Just In
- 1 hr ago
ബുധന്റെ രാശിമാറ്റം: കാത്തിരുന്ന സമയമെത്തി, ആഗ്രഹിച്ചത് നടക്കും; 12 രാശിക്കും ഗുണദോഷഫലം
- 5 hrs ago
Horoscope Today, 6 February 2023: വിദേശമോഹങ്ങള് പൂവണിയും, എല്ലാ കാര്യത്തിലും വിജയം; രാശിഫലം
- 16 hrs ago
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില് 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്വ്വദു:ഖ ദുരിതങ്ങള്ക്ക് അവസാനം
- 19 hrs ago
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്ത്തും ആയുര്വ്വേദ മിശ്രിതം
Don't Miss
- Automobiles
ഓടിക്കാന് ലൈസന്സ് വേണ്ട; പുതിയ 3 ക്യൂട്ട് ഇലക്ട്രിക് ബൈക്കുകള് അവതരിപ്പിച്ച് ഹോണ്ട
- News
തുർക്കിയിൽ ഭൂചലനത്തിൽ മരണസംഖ്യ 100 ആയി; ഇറ്റലിയിൽ സുനാമി മുന്നറിയിപ്പ്
- Movies
ദാമ്പത്യം തകര്ന്നു, സിനിമാ ജീവിതം ഉപേക്ഷിച്ചു; എല്ലാം കാമുകിയ്ക്ക് വേണ്ടി; പ്രണയം പരസ്യമാക്കി ഇമ്രാന് ഖാന്
- Sports
ഞാന് കളിച്ചത് ധോണിക്കായി, പിന്നീടാണ് രാജ്യം-ഇങ്ങനെയും ആരാധനയോ? പ്രതികരണങ്ങള്
- Finance
ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള് പലിശ; ഇനി നിക്ഷേപകര്ക്ക് ആശ്രയിക്കാം ഈ പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Technology
ചൊവ്വയിൽ പോകാൻ നോക്കുന്നതിന് പകരം വാക്സിൻ ഉണ്ടാക്കൂ; ഇലോൺ മസ്കിന് ഉപദേശവുമായി ബിൽ ഗേറ്റ്സ്
- Travel
ഈ രാജ്യങ്ങളില് കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ശത്രുദോഷം, സാമ്പത്തിക വിജയം; സോമപ്രദോഷ നാളില് ഇവ ചെയ്താല് ശിവഭഗവാന്റെ അനുഗ്രഹം എന്നും കൂടെ
ഹിന്ദുമതവിശ്വാസപ്രകാരം പ്രദോഷ വ്രതത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ മാസം ഡിസംബര് 5 തിങ്കളാഴ്ചയാണ് ഈ ശുഭദിനം. ഈ ദിവസം പരമശിവനെയും പാര്വതി ദേവിയെയും ആരാധിക്കുന്നത് എല്ലാ പ്രശ്നങ്ങളില് നിന്നും നിങ്ങള്ക്ക് മുക്തി നല്കുന്നു. സന്താനലബ്ദിക്കായും ഈ വ്രതം അനുഷ്ഠിച്ചുവരുന്നുണ്ട്.
Most
read:
ഈ
മാസം
ശുക്രന്റെ
രാശിമാറ്റം
രണ്ടുതവണ;
ഈ
5
രാശിക്കാര്ക്ക്
കഷ്ടപ്പാടിന്റെ
കാലം
പ്രദോഷ വ്രത നാളില് ശിവനെ പ്രത്യേകം ആരാധിക്കുന്നതിലൂടെ എല്ലാ വിഷമതകളും നീങ്ങി ഭക്തര്ക്ക് സന്തോഷവും ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം. ഈ ദിവസം ചെയ്യാനായി ജ്യോതിഷത്തില് ചില നടപടികള് സൂചിപ്പിച്ചിട്ടുണ്ട്. ഇവ പിന്തുടരുന്നതിലൂടെ ഭക്തര്ക്ക് പ്രത്യേക നേട്ടങ്ങള് ലഭിക്കുകയും അവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറപ്പെടുകയും ചെയ്യുന്നു. പരമേശ്വരന്റെ അനുഗ്രഹത്തിനായി സോമപ്രദോഷ നാളില് ചെയ്യേണ്ട ചില പ്രതിവിധികള് ഇതാ.

സോമ പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം
വിശ്വാസങ്ങള്പ്രകാരം പ്രദോഷവ്രതം ആചരിക്കുന്ന ഭക്തര്ക്ക് അവരുടെ ജീവിതത്തില് ഒരിക്കലും പരാജയം നേരിടേണ്ടിവരില്ല, ശിവന്റെ കൃപ എപ്പോഴും അവരില് നിലനില്ക്കും. പ്രദോഷ കാലത്ത് ശിവന് കൈലാസ പര്വതത്തിലെ തന്റെ ഭവനത്തില് നൃത്തം ചെയ്യുന്നുവെന്നും ആ സമയത്ത് എല്ലാ ദേവീദേവന്മാരും അദ്ദേഹത്തിന്റെ ഗുണങ്ങളെ വാഴ്ത്തുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്, ഈ സമയത്ത് ശിവനെയും പാര്വതി ദേവിയെയും ആരാധിക്കുന്ന ഭക്തരുടെ ആഗ്രഹങ്ങളെല്ലാം സഫലമാകുകയും ആ വ്യക്തി ജനനമരണ ചക്രത്തില് നിന്ന് മുക്തനാകുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു. സോമപ്രദോഷ വ്രതം ചന്ദ്രനുമായി ബന്ധപ്പെട്ടതാണ്. ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നത് ജാതകത്തില് ചന്ദ്രന്റെ സ്ഥാനം ശക്തിപ്പെടുത്താനും സഹായിക്കുന്നു.

കുടുംബജീവിതം സന്തോഷകരമാകാന്
ജ്യോതിഷ പ്രകാരം സോമപ്രദോഷ നാളില് പരമേശ്വരന് തൈരും തേനും ചേര്ത്ത നിവേദ്യം സമര്പ്പിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കുടുംബജീവിതത്തില് ഉണ്ടാകുന്ന വിഷമതകള് മാറുമെന്നും ജീവിതത്തില് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും അന്തരീക്ഷം നിറയുമെന്നും വിശ്വസിക്കപ്പെടുന്നു.
Most
read:ഡിസംബര്
മാസത്തിലെ
ഗ്രഹസ്ഥാനങ്ങള്
12
രാശിക്കാരുടെയും
ജീവിതത്തിലുണ്ടാക്കും
മാറ്റം

ശത്രുക്കളെ ജയിക്കാന്
ശത്രുക്കളെ ജയിക്കാനായി ഗംഗാജലം കൊണ്ട് ശുദ്ധീകരിച്ച കൂവള ഇലകള് ശിവന് സമര്പ്പിക്കണം. അതോടൊപ്പം ഓം നമഃ ശിവായ മന്ത്രവും ജപിക്കുക. ഈ പ്രതിവിധി ഭക്തര്ക്ക് ധാരാളം ഗുണങ്ങള് നല്കുന്നു. കുടുംബത്തില് ഇടയ്ക്കിടെ പ്രശ്നങ്ങള് ഉണ്ടാകുകയാണെങ്കില് സോമ പ്രദോഷ വ്രത നാളില് വൈകുന്നേരം ശിവക്ഷേത്രത്തില് നെയ്യും എണ്ണയും ഇട്ട് രണ്ട് വിളക്ക് തെളിയിക്കുക. പ്രദോഷ വ്രതനാളില് ഈ പ്രതിവിധി ചെയ്താല് ഭക്തരുടെ എല്ലാ തടസ്സങ്ങളും അവസാനിക്കുകയും സൗഭാഗ്യം ലഭിക്കുകയും ചെയ്യും.

നല്ല ആരോഗ്യത്തിന്
ആരോഗ്യപ്രശ്നങ്ങളില് നിന്ന് മുക്തി നേടാനായി പ്രദോഷ വ്രത ദിവസം ശിവക്ഷേത്രത്തില് നാളികേരം ദാനം ചെയ്യുക. നിങ്ങളുടെ നല്ല ആരോഗ്യത്തിനായി മഹാദേവനോട് പ്രാര്ത്ഥിക്കുക.

ജോലിയില് പുരോഗതിക്ക്
ബിസിനസ്സിലോ ജോലിയിലോ പുരോഗതി നേടുന്നതിന് ശിവപുരാണത്തില് ഒരു പരിഹാരം വിവരിച്ചിട്ടുണ്ട്. പ്രദോഷ വ്രതനാളില് വൈകുന്നേരം പൂക്കള് കൊണ്ട് രംഗോലി ഉണ്ടാക്കുകയും അതിനിടയില് നെയ്വിളക്ക് കത്തിച്ച് വയ്ക്കുകയും ചെയ്യുക. ഇതിനുശേഷം ശിവനെ ധ്യാനിക്കുക. ഇത് ചെയ്യുന്നതിലൂടെ ഒരു വ്യക്തിക്ക് ധാരാളം നേട്ടങ്ങള് ലഭിക്കുന്നു.

സന്താനലബ്ദിക്ക്
കുഞ്ഞുണ്ടാകാന് ആഗ്രഹിക്കുന്ന ദമ്പതികള് സോമപ്രദോഷത്തില് ഒരുമിച്ച് ഉപവസിക്കുകയും ശിവലിംഗത്തില് പഞ്ചഗവ്യ അഭിഷേകം ചെയ്യുകയും വേണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്ക്ക് ഉടന് തന്നെ ശുഭഫലങ്ങള് ലഭിക്കും. കുടുംബത്തിലെ സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടി, ശിവലിംഗത്തില് പശുവിന് പാലുകൊണ്ട് അഭിഷേകം ചെയ്യുകയും മന്ത്രങ്ങള് ജപിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കുടുംബത്തില് സന്തോഷവും സമാധാനവും നിലനില്ക്കും.
Most
read:മരണാനന്തര
മോക്ഷം
വരെ
ലഭിക്കും;
ഗരുഡപുരാണം
പറയുന്ന
ഈ
കാര്യങ്ങള്
ദിനവും
ചെയ്യൂ

സാമ്പത്തിക പ്രശ്നം നീക്കാന്
പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില് നിന്ന് മുക്തി നേടാനും തൊഴില് പുരോഗതി നേടാനുമായി നിങ്ങള് പാല് അഭിഷേകം ചെയ്ത ശേഷം ശിവലിംഗത്തില് പുഷ്പമാല അര്പ്പിക്കുക. ഇങ്ങനെ ചെയ്താല് ശിവന്റെ കൃപ ലഭിക്കുന്നതായിരിക്കും. ജീവിതത്തിലെ തടസ്സങ്ങളും പ്രശ്നങ്ങളും അകറ്റാനായി പ്രദോഷകാലത്ത് ശിവനെ ആരാധിക്കുക. കറുത്ത എള്ള് വെള്ളത്തില് കലര്ത്തി ശിവലിംഗത്തില് സമര്പ്പിക്കുക, കൂടാതെ കറുത്ത എള്ള് ദാനം ചെയ്യുകയും ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ എല്ലാ തടസ്സങ്ങളും നീങ്ങുകയും പിതൃദോഷത്തില് നിന്ന് മുക്തി നേടുകയും ചെയ്യുന്നു.