Just In
- 45 min ago
ഗര്ഭമല്ലാതെ ആര്ത്തവദിനങ്ങള് തെറ്റിക്കുന്ന സ്ത്രീ പ്രശ്നങ്ങള്: ഇവ നിസ്സാരമല്ല
- 1 hr ago
ആഢംബര ജീവിതം, അപ്രതീക്ഷിത നേട്ടം; ഫെബ്രുവരിയിലെ ഗ്രഹസ്ഥാനം നല്കും ഈ രാശിക്കാര്ക്ക് ശുക്രദശ
- 2 hrs ago
ഏഴു ജന്മപാപങ്ങളില് നിന്ന് മോചനം നല്കും സൂര്യ സപ്തമി; ശുഭമുഹൂര്ത്തവും പൂജാവിധിയും
- 7 hrs ago
ധനലാഭം, മനശാന്തി, അപൂര്വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
Don't Miss
- Movies
ബിഗ് ബോസില് പോയാല് ഞാന് വട്ടനാകുമെന്ന് ബിനു അടിമാലി; ഇപ്പോഴേ ആണെന്ന് സോഷ്യല് മീഡിയ
- Automobiles
ഹമ്പോ... ഇതിൽ ആരാടാ കേമൻ? മാറ്റുരയ്ക്കാം സൂപ്പർ മീറ്റിയോറും ബെനലി 502C ക്രൂയിസറും
- News
ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല, മൂലധനം വര്ധിപ്പിക്കും; സംസ്ഥാന ബജറ്റിനെ കുറിച്ച് ധനമന്ത്രി
- Sports
IND vs NZ: ഹര്ദിക്കിന് ആ 'ട്രിക്ക്' മനസിലായില്ല! അവിടെ പിഴച്ചു-വസിം ജാഫര് പറയുന്നു
- Finance
ഹ്രസ്വകാലം കൊണ്ട് 75,000 രൂപ പലിശ വരുമാനം നേടാം; സ്ഥിര നിക്ഷേപമിടാൻ ഈ ബാങ്കുകൾ നോക്കാം; പലിശ 7.8% വരെ
- Technology
കോളിങ് മുഖ്യം, ഡാറ്റയും ഒരു ഭംഗിക്ക് ഇരിക്കട്ടെ! 200 രൂപയിൽ താഴെ നിരക്കിലുള്ള ഏറ്റവും മികച്ച പ്ലാനുകൾ
- Travel
ആന്ഡമാനിൽ ആഘോഷിക്കാം വാലന്റൈൻസ് ദിനം, ഐആർസിടിസിയുടെ റൊമാന്റിക് പാക്കേജ് ഇതാ
2023-ല് ശനിയുടെ രാശിമാറ്റം : ശ്രേഷ്ഠഫലങ്ങള് ഈ നക്ഷത്രക്കാര്ക്ക്
ശനി എന്ന ഗ്രഹം പലപ്പോഴും ദോഷഫലങ്ങള് ചൊരിയുന്ന കഷ്ടങ്ങള് ഉണ്ടാക്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ദോഷഫലത്തെ ഇല്ലാതാക്കുന്നതിന് വേണ്ടിയും ശനിയുടെ പ്രീതി നേടിയെടുക്കുന്നതിന് വേണ്ടിയും പല വിധത്തിലുള്ള പരിഹാര കര്മ്മങ്ങളും നാം ചെയ്യുന്നു. എന്നാല് ശനി 30 വര്ഷങ്ങള്ക്ക് ശേഷമാണ് അതിന്റെ സ്വന്തം രാശിയായ കുംഭത്തിലേക്ക് പ്രവേശിക്കുന്നത്. ഇപ്പോള് ശനി സഞ്ചരിക്കുന്നത് മകരം രാശിയിലാണ്. ജനുവരി 17-ന് ശനി കുംഭം രാശിയിലേക്ക് പ്രവേശിക്കുന്നു. ശനിദോഷം പലപ്പോഴും നിങ്ങളുടെ ജീവിതത്തില് ഉണ്ടാക്കുന്ന ദോഷഫലങ്ങള് അതികഠിനമായിരിക്കും.
ശനിയുടെ ഈ രാശിമാറ്റം പല നക്ഷത്രക്കാരിലും രാശിക്കാരിലും അനുകൂല പ്രതീകൂല ഫലങ്ങള് ഉണ്ടാക്കുന്നുണ്ട്. രാശിക്കാരില് ഉണ്ടാവുന്ന ഗുണദോഷ സമ്മിശ്രഫലത്തെക്കുറിച്ച് നാം വായിച്ച് കഴിഞ്ഞു. എന്നാല് ഇത് ഏതൊക്കെ നക്ഷത്രക്കാരില് ഗുണഫലങ്ങള് ചൊരിയുന്നു എന്നുള്ളത് പലര്ക്കും അറിയാത്തതാണ്. ഇത്തരത്തില് ശനിയുടെ രാശിമാറ്റം അനുകൂല ഫലങ്ങള് നല്കുന്ന ചില നക്ഷത്രക്കാരുണ്ട്. അവര് ആരൊക്കെയെന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്ത്തിക 1/4)
മേടക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാരായ അശ്വതി, ഭരണി, കാര്ത്തിക 1/4 നക്ഷത്രക്കാര്ക്ക് അനുകൂലഫലങ്ങളാണ് ശനി നല്കുന്നത്. സര്വ്വ കാര്യസിദ്ധി ഫലം വരെ ഈ മൂന്ന് നക്ഷത്രക്കാരെ കാത്തിരിക്കുന്നു. ലോട്ടറി ഭാഗ്യം വരെ ഈ മൂന്ന് നക്ഷത്രക്കാര്ക്കും ഉണ്ടാവുന്നുണ്ട്. അത് കൂടാതെ പല കാര്യങ്ങളിലും ശുഭഫലങ്ങള് ഉണ്ടാവുകയും കാര്യങ്ങള് ഒന്നും തടസ്സം കൂടാതെ നടക്കുകയും ചെയ്യുന്നു. അധികാരശക്തിയുള്ള പദവി സമൂഹത്തില് ഇവര്ക്ക് ഉണ്ടാവുന്നു. അതിനെല്ലാം അനുകൂല സമയമാണ് ഈ കുംഭത്തിലേക്കുള്ള ശനിയുടെ രാശിമാറ്റം. ജീവിത വിജയം ഈ ശനിമാറ്റത്തിലൂടെ മൂന്ന് നക്ഷത്രക്കാരേയും കാത്തിരിക്കുന്നു. കഠിനാധ്വാനം ചെയ്യുന്നതിന് ഫലം ലഭിക്കുകയും ജീവിതത്തില് ഉയരത്തില് എത്തുകയും ചെയ്യുന്നതിന് പൊതുവേ ഈ ശനി മാറ്റം സഹായിക്കുന്നു. സാമ്പത്തിക നേട്ടവും ഇവര്ക്ക് ഉണ്ടാവുന്നു.

ഇടവക്കൂറ് (കാര്ത്തിക 3/4, രോഹിണി, മകീരം 1/2)
ഇവര്ക്ക് ശനി പത്താം ഭാവത്തില് നില്ക്കുന്നതിനാല് തൊഴില് മാറ്റങ്ങള് ഉണ്ടാവുന്നു. അനുകൂലമായ രീതിയിലേക്ക് ഇത്തരം തൊഴില് മാറ്റങ്ങള് എത്തുന്നു. ലോട്ടറി ഭാഗ്യവും ഉണ്ട് ഈ മൂന്ന് നക്ഷത്രക്കാര്ക്കും. പ്രമോഷന് ലഭിക്കുന്നതിനും അനുകൂല സാഹചര്യങ്ങള് ജീവിതത്തില് ഉണ്ടാവുകയും ചെയ്യുന്നു. കുംഭത്തില് നില്ക്കുന്ന ശനി ദശമകേന്ദ്ര ശനി എന്നാണ് അറിയപ്പെടുന്നത്. ഇത് സൂചിപ്പിക്കുന്നത് നിരവധി അനുകൂല ഫലങ്ങള് ഉണ്ടാവുന്നു എന്നതാണ്. ജീവിതത്തില് പോസിറ്റീവ് മാറ്റങ്ങള് ഉണ്ടാക്കുന്നതിന് ഈ ശനി മാറ്റം മൂന്ന് നക്ഷത്രക്കാരേയും സഹായിക്കുന്നു. സമ്പാദ്യശീലങ്ങള് ആരംഭിക്കുന്നതിന് അനുകൂലമായ സാഹചര്യമാണ് ഇത്. അതുകൊണ്ട് തന്നെ ജീവിതത്തില് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള് ഉണ്ടാവുന്നു.

തുലാക്കൂറ് (ചിത്തിര, ചോതി, വിശാഖം 3/4)
മേടക്കൂറിനേയും ഇടവക്കൂറിനേയും വെച്ച് നോക്കുകയാണെങ്കില് ഭാഗ്യഫലങ്ങള് അല്പം കുറയുന്ന സമയമാണ് തുലാക്കൂറുകാര്ക്ക്. ഭാഗ്യനിര്ഭാഗ്യങ്ങള് സന്തുലിതാവസ്ഥയില് നീങ്ങുന്ന ഒരു സമയമാണ് ഈ കൂറുകാര്ക്ക്. ഇവരില് ശനി അഞ്ചാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല് ഏഴിലേക്കും പതിനൊന്നിലേക്കും രണ്ടിലേക്കും ദൃഷ്ടിയും ചെയ്യുന്നുണ്ട്. ഇവര്ക്ക് നല്ല ഫലങ്ങള് തന്നെയാണ് ശനി നല്കുന്നത്. എന്നാല് അഞ്ചാം ഭാവത്തില് നില്ക്കുന്നത് കൊണ്ട് അത്ര നല്ല ഗുണങ്ങള് അല്ല നല്കുന്നത്. എങ്കിലും ശുഭാപ്തി വിശ്വാസത്തോടെ കാര്യങ്ങള് കൈകാര്യം ചെയ്യുന്നതിന് നിങ്ങള്ക്ക് സാധിക്കുന്നു. പല കാര്യങ്ങളിലും അനുകൂലഫലങ്ങളും ആത്മവിശ്വാസവും വര്ദ്ധിക്കുന്നു. മുജ്ജന്മകര്മ്മത്തിന്റെ ഗുണങ്ങള് നിങ്ങള്ക്ക് നില്ക്കുന്ന സമയം കൂടിയാണ് ഇത്. സുപ്രധാനമായ ഫലങ്ങള് നിങ്ങള്ക്ക് ഉണ്ടാവുന്നു.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
ധനുക്കൂറില് വരുന്ന നക്ഷത്രക്കാര്ക്ക് അവരുടെ ഏഴരശനി കഴിഞ്ഞ് വരുന്ന സമയമാണ് ഈ ശനിമാറ്റം. ഇവരെ ശനി ബാധിക്കാതെയും ജീവിതത്തില് അനുകൂല സമയം ഉണ്ടാവുന്ന സമയം കൂടിയാണ്. പൊതുവേ നല്ലൊരു സമയമാണ്. ശാരീരികമായും മാനസികമായും ഊര്ജ്ജം വര്ദ്ധിക്കുന്ന സമയമാണ് ധനുക്കൂറുകാര്ക്ക് ഈ ശനിമാറ്റം നല്കുന്നത്. ഇവരുടെ എല്ലാ ദുരിതഫലങ്ങളേയും ഇല്ലാതാക്കുന്ന സമയം കൂടിയാണ്. എല്ലാ ദോഷങ്ങളില് നിന്നുള്ള മോചനമാണ് ഈ സമയം. ഐശ്വര്യപ്രദാനമായ ഒരു സമയമാണ് ധനുക്കൂറുകാര്ക്ക് ഈ സമയം. പുതിയ ഉന്മേഷം വര്ദ്ധിക്കുകയും ചെയ്യുന്നു. സാമ്പത്തിക ഫലങ്ങളും ഐശ്വര്യവും ജോലിയില് ഉയര്ച്ചയും നല്കുന്നു ഇവര്ക്ക് ശനി.

ശനിദോഷ പരിഹാരങ്ങള്
ശനിദോഷമുള്ളവര് ശനിയാഴ്ച വ്രതമെടുക്കുന്നത് നല്ലതാണ്. വ്രതമെടുക്കുന്ന ദിവസം നീല വസ്ത്രം ധരിച്ച് ശാസ്താക്ഷേത്രത്തില് ദര്ശനം നടത്തണം. എള്ള് തിരി കത്തിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ശാസ്താവിന് നീരാഞ്ജനം വഴിപാടായി നടത്തണം. ഈ ദിനത്തില് അയ്യപ്പ മന്ത്രം ജപിക്കുന്നതും നല്ലതാണ്. നീല ശംഖുപുഷ്പവും എള്ള് തിരി കത്തിക്കുന്നതും ശ്രദ്ധിക്കണം. ഇത് കണ്ടകശനി, ഏഴര ശനി തുടങ്ങിയ ഏത് ശനിദോഷത്തേയും മറികടക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു. പതിവായി നീരാഞ്ജനം കഴിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. ശനിദോഷ നിവാരണത്തിനായി ശനിബീജ മന്ത്രവും ജപിക്കേണ്ടതാണ്.
ഭൂതനാഥ സദാനന്ദ സര്വഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോനമ:
എന്ന അയ്യപ്പമന്ത്രവും ജപിക്കണം
ശനി
കുംഭം
രാശിയില്:
സര്വ്വൈശ്വര്യം
2023-
വര്ഷം
മുഴുവന്
നില്ക്കും
മൂന്ന്
രാശി
Capricorn
Horoscope
2023
:
25
വര്ഷത്തിന്
ശേഷം
മകരം
രാശിക്ക്
ഏഴരശനി
:
ഫലം
കഠിനമാവും
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.