For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുളസിയില ഇങ്ങനെ പറിയ്‌ക്കരുത്‌.....

ഹൈന്ദവ വിശ്വാസ പ്രകാരം തുളസിചെടി പരിശുദ്ധവും അഭിവന്ദ്യവുമായ ഒരു ചെടിയായും , ഭൂമിയില്‍ പ്രത്യക്ഷമായ ദ

By Lekhaka
|

ഹൈന്ദവ സംസ്‌ക്കാരത്തില്‍ തുളസിചെടിക്ക് വളരെ പ്രധാന സ്ഥാനം ഉണ്ട്. തുളസി ചെടി വീട്ടില്‍ വയ്ക്കുന്നത് ഐശ്യരവും ആരോഗ്യവും നല്‍കും.ഹൈന്ദവ വിശ്വാസമനുസരിച്ച് തുളസി ചെടി ദൈവികമായ ഒന്നാണ്.

ദേവി

ഹൈന്ദവ വിശ്വാസ പ്രകാരം തുളസിചെടി പരിശുദ്ധവും അഭിവന്ദ്യവുമായ ഒരു ചെടിയായും , ഭൂമിയില്‍ പ്രത്യക്ഷമായ ദേവിയായിട്ടാണ് കരുതുന്നത്.

തുളസിയുടെ പ്രധാന്യം

ഏകദേശം ഇന്ത്യയിലെ എല്ലാ അമ്പലങ്ങളിലും തുളസിചെടി ഉണ്ട്. ആത്മീയമായ എല്ലാ അനുഷ്ടാനങ്ങള്‍ക്കും പൂജകള്‍ക്കും തുളസി ഇലകള്‍ ആവിശ്യമാണ്. ശിവ ഭഗവാന്‍ ഒഴികേയുള്ള മറ്റെല്ലാ ദേവി ദേവന്‍മ്മാര്‍ക്കും തുളസി ഇലകള്‍ ഉപയോഗിച്ചുള്ള പൂജകള്‍ നിര്‍ബന്ധമാണ്.പ്രധാനമായും വിഷ്ണു ഭഗവാനുള്ള പൂജകള്‍ക്കാണ് തുളസി ഇലകള്‍ ഉപയോഗിക്കുന്നത്

ആരോഗ്യത്തിന് തുളസി

ആരോഗ്യത്തിന് തുളസി

പണ്ടുമുതല്‍ക്കേ തന്നെ പറയുന്നത് തുളസി ഇലകള്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുമെന്നാണ്. ശാസ്ത്രം ഇത് അംഗീകരിച്ചിട്ടുമുണ്ട്.

 രോഗങ്ങളുമായി പൊരുതുന്നു.

രോഗങ്ങളുമായി പൊരുതുന്നു.

തുളസി ഇലകളില്‍ അടങ്ങിയിട്ടുള്ള ലനോലിക്ക് ആസിഡ് ചര്‍മ്മത്തിന് വളരെ നല്ലതാണ്. ഇതിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഇന്‍ഫക്ഷന്‍സ് ഉണ്ടാവുന്നത് തടയുകയും , പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മുടിയെയും ചര്‍മ്മത്തെയും ബാധിക്കുന്ന അസുഖങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.

വിപരീത ഫലം ഉണ്ടാവുന്നു

വിപരീത ഫലം ഉണ്ടാവുന്നു

ഹിന്ദു ആചാരപ്രകാരം പരുശുദ്ധമായ തുളസി ഇലകള്‍ പറിക്കുന്നത്്മോശം ആവിശ്യങ്ങള്‍ക്കോ അസമയത്തോ ആണെങ്കില്‍ തുളസിയുടെ എല്ലാഗുണങ്ങളും നേര്‍ വിപരീതം ആവുന്നതാണ്.

തുളസി വിവാഹം

തുളസി വിവാഹം

ഹൈന്ദവ വിശ്വാസപ്രകാരം തുളസി വിവാഹം അല്ലങ്കില്‍ ദേവ പ്രഭോധിനി ഏകാദശി എന്ന ആചാരമുണ്ട് , ഇത് വിഷ്ണു ദേവനുമായി ബന്ധപ്പെട്ട ആചാരമാണ്. ഇത് അടയാളപ്പെടുത്തുന്നത്് ചതുര്‍മ്മാസിന്റെ അവസാനമാണ് , ഈ 4 മാസക്കാലും വിഷ്ണു ദേവന്‍ ഉറങ്ങുന്നുവെന്നാണ് വിശ്വാസം.

ശുഭ മുഹൃത്തം

ശുഭ മുഹൃത്തം

വിശ്വാസപ്രകാരം ഈ ദിവസം വിഷ്ണു ദേവന്‍ തുളസി ദേവിയെ വിവാഹം ചെയ്യ്തു എന്നാണ്. ഈ മുഹൃത്തം വിവാഹം പോലുള്ള മംഗളകാര്യങ്ങള്‍ക്ക് വളരെ ഉത്തമമാണ്.

ഓര്‍ത്തിരിക്കാന്‍

ഓര്‍ത്തിരിക്കാന്‍

ഏകദശി നാളിലും , രാത്രിയിലും , ഞാറാഴ്ചകളിലും , സൂര്യഗ്രഹണത്തിനു ശേഷവും തുളസി ഇല പറിക്കാന്‍ പാടില്ല.

വീട്ടില്‍ തുളസി ചെടി ഉണ്ടെങ്കില്‍ വൈകുന്നേരം അതിനടുത്ത് ദീപം കത്തിക്കേണ്ടതാണ്.

ഓര്‍ത്തിരിക്കാന്‍

ഓര്‍ത്തിരിക്കാന്‍

തുളസി ഇല പറിക്കുന്നതിന് മുന്‍പ് ചെടിയുടെ അനുവാദം വാങ്ങേണ്ടതാണ്.തുളസി ഇല പറിക്കുന്നത് വിശ്വാസപരമായ ആവിശ്യങ്ങള്‍ക്കോ ആരോഗ്യ കാര്യങ്ങള്‍ക്കോ മാത്രമായിരിക്കേണം.

ഓര്‍ത്തിരിക്കാന്‍

ഓര്‍ത്തിരിക്കാന്‍

തുളസി ഇല ചവയ്ച്ചാല്‍ വായ കഴുകേണ്ടതാണ്. ഇലകളില്‍ അടങ്ങിയ ആസിഡ് നിങ്ങളുടെ പല്ലിന് കറ പിടിപ്പി്ക്കും.

ഓര്‍ത്തിരിക്കാന്‍

ഓര്‍ത്തിരിക്കാന്‍

ഉണങ്ങിയ ഇലകളോ പൂക്കളോ പറിക്കുകയാണെങ്കില്‍ ഇവ വലിച്ചെറിയാനോ ചവിട്ടി നടക്കുന്ന ഭാഗങ്ങളിലോ നിക്ഷേപിക്കാന്‍ പാടില്ല. ചെടിയുടെ ചുവട്ടില്‍ നന്നെ നിക്ഷേപിക്കേണ്ടതാണ്.


Read more about: spirituality
English summary

Sacred Rules Before Plucking Tulsi

Sacred Rules Before Plucking Tulsi
Story first published: Thursday, December 22, 2016, 17:51 [IST]
X
Desktop Bottom Promotion