Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഇന്ന് ശനി അമാവാസി; ശനിദോഷം അകറ്റണോ? ഇത് ചെയ്താല്‍ മതി
ശനിയും അമാവാസിയും ഒന്നിച്ചു വരുന്ന ദിവസത്തെയാണ് ശനി അമാവാസി എന്നു പറയുന്നത്. ഹിന്ദു വിശ്വാസങ്ങള്‍ അനുസരിച്ച്, ശനിയാഴ്ച ദിവസം അമാവാസി വന്നാല്‍ അത് വളരെ പ്രാധാന്യമുള്ള ദിനമായി കണക്കാക്കുന്നു. ഈ അമാവാസി ദിനത്തില്‍ പല മതപരമായ ചടങ്ങുകളും നടക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ ശനിയുമായി ബന്ധപ്പെട്ട നിരവധി തടസ്സങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള അപൂര്‍വ സമയമാണിതെന്നും വിശ്വസിക്കപ്പെടുന്നു.
വിശ്വാസങ്ങള്‍ പ്രാകം ഇത് വളരെ അപൂര്‍വമായ യാദൃശ്ചികതയായി കണക്കാക്കപ്പെടുന്നു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ ശനി അമാവാസി വരുന്നുള്ളു. ചിലപ്പോള്‍ ശനി അമാവാസി യോഗം വര്‍ഷത്തില്‍ ഒരിക്കല്‍ പോലും രൂപപ്പെടാറുമില്ല. പുരാണ മതഗ്രന്ഥങ്ങളിലും സനാതന ധര്‍മ്മത്തിലും ശനി അമാവാസി വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഈ ദിവസം ചെയ്യുന്ന ചില പരിഹാരങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും വരുത്തും. അത്തരം ചില വഴികള്‍ എന്തൊക്കെയെന്ന് വായിച്ചറിയൂ.

പിതൃദോഷം, കാളസര്‍പ്പ ദോഷം
പിതൃദോഷത്തില്‍ നിന്ന് മോചനം ലഭിക്കാന്‍ ജാതകത്തില്‍ പിതൃദോഷമുള്ള ആളുകള്‍ പൂര്‍വ്വികര്‍ക്ക് വേണ്ടി ശനി അമാവാസിയില്‍ ശ്രാദ്ധം നടത്തണമെന്ന് പറയപ്പെടുന്നു. ആരോഗ്യഗുണങ്ങള്‍ക്കും സന്താനഭാഗ്യത്തിനും പൂര്‍വ്വികരുടെ കൃപ ആവശ്യമാണെന്ന് വിശ്വസിക്കപ്പെടുന്നു. വിശ്വാസമനുസരിച്ച്, ഒരു വ്യക്തിക്ക് കാളസര്‍പ്പ യോഗം, ഏഴരശനി എന്നിവയാല്‍ കഷ്ടതയുണ്ടെങ്കില്‍, ഈ ദിവസം അവര്‍ക്ക് വളരെ ശുഭകരമാണ്. ശനിയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടാന്‍ ഈ ദിവസം ഉപകരിക്കും.

ഈ 5 രാശിചിഹ്നങ്ങള്‍ക്ക് ശനിദശ
ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, ഈ സമയം ശനി മകരം രാശിയില്‍ പ്രതിലോമാവസ്ഥയിലാണ്. അതായത്, വിപരീത ദിശയില്‍ സഞ്ചരിക്കുന്നു. ശനി പ്രതിലോമത്തിലായിരിക്കുന്നത് ശുഭസൂചകമായി കണക്കാക്കപ്പെടുന്നില്ല, കാരണം ഈ സ്ഥാനത്തുള്ള ശനി കഷ്ടകാലമായി കണക്കാക്കപ്പെടുന്നു. കൂടാതെ ശുഭകരമായ ഫലങ്ങള്‍ നല്കുകയുമില്ല. ഈ സമയം ശനിയുടെ മോശം കാലം മിഥുനം, തുലാം രാശികളില് നടക്കുന്നുണ്ടെന്ന് കണക്കുകൂട്ടലുകള്‍ വ്യക്തമാക്കുന്നു. ഇതിനുപുറമെ, ധനു, മകരം, കുഭം എന്നിവയ്ക്കും ഏഴര ശനിയുടെ കാലമാണ്.

ഉഴുന്നു പരിപ്പ് ദാനം ചെയ്യുക
ശനിദശയ്ക്ക് പരിഹാരമായി ഉഴുന്നു പരിപ്പിന്റെ ഉപയോഗം വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. ശനി അമാവാസി ദിനത്തില്‍, ഇരുനൂറ്റമ്പത് ഗ്രാം അല്ലെങ്കില്‍ എഴുനൂറ്റമ്പത് ഗ്രാം കറുത്തഉഴുന്നുപരിപ്പ് ദാനം ചെയ്യുക അല്ലെങ്കില്‍ ഒരേ അളവിലുള്ള പയര്‍വര്‍ഗ്ഗങ്ങള്‍ എടുത്ത് ഖിച്ഡി ഉണ്ടാക്കുക, ഇത് പ്രസാദമായി ദാനം ചെയ്യുക.

ആല്‍മര ആരാധന
ആല്‍മരം ശനിദേവന്റെ വാസസ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്നു, അതിനാല്‍ ശനി അമാവാസിയില്‍ ആല്‍മരത്തെ ആരാധിക്കണം. പൂര്‍വ്വികരുടെ പേര് ചൊല്ലി പാലില്‍ വെള്ളം കലര്‍ത്തി ആല്‍മരത്തിന്റെ വേര് നനയ്ക്കുക. ഈ പ്രതിവിധി പിതൃദോഷം, കാളസര്‍പ്പദോഷം എന്നിവയില്‍ നിന്ന് മോചനം നല്‍കും.

ലാല്‍ കിതാബ് പ്രതിവിധി
ഉണങ്ങിയ തേങ്ങയുടെ വായ മുറിച്ച് മാവും പഞ്ചസാരയും നിറയ്ക്കുക. തേങ്ങയുടെ വായ അടച്ച് ഒരു ചെറിയ ദ്വാരം നിലനിര്‍ത്തി ഒരു കറുത്ത നൂലില്‍ പൊതിയുക. ഏഴരശനി, ശനി ദശാ കാലത്താല്‍ ബുദ്ധിമുട്ടുന്നവരുടെ തലയില്‍ 7 തവണ തിരിക്കുക. 3 കറുത്ത ഉറുമ്പുകള്‍ ഉള്ള വിജനമായ സ്ഥലത്ത് തേങ്ങ അമര്‍ത്തുക. ലാല്‍ കിതാബില്‍ പറുന്ന ഈ വഴി ശനി ശാന്തിക്കുള്ള ഫലപ്രദമായ പ്രതിവിധിയായി കണക്കാക്കുന്നു.

തുളസി
ഒരു പേപ്പറില്‍ 108 തവണ രാമന്റെ പേരെഴുതുക. മാവ് കുഴച്ച് ഇതില്‍ പൊതിഞ്ഞ് മത്സ്യങ്ങളുള്ള ഒരു നദിയിലോ കുളത്തിലോ എറിയുക. അല്ലെങ്കില്‍, തുളസി ഇലയില്‍ രാമന്റെ പേര് എഴുതി ഹനുമാന് സ്വാമിക്ക് മാല അര്‍പ്പിക്കുക.

ദാനം ചെയ്യുക
ആഷാഢ മാസത്തിലെ ശനി അമാവാസി വളരെ പ്രത്യേകത നിറഞ്ഞ ദിവസമാണ്. ഈ സാഹചര്യത്തില്‍, ഒരു കറുത്ത കുട ദരിദ്രര്‍ക്ക് ദാനം ചെയ്യുക. ശനി അമാവാസി ദിനത്തില്‍ ശനിദേവന് ശംഖുപുഷ്പം സമര്‍പ്പിക്കുക. ശനിയുടെ കൃപയാല്‍ തോല്‍വി പോലും വിജയമായി മാറും. ശനിദേവനെ ആരാധിച്ച ശേഷം മറക്കാതെ ശനി സ്തോത്രവും ചൊല്ലുക.

കടുക് എണ്ണ
ഒരു ഇരുമ്പ് പാത്രത്തില്‍ കടുക് എണ്ണ നിറച്ച് അതില്‍ നിങ്ങളുടെ മുഖം കാണുകയും ഈ എണ്ണയും പാത്രവും ദാനം ചെയ്യുകയും ചെയ്യുക. കുറഞ്ഞത് 7 ശനിയാഴ്ചകളെങ്കിലും ഈ പ്രതിവിധി ചെയ്യുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഇത് ശനി അമാവാസിയില്‍ നിന്ന് ആരംഭിക്കണം. ശനിദേവന് കടുക് എണ്ണയും എള്ളും സമര്‍പ്പിക്കുകയും ശനി മന്ത്രം ചൊല്ലുകയും ചെയ്യുക.

ഇത് ചെയ്യരുത്
ഒരു വ്യക്തി ഈ ദിവസം മാന്യമായി വേണം പെരുമാറാന്‍. ശനി അമാവാസി ദിനത്തില്‍ അസത്യം പറയരുത്, സാത്വിക ഭക്ഷണം കഴിക്കുക, മാംസവും മദ്യവും ഒഴിവാക്കുക. ആരുമായും വായ്പ ഇടപാട് നടത്തരുത്. നിങ്ങളുടെ വീട് വൃത്തിയാക്കുക, എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യുക.



Click it and Unblock the Notifications
