For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജന്‍മരാശിയായ കുംഭത്തില്‍ ശനി; ഇന്ത്യയിലും ലോകത്തും ശനിയുടെ സ്വാധീനത്താലുണ്ടാകും മാറ്റങ്ങള്‍

|

ജ്യോതിഷപ്രകാരം, ശനി കര്‍മ്മത്തിന്റെയും നീതിയുടെയും ഗ്രഹമാണ്. പ്രായം, ശാരീരികക്ഷമത, ആപത്തുകള്‍, മോക്ഷം, പ്രശസ്തി, ദാനധര്‍മ്മം, സമ്പത്ത്, യോഗാഭ്യാസം, ജോലി എന്നിവയുടെ ഘടകമായി ശനിയെ കണക്കാക്കുന്നു. ജാതകത്തില്‍ ശനി നല്ല സ്ഥാനത്ത് നില്‍ക്കുന്നയാള്‍ ഒരിക്കലും ജീവിതപ്രശ്‌നങ്ങളെ ഭയപ്പെടുന്നില്ല. അവര്‍ക്ക് അതിശയകരമായ ആത്മവിശ്വാസമുണ്ടാകും. സാഹചര്യങ്ങള്‍ എത്ര വെല്ലുവിളി നിറഞ്ഞതാണെങ്കിലും അച്ചടക്കത്തോടെ അത് കൈകാര്യം ചെയ്യാന്‍ സാധിക്കും. ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സാഹചര്യം പോലും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകും. ഒരു വ്യക്തിയെ എല്ലാ മേഖലകളിലും വിജയം നല്‍കാന്‍ ശനിക്ക് കഴിയും.

Also read: ചാണക്യനീതി; ഇത്തരം മക്കള്‍ കുടുംബത്തിന് ആപത്ത്, കുട്ടികളെ വളര്‍ത്തേണ്ടത് ഇങ്ങനെAlso read: ചാണക്യനീതി; ഇത്തരം മക്കള്‍ കുടുംബത്തിന് ആപത്ത്, കുട്ടികളെ വളര്‍ത്തേണ്ടത് ഇങ്ങനെ

കുറഞ്ഞ വേഗതയില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. ഒരു രാശിയില്‍ 2.5 വര്‍ഷം ചെലവഴിച്ചതിന് ശേഷം 12 രാശിചക്രങ്ങളുടെ ഒരു ചക്രം കടന്നുപോകാന്‍ ഏകദേശം 30 വര്‍ഷമെടുക്കും. ശനിയുടെ സംക്രമണ കാലയളവ് ഏറ്റവും ദൈര്‍ഘ്യമേറിയതായതിനാല്‍, ആരുടെ ജീവിതത്തെയും മാറ്റിമറിക്കാനുള്ള കഴിവും ശനിക്കുണ്ട്. ശനി ഇപ്പോള്‍ ജനുവരി 17ന് മകരം രാശിയില്‍ നിന്ന് കുംഭം രാശിയില്‍ സംക്രമിച്ചിരിക്കുന്നു. ശനി അതിന്റെ ജന്മ രാശിയായ കുംഭത്തിലേക്ക് തിരികെ എത്തിയിരിക്കുന്നു. ശനിയുടെ ഈ മാറ്റം രാജ്യത്തിലും ലോകത്തും കാര്യമായ സ്വാധീനം ചെലുത്തും. കുംഭം രാശിയില്‍ ശനിയുടെ സംക്രമണത്തിന് ശേഷം ഇന്ത്യയിലും ലോകത്തും കാണാന്‍ കഴിയുന്ന പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ശൈത്യം വര്‍ധിക്കും

ശൈത്യം വര്‍ധിക്കും

* ശനിയുടെ സ്വാധീനം മൂലം വായുവിന്റെ തീവ്രത കുറയുമെങ്കിലും വായു തണുക്കും, അതുമൂലം ആഗോളമാറ്റങ്ങള്‍ ഉണ്ടാകും. ശനിയുടെ സംക്രമണത്തിന്റെ സ്വാധീനം മൂലം വിവിധ സ്ഥലങ്ങളില്‍ ശൈത്യകാലം വര്‍ദ്ധിക്കാനും തണുപ്പ് തുടരാനും സാധ്യതയുണ്ട്.

* ഇന്ത്യയുടെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ തണുപ്പിന്റെ വ്യാപനം വര്‍ദ്ധിക്കും

ജുഡീഷ്യറി ശക്തമാകും

ജുഡീഷ്യറി ശക്തമാകും

* രാജ്യത്ത് ജുഡീഷ്യറിയുടെ സ്വാധീനം വര്‍ദ്ധിക്കും. ശനിയുടെ സ്വാധീനം കാരണം, ചില സുപ്രധാന വിഷയങ്ങളില്‍ വളരെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ പുറത്തുവരും. അത് ദൂരവ്യാപകവും ദീര്‍ഘകാലവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

* ന്യൂനപക്ഷത്തിനും ദരിദ്രര്‍ക്കും വേണ്ടിയുള്ള പ്രത്യേക പദ്ധതികളുമായി സര്‍ക്കാരിന് ചില സുപ്രധാന നിയമങ്ങള്‍ ഉണ്ടാക്കാനും കഴിയും.

Also read:ഐശ്വര്യപ്രദമായ ജീവിതം ഉറപ്പുനല്‍കും ഗുരു പ്രദോഷ വ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാരീതിയുംAlso read:ഐശ്വര്യപ്രദമായ ജീവിതം ഉറപ്പുനല്‍കും ഗുരു പ്രദോഷ വ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും

കര്‍ഷകര്‍ക്ക് നേട്ടം

കര്‍ഷകര്‍ക്ക് നേട്ടം

* ശനിയുടെ ഈ സംക്രമണത്തോടെ, തൊഴിലാളികള്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങള്‍ കാണുകയും മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ അവസരങ്ങള്‍ കൈവരികയും ചെയ്യും.

* ശനിയുടെ സംക്രണമത്തിന്റെ സ്വാധീനം മൂലം കര്‍ഷകര്‍ക്ക് ഭക്ഷ്യധാന്യങ്ങളില്‍ നല്ല ഫലം ഉണ്ടാകും. എല്ലാ ഭക്ഷ്യവസ്തുക്കളും സമൃദ്ധമായി ഉല്‍പ്പാദിപ്പിക്കപ്പെടും.

ഭരണപക്ഷത്തിന്റെ ശക്തി വര്‍ധിക്കും

ഭരണപക്ഷത്തിന്റെ ശക്തി വര്‍ധിക്കും

* ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിലും ഗ്യാസും വാങ്ങാന്‍ ഇന്ത്യയ്ക്ക് കഴിയും. അതിനാല്‍ രാജ്യത്ത് ഇന്ധന ക്ഷാമം ഉണ്ടാകില്ല.

* ശനിയുടെ സ്വാധീനമുള്ളതിനാല്‍ ഈ സമയം ഭരണകക്ഷിക്ക് വളരെയേറെ ജനപിന്തുണ ലഭിക്കും.

* വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ശനിയുടെ സ്വാധീനത്താല്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും.

Also read:കാല് കയറ്റിവച്ച് ഇരുന്നാല്‍ പാപ്പരാകും; ഈ മോശം ശീലങ്ങള്‍ വരുത്തും ഗ്രഹദോഷം, ഒപ്പം പണനഷ്ടവുംAlso read:കാല് കയറ്റിവച്ച് ഇരുന്നാല്‍ പാപ്പരാകും; ഈ മോശം ശീലങ്ങള്‍ വരുത്തും ഗ്രഹദോഷം, ഒപ്പം പണനഷ്ടവും

വിദേശ വ്യാപാരം ശക്തിപ്പെടും

വിദേശ വ്യാപാരം ശക്തിപ്പെടും

* ഇന്ത്യയുടെ വിദേശ വ്യാപാരത്തില്‍ പുരോഗതി ഉണ്ടാകും. ചില പുതിയ രാജ്യങ്ങളുമായി ശക്തമായ വ്യാപാര ബന്ധം സ്ഥാപിക്കപ്പെടും.

* ശനിയുടെ സംക്രമത്തിന്റെ സ്വാധീനത്താല്‍ ആഭ്യന്തര കലഹങ്ങള്‍ വളരുന്നത് തടയുക എന്നത് സര്‍ക്കാരിന് ഒരു വലിയ വെല്ലുവിളിയായി മാറിയേക്കാം.

* ശനിയുടെ സംക്രമണത്തിന്റെ സ്വാധീനത്തോടെ, ഇന്ത്യന്‍ അതിര്‍ത്തികളില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷം ശക്തമായി കൈകാര്യം ചെയ്യാന്‍ ഇന്ത്യക്ക് കഴിയും.

രാജ്യങ്ങള്‍ തമ്മില്‍ നല്ല ബന്ധം

രാജ്യങ്ങള്‍ തമ്മില്‍ നല്ല ബന്ധം

* ശനി സംക്രമണത്തിന്റെ ഫലമായി ലോകത്ത് പാശ്ചാത്യ രാജ്യങ്ങള്‍ ഒന്നിക്കാന്‍ ശ്രമിക്കുന്നതായി കാണാം.

* നാറ്റോ രാജ്യങ്ങള്‍ ഒന്നിച്ച് റഷ്യക്കെതിരെ ശക്തി തെളിയിക്കാന്‍ ശ്രമിക്കും.

* ഏഷ്യയും പസഫിക്കും തമ്മില്‍ നല്ല ബന്ധത്തിന് സാധ്യതയുണ്ട്.

Also read:ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രായവ്യത്യാസം പ്രശ്‌നം; ചാണക്യന്‍ പറയുന്ന 5 കാര്യങ്ങള്‍Also read:ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രായവ്യത്യാസം പ്രശ്‌നം; ചാണക്യന്‍ പറയുന്ന 5 കാര്യങ്ങള്‍

വായുവിലൂടെ പകരുന്ന രോഗങ്ങള്‍ വര്‍ധിക്കും

വായുവിലൂടെ പകരുന്ന രോഗങ്ങള്‍ വര്‍ധിക്കും

* ആഗോളതലത്തില്‍ തുടക്കത്തില്‍ അലുമിനിയം, ഇരുമ്പ് ഇനങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടാകും. തുടര്‍ന്ന് മാന്ദ്യം വന്നേക്കാം.

* ശനി കുംഭം രാശിയില്‍ പ്രവേശിച്ചതിനു ശേഷം ഈ കാലയളവില്‍ വായുവിലൂടെ പകരുന്ന രോഗങ്ങള്‍ വര്‍ദ്ധിക്കും. കോവിഡിനെതിരേ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. എന്നാല്‍ ചിട്ടയും നിശ്ചയദാര്‍ഢ്യത്തോടെയുമുള്ള നിരന്തര ശ്രമങ്ങള്‍ കൊറോണ വൈറസിനെതിരെ ചെറുത്തുതോല്‍പിക്കാനാകും.

കുടിയേറ്റ തൊഴിലാളികള്‍ക്ക് നേട്ടം

കുടിയേറ്റ തൊഴിലാളികള്‍ക്ക് നേട്ടം

കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ പ്രത്യേക നിയമങ്ങള്‍ വന്നേക്കാം. വലിയ രാജ്യങ്ങള്‍ വര്‍ക്ക് പെര്‍മിറ്റ് വിസ വര്‍ധിപ്പിച്ചേക്കാം. ജോലിയുമായി ബന്ധപ്പെട്ട്, ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് തൊഴിലാളികളുടെ നീക്കം എളുപ്പമാകും, അവരുടെ അവകാശങ്ങള്‍ വര്‍ദ്ധിക്കും.

Also read:മരുമകളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? ലക്ഷ്മീദേവിയുടെ അനുഗ്രഹം; ഭര്‍തൃവീട്ടില്‍ ഭാഗ്യംAlso read:മരുമകളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? ലക്ഷ്മീദേവിയുടെ അനുഗ്രഹം; ഭര്‍തൃവീട്ടില്‍ ഭാഗ്യം

English summary

Shani Gochar 2023: Saturn Transit in Aquarius On 17 January; Know Its Impacts On Global Level

Shani Gochar 2023: Saturn Transit in Aquarius will bring changes in India and across the world. Read on to know.
Story first published: Wednesday, January 18, 2023, 10:43 [IST]
X
Desktop Bottom Promotion