For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗ്രഹസാഫല്യത്തിനും ബിസിനിസില്‍ ഉയര്‍ച്ചക്കും; സൗഭാഗ്യ പഞ്ചമി ആരാധന ഈവിധം

|

കാര്‍ത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ പഞ്ചമി തിഥി സൗഭാഗ്യ പഞ്ചമി എന്ന് അറിയപ്പെടുന്നു. ഈ വര്‍ഷം ഇത് വരുന്നത് ഒക്ടോബര്‍ 29 ശനിയാഴ്ചയാണ്. ഈ ദിവസം ഗണപതിയെയും ശിവനെയും ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാക്കുന്നു. എല്ലാ സന്തോഷങ്ങളും ജീവിതത്തില്‍ വരുന്നു. സൗഭാഗ്യ പഞ്ചമി വ്രതം അനുഷ്ഠിക്കുന്നതിലൂടെ നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിക്കുന്നു.

Most read: വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍Most read: വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍

ഈ ദിവസം ജ്ഞാനപഞ്ചമി എന്നും അറിയപ്പെടുന്നുണ്ട്. അറിവും ബുദ്ധിയും വര്‍ധിപ്പിക്കാനായി പുസ്തകങ്ങളെയും ഈ ദിവസം ആരാധിക്കുന്നു. ഈ ദിവസം ഗണപതിയെ ആരാധിച്ചാല്‍ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറുമെന്നാണ് വിശ്വാസം. ഈ വ്രതം സ്ത്രീകള്‍ക്കിടയില്‍ മാത്രമല്ല, പുരുഷന്മാര്‍ക്കിടയിലും കച്ചവടക്കാര്‍ക്കിടയിലും ഏറെ പ്രസിദ്ധമാണ്. സൗഭാഗ്യ പഞ്ചമി വ്രതത്തിന്റെ പ്രാധാന്യവും ആരാധനാ രീതികളും എന്തെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

സൗഭാഗ്യ പഞ്ചമി വ്രതം 2022

സൗഭാഗ്യ പഞ്ചമി വ്രതം 2022

സൗഭാഗ്യ പഞ്ചമി വ്രതമനുഷ്ഠിക്കുന്നത് ജീവിതത്തില്‍ സന്തോഷവും ഭാഗ്യവും വര്‍ദ്ധിപ്പിക്കുന്നു. കാര്‍ത്തിക ശുക്ലപക്ഷത്തിലെ പഞ്ചമിയെ സൗഭാഗ്യ പഞ്ചമി എന്ന് വിളിക്കുന്നു. ഈ വര്‍ഷം സൗഭാഗ്യ പഞ്ചമി വ്രതം ഒക്ടോബര്‍ 29ന് ആഘോഷിക്കും. ഈ ദിവസം ശിവനെ ആരാധിക്കുന്നത് നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ച് കുടുംബത്തില്‍ സന്തോഷവും സമാധാനവും കൊണ്ടുവരുന്നു. കാര്‍ത്തിക ശുക്ലപഞ്ചമി, സൗഭാഗ്യ പഞ്ചമി, ലാഭ പഞ്ചമി എന്നീ പേരുകളിലും ഈ ദിവസം ആഘോഷിക്കപ്പെടുന്നു. ഈ ശുഭദിനം ദീപാവലി ഉത്സവത്തിന്റെ ഭാഗമാണെന്ന് പറയപ്പെടുന്നുണ്ട്.

സൗഭാഗ്യ പഞ്ചമി പ്രാധാന്യം

സൗഭാഗ്യ പഞ്ചമി പ്രാധാന്യം

സൗഭാഗ്യ പഞ്ചമി ദിനത്തില്‍ വ്യാപാരികള്‍ പുതിയ പ്രവൃത്തികള്‍ ആരംഭിക്കുന്നു. വീടുകളില്‍ വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുകയും രാത്രിയില്‍ പടക്കങ്ങള്‍ പൊട്ടിക്കുകയും ചെയ്യുന്നു. സൗഭാഗ്യ പഞ്ചമി ഒരു വ്യക്തിയുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നല്‍കുന്നു. ഈ ദിവസം ഗണപതിക്കായി പ്രത്യേക ആരാധനകളും നടത്തപ്പെടുന്നു. ജോലി, ബിസിനസ്സ്, എന്നിവയില്‍ പുരോഗതിയും അഭിവൃദ്ധിയും നേടാനായി ഗണപതിയെയും ശങ്കരനെയും ആരാധിക്കുന്നു. സന്തോഷത്തിനും ഐശ്വര്യത്തിനും ഭാഗ്യത്തിനും വേണ്ടി ഭക്തര്‍ ഈ വ്രതം നോല്‍ക്കുന്നു.

Most read:വാസ്തു പ്രകാരം നിങ്ങളുടെ ഉയര്‍ച്ചയ്ക്കായി വീട്ടില്‍ സ്ഥാപിക്കാവുന്ന പെയിന്റിംഗുകള്‍Most read:വാസ്തു പ്രകാരം നിങ്ങളുടെ ഉയര്‍ച്ചയ്ക്കായി വീട്ടില്‍ സ്ഥാപിക്കാവുന്ന പെയിന്റിംഗുകള്‍

സൗഭാഗ്യ പഞ്ചമി ആരാധനാ രീതി

സൗഭാഗ്യ പഞ്ചമി ആരാധനാ രീതി

സൗഭാഗ്യ പഞ്ചമി ദിവസം രാവിലെ എഴുന്നേറ്റ് കുളിച്ച് സൂര്യന് വെള്ളം സമര്‍പ്പിക്കുക. ശുഭമുഹൂര്‍ത്തത്തില്‍ ഭഗവാന്‍ ശങ്കരനെയും ഗണേശനെയും ആരാധിക്കണം. ഗണപതിയെ ചന്ദനം, അക്ഷതം, പുഷ്പങ്ങള്‍, ദര്‍ഭപുല്ല് എന്നിവകൊണ്ട് പൂജിക്കണം. ഭസ്മം, കൂവള ഇല, വെള്ള വസ്ത്രം എന്നിവ സമര്‍പ്പിച്ച് പരമേശ്വരനെ ആരാധിക്കണം. ഗണപതിക്ക് പാലും മോദകവും സമര്‍പ്പിക്കണം. ബിസിനസില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടെങ്കില്‍, അത് നീക്കാന്‍ പ്രാര്‍ത്ഥിക്കുക. നല്ല മനസ്സോടെ ഈശ്വരനെ സ്മരിച്ച് നിങ്ങളുടെ സന്തോഷവും ഭാഗ്യവും വര്‍ദ്ധിപ്പിക്കാന്‍ പ്രാര്‍ത്ഥിക്കുക. തുടര്‍ന്ന് സൗഭാഗ്യ പഞ്ചമിയുടെ വ്രതാനുഷ്ഠാന കഥയും വായിക്കുക.

ഗണേശ ആരാധന

ഗണേശ ആരാധന

ഈ ദിവസം ഗണപതിയെ പ്രത്യേകമായി ആരാധിക്കുന്നു. ഇത് ഭക്തര്‍ക്ക് മംഗളകരമായ ഫലങ്ങള്‍ നല്‍കുന്നു. നിങ്ങളുടെ ജോലി, ബിസിനസ്സ് എന്നിവയില്‍ പുരോഗതിയും അഭിവൃദ്ധിയും ഉണ്ടാകുന്നു. ഗണപതിയോടൊപ്പം ഭഗവാന്‍ ശങ്കരനെയും ആരാധിക്കുന്നത് ഐശ്വര്യപ്രദമാണ്. ജോലിയിലും ബിസിനസ്സിലും ഉള്ള വിഷമതകളില്‍ നിന്ന് മുക്തി ലഭിക്കുന്നു. ബിസിനസ്സില്‍ ഉയര്‍ച്ചകള്‍ കൈവരുന്നു.

Most read:ആത്മീയ സന്തോഷത്തിനായി ദിനവും ശീലിക്കേണ്ട കാര്യങ്ങള്‍Most read:ആത്മീയ സന്തോഷത്തിനായി ദിനവും ശീലിക്കേണ്ട കാര്യങ്ങള്‍

സൗഭാഗ്യ പഞ്ചമി വ്രത കഥ

സൗഭാഗ്യ പഞ്ചമി വ്രത കഥ

സൗഭാഗ്യ പഞ്ചമി വ്രതത്തെക്കുറിച്ച് പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ദാരിദ്ര്യത്തില്‍ ദുഃഖിതനായി അലഞ്ഞുനടന്നിരുന്ന ഒരു ദരിദ്രന്‍ ഉണ്ടായിരുന്നു. ദാരിദ്ര്യം അകറ്റാനായി അദ്ദേഹം പണ്ഡിതരോട് ഉപദേശം തേടി. ഇതുപ്രകാരം അദ്ദേഹം കാര്‍ത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ അഞ്ചാം ദിവസം ഉപവസിച്ച് ഗണപതിയെയും ശിവനെയും ലക്ഷ്മിയെയും പൂജിച്ചു. ഇതിനെത്തുടര്‍ന്ന് എല്ലാ വര്‍ഷവും അദ്ദേഹത്തിന് ഗണേശന്റെയും ശിവന്റെയും ലക്ഷ്മിദേവിയുടെയും അനുഗ്രഹം ലഭിക്കുകയുണ്ടായി.

 ജൈനമതത്തിലും ആഘോഷം

ജൈനമതത്തിലും ആഘോഷം

ജൈനമതത്തില്‍ ഈ ദിവസം ജ്ഞാനപഞ്ചമിയായി ആഘോഷിക്കുന്നു. സൗഭാഗ്യ പഞ്ചമി നാളില്‍ ചെയ്യുന്ന ഏതൊരു ജോലിയും വിജയിക്കുമെന്നാണ് വിശ്വാസം. ബിസിനസ്സില്‍ പുരോഗതിയും ജീവിതത്തില്‍ സന്തോഷവും സമാധാനവും സന്തോഷവുമുണ്ടാകുന്നു. ഈ ശുഭദിനം ദീപാവലി ആഘോഷത്തിന്റെ ഭാഗമാണെന്ന് പറയപ്പെടുന്നു. സൗഭാഗ്യപഞ്ചമി ദിനത്തില്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കാറുണ്ട്. സൗഭാഗ്യ പഞ്ചമി ദിനത്തില്‍ വ്രതമെടുത്ത് ആരാധന നടത്തുന്നവര്‍ക്ക് ജീവിതത്തിലും ബിസിനസ്സിലും ഭാഗ്യം ലഭിക്കുന്നു.

Most read:മോശം സമയത്തെ അതിജീവിക്കാന്‍ ചാണക്യനീതി പറയുന്ന കാര്യങ്ങള്‍Most read:മോശം സമയത്തെ അതിജീവിക്കാന്‍ ചാണക്യനീതി പറയുന്ന കാര്യങ്ങള്‍

English summary

Saubhagya Panchami Vrat 2022 Date, Muhurat, Importance And Vrat Katha in Malayalam

On the day of Saubhagya Panchami, Lord Shankar is worshiped according to the rituals. Read on to know the Saubhagya Panchami vrat date and other important details.
Story first published: Thursday, October 27, 2022, 12:28 [IST]
X
Desktop Bottom Promotion