Latest Updates
-
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: ജൂലൈ 24 മുതൽ കരിയറിലും ജീവിതത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
ഇന്ന് രാത്രി മുതൽ രവി യോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റം, ഈ സമയം പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 22: ഇന്ന് ഭാഗ്യം തിളങ്ങുന്ന 5 രാശിക്കാർ ഇവർ, കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ജൂലൈ 22 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക! -
നീറ്റ് വിവാദം: പാർലമെന്റിൽ വൻ പ്രതിഷേധം, സഭ സ്തംഭിച്ചു; വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിൽ -
രജിഷ വിജയന്റെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ; ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി താരം -
മോളിവുഡ് താരങ്ങളുടെ തിളങ്ങുന്ന ചർമ്മത്തിന് പിന്നിലെ രഹസ്യം; ക്രീമുകളാണോ അതോ ക്ലിനിക്ക് ചികിത്സയോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
ബുധൻ നേർരേഖയിലേക്ക്: മുടങ്ങിക്കിടന്ന കാര്യങ്ങൾ ഇനി വേഗത്തിൽ നടക്കും, അറിയേണ്ടതെല്ലാം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിർണ്ണായകം, ഭാഗ്യം തെളിയുന്ന രാശികൾ ഇവയാണ്
ശനിദോഷം പമ്പകടക്കും; 12 രാശിക്കും പരിഹാരം ഇതെങ്കില്‍
ഒരു വ്യക്തിയുടെ ജാതകത്തില്‍ വളരെയേറെ സ്വാധീനം ചെലുത്തുന്ന ഒരു ഗ്രഹമാണ് ശനി. ശനിയുടെ അനുഗ്രഹമോ ശാപമോ ഒരു വ്യക്തിയുടെ കര്‍മ്മത്തെ ആശ്രയിച്ചിരിക്കും. അതിനാല്‍ ഭൂമിയിലെ ആര്‍ക്കും ശനിയുടെ സ്വാധീനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല. നമ്മുടെ പ്രവൃത്തികള്‍, അത് നല്ലതോ ചീത്തയോ ആകട്ടെ, ശനി ദേവന് അതിനനുസരിച്ചുള്ള ഫലങ്ങള്‍ ഓരോരുത്തര്‍ക്കും നല്കുന്നു. പലരെയും ശനിദോഷം ബാധിക്കുന്നു. അതില്‍ നിന്ന് രക്ഷ നേടാന്‍ ആളുകള്‍ പല വിധത്തിലുള്ള പരിഹാരങ്ങളും ചെയ്യുന്നു.
ശനിദോഷ പരിഹാരങ്ങള്‍ ഫലം കാണുന്ന ഉത്തമമായ ദിവസമാണ് ശനി ജയന്തി. ശനി ജയന്തി ദിനത്തില്‍ ചെയ്യുന്ന പ്രവര്‍ത്തികളിലൂടെ ശനിദേവനെ സന്തോഷിപ്പിച്ച് ദോഷ ഫലങ്ങള്‍ കുറയ്ക്കാന്‍ ഓരോരുത്തര്‍ക്കും സാധിക്കും. ഈ വര്‍ഷം ജൂണ്‍ 10നാണ് ശനി ജയന്തി വരുന്നത്. ഈ ദിവസം 12 രാശിക്കും ചില പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിച്ച് അവരുടെ ശനിദോഷ ഫലങ്ങള്‍ നിശ്ശേഷം നീക്കാന്‍ സാധിക്കും. അത്തരം പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

മേടം
ശനിയുടെ അനുഗ്രഹം നേടാന്‍ മേടം രാശിക്കാര്‍ ദരിദ്രരും നിസ്സഹായരുമായ ആളുകളെയൊന്നും അലട്ടരുത്. ശനി ജയന്തിയില്‍ സുന്ദരകാണ്ഡം അല്ലെങ്കില്‍ ഹനുമാന് ചാലിസ പാരായണം ചെയ്യുന്നത് മേടം രാശിക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യും.

ഇടവം
ഇടവം രാശിക്കാര്‍ ശനി ജയന്തിയില്‍ ദരിദ്രര്‍ക്ക് ദാനങ്ങള്‍ നല്‍കുന്നത് നല്ലതാണ്. സാധ്യമെങ്കില്‍ രോഗികളെ സേവിക്കുക. ഈ ദിവസം മുഴുവന്‍ ശനിയുടെ നാമങ്ങളും ഉച്ചരിക്കുക. ശനി അഷ്ടോത്തരി ശതനാമവലി ചൊല്ലുക.

മിഥുനം
മിഥുനം രാശിക്കാര്‍ മുതിര്‍ന്നവരോടും മാതാപിതാക്കളോടും ബഹുമാനത്തോടെ പെരുമാറുക. ശനി ദേവന് കറുത്ത ഉഴുന്നുപരിപ്പ് വാഗ്ദാനം ചെയ്യുക.

കര്‍ക്കിടകം
കര്‍ക്കിടക രാശിക്കാര്‍ക്ക് ശനി ജയന്തി ദിനത്തില്‍ ദശരഥ കൃതി വായിക്കുന്നതും ശനി സ്തോത്രം ചൊല്ലുന്നതും ശനി ജയന്തിയില്‍ വളരെ ഉപയോഗപ്രദമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് ശനി ഭഗവാന്റെ തികഞ്ഞ അനുഗ്രഹവും കൃപയും ലഭിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ ശനി ജയന്തി ഏതെങ്കിലും പ്രവൃത്തി ചെയ്യുന്നതിന് മുമ്പ് ഹനുമാനുവേണ്ടി പൂജ നടത്തിയ ശേഷം ആരംഭിക്കണം. അങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങളുടെ സുപ്രധാന പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ വിജയകരമായി നടക്കുകയും ശനി ഭഗവാന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. ഇതുകൂടാതെ നിങ്ങള്‍ക്ക് ശനി ഭഗവാന്റെ പൂര്‍ണ കൃപയും ലഭിക്കും.

കന്നി
കന്നി രാശിക്കാര്‍ ശനി ജയന്തി ദിനത്തില്‍ ഉപവാസം അനുഷ്ഠിക്കുന്നത് വളരെ ഉപയോഗപ്രദമാണ്. ദിവസം മുഴുവന്‍ ശനിയുടെ മന്ത്രങ്ങള്‍ ചൊല്ലുന്നതും നിങ്ങള്‍ക്ക് പ്രയോജനകരമാണ്. ശനി ദോഷം നീക്കാന്‍ ഉത്തമമായ വഴികളാണ് ഇവ.

തുലാം
ശനി ജയന്തിയില്‍ തുലാം രാശിക്കാര്‍ പാവപ്പെട്ടവരെ സേവിക്കണം. ശനിയുടെ ക്ഷേത്രത്തില്‍ പോയി ശനി ദേവനായി ഒരു എള്ള് എണ്ണ ഒഴിച്ച വിളക്ക് കത്തിക്കുക.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ രാവിലെ ഉണരുമ്പോള്‍ ഹനുമാന് ചാലിസ ചൊല്ലി പശുക്കള്‍ക്കോ നായകള്‍ക്കോ ആഹാരം നല്‍കുക. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ശനി ദേവന്റെ കൃപ ലഭിക്കുകയും ശനി ദോഷം നീങ്ങുകയും ചെയ്യും.

ധനു
ധനു രാശിക്കാര്‍ ശനി ജയന്തി ദിനത്തില്‍ ആല്മരത്തിന് കീഴില്‍ ഒരു വിളക്ക് കത്തിച്ച് ശനിയെ ആരാധിക്കുന്നുവെങ്കില്‍ ശനിയുടെ പൂര്‍ണ കൃപ ലഭ്യമാകുന്നതായിരിക്കും. ഇതിലൂടെ നിങ്ങളിലുള്ള ശനിയുടെ മോശം ഫലങ്ങളും നീങ്ങും.

മകരം
വീട് തേടിയെത്തുന്ന പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കിക്കൊണ്ട് മകരം രാശിക്കാര്‍ക്ക് ശനിയെ പ്രസാദിപ്പിക്കാന്‍ കഴിയും. കൂടാതെ, ശനി ജയന്തി നാളില്‍ ശനി ഭഗവന്റെ മന്ത്രവും ഉരുവിട്ടുകൊണ്ടിരിക്കണം.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ശനിയുടെ ജന്മദിനമായ ശനി ജയന്തിയില്‍ ഹനുമാനെ ആരാധിക്കുന്നതിലൂടെ ശനി ദോഷത്തില്‍ നിന്ന് മുക്തി നേടാനാകും.

മീനം
ശനി ദേവന്റെ പൂര്‍ണ കൃപ ലഭിക്കാന്‍ മീനം രാശിക്കാര്‍, അദ്ദേഹത്തിന്റെ ജന്മദിനമായ ശനി ജയന്തിയില്‍ ബജ്രംഗ് ബാംഗ് പാരായണം ചെയ്യുന്നത് ഉപയോഗപ്രദമാകും. ഹനുമാന് സ്വാമിക്കായി സമര്‍പ്പിച്ച പ്രാര്‍ത്ഥനകള്‍ ഉള്‍ക്കൊള്ളുന്നതാണ് ബജ്രംഗ് ബാംഗ്. ഇത് ചൊല്ലുന്നവര്‍ക്ക് ഹനുമാന്റെ അനുഗ്രഹം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിലൂടെ ശനിദേവന്റെ അനുഗ്രഹവും നിങ്ങള്‍ക്ക് നേടാവുന്നതാണ്.



Click it and Unblock the Notifications