. ഇന്നേ ദിവസം അന്നദാനം വഴിപാടായി ചെയ്യുന്നതും ഗുണകരമാണ്.

സ്ത്രീകള്‍

സ്ത്രീകള്‍

സ്ത്രീകള്‍ ശിവ ക്ഷേത്രത്തില്‍ ഒറ്റയടി പ്രദക്ഷിണവും പുരുഷന്മാര്‍ ശയന പ്രദക്ഷിണവും നടത്തുന്നതു നല്ലതാണ്.

ഉറക്കമിളയ്ക്കലാണ്‌

ഉറക്കമിളയ്ക്കലാണ്‌

ഉറക്കമിളയ്ക്കലാണ്‌ ഏറെ പ്രധാനം. രാത്രി മുഴുവന്‍ ഉറക്കമിളച്ച് രാവിലെ കുളിച്ചു വ്രതശുദ്ധിയോടെ ക്ഷേത്ര ദര്‍ശനം നടത്തി തീര്‍ത്ഥം സേവിച്ചോ പ്രസാദം കഴിച്ചോ പാരണ വീട്ടാം. അതായത് വ്രതം അവസാനിപ്പിയ്ക്കാം.

English summary

Shivarathri Speciality And Rituals

Shivarathri 2019 Speciality And Rituals, Read more to know about,
X
Desktop Bottom Promotion