For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശനി അസ്തമയം; ഈ 3 രാശിക്ക് ദോഷം കനക്കും; ശനിദേവ പ്രീതിക്കും ദോഷനിവാരണത്തിനും വഴി

|

ജ്യോതിഷത്തില്‍ ശനിയെ നീതിയുടെ ദേവനായി കണക്കാക്കുന്നു. കര്‍മ്മഫലം നല്‍കുന്നവനാണ് ശനി ദേവന്‍. ഒരു വ്യക്തിക്ക് അവന്റെ കര്‍മ്മത്തിനനുസരിച്ച് ശനിദേവന്‍ ഫലങ്ങള്‍ നല്‍കുന്നു. ജ്യോതിഷപ്രകാരം ഒരാളുടെ ജീവിതത്തില്‍ ഏറെ സ്വാധീനമുള്ള ഗ്രഹമാണ് ശനി. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ പല വശങ്ങളെയും ശനി ബാധിക്കുന്നു. ശനി, ഉദിക്കുകയോ അസ്തമിക്കുകയോ രാശി മാറുകയോ ചെയ്യുമ്പോഴെല്ലാം, അത് 12 രാശിക്കാരുടെയും ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നു.

Also read: ഗരുഡപുരാണം: ഭാര്യക്കും ഭര്‍ത്താവിനും ബാധകം; ഈ 4 സ്വഭാവത്താല്‍ വരും നരകതുല്യ ദാമ്പത്യജീവിതംAlso read: ഗരുഡപുരാണം: ഭാര്യക്കും ഭര്‍ത്താവിനും ബാധകം; ഈ 4 സ്വഭാവത്താല്‍ വരും നരകതുല്യ ദാമ്പത്യജീവിതം

ജനുവരി 30ന് ശനി തന്റെ ഭവനമായ കുംഭം രാശിയില്‍ അസ്തമിക്കുന്നു. 2023 മാര്‍ച്ച് 05 വരെ ശനി ഈ അവസ്ഥയിലായിരിക്കും. ഇതുമൂലം പല രാശിചിഹ്നങ്ങളിലുള്ളവര്‍ക്കും പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ശനിയുടെ അസ്തമയം 3 രാശിക്കാരുടെ ജീവിതം കുഴപ്പത്തിലാക്കും. ഇവരുടെ ജീവിതത്തില്‍ കുറച്ചധികം പ്രശ്‌നങ്ങള്‍ ഈ കാലയളവില്‍ നേരിടേണ്ടിവരും. ആ രാശികള്‍ ആരൊക്കെയാണെന്നും ഈ സമയം ശനിദോഷ നിവാരണത്തിനായി ചെയ്യേണ്ട പ്രതിവിധികള്‍ എന്തൊക്കെയെന്നും അറിയാന്‍ ലേഖനം വായിക്കൂ.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കടകം രാശിക്കാര്‍ക്ക് ഏഴാം ഭാവാധിപനാണ് ശനി. ശനി അസ്തമിക്കുന്നതിനാല്‍ കര്‍ക്കടക രാശിക്കാര്‍ക്ക് അവരുടെ തൊഴില്‍ രംഗത്ത് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവരും. പങ്കാളിത്തത്തോടെയുള്ള ബിസിനസ്സ് ചെയ്യുന്നവര്‍ ഈ സമയം ശ്രദ്ധിക്കണം. പുതിയ പങ്കാളിത്ത പ്രവൃത്തികളില്‍ ജാഗ്രത പാലിക്കുക. വളരെയധികം ചിന്തിച്ചശേഷം മാത്രം നിക്ഷേപങ്ങള്‍ നടത്തുക. ഈ സമയത്ത് നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാനും സാധ്യതയുണ്ട്. വിവാഹിതര്‍ക്ക് അവരുടെ പങ്കാളിയുമായി പ്രശ്നങ്ങളുണ്ടായേക്കാം.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം ശനി ആറാം ഭാവത്തില്‍ അസ്തമിക്കും. ഈ സമയം നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ജനുവരി 30ന് ശനി അസ്തമിക്കുന്നതിനാല്‍ ചിങ്ങം രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയില്‍ ഇളക്കമുണ്ടായേക്കാം. നിങ്ങളുടെ സാമ്പത്തിക ചെലവുകള്‍ ഉയര്‍ന്നേക്കാം. പണച്ചെലവ് നിയന്ത്രിച്ചില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോകും. അടുത്ത ബന്ധുവിന്റെ ആരോഗ്യം മോശമാകാന്‍ സാധ്യതയുണ്ട്. ശനിയുടെ അസ്തമയം കാരണം നിങ്ങളുടെ ദാമ്പത്യജീവിതം വളരെ ശ്രദ്ധിക്കുക.

Also read:നിധി കിട്ടുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? ശുഭമോ അശുഭമോ, സ്വപ്‌നശാസ്ത്രം പറയുന്നത് ഇത്Also read:നിധി കിട്ടുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? ശുഭമോ അശുഭമോ, സ്വപ്‌നശാസ്ത്രം പറയുന്നത് ഇത്

വൃശ്ചികം

വൃശ്ചികം

ശനിയുടെ അസ്തമയമായതിനാല്‍ ഈ സമയം വൃശ്ചികം രാശിക്കാരും അല്‍പം ശ്രദ്ധിക്കണം. വൃശ്ചിക രാശിക്കാര്‍ക്ക് ശനി മൂന്നാം ഭാവത്തില്‍ അസ്തമിക്കും. ഇത് നിങ്ങളുടെ സഹോദര ബന്ധങ്ങളെ ബാധിക്കും. ഈ സമയം വലിയ നിക്ഷേപങ്ങള്‍ ഒഴിവാക്കുക. ബിസിനസ്സില്‍ പുതിയ പ്ലാനുകളില്‍ പ്രവര്‍ത്തനം ആരംഭിക്കരുത്. ഹ്രസ്വദൂര യാത്രകള്‍ നടത്താം. ഈ കാലയളവില്‍ ആര്‍ക്കും പണം കടം കൊടുക്കരുത്, അല്ലാത്തപക്ഷം അത് കിട്ടാതെ വന്നേക്കാം. ശനിയുടെ ദോഷഫലങ്ങള്‍ കാരണം നിങ്ങളുടെ മാതാവിന്റെ ആരോഗ്യം മോശമായേക്കാം. നിങ്ങളുടെ കരിയറിലും ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

ശനിദോഷം ബാധിച്ചാല്‍

ശനിദോഷം ബാധിച്ചാല്‍

നിങ്ങളുടെ പ്രവൃത്തികളിലോ ഫലങ്ങളിലോ തടസ്സങ്ങളും അനാവശ്യ കാലതാമസവും, ദാരിദ്ര്യം, ദുരിതം, വിവാഹത്തില്‍ കാലതാമസം അല്ലെങ്കില്‍ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍, ബലഹീനത, ബന്ധങ്ങളിലെ അസ്വസ്ഥതകളും വഴക്കുകളും, ബിസിനസ്സ്, തൊഴില്‍ മേഖലയിലെ അകാരണമായ പരാജയങ്ങള്‍ അല്ലെങ്കില്‍ നഷ്ടങ്ങള്‍, പരിശ്രമങ്ങള്‍ക്കനുസരിച്ച് ഫലങ്ങള്‍ ലഭിക്കാതിരിക്കുക, സാമ്പത്തിക നഷ്ടം, കടങ്ങള്‍, ജയില്‍വാസം, പണനഷ്ടം അല്ലെങ്കില്‍ വര്‍ദ്ധിച്ചുവരുന്ന കടങ്ങള്‍, പരിക്കുകള്‍, അപകടങ്ങള്‍, ശ്വസനപ്രശ്നങ്ങള്‍, ആസ്ത്മ, കാന്‍സര്‍, എയ്ഡ്സ്, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ നീണ്ടുനില്‍ക്കുന്ന, വിട്ടുമാറാത്ത, അല്ലെങ്കില്‍ ഭേദപ്പെടുത്താനാവാത്ത രോഗങ്ങള്‍.

Also read:ആഢംബര ജീവിതം, അപ്രതീക്ഷിത നേട്ടം; ഫെബ്രുവരിയിലെ ഗ്രഹസ്ഥാനം നല്‍കും ഈ രാശിക്കാര്‍ക്ക് ശുക്രദശAlso read:ആഢംബര ജീവിതം, അപ്രതീക്ഷിത നേട്ടം; ഫെബ്രുവരിയിലെ ഗ്രഹസ്ഥാനം നല്‍കും ഈ രാശിക്കാര്‍ക്ക് ശുക്രദശ

ശനിദോഷത്തിന് പ്രതിവിധികള്‍

ശനിദോഷത്തിന് പ്രതിവിധികള്‍

ഒരിക്കല്‍ ശനിദേവനെ രാവണനില്‍ നിന്ന് രക്ഷിച്ചത് ഹനുമാനാണ്. അന്നുമുതല്‍ ശനിദേവന് ഹനുമാനോട് അതിയായ വിശ്വാസവും ഭക്തിയും കൈവന്നു. അതിനാല്‍ ഹനുമാനെ പ്രീതിപ്പെടുത്തുന്നവര്‍ക്ക് ശനദേവനെയും സന്തോഷിപ്പിക്കാനാകും. ശനിദോഷം ബാധിച്ചവര്‍ക്ക് മികച്ച പരിഹാരമാണ് ഹനുമാന്‍ ചാലിസ. പ്രത്യേകിച്ച് ശനിയാഴ്ച ദിവസങ്ങളില്‍ ഹനുമാന്‍ ചാലിസ ചൊല്ലുക. ഭക്തരുടെ ജീവിതത്തില്‍ നിന്ന് കഷ്ടപ്പാടുകളും ദുഖവും നീക്കാന്‍ ഹനുമാന് സാധ്യമാണ്. അതിനാല്‍, ഹനുമാന്‍ ചാലിസ പാരായണം ചെയ്യുന്നത് നിങ്ങളെ ശനിദോഷത്തില്‍ നിന്ന് മുക്തമാക്കും.

കറുത്ത വസ്തുക്കള്‍ ദാനം ചെയ്യുക

കറുത്ത വസ്തുക്കള്‍ ദാനം ചെയ്യുക

ശനിദേവന്റെ അനുഗ്രഹം നേടാനായി നിങ്ങള്‍ ദരിദ്രര്‍ക്കും ബ്രാഹ്‌മണര്‍ക്കും കറുത്ത ധാന്യങ്ങള്‍, തുണി, കടുക് എന്നിവ ദാനം ചെയ്യുക. ദരിദ്രര്‍ക്ക് കറുത്ത എള്ള്, കറുത്ത ഉഴുന്ന്, വെല്ലം എന്നിവ ദാനം ചെയ്യുക. കറുത്ത പശുക്കളെയും നിങ്ങള്‍ക്ക് ദാനം ചെയ്യാം. ഇത് തീര്‍ച്ചയായും ശനിദോഷ ഫലങ്ങള്‍ കുറയ്ക്കും.

Also read:ഗ്രഹനില അനുകൂലം, വരുമാനവും സമ്പത്തും ഇരട്ടിക്കും; ഫെബ്രുവരിയില്‍ ഭാഗ്യം തിളങ്ങുന്ന 7 രാശിക്കാര്‍Also read:ഗ്രഹനില അനുകൂലം, വരുമാനവും സമ്പത്തും ഇരട്ടിക്കും; ഫെബ്രുവരിയില്‍ ഭാഗ്യം തിളങ്ങുന്ന 7 രാശിക്കാര്‍

ദരിദ്രരെ സഹായിക്കുക

ദരിദ്രരെ സഹായിക്കുക

ദരിദ്രരെ സഹായിക്കുന്നതിലൂടെ ഒരാള്‍ക്ക് ശനിദേവനെ പ്രസാദിപ്പിക്കാന്‍ കഴിയും. മറ്റുള്ളവരെ സഹായിക്കാനും അവര്‍ക്ക് സന്തോഷം കൊണ്ടുവരുന്നതിനായി പ്രയത്നിക്കുന്നവര്‍ക്കും ശനിദേവന്‍ അനുഗ്രഹം നല്‍കുന്നു. അതിനാല്‍, ശനിദേവനെ പ്രസാദിപ്പിക്കാനായി നിങ്ങള്‍ മറ്റുള്ളവരോട് ദയയും സ്നേഹവും കാണിക്കുക.

കറുത്ത നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുക

കറുത്ത നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുക

ശനിദോഷത്തില്‍ നിന്ന് മുക്തി നേടാനുള്ള മറ്റൊരു പ്രതിവിധിയാണിത്. ശനിയാഴ്ചകളില്‍ കറുത്ത പശുക്കള്‍ക്കും നായ്ക്കള്‍ക്കും ഭക്ഷണം കൊടുക്കുന്നതും പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്നതും ശനിയുടെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും.

Also read:ഗരുഡപുരാണം: ഭാര്യക്കും ഭര്‍ത്താവിനും ബാധകം; ഈ 4 സ്വഭാവത്താല്‍ വരും നരകതുല്യ ദാമ്പത്യജീവിതംAlso read:ഗരുഡപുരാണം: ഭാര്യക്കും ഭര്‍ത്താവിനും ബാധകം; ഈ 4 സ്വഭാവത്താല്‍ വരും നരകതുല്യ ദാമ്പത്യജീവിതം

ആല്‍മര ആരാധന

ആല്‍മര ആരാധന

ശനിദോഷത്തില്‍ നിന്ന് മുക്തമാകാനുള്ള മറ്റൊരു പ്രതിവിധിയാണിത്. ശനിയാഴ്ച ദിവസം രാവിലെ കുളി കഴിഞ്ഞ് ആല്‍മരത്തിന് വെള്ളം സമര്‍പ്പിക്കുക. ഇതോടൊപ്പം 7 തവണ പ്രദക്ഷിണം ചെയ്യുക. വൈകുന്നേരം കടുകെണ്ണ വിളക്ക് കത്തിക്കുക. കഴിയുമെങ്കില്‍, ശനിയാഴ്ച ദിവസം നിങ്ങളുടെ അടുത്തുള്ള ശനിക്ഷേത്രത്തില്‍ എള്ളെണ്ണ നല്‍കുക. 51 ശനിയാഴ്ചകളില്‍ തുടര്‍ച്ചയായി വ്രതം നടത്തുന്നതും ശനിദോഷത്തില്‍ നിന്ന് മുക്തി നേടാനുള്ള വഴിയാണ്.

English summary

Shani Asta On 30 January: Do These Remedies To Remove Shani Dosha In Malayalam

Saturn is going to set on January 30. To avoid shani dosha and get blessings of lord shani, here are some astrological remedies. Take a look.
Story first published: Monday, January 30, 2023, 10:06 [IST]
X
Desktop Bottom Promotion