ശിവരാത്രിയിലെ ശിവപുരാണത്തിന്റെ മാഹാത്മ്യം

Posted By: Lekhaka
Subscribe to Boldsky

ഭഗവാന്‍ ശിവനെയും ദേവി പാര്‍വതിയേയും കേന്ദ്രീകരിച്ച് എഴുതപ്പെട്ടിട്ടുള്ള വിശുദ്ധഗ്രന്ഥമാണ് ശിവപുരാണം. ശിവരാത്രി വേളയില്‍ ശിവപുരാണം വായിക്കുന്നതും പൂജിക്കുന്നതും ഐശ്വര്യമാണന്നാണ് കരുതപ്പെടുന്നത്. ശിവരാത്രി വ്രതമെടുക്കാം ഐശ്വര്യത്തിനായി

ഹിന്ദുമത വിശ്വാസികളുടെ ഉത്സവമായ ശിവരാത്രി ശിവനെ ആരാധിക്കുന്നതിനായി എല്ലാ വര്‍ഷവും ആഘോഷിച്ചു വരുന്നു. എല്ലാ വര്‍ഷവും ചാന്ദ്രമാസത്തിലെ പതിമൂന്നാം രാത്രിയാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. വസന്തത്തിന്റെ തുടക്കം സൂചിപ്പിക്കുന്ന ഈ ദിനം ഫെബ്രുവരി മാസത്തിലായിരിക്കും മിക്കവാറും .

പാര്‍വതി പരിണയം

പാര്‍വതി പരിണയം

സതിദേവിയുടെ പുനരവതാരമായ പാര്‍വതീ ദേവിയെ ശിവന്‍ വീണ്ടും വിവാഹം കഴിച്ച ദിനമാണ് മഹാശിവരാത്രിയായി ആഘോഷിക്കപ്പെടുന്നത് എന്നൊരു വിശ്വാസമുണ്ട്.

 പൂജകളും ചടങ്ങുകളും

പൂജകളും ചടങ്ങുകളും

ശിവരാത്രി ദിവസം രാവിലെ ശിവഭക്തര്‍ പാല്‍, തൈര്, വെളുത്ത പുഷ്പങ്ങള്‍, കൂവളത്തില , ഭാംഗ് എന്നിവ ഭഗവാന്‍ ശിവനും ചുവന്ന പട്ടും താലവും പാര്‍വതീ ദേവിയ്ക്കും സമര്‍പ്പിച്ച് പൂജ ചെയ്യും.

ശിവപുരാണത്തിന്റെ പ്രാധാന്യം

ശിവപുരാണത്തിന്റെ പ്രാധാന്യം

ശിവരാത്രി ദിവസം ഭക്തര്‍ ശിവപുരാണം വായിക്കുകയും പൂജിക്കുകയും ചെയ്യുക പതിവാണ്. എന്നാല്‍ ഈ വിശുദ്ധ ഗ്രന്ഥത്തിന്റെ പ്രാധാന്യം ഏറെ ഉണ്ടെന്ന കാര്യം അവഗണിക്കും. വേദങ്ങളില്‍ പ്രതിപാദിക്കുന്ന തരത്തില്‍ വേണം ഈ ഗ്രന്ഥത്തെ പൂജിക്കാന്‍.

 ശിവപുരാണ കഥകള്‍

ശിവപുരാണ കഥകള്‍

ശിവ പുരാണം വായിക്കുന്നതിന്റെയും പൂജിക്കുന്നതിന്റെയും നിയമങ്ങള്‍ എന്തെല്ലാമാണന്ന് വെളിപ്പെടുത്താന്‍ ശൗനക മഹര്‍ഷി സൂതനോട് അപേക്ഷിച്ചത് എങ്ങനെയെന്ന് അഥര്‍വവേദത്തില്‍ ഒരിടത്ത് പരാമര്‍ശിക്കുന്നുണ്ട്. അത് താഴെ പറയും പ്രകാരമാണ്:

 ശിവന്റെ അനുഗ്രഹം

ശിവന്റെ അനുഗ്രഹം

ഭക്തര്‍ ശിവപുരാണത്തെ ആരാധിക്കുകയും ചടങ്ങുകള്‍ പിന്തുരുകയും ചെയ്താല്‍ ഭഗവാന്‍ ശിവന്റെയും പാര്‍വതിയുടെയും അനുഗ്രഹം ഉണ്ടാകും. ഇത് മനുഷ്യരാശിക്ക് തന്നെ ഗുണകരമാകും.

മുഹൂര്‍ത്തം

മുഹൂര്‍ത്തം

ശിവപുരാണം വായിച്ച് തുടങ്ങുന്നതിനായി പുരോഹിതരില്‍ നിന്നോ ജ്യോത്സ്യരില്‍ നിന്നോ അനുയോജ്യമായ മുഹൂര്‍ത്തം ചോദിച്ചറിയണം .

ശുദ്ധമായ സ്ഥലം

ശുദ്ധമായ സ്ഥലം

വൃത്തിയും ശുദ്ധവും ഉള്ള സ്ഥലത്തിരുന്ന വേണം ശിവപുരാണം വായിക്കാനും പൂജിക്കാനും. വീട്ടിലെ പൂജാമുറി ഇതിനായി തിരഞ്ഞെടുക്കാം. അത് സാധ്യമല്ല എങ്കില്‍ തിരഞ്ഞെടുക്കുന്ന സ്ഥലം പശുവിന്‍ ചാണകം തളിച്ചും ഭൂമി പൂജ ചെയ്തും ശുദ്ധമാക്കുക. ശിവ ക്ഷേത്രത്തിനോ ശിവ ലിംഗത്തിനോ അടുത്തിരുന്ന വായിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം.

ഗണേശ പൂജ

ഗണേശ പൂജ

ഭഗവാന്‍ ശിവന്‍ ഗണേശന്റെ പിതാവായതിനാല്‍ ശിവപുരാണം വായിച്ച് തുടങ്ങുന്നതിന് മുമ്പ് ഗണേശനെ ആരാധിക്കണം.

ദിക്ക്

ദിക്ക്

ശിവപുരാണം വായിക്കുന്ന ആള്‍ വടക്കോട്ട് തിരിഞ്ഞും കേള്‍ക്കുന്നവര്‍ കിഴക്കോട്ട് തിരിഞ്ഞും ആയിരിക്കണം ഇരിക്കുന്നത്. ശിവപുരാണം വായിക്കുന്നവര്‍ കേള്‍ക്കുന്നവരുടെ സംശയം അകറ്റാനും കഥകള്‍ വിശദീകരിക്കാനും കഴിവുള്ളവര്‍ ആയിരിക്കണം.

 തടസ്സപ്പെടുത്തരുത്

തടസ്സപ്പെടുത്തരുത്

ശിവപുരാണം വായിക്കുന്നതിനെ യാതൊരുവിധത്തിലും തടസ്സപ്പെടുത്തരുത്. ലൗകികമായ എല്ലാ വിഷമതകളും മറന്ന് ശിവപുരാണം ശ്രവിക്കുന്ന ഭക്തര്‍ക്ക് സമ്പൂര്‍ണ ഗുണങ്ങള്‍ ലഭിക്കും.

 ദാനം

ദാനം

തന്റെ കഴിവിനും ശേഷിക്കും അനുസരിച്ച് ഭക്തര്‍ ദാന കര്‍മ്മം നടത്തണം. അതല്ലെങ്കില്‍ പിന്നീടവര്‍ ദരിദ്രരായി തീരും. ശിവപുരാണം ശ്രവിക്കുന്ന സമയം അത്രയും ഓം നിമശിവായ മന്ത്രം ജപിച്ചു കൊണ്ടിരിക്കണം.

 സമാപ്തി

സമാപ്തി

ശിവപുരാണം ചിട്ടപ്രകാരം വായിച്ച് പൂര്‍ത്തിയാക്കിയതിന് ശേഷം ഭക്തര്‍ അതിന്റെ സമാപ്തി ആചരിക്കണം. ചതുര്‍ദശി ദിനത്തിലേതിന് സമാനമാണിത്. പാരായണത്തില്‍ പങ്കെടുത്ത എല്ലാ ബ്രാഹ്മണര്‍ക്കും ഭക്തര്‍ ദാനം നല്‍കണം.

English summary

Rituals to read and worship Shiv Purana on Shivaratri

On the occasion of Shivaratri, it is considered auspicious to read and worship Shivapurana, the Holy Scripture that primarily centres on Lord Shiva and Parvati
Subscribe Newsletter