Just In
Don't Miss
- News
പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ മൂലം വലിയൊരു വിപത്താണ് ഇല്ലാതായത്: ഷിബു ബേബി ജോണ്‍
- Movies
ബോളിവുഡില്‍ വീണ്ടുമൊരു താരവിവാഹം; ടൈഗറും ദിഷയും ഒന്നാകുന്നു? അച്ഛന് പറയാനുള്ളത്
- Automobiles
കത്തുന്നന ഇന്ധന വിലയ്ക്ക് ശമനമായി നികുതി വെട്ടി ചുരുക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
- Sports
പന്ത് നേടി, ഐസിസിയുടെ പ്ലെയര്‍ ഓഫ് മന്താവാന് ഇനി അശ്വിന്- ലിസ്റ്റില്‍ ജോ റൂട്ടും
- Finance
ഐടി, ഓട്ടോ ഓഹരികൾ തുണച്ചു; സെന്‍സെക്സിൽ 447 പോയിന്റ് നേട്ടം, നിഫ്റ്റി 14,900 -ത്തിന് മുകളില്‍
- Travel
മാര്‍ച്ച് മാസത്തില്‍ 'ചില്' ആകാം.. അടിപൊളി യാത്രകള്‍ക്കായി ഈ ഇടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ശനിയുടെ നക്ഷത്രമാറ്റം; ഈ 4 രാശിക്കാര്‍ക്ക് മഹാഭാഗ്യം
സൂര്യപുത്രനായ ശനിയെ കര്‍മ്മഫലങ്ങളുടെ ദാതാവായി അറിയപ്പെടുന്നു. ഒരാളില്‍ ശനി നല്ല നിലയില്‍ തുടരുന്നുവെങ്കില്‍ ആ വ്യക്തിയുടെ എല്ലാ മോശമായ കാര്യങ്ങളും മാറാന്‍ തുടങ്ങുകയും എല്ലാ പ്രവൃത്തികളിലും വിജയിക്കുകയും ചെയ്യുന്നു. അതേസമയം, ശനിയുടെ മോശം ദൃഷ്ടി ഒരു വ്യക്തിയിലേക്ക് വീഴുകയാണെങ്കില്‍, അവര്‍ക്ക് പല പ്രശനങ്ങളും നേരിടേണ്ടിവരുന്നു.
Most read: ലാല്‍ കിതാബ് പ്രകാരം 2021ല്‍ 12 രാശിക്കും ഫലം
2021 ല്‍ ശനി രാശിചിഹ്നം വിട്ട് നീങ്ങുകയില്ല. 2021 വര്‍ഷത്തില്‍ സ്വന്തം ചിഹ്നമായ മകരത്തില്‍ തുടരും. എന്നാല്‍ ഈ വര്‍ഷം ശനി നക്ഷത്രം മാറി സഞ്ചരിക്കും. വര്‍ഷത്തിന്റെ തുടക്കത്തില്‍, ശനി ഉത്രാടം നക്ഷത്രത്തിലായിരിക്കും. തുടര്‍ന്ന്, ജനുവരി 22 ന് തിരുവോണം നക്ഷത്രത്തില്‍ പ്രവേശിക്കുകയും ചെയ്യും. 2021 ല്‍ ശനിയുടെ ഈ നക്ഷത്ര പരിവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ രാശിക്കും ഫലങ്ങള്‍ മാറിമാറി വരും. ചില രാശിക്കാര്‍ക്ക് നേട്ടങ്ങളും ചില രാശിക്കാര്‍ക്ക് ഈ സമയം കോട്ടങ്ങളും കാണുന്നു. ശനിയുടെ ഈ പരിവര്‍ത്തനത്തിന്റെ സമ്പൂര്‍ണ ഫലം അറിയാന്‍ ലേഖനം വായിക്കൂ.
കൂടുതല്‍ ജ്യോതിഷ ലേഖനങ്ങള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

മേടം
മേടം രാശിക്കാര്‍ക്ക് ശനിയുടെ ഗ്രഹസ്ഥാനം അനുസരിച്ച് ഈ വര്‍ഷം സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും, പക്ഷേ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. പിതാവുമായുള്ള നിങ്ങളുടെ ബന്ധം അല്‍പ്പം വഷളായേക്കാം. അവരുടെ ആരോഗ്യവും പ്രത്യേകം ശ്രദ്ധിക്കണം. ശനിയുടെ ഈ യാത്ര നിങ്ങളുടെ പിതാവിന് നല്ലതല്ല. ചില കാരണങ്ങളാല്‍, നിങ്ങളുടെ കുടുംബത്തില്‍ നിന്ന് നിങ്ങള്‍ക്ക് അകന്നുനില്ക്കേണ്ടിയും വരാം.

ഇടവം
വര്‍ഷത്തിന്റെ തുടക്കത്തില്‍ ശനി ഉത്രാടം നക്ഷത്രത്തിലായിരിക്കും. പിന്നീടത് തിരുവോണം നക്ഷത്രത്തിലേക്ക് നീങ്ങും. കുടുംബത്തില്‍ സന്തോഷം ലഭിക്കും. ഒരു പുതിയ സ്വത്തോ വാഹനമോ വാങ്ങാനായേക്കാം. ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുക്കുന്നവര്‍ക്ക് ഗുണം ലഭിക്കും. എന്നിരുന്നാലും, ഈ സമയത്ത് നിങ്ങളുടെ മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായിരിക്കും, കാരണം നിരവധി പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്തും. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിജയം നേടാനാകും. നിങ്ങളുടെ സഹോദരങ്ങള്‍ക്ക് സമയം നല്ലതല്ല, അവര്‍ക്ക് ചില പ്രശ്നങ്ങളുണ്ടാകാം.
Most read: ഇടവം രാശി: ഓരോ ചുവടും ശ്രദ്ധയോടെ വേണ്ട വര്‍ഷം

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. നിരവധി ജോലികളില്‍ പരാജയം വന്നേക്കാം. നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം വര്‍ധിക്കും. ശനിയുടെ യാത്രാമാര്‍ഗം നിങ്ങളുടെ ഇളയ സഹോദരങ്ങളെയും ബാധിക്കും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കുക, കാരണം ഈ യാത്രയ്ക്കിടെ മിഥുനം രാശിക്കാര്‍ക്ക് ഗുരുതരമായ രോഗമുണ്ടാകാന്‍ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിലും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല, നിങ്ങള്‍ ഈ വര്‍ഷം വളരെ ക്ഷമയോടെ പ്രവര്‍ത്തിക്കേണ്ടിവരും.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശനിയുടെ ഗ്രഹസ്ഥാനം സമ്മിശ്ര ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ പങ്കാളിയ്ക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. ഈ സമയത്ത് നിങ്ങള്‍ അവരെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ യാത്രാമാര്‍ഗം കാരണം നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കമുണ്ടാകാന് സാധ്യതയുണ്ട്. എന്നിരുന്നാലും, ബിസിനസ്സ് കാര്യങ്ങള്‍ക്ക് സമയം മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബിസിനസില്‍ വിജയം നേടാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. ഈ സമയം പ്രണയിതാക്കള്‍ക്കും നല്ലതായിരിക്കും. ദീര്‍ഘകാലമായുള്ള തര്‍ക്കങ്ങള്‍ അകലും.
Most read: ധനികനാകാണോ? ഈ മന്ത്രം ചൊല്ലൂ

ചിങ്ങം
ശനിയുടെ ഈ യാത്രാമാര്‍ഗം നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ സ്വാധീനിക്കും, നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ എതിരാളികളില്‍ നിങ്ങള്‍ വിജയിക്കും. മത്സരപരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം ലഭിക്കും. ബാങ്ക് വായ്പകള്‍ നേടാനാകും. ഈ യാത്രാമാര്‍ഗം പ്രണയ ജീവിതത്തിന് തിരിച്ചടി നല്‍കും. പങ്കാളിയുമായി തര്‍ക്കമുണ്ടാകാം. നിങ്ങള്‍ക്ക് ഈ വര്‍ഷം ചെലവ് വര്‍ദ്ധിക്കും. വിദേശയാത്രയ്ക്ക് ശക്തമായ യോഗമുണ്ടാക്കാം. നിയമതര്‍ക്കങ്ങളില്‍ വിജയം നേടാനാകും.

കന്നി
ശനിയുടെ ഈ യാത്രാമാര്‍ഗം കന്നി രാശിക്കാര്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ മക്കള്‍ക്ക് വിദേശത്തേക്ക് പോകാനുള്ള സാധ്യത നിലനില്ക്കും. അതേസമയം, ചില വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് തടസ്സം നേരിടേണ്ടിവരാം. ഈ സമയത്ത്, മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിച്ചേക്കാം. പ്രണയത്തിന്റെ കാര്യത്തില്‍, ഈ യാത്രാമാര്‍ഗം നല്ലതാണ്, കൂടാതെ ചിലര്‍ക്ക് പ്രണയവിവാഹവും നടത്താം. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും വഴിയുണ്ട്. ഈ സമയത്ത്, നിങ്ങളുടെ സമ്പത്തിന്റെ ഉറവിടങ്ങള്‍ വര്‍ദ്ധിക്കും.
Most read: വിരലുകള്‍ക്ക് ഇടയിലെ വിടവ് പറയും രഹസ്യം

തുലാം
ശനിയുടെ ഈ യാത്രാമാര്‍ഗം തുലാം രാശിക്കാര്‍ക്ക് സ്വത്തിന്റെ കാര്യത്തില്‍ നേട്ടം നല്‍കും. സ്ഥലമോ മറ്റോ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഈ കാലയളവ് ശുഭകരമായിരിക്കും. വീട് പണിയാനുള്ള നിങ്ങളുടെ ആഗ്രഹവും പൂര്‍ത്തീകരിക്കാന്‍ കഴിയും. സമൂഹത്തില്‍ നിങ്ങളുടെ ആദരവ് വര്‍ദ്ധിക്കും. ഒപ്പം നിങ്ങളുടെ സാമ്പത്തിക വശവും വളരെ ശക്തമായിരിക്കും. ഈ കാലയളവില്‍ അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കുക, കാരണം അവള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ചില ജോലികളില്‍ കഠിനാധ്വാനം ചെയ്തിട്ടും ശരിയായ ഫലങ്ങള്‍ ലഭിക്കാത്തതില്‍ നിങ്ങള്‍ നിരാശനായേക്കാം. ഔദ്യോഗികജീവിതവും കുടുംബജീവിതവും തമ്മില്‍ ഒന്നിച്ചുകൊണ്ടുപോകേണ്ടതുണ്ട്.

വൃശ്ചികം
ശനിയുടെ ഈ യാത്രാമാര്‍ഗത്തില്‍ നിങ്ങള്‍ക്ക് വളരെ നല്ല ഫലങ്ങള്‍ ലഭിക്കും. എല്ലാത്തിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഈ സംക്രമണ കാലയളവില്‍, വീട്ടിലെ അംഗങ്ങള്‍ തമ്മില്‍ യോജിപ്പില്‍ തുടരും. നിങ്ങള്‍ പെട്ടെന്ന് പണം നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സമയത്ത്, സഹോദരങ്ങള്‍ വിദേശത്തേക്ക് പോകാനുള്ള സാധ്യതയുണ്ട്. ഭാഗ്യം നിങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്ന കാലയളവാണിത്. മുടങ്ങിയ പ്രവൃത്തികള്‍ ഈ സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയും. നിങ്ങള്‍ സാമ്പത്തികമായും ശക്തരായി തുടരും. നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യത്തെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കുക.
Most read: 5 അല്ലി ഗ്രാമ്പൂ; പണവും ജയവും എന്നും കൂടെ

ധനു
ധനു രാശിക്കാര്‍ക്ക് ഗുണപരമായ ഫലങ്ങള്‍ ലഭിക്കും. ഈ സമയത്ത്, നിങ്ങള്‍ക്ക് പൂര്‍ണ്ണ ഭാഗ്യം ലഭിക്കും. നിങ്ങളുടെ കുടുംബാന്തരീക്ഷം കൂടുതല്‍ മികച്ചതായിരിക്കും. വളരെക്കാലമായി തുടരുന്ന ഏത് പ്രശ്നവും ഉടന്‍ അവസാനിക്കും. ഇളയ സഹോദരങ്ങളുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ഈ സമയത്ത്, ഏതെങ്കിലും കാരണത്താല്‍ നിങ്ങള്‍ക്ക് കുടുംബത്തില്‍ നിന്ന് മാറേണ്ടി വന്നേക്കാം. നിങ്ങളുടെ ജീവിതത്തില്‍ പെട്ടെന്നുള്ള സമ്പത്ത് വര്‍ധനവ് കണ്ടേക്കാം. പൂര്‍വ്വിക സ്വത്തിന്റെ ആനുകൂല്യവും ലഭിക്കും. മാതാപിതാക്കളുടെ ആരോഗ്യത്തില്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. ഈ സമയത്ത് നിങ്ങളുടെ പിതാവിന്റെ ആരോഗ്യം അല്പം ദുര്‍ബലമായിരിക്കും. നിങ്ങളുടെ സംസാരവും നിയന്ത്രിക്കേണ്ടതുണ്ട്.

മകരം
ഈ യാത്രാമാര്‍ഗം കാരണം, നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടാകും. നിങ്ങളുടെ പിതാവിന്റെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ഇതുകൂടാതെ, ഈ സമയത്ത് നിങ്ങള്‍ക്ക് എവിടെനിന്നും പെട്ടെന്ന് പണം ലഭിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക. പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട ആനുകൂല്യമുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കമുണ്ടാകാന് സാധ്യതയുണ്ട്. ബിസിനസ്സ് യാത്രകള്‍ സാധ്യമാണ്.
Most read: ഈ സ്വപ്നം കണ്ടാല്‍ പണനഷ്ടം ഫലം; കരുതിയിരിക്കുക

കുഭം
കുംഭം രാശിക്കാരെ ശനിയുടെ യാത്രാമാര്‍ഗം പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ചില വലിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഇതുകൂടാതെ, ആരോഗ്യത്തിന്റെ കാര്യത്തിലും നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത്, നിങ്ങളെയും നിങ്ങളുടെ ജീവിത പങ്കാളിയുടെ ആരോഗ്യത്തെയും പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ സാമ്പത്തിക ചെലവുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ചിന്താപൂര്‍വ്വം പണം ചെലവഴിക്കുക. അതേ സമയം ഉറക്ക പ്രശ്നങ്ങളും നിങ്ങളെ അലട്ടും. ഈ സമയത്ത്, ദൂരത്തേക്ക് പോകാനുള്ള സാധ്യത രൂപപ്പെടാം. ബിസിനസ്സ് മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് വിജയസാധ്യതയുണ്ട്. നിങ്ങള്‍ എവിടെയെങ്കിലും പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഈ സമയം തികച്ചും അനുയോജ്യമാണെന്ന് തെളിയും.

മീനം
മീനം രാശിക്കാര്‍ക്ക് ധാരാളം പോസിറ്റീവ് ഫലങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ എതിരാളികളെ ജയിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. വിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ളവര്‍ക്ക് ഈ യാത്രാമാര്‍ഗം വളരെ മികച്ചതായിരിക്കും. ഇതുകൂടാതെ, മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്കും സമയം നല്ലതാണ്. നിങ്ങളുടെ ആഗ്രഹങ്ങള്‍ പലതും ഈ സമയത്ത് നിറവേറ്റപ്പെടും. ഈ യാത്രയ്ക്കിടെ, സമ്പത്തും നേടാനാകും. വിദേശ സ്രോതസ്സില്‍ നിന്നും ലാഭമുണ്ടാകാം, ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. തൊഴില്‍ മേഖലയില്‍ വിജയിക്കും. ശാരീരികമായി, ഈ സമയം നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും.
Most read: ഭാഗ്യം തേടിവരും, തീര്‍ച്ച; വീട്ടില്‍ ഇതൊക്കെ സൂക്ഷിക്കൂ