Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശിവരാത്രി വ്രതമെടുക്കാം ഐശ്വര്യത്തിനായി
ശിവരാത്രി വ്രതമെടുക്കേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ച് ചില കാര്യങ്ങള്‍ നോക്കാം.
വര്‍ഷത്തിലൊരിക്കലാണ് ശിവരാത്രി വ്രതം അനുഷ്ഠിയ്ക്കുന്നത്. സര്‍വ്വ പാപങ്ങളും തീര്‍ക്കാനും ഐശ്വര്യത്തിനും വേണ്ടിയാണ് ശിവരാത്രി വ്രതം അനുഷ്ഠിയ്ക്കുന്നത്. ശിവപ്രീതിയ്ക്ക് ഏറ്റവും നല്ല ദിവസവും ശിവരാത്രി ദിനം തന്നെ. അന്ന് വ്രതം അനുഷ്ഠിയ്ക്കുന്നത് നമ്മുടെ പാപങ്ങളെ ഇല്ലാതാക്കുന്നു.
വ്രതം അനുഷ്ഠിയ്ക്കുന്നതിന് ചില ചിട്ടകള്‍ ഉണ്ട്. ഏത് മഹാപാപത്തേയും ഇല്ലാതാക്കാനുള്ള ശക്തി ശിവരാത്രി വ്രതത്തിനുണ്ട്. എങ്ങനെ വിശ്വാസത്തോടെ ചിട്ടയോട് കൂടി ശിവരാത്രി വ്രതം അനുഷ്ഠിക്കണം എന്ന് നോക്കാം. ക്ഷേത്രപ്രദക്ഷിണത്തില്‍ തെറ്റ് ആവര്‍ത്തിച്ചാല്‍

എന്താണ് ശിവരാത്രി
പാലാഴി മഥനത്തിനിടയ്ക്ക് ഉയര്‍ന്നു വന്ന കാളകൂട വിഷം ശിവന് കഴിയ്ക്കുകയും ഇത് കണ്ട പാര്‍വ്വതീ ദേവി ശിവന്റെ കഴുത്തില്‍ പിടുത്തമിടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന വിഷം ശരീരത്തെ ബാധിയ്ക്കാതിരിയ്ക്കാന്‍ ആ ദിവസം മുഴുവന്‍ ഉറക്കമൊഴിച്ചിരുന്നതിന്റെ ഫലമായാണ് ശിവരാത്രി ആഘോഷിക്കുന്നത്.

തലേദിവസം തുടക്കം
ശിവരാത്രിയുടെ തലേ ദിവസം തന്നെ വ്രതത്തിനുള്ള ചിട്ടകള്‍ ആരംഭിയ്ക്കണം. രാവിലെ കുളിച്ച് ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം.

കുളിച്ച് ശുദ്ധിയോടെ
കുളിച്ച് ശുദ്ധിയോടു കൂടിയായിരിക്കണം വ്രതം ആരംഭിയ്ക്കേണ്ടത്. മാത്രമല്ല മത്സ്യ-മാംസാദികള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. മാത്രമല്ല വ്രതത്തെ ബാധിയ്ക്കുന്ന രീതിയിലുള്ള യാതൊരു വിധത്തിലുള്ള കാര്യങ്ങളും ചെയ്യാന്‍ പാടുള്ളതല്ല.

ശിവരാത്രി നാളില്‍
ശിവരാത്രി നാളില്‍ വ്രതമെടുക്കേണ്ട രീതിയാണ് വളരെ പ്രധാനം. ശ്രദ്ധയോടൊയും ചിട്ടയോടെയും വേണം ശിവരാത്രി വ്രതത്തിനു തുടക്കം കുറിക്കാന്‍. അല്ലാതെ വഴിപാടിനെടുക്കുന്ന വ്രതം ശിവരാത്രി വ്രതത്തിന്റെ പുണ്യത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ചിട്ടയാണ് പ്രധാനമായും പാലിയ്ക്കേണ്ടത്.

പ്രഭാതസ്നാനം
ശിവരാത്രി ദിനം പ്രഭാത സ്നാനം കഴിഞ്ഞ് ഭസ്മം ധരിയ്ക്കണം. ഇതിന് ശേഷം ശിവക്ഷേത്ര ദര്‍ശനം നിര്‍ബന്ധമാണ്. ഉപവാസവും പ്രധാനം.

പകല്‍ മുഴുവന്‍
പകല്‍ മുഴുവന്‍ ഉപവാസം നടത്തണം. ഉപവസിക്കുന്നതോടൊപ്പം തന്നെ ശിവമാഹാത്മ്യ കഥകള്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്യേണ്ടതാണ്.

പഞ്ചാക്ഷരി മന്ത്രം
പഞ്ചാക്ഷരി മന്ത്രം സ്ഥിരമായി ഉരുവിട്ട് കൊണ്ടിരിയ്ക്കുക. ഉപവാസവും പഞ്ചാക്ഷരി മന്ത്രവുമാണ് ശിവരാത്രി വ്രതത്തിന്റെ പുണ്യം. ഓം നമ:ശിവായ എന്ന മന്ത്രം ഉരുവിട്ട് കൊണ്ടേ ഇരിയ്ക്കണം. ഇത് പുണ്യത്തിലേക്ക് നമ്മളെ കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്യുന്നത്.

ശിവന് അര്‍ച്ചന
ശിവന് നടത്തേണ്ട അര്‍ച്ചനകള്‍ ഇവയാണ്. കൂവളത്തില കൊണ്ട് മാല, കൂവളത്തില കൊണ്ട് അര്‍ച്ചന, ശുദ്ധജലം, പാല് എന്നിവ കൊണ്ട് അഭിഷകം, ധാര തുടങ്ങിയ വഴിപാടുകള്‍ ശിവന് നടത്തണം.

പകലോ രാത്രിയോ ഉറങ്ങരുത്
പകലോ രാത്രിയോ ഉറങ്ങാന്‍ പാടുള്ളതല്ല. ഉറക്കം ശിവരാത്രി വ്രതത്തിന്റെ മാഹാത്മ്യം ഇല്ലാതാക്കും. ശിവരാത്രി കഴിഞ്ഞ് അടുത്ത ദിവസം തന്നെ പിതൃബലിയ്ക്ക് ശേഷം പാരണ വീട്ടി വ്രതമവസാനിപ്പിക്കാം.



Click it and Unblock the Notifications
