Just In
- 25 min ago
നിങ്ങള് ജനിച്ച ദിനമേത്; ആഴ്ചയില് ഏഴ് ദിവസത്തില് ജന്മദിനം നോക്കിയാല് ഭാവി അറിയാം
- 1 hr ago
മാങ്ങ കഴിക്കുന്നത് ആരോഗ്യമാണ്, പക്ഷേ കൂടുതലായാല് അപകടവും
- 2 hrs ago
ബുധന്റെ രാശിപരിവര്ത്തനം; രണ്ടാഴ്ചക്കാലം നിങ്ങളുടെ മാറ്റം ഇതാണ്
- 6 hrs ago
Happy Ram Navami 2021 Wishes : രാമ നവമി നാളില് പ്രിയപ്പെട്ടവര്ക്ക് ഈ സന്ദേശങ്ങള്
Don't Miss
- Movies
പുറത്ത് വന്നിട്ടും അക്രമണം തന്നെയാണ്; ഭാഗ്യലക്ഷ്മിയുടെ ശബ്ദരേഖയെ കുറിച്ച് പറഞ്ഞ് മജ്സിയ ഭാനുവും തിങ്കൾ ഭാലും
- News
സർക്കാരിന്റെ തിരഞ്ഞെടുപ്പ് കാലത്തെ പ്രഹസനങ്ങളെ ഹൈക്കോടതി പൊളിച്ചു;രമേശ് ചെന്നിത്തല
- Automobiles
ഏപ്രിൽ മാസത്തിലും മികച്ച ഓഫറും ആനുകൂല്യവും പ്രഖ്യാപിച്ച് ടൊയോട്ട
- Sports
IPL 2021: സിഎസ്കെ x പഞ്ചാബ്, അക്കൗണ്ട് തുറക്കാന് ധോണിപ്പട- ടോസ് അല്പ്പസമയത്തിനകം
- Finance
കോവിഡ് രണ്ടാംതരംഗം പിടിമുറുക്കും മുമ്പ് ആദ്യഘട്ടം പഠിപ്പിച്ച സാമ്പത്തിക പാഠങ്ങള് നമുക്ക് വീണ്ടും ഓര്ക്കാം
- Travel
റോക്ക് മുതല് ജാസ് വരെ!!ലോകത്തിലെ ഏറ്റവും മികച്ച സംഗീത നഗരങ്ങളിലൂടെ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2021ല് ശനിദോഷ പരിഹാരത്തിന് ചെയ്യേണ്ടത്
ജ്യോതിഷത്തില്, ശനിദേവനെ നീതിയുടെ ദേവനായി ആരാധിക്കുന്നു. ശനിയുടെ ഫലം എല്ലായ്പ്പോഴും നെഗറ്റീവ് ആണെന്ന് ആളുകള് കരുതുന്നു. എന്നിരുന്നാലും, ജ്യോതിഷമനുസരിച്ച്, മനുഷ്യര്ക്ക് അവരുടെ പ്രവൃത്തികളുടെ ഫലമാണ് ശനിയുടെ ഫലങ്ങളായി ലഭിക്കുന്നത്. ശനിയുടെ മോശം ഫലങ്ങള് കാരണം, ഒരു വ്യക്തിക്ക് ജോലി, വിവാഹം, ബിസിനസ്സ്, ജീവിതം എന്നിവയില് പ്രശ്നങ്ങള് ഉണ്ടാകാന് തുടങ്ങുന്നു.
Most read: വീട്ടില് ഗണേശ വിഗ്രഹം ഈ സ്ഥലത്തെങ്കില് ഭാഗ്യം
ശനി ശക്തമാണെങ്കില്, ഈ മേഖലകളിലെല്ലാം അത് വ്യക്തിക്ക് വളരെയധികം വിജയവും നല്കുമെന്നത് മറ്റൊരു കാര്യം. 2021 വര്ഷം ശനിയുടെ നില എങ്ങനെയായിരിക്കുമെന്നും ശനിയുടെ അനുഗ്രഹം നേടാന് പരിഹാരം എന്തെന്നും അറിയാന് ഈ ലേഖനം നിങ്ങളെ സഹായിക്കും.

2021 ല് ശനിയുടെ സ്ഥാനം
2021 വര്ഷത്തില് ശനി മകരം രാശിയില് തുടരും. ഈ വര്ഷം മറ്റ് രാശിചിഹ്നങ്ങളില് ശനി പ്രവേശിക്കുകയില്ല. എന്നിരുന്നാലും, ഈ സമയത്ത് ശനിയുടെ നക്ഷത്രസമൂഹം മാറും. ജനുവരി 22 ന് ശനി തിരുവോണം നക്ഷത്രത്തില് പ്രവേശിക്കും. ശനിയുടെ അര്ദ്ധായുസ്സില് ആളുകള് പലപ്പോഴും അസ്വസ്ഥരാണ്. എന്നാല് ചിലപ്പോള് അവ ശുഭകരമാകാം. 2021 ല് ശനിയുടെ ഇറക്കം ധനു രാശിയില് തുടരും. എന്നിരുന്നാലും, മകരത്തിലെ സംക്രമണം കാരണം ആളുകള്ക്ക് കൂടുതല് കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. നിങ്ങള്ക്ക് ആവശ്യമുള്ള ഫലങ്ങള് ലഭിച്ചിച്ചേക്കില്ല, ചെലവ് വര്ദ്ധിക്കുകയും ചെയ്യും. കുംഭം രാശിക്കാര്ക്ക് മോശം ആരോഗ്യം നേരിടേണ്ടിവരാം. ബിസിനസ്സില് സമ്മിശ്ര ഫലങ്ങള് ഉണ്ടാകും.

ഈ മൂന്ന് രാശിക്കാര്ക്ക് ദോഷം
2021 ല് മൂന്ന് രാശിചിഹ്നങ്ങളില് ശനി ഏഴരയായിരിക്കും. ഈ വര്ഷം, ശനി ധനു, മകരം, കുംഭം എന്നിവയുടെ മുകളിലായി തുടരും.
Most read: ശിവവിഗ്രവം വീട്ടില് വച്ചാല് ശ്രദ്ധിക്കണം ഇതെല്ലാം

പരിഹാരങ്ങള്
സാധാരണയായി ശനിയാഴ്ച ദിവസങ്ങളില് ശനി പൂജ നടത്താറുണ്ട്. ഈ ദിവസം, ഭക്തര് പുലര്ച്ചെ മുതല് സന്ധ്യ വരെ ഉപവസിക്കുന്നു. നിങ്ങളുടെ ശരീരത്തില് എള്ള് എണ്ണ പുരട്ടിയതിനുശേഷം അതിരാവിലെ എഴുന്നേറ്റ് കുളിക്കുക. കുളി കഴിഞ്ഞ്, ഈ ദിവസം കറുത്ത വസ്ത്രങ്ങള് ധരിക്കുക. ദിവസം മുഴുവന് വീട്ടില് വിളക്ക് കത്തിക്കാന് എള്ള് എണ്ണ ഉപയോഗിക്കുക.

ശനിദേവ വിഗ്രഹം
ഗണപതിയുടെ വിഗ്രഹവും ശനി ദേവന്റെ ഇരുമ്പ് പ്രതിമയും പൂജയ്ക്കായി എടുക്കാവുന്നതാണ്. ഇരുമ്പ് വിഗ്രഹം ഇല്ലെങ്കില് ശനിദേവന്റെ ചിത്രമായാലും മതി. ഹനുമാനെ ആരാധിക്കുന്നത് ശനിദേവന്റെ ഭക്തര്ക്ക് ചില അധിക നേട്ടങ്ങള് നല്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്, ബലിപീഠത്തില് ഹനുമാന്റെ ചിത്രവും ഉണ്ടായിരിക്കുക. ശിവന്റെ വലിയ ഭക്തനാണ് ശനി. ശിവനെ ആരാധിക്കുന്നതും ശനിയുടെ അനുഗ്രഹം നേടാന് ഉറപ്പുള്ള ഒരു മാര്ഗമാണ്. അതിനാല്, ശനി പൂജയില് ഹനുമാനെയും ശിവനെയും ഉള്പ്പെടുത്തുക.
Most read: വീട്ടില് ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്

പൂജാ നടപടിക്രമം
വിളക്കു കൊളുത്തി ഗണേശനു മുന്നില് പ്രാര്ഥനയും നടത്തി പൂജ ആരംഭിക്കുക. എള്ള് വിത്ത് ശനി ദേവന് സമര്പ്പിക്കുക. ഹനുമാനും ശിവനും പുഷ്പങ്ങള് അര്പ്പിക്കുക. പൂജയുടെ അവസാനം ഇരുപത്തിയൊന്ന് തവണ ശനി ഗായത്രി മന്ത്രം ചൊല്ലുക. പൂജയ്ക്കായി നിങ്ങള് തയ്യാറാക്കിയ ഭക്ഷണങ്ങള് മുന്നില് വയ്ക്കുക. അവസാനം കര്പ്പൂര ആരതി ചെയ്യുക. ദിവസം മുഴുവന് ഉപവസിക്കുകയും വൈകുന്നേരം പൂജ ആവര്ത്തിക്കുകയും വ്രതം അവസാനിപ്പിക്കുകയും ചെയ്യുക. വൈകുന്നേരം വ്രതം മുറിക്കാന് പയര് അല്ലെങ്കില് എള്ള് എന്നിവ ചേര്ത്ത് അരി കഴിക്കുന്നത് നല്ലതാണ്. ഉപവാസം അവസാനിപ്പിക്കാന് നിങ്ങള് മാംസാഹാരം കഴിക്കരുത്.

ശനിദേവനെ പ്രസാദിപ്പിക്കാന്
മുന്കാല ജീവിതത്തിലെ നമ്മുടെ ദുഷ്പ്രവൃത്തികളുടെ ഫലങ്ങളാണ് ശനിദോഷമായി വന്നുചേരുന്നത്. എന്നിരുന്നാലും, ശനിദേവനെ പ്രസാദിപ്പിക്കുന്നതിന് ചില വഴികളുണ്ട്. എള്ള് എണ്ണ തേച്ച് കുളിച്ച് ശനിയാഴ്ച രാവിലെ മുതല് വൈകുന്നേരം വരെ ഉപവസിക്കുക. കഴിയുമെങ്കില് എള്ള്, കറുത്ത പശു, എരുമ, കറുത്ത പുതപ്പ് അല്ലെങ്കില് തുണി അല്ലെങ്കില് പാദരക്ഷകള് എന്നിവ ദരിദ്രര്ക്ക് ദാനം ചെയ്യുക. കൂടാതെ ഒരു ബ്രാഹ്മണന് ഇരുമ്പ് സംഭാവന ചെയ്യുക. നിങ്ങള് ശനി പൂജ നടത്തുന്ന ദിവസത്തില് ഇവ നല്കുക. വൈകുന്നേരം, പൂജ അവസാനിപ്പിക്കുമ്പോള് സാധ്യമെങ്കില് നിങ്ങള്ക്ക് ശനിദേവന്, ഹനുമാന്, ശിവന് എന്നിവരുടെ ക്ഷേത്രം സന്ദര്ശിക്കാവുന്നതാണ്.