Just In
Don't Miss
- Automobiles
Keeway -യുടെ പുത്തൻ Vieste 300 മാക്സി സ്കൂട്ടറിന്റെ പ്രധാന ഹൈലൈറ്റുകൾ
- News
കാവ്യയുടേയും ശരതിന്റേയും കാര്യത്തിൽ തീരൂമാനം എടുക്കാൻ ആ 2 കാര്യത്തിൽ വ്യക്തത വരണം; ജോർജ് ജോസഫ്
- Movies
അരങ്ങേറ്റം കാണാന്‍ അമ്മ ഉണ്ടായില്ല, ജീവിച്ചിരുന്നേല്‍ ഒരുപാട് സന്തോഷിച്ചേനെ! അമ്മയെക്കുറിച്ച് അര്ജുന് കപൂര്‍
- Travel
മഴക്കാലത്തെ ഹണിമൂണ്‍... പൂക്കളുടെ താഴ്വര മുതല്‍ കോവളം വരെ
- Technology
വിപണി പിടിക്കാൻ കിടിലൻ ഫീച്ചറുകളുമായി വിവോ എക്സ്80 സീരീസ് ഇന്ത്യയിലെത്തി
- Finance
മാസം നൽകുന്ന 5000 രൂപയെ ലക്ഷമാക്കി തിരികെ നൽകും; എൻപിഎസിന്റെ രീതിയറിയാം
- Sports
ടെസ്റ്റില്‍ 199ന് പുറത്ത്, ദുര്‍വിധി നേരിട്ട സൂപ്പര്‍ താരങ്ങളെ അറിയാം, രണ്ട് ഇന്ത്യക്കാരും
ദുരിതകാലം നീങ്ങി മഹാഭാഗ്യം ഒപ്പമുണ്ടാകും; ശനിജയന്തിയില്‍ ആരാധന ഇങ്ങനെ
സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹമാണ് ശനി. വാതകഘടനയും അതുല്യമായ വളയങ്ങളും കാരണം ഇത് ഒരു പ്രത്യേക ഗ്രഹവുമാണ്. ജ്യോതിഷപരമായി ഏറ്റവും പ്രചാരമുള്ള ഗ്രഹമാണിത്. സൂര്യന്റെ മകനാണെന്ന് എന്ന് വിശ്വസിക്കപ്പെടുന്ന ശനി വളരെ മന്ദഗതിയില്‍ ചലിക്കുന്ന ഗ്രഹങ്ങളില്‍ ഒന്നാണ്. ഒരാളുടെ ജാതകത്തില്‍ ശനി മോശം സ്ഥാനത്ത് തുടരുമ്പോള്‍ ശനിയുടെ പ്രവൃത്തികള്‍ വളരെ കഠിനമായിരിക്കും. അതിനാല്‍, ശനിദേവനെ പ്രീതിപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. ശനി പൂജ അല്ലെങ്കില്‍ ശനി ആരാധനയിലൂടെ ലക്ഷ്യമിടുന്നത് ശനി ഗ്രഹത്തിന്റെ ദോഷകരമായ ഫലങ്ങള്‍ ശമിപ്പിക്കുക എന്നതാണ്. ഇതിലൂടെ ഒരു വ്യക്തിക്ക് സമൃദ്ധിയും സമാധാനവും ലഭിക്കുന്നു.
Most
read:
ശനിദോഷം
നിശ്ശേഷം
മാറാന്‍
ഉത്തമം
ഈ
ദിനം;
ശനി
ജയന്തിയില്‍
ചെയ്യേണ്ടത്
ശനിദേവന്റെ അനുഗ്രഹം നേടാനുള്ള ഏറ്റവും നല്ല ദിവസമാണ് ശനി ജയന്തി. ഈ വര്‍ഷം ജൂണ്‍ 10 ന് ശനി ജയന്തി ആഘോഷിക്കും. ഈ ദിവസം, വിധിപ്രകാരം ശനിദേവനെ ആരാധിക്കുന്നതിലൂടെ, ഭക്തര്‍ക്ക് ശനിദേവന്റെ പ്രത്യേക അനുഗ്രഹങ്ങള്‍ ലഭിക്കും. ജാതകത്തില്‍ ശനി ദേവന്റെ ദോഷകരമായ ഫലങ്ങള്‍ കുറയ്ക്കാനും ജീവിതത്തില്‍ പ്രശ്നങ്ങള്‍ അകറ്റാനുമായി ഈ ദിവസം നിങ്ങള്‍ക്ക് ശനി പൂജ ചെയ്യാം. ശനിജയന്തി ദിനത്തില്‍ ശനിദേവനെ ആരാധിക്കേണ്ടത് എങ്ങനെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

ശനിജയന്തി 2021
നീതിയുടെ ദേവനായ ശനി ദേവന്റെ ജനനവുമായി ബന്ധപ്പെട്ടാണ് ശനിജയന്തി ആഘോഷിക്കുന്നത്. ഇടവ മാസത്തിലെ അമാവാസി ദിവസമാണ് അദ്ദേഹം ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഇത്തവണ ജൂണ്‍ 10 വ്യാഴാഴ്ചയാണ് ശനി ജയന്തി ആഘോഷിക്കുന്നത്. അതേ ദിവസം തന്നെ വട സാവിത്രി വ്രതവും കൂടാതെ രോഹിണി വ്രതവും ആഘോഷിക്കപ്പെടുന്നു. അതുപോലെ സൂര്യഗ്രഹണവും ഈ ദിവസം സംഭവിക്കും. അമാവാസി ആരംഭിക്കുന്നത്: 09 ജൂണ്‍ രാത്രി 01:57, അമാവാസി അവസാനിക്കുന്നത് 10 ജൂണ്‍ വൈകിട്ട് 04:22

ശനി ജയന്തി പൂജയുടെ പ്രയോജനങ്ങള്‍
* ഏഴരശനി കാലഘട്ടത്തിലുള്ളവര്‍ക്ക് ഇത് വളരെ പ്രധാനമാണ്
* ജാതകത്തില്‍ ശനിയുടെ മോശം സ്ഥാനം ഉള്ളവര്‍ക്ക് ശനിപൂജ ഫലപ്രദമാണ്.
* ഇടയ്ക്കിടെ നിര്‍ഭാഗ്യങ്ങള്‍ നേരിടുന്നവര്‍ക്ക് ശനി പൂജ ഗുണകരമാണ്.
* കണ്ണേറ് അനുഭവിക്കുന്നവര്‍ക്കുള്ള ശക്തമായ പ്രതിവിധിയാണിത്.
* ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന അസുഖങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ശനിപൂജ വളരെ ഫലപ്രദമാണ്.
* ദുഷ്ടശക്തികളെ അകറ്റുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമാണിത്.
* വിഷാദം, ആത്മവിശ്വാസം എന്നിവ കുറവാണെങ്കില്‍ ശനിപൂജ വളരെ സഹായകരമാണ്.
Most
read:ശനിദോഷം
അടുക്കില്ല;
ഈ
5ല്‍
ഏതെങ്കിലും
ഒരു
പരിഹാരം
ചെയ്യൂ

ശനിപൂജ ചെയ്യേണ്ട വിധം
ജ്യോതിഷത്തില്‍, ശനിദേവനെ കര്‍മ്മഫലങ്ങളുടെ ദാതാവായി കണക്കാക്കുന്നു, അതിനാല്‍ ശനിദേവന്റെ അനുഗ്രഹം ലഭിക്കുന്നതിനായി ശനിജയന്തി ദിവസം പ്രത്യേക ആരാധന നടത്തുന്നു. കൊറോണ മഹാമാരി കാരണം, ഭക്തര്‍ക്ക് അപൂര്‍വമായി മാത്രമേ ശനി ജയന്തി ക്ഷേത്രം സന്ദര്‍ശിക്കാന്‍ കഴിയുകയുള്ളൂ, അതിനാല്‍ വീട്ടില്‍ തന്നെ ശനി ദേവനെ ആരാധിക്കാവുന്നതാണ്. അതിരാവിലെ എഴുന്നേറ്റ് കുളിക്കുക. കുളിച്ച ശേഷം വീടിന്റെ പൂജാമുറിയില്‍ ഒരു വിളക്ക് കത്തിക്കുക. ശനി ദേവന് എണ്ണ വാഗ്ദാനം ചെയ്യുക, പൂക്കള്‍ അര്‍പ്പിക്കുക. വഴിപാടുകള്‍ നടത്തി ശനി ദേവന് ആരതി നടത്തുക. ശാനി ചാലിസ പാരായണം ചെയ്യുക, ശനിദേവന്റെ മന്ത്രങ്ങള്‍ ചൊല്ലുക. ദാനധര്‍മ്മത്തിന്റെ ഒരു പ്രത്യേക ദിവസമായതിനാല്‍, ഈ ദിവസം ദരിദ്രരെ സഹായിക്കുക. വസ്ത്രങ്ങള്‍ ദാനം ചെയ്യുക. വീടിനടുത്ത് ഒരു ആല്മരമുണ്ടെങ്കില് അവിടെയും ഒരു വിളക്ക് കത്തിക്കുക. ആല് മരത്തിനു കീഴില്‍ ശനി ആരാധന നടത്താം.

ഇത് ചെയ്യരുത്
ശനി ജയന്തിയില്‍ മുടിയും നഖവും മുറിക്കരുത്. അങ്ങനെ ചെയ്യുന്നത് സാമ്പത്തിക പുരോഗതിയെ തടയുമെന്ന് വിശ്വസിക്കപ്പെടുന്നു. ശനിയാഴ്ച ഒഴികെ ആല്‍മരത്തെ തൊടരുതെന്ന് പറയപ്പെടുന്നു. അതിനാല്‍, മറ്റ് ദിവസങ്ങളില്‍ നിങ്ങള്‍ ആല്‍മരത്തെ ആരാധിക്കുന്നുണ്ടെങ്കിലും അതില്‍ തൊടാതെ ആരാധിക്കുക. മറ്റ് ദിവസങ്ങളില്‍ ആള്മരത്തില് സ്പര്‍ശിക്കുന്നതിലൂടെ പണം നഷ്ടപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. ശനിയാഴ്ച പണമിടപാട് ഒഴിവാക്കുക. ആരില്‍ നിന്നും വായ്പയെടുക്കരുത്. ശനി അമാവാസി ദിനത്തില്‍, ബ്രഹ്മചര്യം പാലിക്കുക. നിലവില്‍, കുംഭം, ധനു, മകരം രാശിക്കാരില്‍ ശനിയുടെ ദോഷം കൂടുതലാണ്. അത്തരമൊരു സാഹചര്യത്തില്‍, ഈ രാശിചിഹ്നങ്ങളിലെ ആളുകള്‍ ശനി സ്തോത്രം പാരായണം ചെയ്യണം. ഈ സ്തോത്രം പാരായണം ചെയ്യുന്നതിലൂടെ ശനി ദേവന്റെ പ്രത്യേക അനുഗ്രഹങ്ങള്‍ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
Most
read:പ്രശ്നങ്ങളൊഴിഞ്ഞ്
സമയമില്ല;
2021
ല്‍
ഈ
5
രാശിക്കാരെ
രാഹു
ബാധിക്കും

ശനിദേവന്റെ അനിഷ്ടം ഒഴിവാക്കാനുള്ള പരിഹാരങ്ങള്‍
നീതിയുടെ ദൈവമായ ശനി, നിങ്ങളുടെ തെറ്റുകള്‍ക്കുള്ള ഫലങ്ങള്‍ വീതിച്ചു നല്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, തെറ്റായ പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് ശനിയുടെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല. എന്നാല്‍ ചിലപ്പോള്‍ അജ്ഞതമായ ചില കാരണത്താല്‍ അശ്രദ്ധമായി എന്തെങ്കിലും തെറ്റ് ചെയ്യുന്നു, അത്തരം സാഹചര്യത്തിലും ഒരാള്‍ ശിക്ഷയുടെ ഭാഗമായിത്തീരുന്നു. എന്നാല്‍, ശനി ദേവന്റൈ കോപം ഒഴിവാക്കുന്നതിനും പ്രസാദിപ്പിക്കുന്നതുമായ ചില പരിഹാരങ്ങളുണ്ട്.

പരിഹാര വഴികള്‍
ശനിദേവന്റെ അതൃപ്തി ഒഴിവാക്കുന്നതിന് ഒരു വ്യക്തി എല്ലാ ദിവസവും ഹനുമാന് ചാലിസ പാരായണം ചെയ്യണമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുകൂടാതെ, ഭൈരവ പ്രഭുവിന് പാല് അര്‍പ്പിക്കുക, എല്ലാ ദിവസവും കാക്കകള്‍ക്ക് ഭക്ഷണം നല്‍കുക, അന്ധര്‍ക്കും വികലാംഗര്‍ക്കും പരിചരണം നല്‍കുക, അതുപോലെ എള്ള്, കറുത്ത ഉഴുന്ന്, എരുമ, ഇരുമ്പ്, എണ്ണ, കറുത്ത വസ്ത്രങ്ങള്‍, കറുത്ത പശു, ചെരുപ്പ് എന്നിവ ദരിദ്രര്‍ക്ക് ദാനം ചെയ്യുക. ഈ വഴികളിലൂടെ നിങ്ങള്‍ക്ക് ശനിദേവന്റെ അനിഷ്ടത്തില് നിന്ന് രക്ഷപെടാവുന്നതാണ്.
Most
read:ശനിദോഷം
പമ്പകടക്കും;
12
രാശിക്കും
പരിഹാരം
ഇതെങ്കില്‍