For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശനി അമാവാസി: ഏഴര ശനിയും കണ്ടകശനിയും അകറ്റും ജ്യോതിഷപരിഹാരം

|

ശനിദോഷം എന്നത് ഏവരേയും വളരെയധികം കഷ്ടത്തിലാക്കുന്ന ഒന്നാണ്. എന്നാല്‍ ശനിദോഷത്തെ ഇല്ലാതാക്കാന്‍ എന്തൊക്കെ ജ്യോതിഷ പരിഹാരം ഉണ്ട് എന്നത് പലര്‍ക്കും അറിയില്ല എന്നതാണ്. ഈ വര്‍ഷത്തെ ശനി അമാവാസി വരുന്നത് ഏപ്രില്‍ 30-നാണ്. എന്നാല്‍ ഈ ദിനം സൂര്യഗ്രഹണം കൂടി സംഭവിക്കുന്നതിനാല്‍ ഈ ദിനത്തിന്റെ പ്രാധാന്യം വളരെയധികം വര്‍ദ്ധിക്കുന്നു. ഏഴര ശനിയും കണ്ടകശനിയും ബാധിച്ചവര്‍ക്ക് അവരുടെ ദോഷത്തില്‍ നിന്ന് മാറുന്നതിന് മികച്ച ദിനമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

Shani Amavasya Upay 2022

ശനി ദോഷ നിവാരണത്തിന് വേണ്ടി ഈ ദിനത്തില്‍ ശനിക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും കടുകെണ്ണ വിളക്ക് കത്തിക്കുകയും ചെയ്യുക. ഇത് കൂടാതെ ഭഗവാന് കറുത്ത ദിനത്തിലുള്ള വസ്ത്രം നല്‍കുകയും ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ശനിദോഷത്തിന് പരിഹാരം കാണാം എന്നാണ് വിശ്വാസം. ശനി പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ പ്രതിസന്ധികള്‍ കൊണ്ട് വരുന്നുണ്ട്. കണ്ടക ശനിയും ഏഴര ശനിയും വളരെയധികം കഷ്ടപ്പെടുത്തുന്നുണ്ട് ഓരോ ജാതകരേയും. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതും. ശനി അമാവാസി ദിനത്തില്‍ ജ്യോതിഷ പരിഹാരത്തിനായി കണ്ടകശനിക്കാരും ഏഴര ശനിക്കാരും അനുഷ്ഠിക്കേണ്ട കാര്യങ്ങളും ജ്യോതിഷ പരിഹാരങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

 ഹനുമാന്‍ ചാലിസ ജപിക്കുക

ഹനുമാന്‍ ചാലിസ ജപിക്കുക

ഏഴര ശനിയുടെ ദോഷത്തെ കുറക്കുന്നതിന് വേണ്ടി നമുക്ക് ഈ ദിനത്തില്‍ ഹനുമാനെ പ്രസാദിപ്പിക്കാവുന്നതാണ്. ഹനുമാന്‍ ചാലിസ ജപിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് എല്ലാ ദിവസവും ചൊല്ലുന്നത് നിങ്ങളെ ശനിദോഷത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നുണ്ട്. ശനി അമാവാസി ദിനത്തിലും ഇത് കൂടാതെ എല്ലാ ചൊവ്വാഴ്ചകളിലും ശനിയാഴ്ചകളിലും ഹനുമാന്‍ സ്വാമിയെ പ്രാര്‍ത്ഥിക്കുകയും ഹനുമാന്‍ ചാലിസ ജപിക്കുകയും ചെയ്യുക. ഇത് ശനിദോഷം എത്ര കഠിനമെങ്കിലും അതിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

 ദാനം ചെയ്യുക

ദാനം ചെയ്യുക

ശനിയാഴ്ച ദിനങ്ങളില്‍ ദാനം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് ശനിദോഷത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. പ്രത്യേകിച്ച് കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിനും കറുത്ത വസ്ത്രവും, എള്ളും, കടുകെണ്ണയും വസ്ത്രങ്ങളും പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ശനിദോഷത്തെ അകറ്റുകയും ശനിയുടെ ദോഷം അനുഗ്രഹമായി മാറുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.

പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുക

പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുക

പാവപ്പെട്ടവര്ക്കും മൃഗങ്ങള്‍ക്കും ഭക്ഷണം നല്‍കുന്നതിന് ഈ ദിനം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഏഴര ശനി, കണ്ടക ശനിയുടെ ദോഷങ്ങളെ പാടേ അകറ്റുന്നു. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നത് എന്തുകൊണ്ടും മികച്ചതാണ്. ഇത് കൂടാതെ നിങ്ങള്‍ സസ്യാഹാരം കഴിക്കുകയും ഭഗവാന് വേണ്ടി ഈ ദിനം മാറ്റി വെക്കുകയും ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് നിങ്ങളുടെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും തടസ്സങ്ങള്‍ക്കും പരിഹാരം കാണുന്നു.

 ശനിമന്ത്രം ജപിക്കുക

ശനിമന്ത്രം ജപിക്കുക

നിങ്ങള്‍ ശനി മന്ത്രം ജപിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഹനുമാന്‍ ചാലിസ ജപിക്കുന്നതിന് മാത്രമല്ല ഇതിന് പുറമേ ശനിദോഷ മന്ത്രവും (ഓം ഷാം ശനിചരായ നമഃ), മഹാമൃതുഞ്ജയ് മന്ത്രവും മറ്റ് ശനിദോഷ നിവാരണ മന്ത്രവും ജപിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ ശനിയാഴ്ച ദിനങ്ങളില്‍ കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതിനും ഉപവാസം അനുഷ്ഠിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ശനിദോഷം പാടേ നീങ്ങുന്നു

 കടുകെണ്ണ വിളക്ക് കത്തിക്കുക

കടുകെണ്ണ വിളക്ക് കത്തിക്കുക

ശനിദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ശനി അമാവാസി ദിനത്തില്‍ ശനിഭഗവാന് വേണ്ടി കടുകെണ്ണ വിളക്ക് കത്തിക്കുന്നതിന് ശ്രമിക്കുക. ഇത് ചെയ്യുന്നത് നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുകയും ശനിദോഷത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ശനിയാഴ്ച ദിനത്തില്‍ വ്രതമെടുക്കുന്നതും നല്ലതാണ്. ഈ ദിനത്തില്‍ ആല്‍മരത്തിന് ചുവട്ടില്‍ വിളക്ക് കൊളുത്തുന്നതും നല്ലതാണ്. ഇത് കൂടാതെ ശനിചാലിസ ജപിക്കുന്നതിനും ശ്രദ്ധിക്കണം. കറുത്ത നിറത്തിലുള്ള തുണിയും ആല്‍മരത്തിന് ചുവട്ടില്‍ സമര്‍പ്പിക്കേണ്ടതാണ്.

രുദ്രാക്ഷം ധരിക്കുക

രുദ്രാക്ഷം ധരിക്കുക

ശനി അമാവാസി ദിനത്തില്‍ നാം ശനിദോഷത്തെ അകറ്റുന്നതിന് വേണ്ടി രുദ്രാക്ഷം ധരിക്കാവുന്നതാണ്. അതിന് വേണ്ടി ശനി അമാവാസി ദിനത്തില്‍ ഏഴു മുഖമുള്ള രുദ്രാക്ഷം ഗംഗാജലത്തില്‍ മുക്കി ധരിക്കുന്നത് നല്ലതാണ്. ഇത് എത്ര വലിയ ശനിദോഷത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ശനിദോഷ നിവാരണത്തിന് വേണ്ടി ഈ ദിനത്തില്‍ 'ഓം പ്രാം പ്രൗണ്‍ സഃ ശനീശരായ നമഃ', ഓം ശനീശരായൈ നമഃ എന്നീ മന്ത്രങ്ങള്‍ ജപിക്കണം. ഇത് നിങ്ങളുടെ ശനിദോഷത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ശനി ഗുണഫലങ്ങള്‍ അനുഭവിക്കുന്നതിനും കാരണമാകുന്നുണ്ട്.

അഷ്ടോത്തരം ജപിക്കുക

അഷ്ടോത്തരം ജപിക്കുക

ശനി അമാവാസി ദിനത്തില്‍ നാം ശനി ഭഗവാന്റെ അഷ്ടോത്തരം ജപിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് സര്‍വ്വ ദുരിതങ്ങളേയും ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. 108 നാമങ്ങള്‍ വരുന്ന ശനി അഷ്ടോത്തരം നിങ്ങളുടെ എല്ലാ ദോഷങ്ങളേയും ഇല്ലാതാക്കുന്നു. നിലവിളക്കിന് മുന്നിലിരുന്ന് ശരീര ശുദ്ധിയോടെയും മനശുദ്ധിയോടെയും വേണം ഇത് ജപിക്കുന്നതിന്. ശനി അഷ്ടോത്തര ശതനാമാവലി താഴെ കൊടുക്കുന്നു.

ശനീശ്വര അഷ്ടോത്തര ശതനാമാവലി

ശനീശ്വര അഷ്ടോത്തര ശതനാമാവലി

ഓം ശനൈശ്ചരായ നമഃ

ഓം ശാന്തായ നമഃ

ഓം സര്‍വാഭീഷ്ടപ്രദായിനേ നമഃ

ഓം ശരണ്യായ നമഃ

ഓം വരേണ്യായ നമഃ

ഓം സര്‍വേശായ നമഃ

ഓം സൌമ്യായ നമഃ

ഓം സുരവന്ദ്യായ നമഃ

ഓം സുരലോകവിഹാരിണേ നമഃ

ഓം സുഖാസനോപവിഷ്ടായ നമഃ

ഓം സുന്ദരായ നമഃ

ഓം ഘനായ നമഃ

ഓം ഘനരൂപായ നമഃ

ഓം ഘനാഭരണധാരിണേ നമഃ

ഓം ഘനസാരവിലേപായ നമഃ

ഓം ഖദ്യോതായ നമഃ

ഓം മന്ദായ നമഃ

ഓം മന്ദചേഷ്ടായ നമഃ

ഓം മഹനീയഗുണാത്മനേ നമഃ

ഓം മര്‍ത്ത്യപാവനപാദായ നമഃ

ഓം മഹേശായ നമഃ

ഓം ഛായാപുത്രായ നമഃ

ഓം ശര്‍വായ നമഃ

ഓം ശതതൂണീരധാരിണേ നമഃ

ഓം ചരസ്ഥിരസ്വഭാവായ നമഃ

ഓം അചഞ്ചലായ നമഃ

ഓം നീലവര്‍ണായ നമഃ

ഓം നിത്യായ നമഃ

ഓം നീലാഞ്ജനനിഭായ നമഃ

ഓം നീലാംബരവിഭൂഷായ നമഃ

ഓം നിശ്ചലായ നമഃ

ഓം വേദ്യായ നമഃ

ഓം വിധിരൂപായ നമഃ

ഓം വിരോധാധാരഭൂമയേ നമഃ

ഓം വേദാസ്പദസ്വഭാവായ നമഃ

ഓം വജ്രദേഹായ നമഃ

ഓം വൈരാഗ്യദായ നമഃ

ഓം വീരായ നമഃ

ഓം വീതരോഗഭയായ നമഃ

ഓം വിപത്പരമ്പരേശായ നമഃ

ഓം വിശ്വവന്ദ്യായ നമഃ

ഓം ഗൃധ്രവാഹായ നമഃ

ഓം ഗൂഢായ നമഃ

ഓം കൂര്‍മ്മാംഗായ നമഃ

ഓം കുരൂപിണേ നമഃ

ഓം കുത്സിതായ നമഃ

ഓം ഗുണാഢ്യായ നമഃ

ഓം ഗോചരായ നമഃ

ഓം അവിദ്യാമൂലനാശായ നമഃ

ഓം വിദ്യാവിദ്യസ്വരൂപിണേ നമഃ

ഓം ആയുഷ്യകാരണായ നമഃ

ഓം ആപദുദ്ധര്‍ത്രേ നമഃ

ഓം വിഷ്ണുഭക്തായ നമഃ

ഓം വശിനേ നമഃ

ഓം വിവിധാഗമവേദിനേ നമഃ

ഓം വിധിസ്തുത്യായ നമഃ

ഓം വന്ദ്യായ നമഃ

ഓം വിരൂപാക്ഷായ നമഃ

ഓം വരിഷ്ഠായ നമഃ

ഓം ഗരിഷ്ഠായ നമഃ

ഓം വജ്രാങ്കുശധരായ നമഃ

ഓം വരദാഭയഹസ്തായ നമ

ഓം വാമനായ നമഃ

ഓം ജ്യേഷ്ഠാപത്‌നീസമേതായ നമഃ

ഓം ശ്രേഷ്ഠായ നമഃ

ഓം മിതഭാഷിണേ നമഃ

ഓം കഷ്ടൌഘനാശകര്‍ത്രേ നമഃ

ഓം പുഷ്ടിദായ നമഃ

ഓം സ്തുത്യായ നമഃ

ഓം സ്‌തോത്രഗമ്യായ നമഃ

ഓം ഭക്തിവശ്യായ നമഃ

ഓം ഭാനവേ നമഃ

ഓം ഭാനുപുത്രായ നമഃ

ഓം ഭവ്യായ നമഃ

ഓം പാവനായ നമഃ

ഓം ധനുര്‍മണ്ഡലസംസ്ഥായ നമഃ

ഓം ധനദായ നമഃ

ഓം ധനുഷ്മതേ നമഃ

ഓം തനുപ്രകാശദേഹായ നമഃ

ഓം താമസായ നമഃ

ഓം അശേഷജനവന്ദ്യായ നമഃ

ഓം വിശേഷഫലദായിനേ നമഃ

ഓം വശീകൃതജനേശായ നമഃ

ഓം പശൂനാംപതയേ നമഃ

ഓം ഖേചരായ നമഃ

ഓം ഖഗേശായ നമഃ

ഓം ഘനനീലാംബരായ നമഃ

ഓം കാഠിന്യമാനസായ നമഃ

ഓം ആര്യഗണസ്തുത്യായ നമഃ

ഓം നീലച്ഛത്രായ നമഃ

ഓം നിത്യായ നമഃ

ഓം നിര്‍ഗുണായ നമഃ

ഓം ഗുണാത്മനേ നമഃ

ഓം നിരാമയായ നമഃ

ഓം നിന്ദ്യായ നമഃ

ഓം വന്ദനീയായ നമഃ

ഓം ധീരായ നമഃ

ഓം ദിവ്യദേഹായ നമഃ

ഓം ദീനാര്‍ത്തിഹരണായ നമഃ

ഓം ദൈന്യനാശകരായ നമഃ

ഓം ആര്യഗണ്യായ നമഃ

ഓം ക്രൂരായ നമഃ

ഓം ക്രൂരചേഷ്ടായ നമഃ

ഓം കാമക്രോധകരായ നമഃ

ഓം കളത്രപുത്രശത്രുത്വകാരണായ നമഃ

ഓം പരിപോഷിതഭക്തായ നമഃ

ഓം പരഭീതിഹരായ നമഃ

ഓം ഭക്തസംഘമനോ ഭീഷ്ടഫലദായ നമഃ

ഏഴരശനിയില്‍ 2022-ല്‍ പെടാപാടുപെടും 4 രാശിക്കാര്‍ഏഴരശനിയില്‍ 2022-ല്‍ പെടാപാടുപെടും 4 രാശിക്കാര്‍

ഈ മന്ത്രത്തിന് മുന്നില്‍ കണ്ടകശനി ദോഷം ഇല്ലേ ഇല്ലഈ മന്ത്രത്തിന് മുന്നില്‍ കണ്ടകശനി ദോഷം ഇല്ലേ ഇല്ല

Read more about: shani puja പൂജ ശനി
English summary

Shani Amavasya Upay 2022: Astrological Remedies to get rid of Shani Sade Sati and Dhaiya In Malayalam

Here in this article we are sharing some astrological remedies to get rid of shani sati and shani dhaiya on Shani amavasya in malayalam. Take a look.
X
Desktop Bottom Promotion