For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍വ്വേശ്വരന്‍ നല്‍കുന്ന സൂചനകള്‍: രുദ്രാക്ഷം ധരിക്കുന്നത് നിസ്സാരമല്ല- ശ്രദ്ധിച്ചില്ലെങ്കില്‍

|

ശിവന്റെ കണ്ണുനീരില്‍ നിന്ന് ഉത്ഭവിച്ചതാണ് രുദ്രാക്ഷം എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ വളരെയധികം പവിത്രമായാണ് ഈ വസ്തു കണക്കാക്കുന്നത്. രുദ്രാക്ഷവും ശിവലിംഗവുമാണ് ഈ ലോകത്തില്‍ ശിവന്റെ പ്രതീകങ്ങളായി ഏറ്റവും പവിത്രമായതായി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ രുദ്രാക്ഷത്തിന് അത്രയേറെ പ്രാധാന്യമാണ് ഉള്ളത്. പല ആളുകളും രുദ്രാക്ഷം ധരിച്ച് നമ്മള്‍ കണ്ടിട്ടുണ്ട്. സന്യാസിവര്യന്‍മാരും സാധാരണ ആളുകളും എല്ലാം രുദ്രാക്ഷം ധരിച്ച് നാം കണ്ടിട്ടുണ്ട്. ജ്യോതിഷ പ്രകാരം ഗ്രഹസ്ഥാനങഅങളുടെ ദോഷഫലത്തെ ഇല്ലാതാക്കുന്നതിനും പലരും രുദ്രാക്ഷം ധരിക്കുന്നുണ്ട്.

Wearing Rudraksha Deatails

തിരുവെഴുത്തുകള്‍ അനുസരിച്ച്, രുദ്രാക്ഷം ധരിക്കുന്നത് ഒരു വ്യക്തിയില്‍ ആത്മീയതയെ ഉണര്‍ത്തുന്നു എന്നാണ് വിശ്വാസം. എന്നാല്‍ രുദ്രാക്ഷം ധരിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായതും പാലിക്കേണ്ടതുമായ ചില വസ്തുതകള്‍ ഉണ്ട്. ഇവയെക്കുറിച്ച് ആദ്യം മനസ്സിലാക്കണം. കാരണം നാം ധരിക്കുന്ന രുദ്രാക്ഷം നമ്മുടെ മനസ്സിനെ ശാന്തമാക്കുകയും സമ്മര്‍ദ്ദങ്ങളില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നു. ജീവിതം ശരിയായദിക്കിലേക്ക് നയിക്കുന്നതിനും എല്ലാം രുദ്രാക്ഷം സഹായിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

രുദ്രാക്ഷം കൈവശമുള്ള വ്യക്തി

രുദ്രാക്ഷം കൈവശമുള്ള വ്യക്തി

നിങ്ങളുടെ കൈവശം രുദ്രാക്ഷം ഉണ്ട് എന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ നിരവധി ഗുണങ്ങള്‍ ഉണ്ട്. തിരുവെഴുത്തുകള്‍ അനുസരിച്ച് രുദ്രാക്ഷം കൈയ്യിലുള്ളതോ ധരിക്കുന്നതോ ആയ വ്യക്തി അതിന്റേതായ നിയമങ്ങള്‍ പാലിച്ച് കൊണ്ട് വേണം ഇത് ധരിക്കുന്നതിന്. രുദ്രാക്ഷം ധരിക്കുന്ന വ്യക്തി മാത്രമല്ല ആ വ്യക്തിയുടെ ചുറ്റുമുള്ളവര്‍ക്കും ശരിയായ രീതിയില്‍ അല്ല എന്നുണ്ടെങ്കില്‍ ശിവകോപം അനുഭവിക്കേണ്ടതായി വരുന്നു. അതുകൊണ്ട് രുദ്രാക്ഷം എപ്പോള്‍ ധരിക്കണം, ആരെല്ലാം ധരിക്കണം, എന്തൊക്കെ ശ്രദ്ധിക്കണം, എന്തൊക്കെ പാലിക്കണം എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ കൃത്യമായി വായിക്കാവുന്നതാണ്. ആരെല്ലാം രുദ്രാക്ഷം ധരിക്കരുത് എന്ന് നോക്കാം.

പ്രസവശേഷം സ്ത്രീകള്‍

പ്രസവശേഷം സ്ത്രീകള്‍

സ്ത്രീകള്‍ രുദ്രാക്ഷം ധരിക്കുന്നത് സാധാരണമാണ്. എന്നാല്‍ പ്രസവിച്ച ഉടനേ അല്ലെങ്കില്‍ പ്രസവിച്ച കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ സ്ത്രീകള്‍ രുദ്രാക്ഷം ധരിക്കാന്‍ പാടില്ല എന്നാണ് തിരുവെഴുത്തുകള്‍ പറയുന്നത്. ഈ സമയം രുദ്രാക്ഷം ധരിക്കുന്നത് മോശം ഫലമാണ് നല്‍കുന്നത് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ രുദ്രാക്ഷം ധരിച്ച വ്യക്തി പ്രസവിച്ച് കിടക്കുന്ന സ്ത്രീകളെ കാണാന്‍ പോവുന്നതും നല്ലതല്ല എന്നൊരു വിശ്വാസമുണ്ട്. എന്നാല്‍ പ്രസവ ശേഷം പതിനാല് ദിവസങ്ങള്‍ക്ക് ശേഷം ഇവര്‍ക്ക് രുദ്രാക്ഷം ധരിക്കുന്നതില്‍ വിലക്കില്ല. എന്നാല്‍ ഇതൊക്കെ ഇന്നും പിന്തുടര്‍ന്ന് പോരേണ്ടതുണ്ടോ എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.

മത്സ്യമാംസം കഴിക്കുന്നവര്‍

മത്സ്യമാംസം കഴിക്കുന്നവര്‍

മത്സ്യമാംസം ഇന്നത്തെ കാലത്ത് ഭക്ഷണത്തില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ്. എന്നാല്‍ മത്സ്യ -മാംസം കഴിക്കുന്നവര്‍ രുദ്രാക്ഷം ധരിക്കുന്നതിനെക്കുറിച്ച് തിരുവെഴുത്തില്‍ എന്താണ് പറയുന്നതെന്ന് നോക്കാം. മത്സ്യമാസം കഴിക്കുന്നവര്‍ ഇത്തരത്തില്‍ രുദ്രാക്ഷം ധരിക്കരുത് എന്നാണ് പറയുന്നത്. രുദ്രാക്ഷം എന്നത് വളരെയധികം പവിത്രമായ ഒന്നായാണ് കണക്കാക്കുന്നത്. മത്സ്യമാംസം കഴിക്കുന്നവരും പുകവലിക്കുന്നവരും മറ്റ് ദു:ശീലങ്ങള്‍ ഉള്ളവരും രുദ്രാക്ഷം ധരിക്കുന്നത് കൂടുതല്‍ ദുരിതങ്ങള്‍ക്ക് ഇടയാക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് ഇത്തരക്കാര്‍ പരമാവധി രുദ്രാക്ഷം ധരിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

ഉറങ്ങുമ്പോള്‍

ഉറങ്ങുമ്പോള്‍

ഉറങ്ങുമ്പോള്‍ രുദ്രാക്ഷം ധരിക്കുന്നത് മോശം പ്രവൃത്തിയായാണ് കണക്കാക്കുന്നത്. എന്നാല്‍ രുദ്രാക്ഷം തലയിണക്ക് അടിയില്‍ സൂക്ഷിക്കുന്നത് ദു:സ്വപ്‌നത്തില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കുന്നു എന്നാണ് വിശ്വാസം. ശിവന്റെ സാന്നിധ്യം നിങ്ങളോടൊപ്പം ഉണ്ട് എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ട് തന്നെ ഉറങ്ങുമ്പോള്‍ ദേഹത്ത് ധരിക്കാതെ അത് അഴിച്ച് തലയിണക്ക് അടിയില്‍ സൂക്ഷിക്കുക. മാത്രമല്ല ജീവിതത്തില്‍ നിന്ന് പല പ്രശ്‌നങ്ങളും ഇറങ്ങിപ്പോവും എന്നും ഇത് സൂചിപ്പിക്കുന്നുണ്ട്. പല ജീവിത പ്രതിസന്ധികളേയും ഇല്ലാതാക്കുന്നചിന് രുദ്രാക്ഷം ഒരു പരിഹാരം തന്നെയാണ്.

ധരിക്കാതിരിക്കേണ്ട സ്ഥലങ്ങള്‍

ധരിക്കാതിരിക്കേണ്ട സ്ഥലങ്ങള്‍

നിങ്ങള്‍ മരിച്ച വ്യക്തിയെ കാണാന്‍ പോവുകയോ അല്ലെങ്കില്‍ ഒരാളുടെ ഒരാളുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയോ ചെയ്യുമ്പോള്‍ ഒരിക്കലും രുദ്രാക്ഷം ധരിക്കരുത്. ഇത് ആ വ്യക്തിയുടെ ജീവിത്തതില്‍ നെഗറ്റീവ് സ്വാധീനം ചെലുത്തുന്നു. ജീവിതത്തില്‍ സന്തോഷത്തിന് പകരം തുടരെ തുടരെ ദു:ഖങ്ങള്‍ ഉണ്ടാവുന്ന അവസ്ഥയുണ്ടാവുന്നു. കൂടാതെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികളും ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

നിങ്ങള്‍ രുദ്രാക്ഷം ധരിക്കുന്ന വ്യക്തിയാണെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. അതില്‍ ഒന്നാണ് രുദ്രാക്ഷം ആര്‍ക്കും കൊടുക്കാന്‍ പാടില്ല എന്നത്. നിങ്ങള്‍ ധരിക്കുന്ന രുദ്രാക്ഷം നിങ്ങള്‍ മാത്രം ധരിക്കുക. ഒരിക്കലും അത് മറ്റൊരു വ്യക്തിക്ക് നല്‍കാന്‍ പാടുള്ളതല്ല. ഇത് കൂടാതെ കൈകളില്‍ മാലിന്യമോ അഴുക്കോ ഉണ്ടെങ്കില്‍ ഒരിക്കലും രുദ്രാക്ഷം തൊടരുത്. കൂടാതെ മലമൂത്ര വിസര്‍ജ്ജനം നടത്തിയതിന് ശേഷം കൈകള്‍ ശുദ്ധിയാത്താതെ രുദ്രാക്ഷം സ്പര്‍ശിക്കരുത്. ഇതെല്ലാം നെഗറ്റീവ് ഫലത്തിന് കാരണമാകുന്നു. രുദ്രാക്ഷം ധരിക്കുന്നവര്‍ ഇതെല്ലാം ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

രുദ്രാക്ഷം ധരിക്കുമ്പോള്‍

രുദ്രാക്ഷം ധരിക്കുമ്പോള്‍

നിങ്ങള്‍ക്ക് രുദ്രാക്ഷം ധരിക്കണം എന്ന ആഗ്രഹമുണ്ടെങ്കില്‍ ഏതെങ്കിലും വാങ്ങി ധരിക്കാതെ ജ്യോതിഷ ഉപദേശത്തിന് അനുസരിച്ച് മാത്രം രുദ്രാക്ഷം ധരിക്കുന്നതിന് ശ്രദ്ധിക്കണം. ഓരോ രാശിക്കും ഗ്രഹത്തിനും അനുസരിച്ച് ഓരോ മുഖങ്ങളുള്ള രുദ്രാക്ഷമാണ് ധരിക്കേണ്ടത്. മേടം, മേടം, ധനു, മീനം രാശിക്കാര്‍ പഞ്ചമുഖി രുദ്രാക്ഷമാണ് ധരിക്കേണ്ടത്. അതു പോലെ തന്നെ 12 രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള ഓരോ മുഖങ്ങളുള്ള രുദ്രാക്ഷമുണ്ട്. അത് വേണം ധരിക്കുന്നതിന്. എന്നാല്‍ മാത്രമേ അത് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നല്‍കുകയുള്ളൂ.

രുദ്രാക്ഷം ധരിയ്ക്കുന്നവര്‍ ശ്രദ്ധിക്കുകരുദ്രാക്ഷം ധരിയ്ക്കുന്നവര്‍ ശ്രദ്ധിക്കുക

Weekly Horoscope: 12 രാശിയില്‍ 6 രാശിക്കാരുടെ വിധി ശ്രദ്ധേയം: വാരഫലം സമ്പൂര്‍ണ ഗുണദോഷഫലങ്ങള്‍Weekly Horoscope: 12 രാശിയില്‍ 6 രാശിക്കാരുടെ വിധി ശ്രദ്ധേയം: വാരഫലം സമ്പൂര്‍ണ ഗുണദോഷഫലങ്ങള്‍

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

English summary

Rules And Precautions Of Wearing Rudraksha Deatails In Malayalam

Here in this article we are sharing the rules and precautions of wearing Rudraksha in malayalam. Take a look.
Story first published: Monday, January 23, 2023, 15:15 [IST]
X
Desktop Bottom Promotion