For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2023-ല്‍ ധനധാന്യ സമൃദ്ധിക്കും ഐശ്വര്യത്തിനും പാലിക്കേണ്ട ചിട്ടകള്‍

|

പുതുവര്‍ഷം ഐശ്വര്യം നിറക്കുന്നതായിരിക്കണം എന്ന് തന്നെയാണ് എല്ലാവരുടേയും ആഗ്രഹം. പുതുവര്‍ഷം മാത്രമല്ല ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു വര്‍ഷം കൂടിയായിരിക്കും 2023. എന്നാല്‍ വര്‍ഷം മുഴുവന്‍ ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നിറക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പുതുവര്‍ഷത്തില്‍ ചില കാര്യങ്ങള്‍ ചിട്ടയോടെ പാലിച്ച് വന്നാല്‍ നിങ്ങള്‍ക്ക് പുതുവര്‍ഷം ഐശ്വര്യമുള്ളതായി മാറും എന്നാണ് പറയുന്നത്.

Rituals To Perform In New Year

പുതുവര്‍ഷം ആരംഭിക്കുന്നത് തന്നെ മകര സംക്രമത്തോടെയാണ്. ഈ സമയം ദേവഗണങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുള്ളതാണ്. ജീവിതത്തില്‍ കൃത്യമായി ചിട്ടകള്‍ എല്ലാം പാലിച്ച് മുന്നോട്ട് പോയാല്‍ ഐശ്വര്യം നിറയും എന്നാണ് വിശ്വാസം. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ജാതകത്തിലെ ധന ഭാഗ്യങ്ങള്‍ ഇപ്രകാരം

ജാതകത്തിലെ ധന ഭാഗ്യങ്ങള്‍ ഇപ്രകാരം

കടങ്ങളും പ്രശ്‌നങ്ങളും ഇല്ലാത്തവര്‍ ചുരുക്കമായിരിക്കും. സാമ്പത്തിക അരക്ഷിതത്വവും സുരക്ഷിതത്വമില്ലായ്മയും പലരേയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. എന്നാല്‍ ധന ഭാഗ്യം നല്‍കുന്ന ജാതകത്തിലെ ഭാവങ്ങള്‍ എന്ന് പറയുന്നത് 2,9,11 ഭാവങ്ങളാണ് ധനം നല്‍കുന്നത്. എന്നാല്‍ ഈ ഭാവങ്ങളില്‍ ജ്യോതിഷ പ്രകാരം രണ്ട് ഭാവങ്ങള്‍ ദുര്‍ബല സ്ഥാനത്തെങ്കില്‍ ഇവരില്‍ സാമ്പത്തിക അരക്ഷിതാവസ്ഥ രൂപപ്പെടുന്നു. കടബാധ്യത വര്‍ദ്ധിക്കുകയും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും വീട്ടില്‍ ഐശ്വര്യം നിറക്കുന്നതിന് വേണ്ടിയും ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

അടുക്കള വൃത്തിയായി സൂക്ഷിക്കുക

അടുക്കള വൃത്തിയായി സൂക്ഷിക്കുക

വീട് വൃത്തിയായി സൂക്ഷിക്കുകയാണ് ആദ്യത്തെ കാര്യം, കാരണം ലക്ഷ്മി ദേവിയാണ് ധനദേവത. ലക്ഷ്മീ ദേവി കുടികൊള്ളുന്ന വീട്ടില്‍ ഐശ്വര്യം നിലനില്‍ക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ വീട് വൃത്തിയായി സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. വാസ്തുപ്രകാരം വീടിന്റെ അടുക്കള ഭാഗം തന്നെ ഏറ്റവും ശുദ്ധിയോടെയും വൃത്തിയോടെയും സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം ഗൃഹങ്ങളില്‍ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉണ്ട് എന്നാണ് വിശ്വാസം. മത്സ്യമാംസാദികള്‍ ഉപയോഗിക്കുമ്പോള്‍ പോലും വൃത്തിയായി ഉപയോഗശേഷം സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. വീടിന്റെ ഓരോ മുക്കും മൂലയും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് അടിസ്ഥാന പാഠം.

 പൂജാമുറി

പൂജാമുറി

പൂജാമുറിയാണ് അടുത്തതായി വരുന്നത്. നല്ലൊരു ശതമാനം ആളുകളുടെ വീട്ടിലും പൂജാമുറി ഉണ്ടായിരിക്കും. എന്നാല്‍ പൂജാമൂറി ഇല്ലാത്തവര്‍ വിളക്ക് കൊളുത്തുന്ന ഭാഗം വളരെ ശുദ്ധിയായും വൃത്തിയായും സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. ആരാധന സ്ഥലം ഒരിക്കലും മോശമായോ അല്ലെങ്കില്‍ ദോഷകരമായ രീതിയിലോ സൂക്ഷിക്കാന്‍ പാടില്ല. ലക്ഷ്മി ദേവി കുടികൊള്ളുന്ന ഇടം ആണ് പൂജാമുറിയും വിളക്ക് കൊളുത്തുന്ന ദിക്കും. ഇത് രണ്ടും വൃത്തിയോടെയും ശുദ്ധിയോടേയും സൂക്ഷിക്കുന്നതിന് ഓരോരുത്തരും ശ്രദ്ധിക്കണം.

കിടപ്പ് മുറി

കിടപ്പ് മുറി

നാം കിടക്കുന്ന കിടപ്പ് മുറി പോലും ഐശ്വര്യവും സമാധാനവും നല്‍കുന്നതാണ്. കിടപ്പ് മുറി വൃത്തിയായി സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. ദോഷഫലങ്ങളെ അകറ്റുന്നതിനും പുതുവര്‍ഷപ്രകാരം സന്തോഷവും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുന്നതിനും കിടപ്പ് മുറി വളരെയധികം മികച്ച രീതിയില്‍ വൃത്തിയായി അടുക്കും ചിട്ടയുമായി സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് തുടക്കം കുറിക്കുന്ന ദിക്കാണ് കിടപ്പ് മുറിയുള്ള ദിക്ക്്. വലിച്ച് വാരി വസ്തുക്കള്‍ ഇടാതെ അടുക്കും ചിട്ടയില്‍ തന്നെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീട്ടില്‍ ചിലന്തി വല സാധാരണമാണ്. എന്നാല്‍ അത് ദാരിദ്ര്യ ലക്ഷണമായാണ് പലപ്പോഴും കണക്കാക്കുന്നത്. ഇത്തരം ലക്ഷണങ്ങളെ പൂര്‍ണമായും മാറ്റുന്നതിന് ശ്രദ്ധിക്കണം. ചിലന്തി വല പൂര്‍ണമായും ഒഴിവാക്കുന്നതോടൊപ്പം നിങ്ങളുടെ വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. കൂടാതെ ആഴ്ചയില്‍ ഒരിക്കല്‍ കല്ലുപ്പ് വെള്ളത്തില്‍ കലക്കി ആ വെള്ളം കൊണ്ട് വീട് തുടക്കുകയും വൃത്തിയാക്കുകയും വേണം. കല്ലുപ്പിന് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നതിനുള്ള കഴിവുണ്ട്. അഷ്ടഗന്ധം പുകക്കുന്നതും നല്ലതാണ്. ഉദയാസ്തമയ സമയങ്ങളില്‍ വീടിന്റേയും കിടപ്പ് മുറിയുടേയും വാതിലുകളും ജനലുകളും തുറന്നിടുന്നതും ഐശ്വര്യത്തിന് വഴി വെക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രാത്രി കിടക്കാന്‍ പോവുന്നതിന് മുന്‍പ് ഒരു ചന്ദനത്തിരി കത്തിച്ച് വെക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങള്‍ക്ക് നല്ല ഉറക്കം പ്രദാനം ചെയ്യുകയും അനാവശ്യ സമ്മര്‍ദ്ദങ്ങളേയും ചിന്തകളേയും അകറ്റുകയും ചെയ്യുന്നു. മാസത്തില്‍ ഒരിക്കല്‍ പിതൃക്കള്‍ക്ക് വേണ്ടിയുള്ള പൂജകളും മറ്റും ചെയ്യുന്നത് നിങ്ങളുടെ വീട്ടില്‍ സമാധാനവും സന്തോഷവും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ നിത്യവും കുടുംബ പരദേവതയെ ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും വഴിപാടുകള്‍ അര്‍പ്പിക്കുകയും ചെയ്യണം. അതിരാവിലെ എഴുന്നേറ്റ് കുളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ക്ഷേത്ര ദര്‍ശനം നടത്തുകയോ തുളസി മാല ദേവന് ചാര്‍ത്തുകയോ ചെയ്യാം. വീട്ടിലാണ് പ്രാര്‍ത്ഥിക്കുന്നതെങ്കില്‍ വിളക്ക് കൊളുത്തി തുളസിക്കതിര്‍ ഭഗവാന് സമര്‍പ്പിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഐശ്വര്യവും സമ്പത്തും വര്‍ദ്ധിക്കുന്നതിന് വേണ്ടി ഒരു തരി സ്വര്‍ണം മഞ്ഞള്‍മുക്കിയ തുണിയില്‍ പൊതിഞ്ഞ് പണം സൂക്ഷിക്കുന്ന സ്ഥലത്ത് സൂക്ഷിച്ച് വെക്കേണ്ടതാണ്. ഇത് നിങ്ങള്‍ക്ക് ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു. ലക്ഷ്മീ ദേവിയെ മനസ്സില്‍ ധ്യാനിച്ച് വെള്ളി വിളക്കില്‍ അതിരാവിലെ വിളക്ക് കൊളുത്തി പ്രാര്‍ത്ഥിച്ചാല്‍ പുതുവര്‍ഷം ധനധാന്യ സമൃദ്ധി നിറഞ്ഞതായിരിക്കും. ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നതിന് വേണ്ടി നമുക്ക് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ പുതുവര്‍ഷത്തില്‍ ചെയ്യാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ഐശ്വര്യവും സമ്പത്തും നല്‍കുന്നു.

New Year 2023 Vastu Tips: വര്‍ഷം മുഴുവന്‍ വീട്ടില്‍ ഐശ്വര്യം നിലനിര്‍ത്തും വാസ്തുടിപ്‌സ്New Year 2023 Vastu Tips: വര്‍ഷം മുഴുവന്‍ വീട്ടില്‍ ഐശ്വര്യം നിലനിര്‍ത്തും വാസ്തുടിപ്‌സ്

ജോലി നഷ്ടവും പരാജയവും ഭയക്കുന്നോ: വാസ്തുവില്‍ പരിഹാരംജോലി നഷ്ടവും പരാജയവും ഭയക്കുന്നോ: വാസ്തുവില്‍ പരിഹാരം

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

English summary

Rituals To Perform In New Year 2023 To Bring Prosperity And Success In Malayalam

Here in this article we are discussing about the rituals in new year to bring prosperity and success at home in malayalam.
X
Desktop Bottom Promotion