ഹൈന്ദവ പൂജാവിധികള്‍ക്കു പുറകില്‍

Posted By:
Subscribe to Boldsky

ഓരോ മതവിഭാഗങ്ങള്‍ക്കും അവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. വിശ്വാസമെന്നു വിളിയ്ക്കാമെങ്കിലും പല ആചാരങ്ങളുടേയും പുറകില്‍ ശാസ്ത്രിയ വിശദീകരണവും കാണാം.

ചില ഹൈന്ദവ ആചാരങ്ങള്‍ക്കു പുറകില്‍ ഇവ അനുഷ്ഠിയ്ക്കുന്നതിനുള്ള കാരണങ്ങളുമുണ്ട്. ഇത്തരം കാരണങ്ങളെക്കുറിച്ച്, വിശ്വാസങ്ങളെക്കുറിച്ച് കൂടുതലറിയൂ,

വിഗ്രഹാരാധന

വിഗ്രഹാരാധന

വിഗ്രഹാരാധന ഹൈന്ദവമതത്തില്‍ പ്രധാനം. വിഗ്രഹത്തില്‍ നമ്മുടെ കണ്ണുകള്‍ കേന്ദ്രികരിയ്ക്കുന്നതു വഴി മനസും കേന്ദ്രീകരിയ്ക്കപ്പെടുന്നു. മനസ് ഏകാഗ്രമായി പ്രാര്‍ത്ഥിയ്ക്കുന്നതിനുള്ള വഴി തുറക്കപ്പെടുന്നു. മനസ് പ്രാര്‍ത്ഥനയുടെ മറ്റൊരു ഘട്ടത്തിലേയ്ക്കു കടക്കുന്നു.

പൂക്കള്‍

പൂക്കള്‍

പൂക്കള്‍ ഹൈന്ദവപൂജാവിധികളില്‍ പ്രധാനം. ഇത് നമ്മുടെ മേല്‍ വര്‍ഷിയ്ക്കപ്പെടുന്ന നന്മകളേയും അനുഗ്രഹങ്ങളേയും സൂചിപ്പിയ്ക്കുന്നു.

പഴവര്‍ഗങ്ങള്‍

പഴവര്‍ഗങ്ങള്‍

ഹൈന്ദവ മതത്തില്‍ പൂജാവിധികളില്‍ പഴവര്‍ഗങ്ങള്‍ ഉപയോഗിയ്ക്കുന്നു. പഴങ്ങള്‍ ആത്മസമര്‍പ്പണത്തേയും ത്യാഗത്തേയും സൂചിപ്പിയ്ക്കുന്നു.

തേങ്ങ

തേങ്ങ

തേങ്ങ ഉടയ്ക്കുന്ന ചടങ്ങ് ഹിന്ദുമതത്തില്‍ പ്രധാനം. ശ്രീഫലം എന്നാണ് തേങ്ങ അറിയപ്പെടുന്നത്. ഇത് ഉടയ്ക്കുമ്പോള്‍ നമ്മുടെ അഹം എന്ന ഭാവം ദൈവത്തിനു മുന്നില്‍ എറിഞ്ഞുടയ്ക്കുന്നതിനെയാണ് സൂചിപ്പിയ്ക്കുന്നത്.

വിളക്കു കത്തിയ്‌ക്കുന്നത്‌

വിളക്കു കത്തിയ്‌ക്കുന്നത്‌

വിളക്കു കത്തിയ്ക്കുന്നതു വഴി ഇരുട്ടിനേയും ദുരാത്മാക്കളേയും അകറ്റുന്നു. ഇത് ഭാഗ്യം, ശക്തി, ശുദ്ധത എന്നിവയെ സൂചിപ്പിയ്ക്കുന്നു.

ചന്ദനത്തിരികള്‍

ചന്ദനത്തിരികള്‍

പൂജാദികര്‍മങ്ങളില്‍ ചന്ദനത്തിരികള്‍ ഒരുമിച്ചു വച്ച് കത്തിയ്ക്കാറുണ്ട്. ഇത് വിവിധ വസ്തുക്കള്‍ക്കുള്ള നമ്മുടെ ആഗ്രഹങ്ങളെ എരിഞ്ഞടക്കുന്നു.

പൂര്‍ണകുംഭം

പൂര്‍ണകുംഭം

ഹൈന്ദവാചാരങ്ങളില്‍ പൂര്‍ണകുംഭത്തിന് പ്രസക്തിയേറെയാണ്. ഇതില്‍ നിറച്ച ജലം ജീവനേയും കുംഭം ഭൂമിയേയും തേങ്ങ വേദജ്ഞാനത്തേയും സൂചിപ്പിയ്ക്കുന്നു.

നിവേദ്യം

നിവേദ്യം

നാം ദൈവത്തിനു സമര്‍പ്പിയ്ക്കുന്ന നിവേദ്യം നമ്മുടെ അഞ്ജാനത്തേയാണ് സൂചിപ്പിയ്ക്കുന്നത്. ഇത് ഭഗവാനു പൂജിച്ചു കഴിയുമ്പോള്‍ അജ്ഞാനം ജ്ഞാനത്തിലേയ്ക്കു മാറുന്നു. ഇതു കഴിയ്ക്കുന്നതും വഴി നമുക്ക് ജ്ഞാനം ലഭിയ്ക്കുന്നു.

ഹൈന്ദവ ആചാരങ്ങള്‍, സത്യങ്ങള്‍!!

English summary

Secretes Behind Hindu Puja Rituals

The process of puja consists of a series of ritual stages beginning with personal purification, invocation of the Gods, offering flowers, food etc. followed by prayers. Check out the symbolism of the Hindu puja rituals.
Story first published: Saturday, August 23, 2014, 12:33 [IST]
Subscribe Newsletter