For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ മന്ത്രത്തിന് മുന്നില്‍ കണ്ടകശനി ദോഷം ഇല്ലേ ഇല്ല

|

ശനിയുടെ അപഹാരം പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്. എന്നാല്‍ ഏത് കാര്യത്തിനും തടസ്സങ്ങളും ദോഷവും ഉണ്ടാവുമ്പോള്‍ അത് പല തരത്തിലുള്ള മാനസിക പ്രയാസങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. ശനിദോഷം ജീവിതത്തിന്റെ പല മേഖലകളിലും തിരിച്ചടി പോലും നല്‍കുന്ന അവസ്ഥയാണ്. കടബാധ്യത, മനപ്രയാസം, ആരോഗ്യ പ്രശ്നങ്ങള്‍, ദുരിതം എന്നിവയെല്ലാം ശനിദോഷത്തിന്റെ ഫലമായി നമ്മുടെ ജീവിതത്തില്‍ ബാധിക്കുന്നുണ്ട്. ഇത് ആയുസ്സിന് പോലും ദുരിതമുണ്ടാക്കുന്ന ഒന്നാണ്. ഇത്തരം അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് വേണ്ടി ഭഗവാനെ പ്രാര്‍ത്ഥിക്കുക മാത്രമാണ് ഏക പോംവഴി.

ശനി ദോഷം മാറാന്‍ ശനിയാഴ്ച 6-7ന് ഇടയില്‍ ഇത്‌ശനി ദോഷം മാറാന്‍ ശനിയാഴ്ച 6-7ന് ഇടയില്‍ ഇത്‌

കണ്ടക ശനി, ഏഴര ശനി എന്നിവ മരണ തുല്യമാണ് എന്നുള്ളതാണ് സത്യം. ഇത് അതിനോടൊപ്പമുള്ള നഷ്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. കണ്ടക ശനി കൊണ്ടേ പോവൂ എന്ന് പറയുന്നത് തന്നെ അതുകൊണ്ടാണ്. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിനും ശനി അനുകൂലമാക്കുന്നതിനും ചില മന്ത്രങ്ങള്‍ക്ക് സാധിക്കും. ശനി ദോഷ പരിഹാരത്തിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോ്ക്കാം.

അപഹാര കാലം

അപഹാര കാലം

ശനിയുടെ അപഹാരം കാലം എന്ന് പറയുന്നത് വളരെയധികം പ്രശ്‌നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന ഒരു സമയമാണ്. കണ്ടകശനി, ഏഴര ശനി, അഷ്ടമശനി എന്നിവയാണ് ശനിയുടെ അപഹാര കാലം കടന്ന് പോവുന്ന സമയങ്ങള്‍. ശാസ്താവിനെയാണ് ശനിദോഷക്കാര്‍ പ്രാര്‍ത്ഥിക്കേണ്ടത്. ശാസ്താവ് ശനി ദോഷങ്ങള്‍ എല്ലാം ഇല്ലാതാക്കുന്നതിനും ശനി അനുകൂലമാക്കുന്നതിനും അനുഗ്രഹിക്കുന്നു. ശനിയാഴ്ചയാണ് ശനിദേവന് വേണ്ടി മന്ത്രം ജപിക്കേണ്ടതും.

 പുഷ്പാഞ്ജലി നടത്തണം

പുഷ്പാഞ്ജലി നടത്തണം

ശനിയാഴ്ച ദിവസം ഈ പുഷ്പാഞ്ജലി ചെയ്യുന്നത് ഉത്തമമാണ്. തുളസി, ശംഖുപുഷ്പം, കൂവളം എന്നിവ കൊണ്ട് പുഷ്പാഞ്ജലി നടത്തണം. 3, 5, 7, 9, 12 എന്നീ ആഴ്ചകളില്‍ പുഷ്പാഞ്ജലി നടത്താന്‍ ശ്രദ്ധിക്കണം. ശാസ്താമന്ത്രങ്ങള്‍ ഉരുവിടുന്നതിന് ശ്രദ്ധിക്കണം. ശ്രീകോവിലിന് മുന്നില്‍ ശാസ്താവിനെ തൊഴുത് ശാസ്താ മന്ത്രങ്ങള്‍ ജപിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ശനിദോഷത്തിന്റെ കാഠിന്യം കുറക്കുന്നതിന് സഹായിക്കുന്നുണ്ട്.

മന്ത്രം

മന്ത്രം

ശനി ബീജ മന്ത്രം

ഓം പ്രാം പ്രീം പ്രൗം സ ശനീശരായ നമ:

ശനി ഗായത്രി മന്ത്രം

ഓം ശനീശരായ വിദ്മഹേ ഛായാപുത്രായ ധീമഹീ

തന്നോ മന്ദ: പ്രചോദയാത്

ശനി സ്തോത്രം

നീലാംജന സമാഭാസം രവിപുത്രം യമാഗ്രജം

ഛായാമാര്‍താണ്ഡസംഭൂതം തം നമാമി ശനീശരം .

ശനി പീഡാഹര സ്തോത്രം

സൂര്യപുത്രോ ദീര്‍ഘദേഹോ വിശാലാക്ഷ: ശിവപ്രിയ:

ദീര്‍ഘചാര പ്രസന്നാത്മ പീഡാം ഹരതു മേ ശനി

അയ്യപ്പസ്വാമിയെ ഭജിക്കാം

അയ്യപ്പസ്വാമിയെ ഭജിക്കാം

സാക്ഷാല്‍ ധര്‍മ്മശാസ്താവിനെയാണ് ശനി ദോഷമുള്ളവര്‍ ഭജിക്കേണ്ടത്. ശാസ്താവിന് പ്രിയപ്പെട്ട ദിനം ശനിയാഴ്ചയാണ്. ഈ ദിവസം കറുപ്പ് വസ്ത്രം ധരിക്കുന്നതാണ് നല്ലത്. അല്ലാത്തവര്‍ നീല വസ്ത്രവും ധരിക്കാവുന്നതാണ്. ശനിയാഴ്ച ഒരിക്കല്‍ എടുക്കുന്നതും നല്ലതാണ്. ഇതെല്ലാം ശനിദോഷകാഠിന്യം കുറക്കുന്നുണ്ട്. പക്കപ്പിറന്നാള്‍ ദിവസം ക്ഷേത്രദര്‍ശനം നടത്തുക. പൂര്‍ണ ഭക്ഷണമുപേക്ഷിച്ചും ഉപവാസം നടത്താവുന്നതാണ്.

വഴിപാടുകള്‍ ഇങ്ങനെ

വഴിപാടുകള്‍ ഇങ്ങനെ

അയ്യപ്പക്ഷേത്രങ്ങളില്‍ ശനിദോഷ പരിഹാരത്തിന് വേണ്ടി വഴിപാടുകള്‍ കഴിക്കാവുന്നതാണ്. നീരാഞ്ജനം, എള്ള് തിരി എന്നീ വഴിപാടുകള്‍ നടത്തുക. എള്ള് പായസം വഴിപാടായി കഴിക്കുന്നതും ശനിദോഷ കാഠിന്യത്തിന് പരിഹാരമേകുന്നതാണ്. ഇതെല്ലാം ചെയ്യുന്നതിലൂടെ ശനിദോഷത്തെ നമുക്ക് ഇല്ലായ്മ ചെയ്യാം. ഇത് കൂടാതെ കറുത്ത എള്ള് നല്ല വൃത്തിയുള്ള തുണിയില്‍ പൊതിഞ്ഞ് പൂജാമുറിയില്‍ വെക്കുന്നതിലൂടെ അത് നിങ്ങളുടെ ശനിദോഷത്തെ ഇല്ലാതാക്കും എന്നാണ് വിശ്വാസം.

വഴിപാടുകള്‍ ഇങ്ങനെ

വഴിപാടുകള്‍ ഇങ്ങനെ

എട്ട് മയില്‍ പീലി കറുത്ത ചരടില്‍ കെട്ട് വെള്ളം തളിച്ച് പ്രാര്‍ത്ഥിക്കുന്നതും ശനിദോഷപരിഹാരത്തിന് നല്ലതാണ്. ഓം ശനീശ്വരായ എന്ന മന്ത്രം 108 തവണ ജപിക്കുക. ഇതിന് സാധിച്ചില്ലെങ്കില്‍ ശനിയാഴ്ച ദിവസമെങ്കിലും ഈ മന്ത്രം 108 തവണ ദിവസവും ചൊല്ലാന്‍ ശ്രദ്ധിക്കുക. കാക്കക്ക് എള്ളും ചോറും കലര്‍ത്തി ചോറ് നല്‍കുന്നതും ശനി ദോഷത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ശനി ദോഷങ്ങള്‍ തീര്‍ക്കുന്നതിന് വേണ്ടി ശനീശ്വരനെ മനസ്സില്‍ ധ്യാനിച്ച് കാക്കക്ക് ചോറ് കൊടുക്കുന്നതും നല്ലതാണ്. ശനീശ്വരന്റെ വാഹനം കാക്കയാണ്. ഇതെല്ലാം ശനിദോഷത്തെ ഇല്ലാതാക്കും എന്നാണ് പറയുന്നത്.

English summary

Shani Mantras to Reduce Shani Bad Effects

Here in this article we are discussing about shani mantras to reduce shani bad effects. Read on.
Story first published: Thursday, April 16, 2020, 17:00 [IST]
X
Desktop Bottom Promotion