Just In
Don't Miss
- News
ഇപി ജയരാജനില്ല, ശൈലജ മട്ടന്നൂരിൽ, കല്യാശ്ശേരിയിൽ വിജിൻ, തളിപ്പറമ്പിൽ എംവി ഗോവിന്ദൻ, സിപിഎം സാധ്യതാ പട്ടിക
- Finance
ഡിജിറ്റല് പേയ്മെന്റ് രംഗത്ത് പുതിയ നീക്കവുമായി റിലയൻസ്, ഒപ്പം ഫേസ്ബുക്കും ഗൂഗിളും
- Movies
അഡോണിയെ ഇഷ്ടമാണെന്ന് എയ്ഞ്ചൽ, ഒടുവിൽ പൂവ് നൽകി പ്രണയം സമ്മതിച്ച് അഡോണി
- Travel
ചത്പാല്..ജമ്മുകാശ്മീരിലെ മോഹിപ്പിക്കുന്ന 'ഭൂമിയിലെ സ്വർഗം'
- Sports
ആധുനിക ക്രിക്കറ്റിലെ 'പുള് ഷോട്ട്' രാജാവ് ആര്? ടോപ് ഫൈവില് ഇവര്, തലപ്പത്ത് ഹിറ്റ്മാന്
- Automobiles
വിൽപ്പന ഇരട്ടിയാക്കി ടാറ്റ, ഫെബ്രുവരിയിൽ നിരത്തിലെത്തിച്ചത് 27,224 യൂണിറ്റുകൾ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ശനി,വ്യാഴമാറ്റം 2020ല് ഭാഗ്യംനല്കുംനക്ഷത്രങ്ങള്
ജ്യോതിഷം ശാസ്ത്രമാണ്. സമയവും കാലവുമെല്ലാം കണക്കു കൂട്ടി പറയുന്ന ശാസ്ത്രം.
ഗ്രഹങ്ങളും രാശികളുമെല്ലാം തന്നെ ഓരോരുത്തരേയും സ്വാധീനിയ്ക്കുന്നു. നക്ഷത്രപ്രകാരം ഗ്രഹ സ്വാധീനങ്ങള് എല്ലാവര്ക്കുമുണ്ട്. ഇതു പ്രകാരം നല്ലതും മോശവുമായ മാറ്റങ്ങളുണ്ടാകും.
ജ്യോതിഷ പ്രകാരം 2019 നവംബര്, 2020 ജനുവരി എന്നിവ ഏറെ പ്രധാനപ്പെട്ട മാറ്റങ്ങള് വരുന്ന സമയാണ്. നവംബറില് വ്യാഴ മാറ്റവും ജനുവരിയില് ശനി മാറ്റവും വരുന്ന സമയങ്ങളാണ് ഇവ. ഇതു പ്രകാരം ചില നക്ഷത്രങ്ങള്ക്കു നല്ലതും മോശവുമായ ഫലങ്ങള്ക്കും സാധ്യതയുണ്ട്.വ്യാഴ, ശനി മാറ്റം 2020ല് ഭാഗ്യം നല്കുന്ന നക്ഷത്രങ്ങള് ഏതെന്നറിയൂ.

വിശാഖം അവസാന പാദം, അനിഴം, തൃക്കേട്ട
ഇതില് വിശാഖം അവസാന പാദം, അനിഴം, തൃക്കേട്ട നക്ഷത്രങ്ങള്ക്ക് നല്ല മാറ്റങ്ങള് ഫലമായി പറയുന്നു. ഇവര് ഇതു വരെ, അതായത് കഴിഞ്ഞ ഏഴര വര്ഷത്തോളമായി കടന്നു പോയിരുന്ന മോശമായ സമയം കഴിഞ്ഞുവെന്നു പറയാം. ഏഴര ശനിയും ജന്മവ്യാഴവുമാണ് ഇവര്ക്കീ ദുരിതങ്ങള് നല്കിയിരുന്നത്. പരിഹാരം, കുറ്റപ്പെടുത്തല്, ഒറ്റപ്പെടുത്തല്, സാമ്പത്തിക പ്രശ്നങ്ങള് തുടങ്ങിയ പ്രശ്നങ്ങളിലൂടെ കടന്നു വന്നിരുന്ന ഇവര്ക്ക് ഇത്തരം പ്രശ്നങ്ങള് മറി കടന്ന് നല്ല സമയമാണ് 2019 അവസാനത്തോടെ, 2020ല് പറയുന്നത്. അനിഴം, തൃക്കേട്ട നാളുകാര്ക്ക് നല്ല രീതിയില് കാര്യങ്ങള് മുന്നോട്ടു കൊണ്ടു പോകാന് സാധിയ്ക്കും.

സാമ്പത്തിക പ്രശ്നങ്ങള്ക്കു കാരണമായിരുന്ന രണ്ടാംഭാവത്തിലെ ശനി മൂന്നാം ഭാവത്തിലേയ്ക്കു മാറുന്നു. ഇതുപോലെ വ്യാഴം രണ്ടാംഭാവത്തിലേയ്ക്കു മാറുന്നു. ഇതു രണ്ടും സാമ്പത്തികമായ മെച്ചങ്ങള് ഈ നാളുകാര്ക്കു നല്കും. കാരണം രണ്ടാംഭാവം സാമ്പത്തികവുമായി ബന്ധപ്പെട്ടു നില്ക്കുന്ന ഒന്നാണ്. നട്ടം തിരിഞ്ഞ സമയം കടന്നു പോയെന്നര്ത്ഥം. ഈ നാളുകള്ക്ക് ഇനി ഏഴര ശനി അടുത്ത 25 വര്ഷം കഴിഞ്ഞേ വരൂ. ഇതുവരെ കാര്യമായ പ്രശ്നങ്ങളില്ലാതെ സുഗമമായി കാര്യങ്ങള് മുന്നോട്ടു നീങ്ങുമെന്നു വേണം, പറയുവാന്. 2020 മുതല് ഇത്തരം ഗുണ ഫലങ്ങള് ലഭിയ്ക്കും. ദുരിത കാലം കഴിഞ്ഞ് അനുയോജ്യമായ സമയം വന്നെത്തിയെന്നു പറയാം.

പൂരോരുട്ടാതി അവസാന പാദം, ഉത്രട്ടാതി
പൂരോരുട്ടാതി അവസാന പാദം, ഉത്രട്ടാതി നാളുകാര്ക്കും വ്യാഴമാറ്റവും ശനിപ്പകര്ച്ചയും ഗുണം ചെയ്യും ഇവരില് 10-ാം ഭാവത്തിലെ ശനി 11-ാം ഭാവത്തിലേയ്ക്കും 9-ാം ഭാവത്തിലെ വ്യാഴം 10-ാം ഭാവത്തിലേയ്ക്കും മാറുന്നു. ഇതു കൊണ്ടു തന്നെ തൊഴില് പരമായ നേട്ടങ്ങള്ക്കു സാധ്യതയുണ്ട്. നല്ല ജോലി, ജോലിയില് ഉയര്ച്ച, ബിസിനസ് എന്നിവയ്ക്കെല്ലാം അനുകൂലമായ സമയമാണ്. അടുത്ത രണ്ടു മൂന്നു വര്ഷം വരെ ഇത്തരം അനുകൂല സമയമാണ്. ഇതിനു ശേഷം ഏഴരശനി ഈ നാളുകാര്ക്കു ഫലമായി പറയുന്നു. എന്നിരുന്നാലും അടുത്ത രണ്ടു മൂന്നു വര്ഷത്തേയ്ക്കു ദോഷഫലങ്ങള് വരില്ലെന്നര്ത്ഥം.

ഉത്രം ആദ്യപാദം, മകം, പൂരം
ഉത്രം ആദ്യപാദം, മകം, പൂരം ഇവയ്ക്ക് ഇത് അനുയോജ്യമായ കാലഘട്ടമാണ്. ഇതുവരെ 5-ാം ഭാവം കാരണം ഇവര്ക്കുണ്ടായിരുന്ന മാനസികമായ ബുദ്ധിമുട്ടു മാറാനുള്ള സമയമാണിത്. അഞ്ചാം ഭാവത്തിലെ ശനി ആറാം ഭാവത്തിലേയ്ക്കു മാറുന്നതാണ് കാരണം. ഇതിനാല് ശത്രുജയമുണ്ടാകും. രോഗപീഡകളില് നിന്നും രക്ഷ നേടാന് സാധിയ്ക്കും. സുഖവും സന്തോഷവും ലഭിയ്ക്കും. 2019 നവംബറില് വ്യാഴമാറ്റത്തിലൂടെ വന്നു ചേരുന്ന നല്ല മാറ്റങ്ങള് 2020 ഫെബ്രുവരിയില് കൂടുതല് നല്ലതുകളിലേയ്ക്കെത്തും.

പൂരോരുട്ടാതി ആദ്യ മുക്കാല് ഭാഗം, അവിട്ടം, തിരുവോണം, ചതയം
പൂരോരുട്ടാതി ആദ്യ മുക്കാല് ഭാഗം, അവിട്ടം, തിരുവോണം, ചതയം നാളുകാര്ക്ക് പുതു വര്ഷം കൂടുതല് ശ്രദ്ധ വേണ്ട സമയമാണ്. ഇവര്ക്കു സാമ്പത്തികമായി നഷ്ടമുണ്ടാകും. കുംഭം രാശിയില് ഏഴരശനി തുടങ്ങുന്നതാണ് കാരണം. സാമ്പത്തിക പ്രശ്നങ്ങള്ക്കു സാധ്യതയുണ്ട്. പണം കടം വാങ്ങിയതു തിരിച്ചു കിട്ടാന് പ്രയാസപ്പെടും, സ്വരുക്കൂട്ടിയ ധനം നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഇതു കൊണ്ടു തന്നെ ഇവര് നല്ലപോലെ ശ്രദ്ധിയ്ക്കുക തന്നെ വേണം.