For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജാതകത്തില്‍ രാഹു അനിഷ്ഠസ്ഥാനത്ത്; 8 നക്ഷത്രക്കാര്‍ നാഗപ്രീതി വരുത്തണം- മരണഭയം നല്‍കും രാഹു

|

സര്‍പ്പ ദോഷം പല വിധത്തിലാണ് നമ്മുടെ ജീവിതത്തില്‍ ദുരിതഫലങ്ങള്‍ ഉണ്ടാക്കുന്നത്. പലരും ഭയക്കുന്ന ഒന്ന് കൂടിയാണ് സര്‍പ്പദോഷം. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുമ്പോഴാണ് പലരും സര്‍പ്പദോഷത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നത്. പൊതുവേ പറയുന്ന ദോഷങ്ങളില്‍ പ്രധാനപ്പെട്ടതാണ് സര്‍പ്പദോഷം. ഗ്രഹനിലയില്‍ മൂന്ന്, ആറ്, പതിനൊന്ന് ഭാവത്തില്‍ രാഹുവോ കേതുവോ നില്‍ക്കുമ്പോഴാണ് സര്‍പ്പദോഷം വരുന്നത് എന്നാണ് ജ്യോതിഷം പറയുന്നത്. ഗ്രഹനിലയില്‍ രാഹു നില്‍ക്കുന്ന രാശിയുടെ ഏഴാം ഭാവത്തില്‍ എപ്പോഴും കേതു നിലനില്‍ക്കുന്നുണ്ടാവും. അതായത് രാഹുവും കേതുവും പരസ്പരം ദൃഷ്ടിയില്‍ ആയിരിക്കും ഉണ്ടായിരിക്കുന്നത്. ഏതൊരു ഭാവത്തിന്റേയും നിവൃത്തി സ്ഥാനമാണ് ഏഴാംഭാവം എന്ന് ജ്യോതിഷത്തില്‍ വ്യക്തമായി പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഏത് ഭാവത്തിലാണോ രാഹു നില്‍ക്കുന്നത് അതിന്റെ നിവൃത്തി സ്ഥാനത്ത് കേതുവും ഉണ്ടാകുമെന്നാണ് വിശ്വാസം.

Sarpa Dosha Causes, Effects And Remedies In Malayalam

നാഗപ്രീതി വരുത്തുന്നതിനും നാഗദോഷത്തെ ഇല്ലാതാക്കുന്നതിനും വേണ്ടി സര്‍പ്പദോഷമുള്ള ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. രാഹു അനിഷ്ട സ്ഥാനത്ത് നില്‍ക്കുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. കൂടാതെ ചില നക്ഷത്രക്കാരെ ഇത്തരം ദോഷങ്ങള്‍ വിടാതെ പിന്തുടരുന്നുണ്ട്. ഇത് വിവാഹ ദോഷം പരിഹരിക്കുന്നതിനും ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സന്താന യോഗത്തിനും എല്ലാം അനുഗ്രഹിക്കുന്നു. നാഗപ്രീതി വരുത്തേണ്ട നക്ഷത്രക്കാര്‍ ആരൊക്കെയെന്നും സര്‍പ്പദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം.

 27 നക്ഷത്രക്കാര്‍ക്കും മിഥുന മാസത്തിലെ ദോഷങ്ങളും പരിഹാരവും 27 നക്ഷത്രക്കാര്‍ക്കും മിഥുന മാസത്തിലെ ദോഷങ്ങളും പരിഹാരവും

ഏതൊക്കെ നക്ഷത്രക്കാര്‍

ഏതൊക്കെ നക്ഷത്രക്കാര്‍

നിങ്ങളുടെ ജാതകത്തില്‍ രാഹു അനിഷ്ട സ്ഥാനത്ത് ആമ് നില്‍ക്കുന്നത് എങ്കില്‍ അവര്‍ സര്‍പ്പ ദോഷത്തിന് പരിഹാരം കാണേണ്ടതാണ്. ഇത്തരത്തില്‍ സര്‍പ്പദോഷമുള്ള ചില നക്ഷത്രക്കാരെക്കുറിച്ച് നമുക്ക് നോക്കാം. ഭരണി, പൂരാടം, രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രക്കാര്‍ രാഹുദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ആയില്യം, ചതയം എന്നീ നാളുകാരും വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. നാഗപ്രീതി വരുത്തുന്നത് ജീവിതത്തില്‍ അഭിവൃദ്ധി നല്‍കുന്നു.സര്‍പ്പദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവയെക്കുറിച്ച് അറിയാം

സര്‍പ്പദോഷം ബാധിക്കുന്നത്

സര്‍പ്പദോഷം ബാധിക്കുന്നത്

നിങ്ങളുടെ ജാതകത്തില്‍ സര്‍പ്പദോഷം ഉണ്ടെങ്കില്‍ അതിന് മുന്‍പ് ജാതകത്തില്‍ ചില ലക്ഷണങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും വിവാഹത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് കാലതാമസം ഉണ്ടാവുന്നു. ഇത്തരക്കാര്‍ ഉടനേ തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. പരിഹാരം എന്ന നിലക്ക് നാഗദേവതകളെ പ്രീതിപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഇതിലൂടെ നിങ്ങള്‍ക്ക് വിവാഹ സംബന്ധമായ പ്രശ്നങ്ങള്‍ അകലുന്നു. ജീവിതത്തില്‍ അഭിവൃദ്ധി വര്‍ദ്ധിപ്പിക്കുന്നതിനും ഈ പരിഹാരങ്ങള്‍ നിങ്ങളെ സഹായിക്കുന്നു.

 ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

ആരെല്ലാം ഇത്തരം സര്‍പ്പദോഷങ്ങളെ ശ്രദ്ധിക്കണം എന്ന് നോക്കാം. രാഹുര്‍ദശയും രാഹുവിന്റെ അപഹാരവും ഉള്ളവര്‍ നിര്‍ബന്ധമായും നാഗപ്രീതി വരുത്തുന്ന കാര്യത്തില്‍ വീഴ്ച വരുത്തരുത്. മാത്രമല്ല ഇവര്‍ക്ക് പരിഹാരത്തിന് വേണ്ടി നവഗ്രഹ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. നവഗ്രഹ പൂജക്കും ഇവര്‍ സമയം കണ്ടെത്തേണ്ടതുണ്ട്. ഇതിലൂടെയെല്ലാം നിങ്ങള്‍ക്ക് സര്‍പ്പ പ്രീതി വരുത്താം. രാഹുര്‍ദശയും അപഹാരവും ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ് എന്നതില്‍ സംശയം വേണ്ട. ജാതകത്തില്‍ രാഹുര്‍ദശയാണ് എന്നുണ്ടെങ്കില്‍ അത് മരണഭയം വരെ നിങ്ങളിലുണ്ടാക്കുന്നു. ഇവര്‍ ഒരു കാരണവശാലും അറിഞ്ഞോ അറിയാതെയോ നാഗങ്ങളെ ഉപദ്രവിക്കുകയോ, കാവ് വെട്ടി നശിപ്പിക്കുകയോ, കാവിലെ മരങ്ങള്‍ നശിപ്പിക്കുകയോ ചെയ്യരുത്. ഇതെല്ലാം നാഗദോഷത്തിന് കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ചെയ്തവര്‍ നിര്‍ബന്ധമായും പരിഹാരം ചെയ്യേയണ്ടതാണ്.

ജാതകത്തില്‍ ദോഷമുള്ളവര്‍

ജാതകത്തില്‍ ദോഷമുള്ളവര്‍

നിങ്ങളുടെ ജാതകത്തില്‍ രാഹു ദോഷമുള്ളവര്‍ അല്ലെങ്കില്‍ കാളസര്‍പ്പ ദോഷമുള്ളവര്‍ കരുതലോടെ ഇരിക്കണം. ഇവര്‍ നാഗദേവതകളെ പ്രാര്‍ത്ഥിക്കുന്നതിന് ശ്രദ്ധിക്കണം. ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കുകയും വഴിപാടുകള്‍ മുടങ്ങാതെ നടത്തുകയും ചെയ്യണം. രാഹുവിന്റേയും കേതുവിന്റേയും ഇടയില്‍ ആയി സപ്തഗ്രഹങ്ങള്‍ സ്ഥിതി ചെയ്യുന്ന വളരെ മോശമായ ഒരു സ്ഥിതി വിശേഷമാണ് കാളസര്‍പ്പ യോഗം എന്ന് പറയുന്നത്. കാളസര്‍പ്പ ദോഷത്തിന് പരിഹാരം കാണുന്നതിന് എല്ലാവരും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്കും പ്രശ്‌നത്തിലേക്കും നിങ്ങളെ എത്തിക്കുന്നു.

കാളസര്‍പ്പയോഗ പരിഹാരം

കാളസര്‍പ്പയോഗ പരിഹാരം

കാളസര്‍പ്പദോഷം നിസ്സാരമല്ലെന്ന് പറഞ്ഞുവല്ലോ. കാളസര്‍പ്പയോഗത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ദോഷഫലം ഉള്ളവര്‍ അവരവരുടെ ജന്മ നക്ഷത്ര ദിനത്തില്‍ നാഗ ദേവതകള്‍ക്ക് വഴിപാടും പൂജയും നടത്തണം. ഇത് കൂടാതെ ക്ഷേത്ര ദര്‍ശനത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ കൊടുക്കുകയും വേണം. രാഹുദോഷത്തെക്കുറിച്ച് ജ്യോതിഷിയില്‍ നിന്ന് കൃത്യമായി മനസ്സിലാക്കി വേണം പരിഹാരം കാണാന്‍. ഇത് കൂടാതെ എല്ലാ ആയില്യത്തിനും വ്രതം എടുക്കുകയും ദോഷഫലത്തെ കുറക്കുകയും ചെയ്യുക. ഈ വ്രതം തുടര്‍ച്ചയായി എടുക്കുന്നതിലൂടെ ജീവിതത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. കൃത്യമായി പരിഹാരം ചെയ്യുന്നതിലൂടെ അത് ജീവിതത്തില്‍ മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

നാഗപഞ്ചമി വ്രതം

നാഗപഞ്ചമി വ്രതം

സര്‍പ്പദോഷമുള്ളവര്‍ നാഗപഞ്ചമി വ്രതം അനുഷ്ഠിക്കുന്നതും ദോഷത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഒരു വര്‍ഷം ആയില്യം വ്രതം അനുഷ്ഠിച്ചതിന്റെ ഫലം ലഭിക്കും എന്നാണ് വിശ്വാസം. കന്നി, തുലാം എന്നീ മാസങ്ങളിലെ ആയില്യം നക്ഷത്രത്തിനും വളരെയധികം പ്രത്യേകതകള്‍ ഉണ്ടാവുന്നു. ഈ ആയില്യം വെട്ടിക്കോട്ട് ആയില്യമെന്നും തുലാമാസ ആയില്യം എന്നും മണ്ണാറശാല ആയില്യം എന്നും അറിയപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ദോഷഫലങ്ങളെക്കുറിക്കാന്‍ ദോഷങ്ങളുള്ളവര്‍ വളരെയധികം ശ്രദ്ധിക്കണം.

നാഗപഞ്ചമി വ്രതം

നാഗപഞ്ചമി വ്രതം

സര്‍പ്പദോഷം വരുത്തി വെക്കാതിരിക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും ശ്രദ്ധിക്കണം. അതില്‍ സര്‍പ്പക്കാവ് നശിപ്പിക്കുന്നതും കാവില്‍ അശുദ്ധിയോടെ മുന്നോട്ട് പോവുന്നതും, പുറ്റ് മുട്ടകള്‍ എന്നിവ നശിപ്പിക്കുന്നതും എല്ലാം നിങ്ങളെ സര്‍പ്പ കോപത്തിന് ഇരയാക്കുന്നു. ഇവയില്‍ ഏത് ദോഷമാണ് നിങ്ങള്‍ക്ക് ഉള്ളത് എന്ന് ആദ്യം മനസ്സിലാക്കി അതിനുള്ള പരിഹാരമാണ് കാണേണ്ടത്. നാഗങ്ങള്‍ക്ക് സമര്‍പ്പിക്കേണ്ട ഓരോ വഴിപാടുകളും അതിന്റെ ഫലസിദ്ധികളും എന്തൊക്കെയെന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.

പൂജ

പൂജ

നാഗങ്ങള്‍ക്ക് സമര്‍പ്പിക്കേണ്ട വഴിപാടുകള്‍ ഏതൊക്കെയെന്ന് നോക്കാം. സമ്പല്‍സമൃദ്ധിക്ക് വെള്ളരി പൂജയും ആയില്യ പൂജയും നൂറും പാലും ആണ് സമര്‍പ്പിക്കേണ്ടത്. വിദ്യക്കും സല്‍ക്കീര്‍ത്തിക്കും പുള്ളുവന്‍ പാട്ട്, ധാന്യം, ദിവ്യാഭരണങ്ങള്‍ എന്നിവയും വഴിപാടായി നടത്തണം. ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഉപ്പ് വഴിപാടായി നല്‍കാവുന്നതാണ്. വിഷദോഷത്തെ പരിഹരിക്കുന്നതിന് വേണ്ടി മഞ്ഞളും വഴിപാടായി സമര്‍പ്പിക്കാം. ത്വക്ക് രോഗശമനത്തിന് ചേനയും ദീര്‍ഘായുസ്സിന് നെയ്യും വഴിപാടായി നല്‍കാവുന്നതാണ്. ഇഷ്ടകാര്യസിദ്ധിക്ക് പാല്, കദളിപ്പഴം, നെയ്പ്പായസം എന്നിവയും വഴിപാടായി നല്‍കാവുന്നതാണ്. സന്താനലാഭത്തിന് നൂറും പാലും സര്‍പ്പബലി, ആയില്യ പൂജ, ഉരുളി കമിഴ്ത്തല്‍ എന്നിവയാണ് പ്രധാനപ്പെട്ട വഴിപാടുകള്‍

ഓരോ ദിവസത്തിനും അധിപതികള്‍

ഓരോ ദിവസത്തിനും അധിപതികള്‍

ഞായര്‍- അനന്തന്‍

തിങ്കള്‍ - വാസുകി

ചൊവ്വ - തക്ഷകന്‍

ബുധന്‍ -കാര്‍ക്കോടകന്‍

വ്യാഴം - പത്മന്‍

വെള്ളി - മഹാപത്മന്‍

ശനി - കാളിയന്‍, ശംഖപാലന്‍ എന്നിവരാണ് ഓരോ ദിവസത്തിന്റേയും അധിപതികള്‍. ഇവരെ സ്മരിച്ച് കൊണ്ടാണ് നിങ്ങളുടെ ദിവസം എന്നുണ്ടെങ്കില്‍ ഐശ്വര്യമാണ് ഫലം.

ഏഴരശനി, കണ്ടകശനി, ജന്മശനി: ശനി ദുരിതമകറ്റാന്‍ ഓരോ രാശിക്കാരും ജപിക്കേണ്ട മന്ത്രംഏഴരശനി, കണ്ടകശനി, ജന്മശനി: ശനി ദുരിതമകറ്റാന്‍ ഓരോ രാശിക്കാരും ജപിക്കേണ്ട മന്ത്രം

ബുധസംക്രമണത്തില്‍ ത്രികോണ രാജയോഗം: അതിഗംഭീര ആഢംബര ജീവിതം, ബംബര്‍ വരെ അടിക്കും 3 രാശിക്കാര്‍ബുധസംക്രമണത്തില്‍ ത്രികോണ രാജയോഗം: അതിഗംഭീര ആഢംബര ജീവിതം, ബംബര്‍ വരെ അടിക്കും 3 രാശിക്കാര്‍

ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

English summary

Sarpa Dosha Causes, Effects And Remedies In Malayalam

Here in this article we are sharing the causes, effects and remedies of sarpa dosha. Take a look
X
Desktop Bottom Promotion