For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Saturn retrograde 2021 : ശനി വക്രഗതിയില്‍; ഈ 3 രാശിക്കാര്‍ക്ക് കഷ്ടകാലം

|

വളരെ മന്ദഗതിയില്‍ ചലിക്കുന്ന ഒരു ഗ്രഹമാണ് ശനി. ശനി ഏകദേശം രണ്ടര വര്‍ഷക്കാലം ഒരു രാശിയില്‍ സ്ഥിതി ചെയ്യും. കൃത്യമായി പറഞ്ഞാല്‍ 2 വര്‍ഷവും 4 മാസവും 14 ദിവസവും. ചില കാലങ്ങളില്‍ ശനി വക്രഗതിയില്‍ സഞ്ചരിച്ച് മുന്നത്തെ രാശിയിലേക്ക് നീങ്ങുകയും ചെയ്യും. 2021 മെയ് 23 മുതല്‍ ശനിയുടെ സഞ്ചാരം പ്രതിലോമകരമായിരിക്കും. ശനിയുടെ വക്രഗതിയിലുള്ള ചലനം ഈ കാലയളവില്‍ ചില രാശിക്കാരെ കൂടുതല്‍ സ്വാധീനിക്കും. ശനിയുടെ പ്രതിലോമ ചലനം കാരണം പല രാശിക്കാരുടെയും പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന് പറയപ്പെടുന്നു.

Most read: ശനിദോഷം വഴിക്കുവരില്ല, ജീവിതത്തില്‍ എന്നും സൗഭാഗ്യം; ചെയ്യേണ്ടത് ഇത്‌Most read: ശനിദോഷം വഴിക്കുവരില്ല, ജീവിതത്തില്‍ എന്നും സൗഭാഗ്യം; ചെയ്യേണ്ടത് ഇത്‌

ശനിയുടെ അര്‍ദ്ധായുസ്സില്‍ ബുദ്ധിമുട്ടുന്നവരും ശനി ദോഷം അനുഭവിക്കുന്നവരും പ്രതിലോമ ചലനത്തിനിടയില്‍ ജാഗ്രത പാലിക്കണം. മെയ് 23 മുതല്‍ 141 ദിവസം ശനി വക്രഗതിയില്‍ സഞ്ചരിക്കും. ഇതിനുശേഷം 2021 ഒക്ടോബര്‍ 11ന് ശനിദേവന്‍ നേര്‍രേഖയില്‍ യാത്ര തുടരും. വീണ്ടും ശനി മകര രാശിയില്‍ തിരിച്ചെക്കും. ശനിയുടെ ഈ വക്രഗതിയിലുള്ള സഞ്ചാര കാലയളവില്‍ 12 രാശിക്കാരില്‍ വച്ച് മൂന്ന് രാശിക്കാര്‍ക്ക് കഷ്ടകാലമാണ്. അവര്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

ഈ രാശിക്കാരെ കൂട്ടിചേര്‍ക്കേണ്ട; ഇവര്‍ ഒരിക്കലും ഒത്തുപോവില്ലഈ രാശിക്കാരെ കൂട്ടിചേര്‍ക്കേണ്ട; ഇവര്‍ ഒരിക്കലും ഒത്തുപോവില്ല

ജ്യോതിഷത്തില്‍ ശനി

ജ്യോതിഷത്തില്‍ ശനി

ജ്യോതിഷത്തില്‍ ശനിയെ ക്രൂരമായ ഗ്രഹമായി കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിയെ ശനി നോക്കിയാല്‍, ആ വ്യക്തിയുടെ ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടാകുന്നു. ശനിയുടെ ഗ്രഹ ചലനം മന്ദഗതിയിലാണ്. അതിനാല്‍ ആളുകളുടെ ജീവിതത്തില്‍ അതിന്റെ സ്വാധീനം നീണ്ടുനില്‍ക്കും. ശനിദേവന്‍ ഓരോരുത്തര്‍ക്കും അവരുടെ പ്രവൃത്തികള്‍ക്കനുസരിച്ച് ഫലം നല്‍കുന്നു.

ശനിദേവന്‍ ഈ രാശിചിഹ്നങ്ങളെ ബുദ്ധിമുട്ടിക്കും

ശനിദേവന്‍ ഈ രാശിചിഹ്നങ്ങളെ ബുദ്ധിമുട്ടിക്കും

ധനു രാശി, മകരം രാശി, കുംഭം രാശി എന്നിവിടങ്ങളില്‍ ശനിദേവന്‍ പ്രതിലോമ സമയത്ത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഏഴര ശനിയുടെ മൂന്ന് ഘട്ടങ്ങളുണ്ട്. അതിന്റെ അവസാന ഘട്ടം ധനു രാശിചിഹ്നത്തില്‍ കടന്നുപോകുന്നു. മകരം രാശിക്കാരില്‍ ഏഴരശനിയുടെ രണ്ടാം ഘട്ടവും കുംഭം രാശിയില്‍ ആദ്യ ഘട്ടവും നടക്കുന്നു. ഏഴര ശനിയുടെ കാലമുള്ള ഈ രാശിക്കാര്‍ ആ സമയം പുതിയ ജോലികളൊന്നും ആരംഭിക്കരുത്. ഇതുകൂടാതെ, പണം നിക്ഷേപിക്കുന്നതും ഒഴിവാക്കണം.

Most read:ശനിദോഷം നീക്കാന്‍ ഉത്തമ നാള്‍; ശനി അമാവാസിയില്‍ ചെയ്യേണ്ടത്Most read:ശനിദോഷം നീക്കാന്‍ ഉത്തമ നാള്‍; ശനി അമാവാസിയില്‍ ചെയ്യേണ്ടത്

ശനിയുടെ പ്രഭാവം

ശനിയുടെ പ്രഭാവം

മിഥുനം, തുലാം രാശിചിഹ്നങ്ങളില്‍ ശനി ധയ്യയുടെ കാലഘട്ടമാണ്. 2022 ല്‍ ശനി മകരം രാശിചിഹ്നം മാറിയാലുടന്‍ മിഥുനം, തുലാം രാശിക്കാര്‍ക്ക് ഇതില്‍ നിന്ന് മോചനം ലഭിക്കുമെന്നത് ആശ്വാസകരമാണ്. ഇപ്പോള്‍, ഈ രണ്ട് രാശിചിഹ്നങ്ങളും ശനിയുടെ സംക്രമണ സമയത്ത് ഉയര്‍ച്ച താഴ്ചകളെ അഭിമുഖീകരിച്ചേക്കാം. വിജയം നേടുന്നതിന് ഇവര്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വരും. ഈ കാലയളവില്‍ ഇവര്‍ക്ക് മാനസിക സമ്മര്‍ദ്ദം നേരിടുകയും ചെയ്യേണ്ടി വന്നേക്കാം.

ഏഴരശ്ശനി, കണ്ടകശ്ശനി

ഏഴരശ്ശനി, കണ്ടകശ്ശനി

രണ്ടര വര്‍ഷം വീതം മൂന്ന് രാശികളില്‍ സഞ്ചരിക്കുന്ന കാലത്തെയാണ് നമ്മള്‍ ഏഴരശ്ശനി എന്ന് വിളിക്കുന്നത്. ജനിച്ച കൂറ് എന്നത്, നമ്മുടെ ഗ്രഹനിലയില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയാണ് (ഉദാഹരണത്തിന്, ഒരാളുടെ ഗ്രഹനിലയില്‍ ചന്ദ്രന്‍ നില്‍ക്കുന്നത് കന്നിരാശിയില്‍ ആണെങ്കില്‍ അയാളുടെ കൂറ് അഥവാ രാശി, കന്നിയാണ്. അല്ലെങ്കില്‍ കന്നിക്കൂറ് എന്ന് പറയും. എന്നാല്‍ സൂര്യന്‍ ഏത് രാശിയില്‍നില്‍ക്കുന്നോ ആ മലയാള മാസമായിരിക്കും അയാള്‍ ജനിച്ചതെന്ന് മനസ്സിലാക്കണം. ഒരാളുടെ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയിലോ (ജന്മശ്ശനി എന്ന് പറയും). അതായത്, ഏഴരശ്ശനിയും കണ്ടകശ്ശനിയും ചേര്‍ന്നുവരുന്ന കാലം. ഇത് പൊതുവെ ദോഷപ്രദം തന്നെയായിരിക്കും. ആ ചന്ദ്രന്റെ നാലിലോ ഏഴിലോ പത്തിലോ ശനി സഞ്ചരിക്കുന്ന കാലഘട്ടത്തെയാണ് കണ്ടകശ്ശനി എന്ന് പറയുന്നത്.

Most read:2021ല്‍ ശനിദോഷ പരിഹാരത്തിന് ചെയ്യേണ്ടത്Most read:2021ല്‍ ശനിദോഷ പരിഹാരത്തിന് ചെയ്യേണ്ടത്

ശനിദോഷം കുറയ്ക്കുന്നതിനുള്ള പ്രതിവിധി

ശനിദോഷം കുറയ്ക്കുന്നതിനുള്ള പ്രതിവിധി

ശനിയുടെ ദോഷം ഒഴിവാക്കാന്‍ ഒരാള്‍ എല്ലാ ദിവസവും ഹനുമാന്‍ ചാലിസ ചൊല്ലണം. ശനി മന്ത്രങ്ങള്‍ ചൊല്ലുന്നതും പ്രയോജനകരമാണ്. നിങ്ങളുടെ നിഴല്‍ കടുക് എണ്ണയില്‍ വരത്തക്കവണ്ണം വീഴ്ത്തി പാവപ്പെട്ടവര്‍ക്ക് ഒരു മണ്‍പാത്രത്തില്‍ കടുകെണ്ണ ദാനം ചെയ്യുക. ആല്‍ മരത്തിനു ചിവട്ടില്‍ വിളക്ക് കത്തിക്കുന്നതും ശനിദോഷം കുറയ്ക്കാന്‍ സഹായിക്കും.

ശനിദേവ മന്ത്രം

ശനിദേവ മന്ത്രം

ശനിദോഷ പരിഹാരമായി നിങ്ങള്‍ക്ക് 'ഓം ശനൈശ്രരായേ നമ', 'ഓം പ്രിന്‍ പ്രൈം ശാസ്താ ശനൈശ്രരായേ നമ' തുടങ്ങിയ ശനി മന്ത്രങ്ങള്‍ ചൊല്ലാവുന്നതാണ്.

English summary

Saturn retrograde 2021 : These Zodiac Signs Suffer Most, Know Remedies To Avoid

People suffering from Shani’s half-life and Shani Dhaiya to be careful during the retrograde motion of Shani. Take a look.
X
Desktop Bottom Promotion