For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മകരവിളക്ക് തെളിയും സമയം: അയ്യപ്പസ്വാമി അനുഗ്രഹം ചൊരിയും ശുഭമുഹൂര്‍ത്തം

|

ശബരിമല മകരവിളക്ക് എല്ലാ വര്‍ഷവും ശബരിമലയില്‍ ആഘോഷിക്കപ്പെടുന്ന ഒരു ചടങ്ങാണ്. 2023-ലെ മകര വിളക്ക് ജനുവരി 14-നാണ് ആഘോഷിക്കപ്പെടുന്നത്. മകര സംക്രാന്തി ആഘോഷിക്കപ്പെടുന്ന അതേ ദിനത്തില്‍ തന്നെയാണ് മകര വിളക്കും വരുന്നത്. ലക്ഷക്കണക്കിന് ഭക്തരാണ് മകര വിളക്ക് ദര്‍ശിക്കുന്നതിന് വേണ്ടി സന്നിധാനത്ത് എത്തുന്നത്. ഈ ദിനത്തില്‍ തന്നെയാണ് അയ്യപ്പന്റെ തിരുവാഭരണം പന്തളത്ത് നിന്നും അയ്യപ്പന് ചാര്‍ത്തുന്നതിന് വേണ്ടി സന്നിധാനത്തില്‍ എത്തുന്നതും.

Sabarimala Makaravilakku 2023:

ഹരിഹര പുത്രനാണ് അയ്യപ്പസ്വാമി. മോഹിനീ പുത്രനാണ് അയ്യപ്പസ്വാമിയുടെ ശബരിമല തീര്‍ത്ഥാടന കാലവും അതിന്റെ പുണ്യവും നമ്മുടെ പൂര്‍വ്വികര്‍ പറഞ്ഞും കണ്ടും കേട്ടും നാം അനുഭവിച്ചിട്ടുണ്ട്. ശബരിമലയില്‍ മകര വിളക്ക് തൊഴുന്നതിന് വേണ്ടി മാലയിടുന്ന ഭക്തര്‍ 41 ദിവസത്തെ കഠിന വ്രതത്തിന് ശേഷം കല്ലും മുള്ളും ചവിട്ടി മലകയറിയാണ് ശബരിമലയിലേക്ക് എത്തുന്നത്. എല്ലാ വര്‍ഷത്തേയും പോലെ മകരവിളക്ക് കണ്ട് തൊഴുന്നതിന് വേണ്ടി നിരവധി ഭക്തരാണ് ശബരിമലയിലേക്ക് എത്തുന്നത്. പ്രധാനമായും സന്നിധാനം, പാണ്ടിത്താവളം, ശരംകുത്തി, മരക്കൂട്ടം, പുല്‍മേട്, ഹില്‍ടോപ്പ്, നീലിമല, ചാലക്കയം, അട്ടത്തോട് എന്നിങ്ങനെ 9 സ്ഥലങ്ങളില്‍ നിന്ന് മകരവിളക്ക് ഭക്തര്‍ക്ക്ക ദര്‍ശിക്കാവുന്നതാണ്.

മകരവിളക്കിന്റെ പ്രാധാന്യം

മകരവിളക്കിന്റെ പ്രാധാന്യം

മകര വിളക്ക് എന്നത് ഒരു വിശ്വാസത്തിനെ ഭഗവാനിലേക്ക് അടുപ്പിക്കുന്ന ഒരു പ്രത്യേക ദിനമാണ്. ഈ ദിനത്തില്‍ കേരളത്തില്‍ നിന്ന് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഭഗവാനെ ദര്‍ശിക്കുന്നതിനും മകര വിളക്ക് കാണുന്നതിനും വേണ്ടി ഭക്തര്‍ എത്തുന്നു. മകര വിളക്കും മകരജ്യോതിയും ദര്‍ശിക്കുന്നത് തന്നെയാണ് മാലയിടുന്ന ഓരോ ഭക്തന്റേയും ഉദ്ദേശ്യലക്ഷ്യം. പൊന്നമ്പലമേടിന് മുകളില്‍ ശബരിമലയുടെ കിഴക്ക് ദിശയില്‍ സ്ഥിതി ചെയ്യുന്ന മകരജ്യോതി അന്നു വൈകുന്നേരം ഉദിക്കുന്ന ശോഭയുള്ള നക്ഷത്രമാണ് എന്നാണ് പറയുന്നത്. ഭുപ്രകൃതിയുടെ പ്രത്യേകതകള്‍ കൊണ്ട് വളരെ കുറച്ച് സമയം മാത്രമേ ഈ നക്ഷത്രം ദര്‍ശിക്കാന്‍ സാധിക്കുകയുള്ളൂ. ഈ സമയം പൊന്നമ്പലമേട്ടില്‍ കത്തിക്കുന്ന ദീപാരാധനയാണ് മകരവിളക്ക്..

വിശ്വാസങ്ങള്‍ ഇപ്രകാരം

വിശ്വാസങ്ങള്‍ ഇപ്രകാരം

ശബരിമലയില്‍ മകരവിളക്ക് തെളിയുമ്പോള്‍ തിരുവാഭരണം ചാര്‍ത്തിയാണ് ഭഗവാനെ ദര്‍ശിക്കാന്‍ സാധിക്കുന്നത്. പന്തളം കൊട്ടാരത്തില്‍ നിന്ന് അയ്യപ്പന്റെ ആഭരണങ്ങള്‍ അതായത് തിരുവാഭരണം മൂന്ന് പേടകങ്ങളിലായി ശബരിമലയിലേക്ക് യാത്ര തിരിക്കുന്നു. ഈ സമയം ആ യാത്രയിലൂടനീളം കൃഷ്ണ പരുന്ത് അനുഗമിക്കും എന്നാണ് വിശ്വാസം. ക്ഷേത്ര പരിസരത്തെ ഗരുഡന്‍ ഒന്‍പത് തവണ വലം വെച്ചതിന് ശേഷം അപ്രത്യക്ഷമാവുന്നു. തുടര്‍ന്ന് അയ്യപ്പസ്വാമിയ തിരുവാഭരണങ്ങള്‍ അണിയിച്ച് ഒരുക്കുന്നു. പിന്നീട് മകര ജ്യോതി ദൃശ്യമാവുകയും പൊന്നമ്പല മേട്ടില്‍ മൂന്ന് തവണ മകര വിളക്ക് കത്തിക്കുകയും ചെയ്യുന്നു.

മകരവിളക്ക് വ്രതവും ആചാരങ്ങളും

മകരവിളക്ക് വ്രതവും ആചാരങ്ങളും

മകര വിളക്ക് ദര്‍ശിക്കാന്‍ ശബരിമലയിലേക്ക് പോവുന്ന ഏതൊരയ്യപ്പ സ്വാമിയും പാലിക്കേണ്ടതായ നിര്‍ബന്ധപൂര്‍വ്വമായ ചില ചിട്ടകള്‍ ഉണ്ട്. 41 ദിവസത്തെ കഠിന വ്രതത്തിന് ശേഷമാണ് ശബരിമലയില്‍ മകര വിളക്ക് ദര്‍ശനത്തിന് എത്തുന്നത് എന്നാണ് വിശ്വാസം. മകരവിളക്ക് വ്രതം അനുഷ്ഠിക്കുന്ന അയ്യപ്പ ഭക്തന്‍ പകല്‍ വേളയില്‍ ഉപവാസം അനുഷ്ഠിക്കണം എന്നാണ് വിശ്വാസം. ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ശുദ്ധീകരിക്കുക എന്നതാണ് മകരവിളക്ക് വ്രതാനുഷ്ഠാനത്തിന്റെ പ്രധാന ലക്ഷ്യം. 41 ദിവസത്തേക്ക്, യാതൊരു വിധത്തിലുള്ള ദു:ശീലങ്ങളും ഈ വ്യക്തിക്ക് ഉണ്ടായിരിക്കാന്‍ പാടില്ല. മാത്രമല്ല വ്രതാനുഷ്ഠാന വേളയില്‍ ബ്രഹ്മചര്യം കര്‍ശനമായും പാലിച്ചിരിക്കണം.

മകരവിളക്ക് വ്രതവും ആചാരങ്ങളും

മകരവിളക്ക് വ്രതവും ആചാരങ്ങളും

ലൗഗിക സുഖങ്ങള്‍ ഉപേക്ഷിക്കുകയും നിലത്ത് ഉറങ്ങുകയും ആഢംബരങ്ങള്‍ വെടിയുകയും വേണം. മിക്ക സമയവും പ്രാര്‍ത്ഥനക്കും ധ്യാനത്തിനും വേണ്ടി ചിലവഴിക്കേണ്ടതാണ്. ക്ഷൗരം ചെയ്യുന്നതിലും വിലക്കുണ്ട്. മകര വിളക്ക് കണ്ട് തിരിച്ച് വീട്ടില്‍ എത്തുന്നത് വരെ കറുപ്പോ നീലയോ അല്ലാതെയുള്ള വസ്ത്രം ധരിക്കരുത്. കൂടാതെ ഈ കാലയളവില്‍ ഒരാള്‍ ഭക്തിയുള്ള ജീവിതം നയിക്കണം, മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാന്‍ ബോധവാനായിരിക്കണം. ഇരുമുടിക്കെട്ടെടുത്ത് പതിനെട്ടാം പടി ചവിട്ടി വേണം ശബരിമല ദര്‍ശനം നടത്തുന്നതിനും മകരവിളക്ക് ദര്‍ശിക്കുന്നതിനും. അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഓരോ ഭക്തനും ലഭിക്കുന്നതിന് മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും കര്‍ശനമായി പാലിക്കേണ്ടതാണ്.

മകരവിളക്ക് വ്രതവും ആചാരങ്ങളും

മകരവിളക്ക് വ്രതവും ആചാരങ്ങളും

പമ്പയില്‍ നിന്ന് പമ്പ ഗണപതി ഭഗവാനെ ദര്‍ശിച്ചതിന് ശേഷം സന്നിധാനത്തേക്ക് നഗ്‌നമായ കാല്‍നടയായി പോകണം. മകര വിളക്ക് ദര്‍ശനത്തിന് പോവുന്നവര്‍ എരുമേലി മുതല്‍ തന്നെ വനം ചവിട്ടി സന്നിധാനത്തേക്ക് പോവുന്നു. കാടുകളിലൂടെയും മലകളിലൂടേയും കയറി അയ്യപ്പസ്വാമിയുടെ സന്നിധാനത്തെത്തിയാണ് യാത്ര അവസാനിക്കുന്നത്. മകരവിളക്ക് ദര്‍ശനത്തിനും പൂജയ്ക്കും ശേഷം ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് ഓരോ അയ്യപ്പഭക്തനും വീട്ടിലേക്ക് എത്തുന്നത്.

ശനിയുടെ തീവ്രദശാകാലമകറ്റും മണ്ഡലകാലത്തെ 41 ദിനവ്രതംശനിയുടെ തീവ്രദശാകാലമകറ്റും മണ്ഡലകാലത്തെ 41 ദിനവ്രതം

ശബരിമല കയറ്റം കഠിനമാകാതെ ഇരിക്കാന്‍ ഇവ ശ്രദ്ധിക്കാംശബരിമല കയറ്റം കഠിനമാകാതെ ഇരിക്കാന്‍ ഇവ ശ്രദ്ധിക്കാം

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

English summary

Sabarimala Makaravilakku 2023: Date, Timings, Shubh Muhurat, Puja Vidhi, Story, Rituals Significance And History In Malayalam

Here in this article we are discussing about the date, time,Shubh Muhurat, Puja Vidhi, Story, Rituals and significance of Sabarimala Makaravilakku 2023 in malayalam. Take a look.
X
Desktop Bottom Promotion