For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാസ്തുശാസ്ത്രപ്രകാരം നവഗ്രഹസ്ഥാനം ഈ ദിക്കുകളില്‍; ഐശ്വര്യവും ധനനേട്ടവും ഫലം

|

വാസ്തുശാസ്ത്രത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത് എന്ന കാര്യത്തില്‍ സംശയം വേണ്ട. എപ്പോഴും ഏത് കാര്യത്തിനും അത് ഭൂമി വാങ്ങുന്നതായാലും വീട് വെക്കുന്നതായാലും എന്തിനും ഏതിനും വാസ്തുശാസ്ത്രത്തിന് പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ വാസ്തുവിന് നല്‍കുന്ന അതേ പ്രാധാന്യം നമുക്ക് നവഗ്രഹങ്ങള്‍ക്കും നല്‍കേണ്ടതായുണ്ട്. ഇത് പലപ്പോഴും നിങ്ങള്‍ക്ക് മഹാഭാഗ്യമാണ് കൊണ്ട് വരുന്നത്.

Relationship Between Vaastu Shastra And 9 Planets

കഠിന ദോഷം തീര്‍ക്കും നവഗ്രഹ പരിഹാരംകഠിന ദോഷം തീര്‍ക്കും നവഗ്രഹ പരിഹാരം

എല്ലാ ഗ്രഹങ്ങള്‍ക്കും ജ്യോതിഷത്തില്‍ അവരുടേതായ പങ്കുണ്ട്. ഈ ഗ്രഹങ്ങളെല്ലാം ഓരോരുത്തരുടേയും ജാതകത്തില്‍ വലിയ സ്വാധീനം ചെലുത്തുക മാത്രമല്ല, അവ വാസ്തുവില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. വാസ്തു ശാസ്ത്രമനുസരിച്ച് ഓരോ ദിശയിലെയും ദേവതകളും വ്യത്യസ്തമാണ്. വാസ്തുശാസ്ത്രവുമായുള്ള നവഗ്രഹങ്ങളുടെയും ബന്ധം എന്താണ് എന്ന് നമുക്ക് നോക്കാവുന്നാണ്. ഇവയെക്കുറിച്ച് അറിയുന്നതിന് വേണ്ടി വായിക്കൂ.

സൂര്യന്‍

സൂര്യന്‍

നവഗ്രഹങ്ങളില്‍ പ്രധാനപ്പെട്ടതാണ് സൂര്യന്‍. വാസ്തുശാസ്ത്രമനുസരിച്ച് കിഴക്ക് ദിശയുടെ പ്രഭു സൂര്യനാണ്. ജ്യോതിഷത്തില്‍, സമൃദ്ധിയും തെളിച്ചവും നല്‍കുന്ന ഗ്രഹമായി സൂര്യനെ കണക്കാക്കുന്നു. ഇക്കാരണത്താല്‍ കിഴക്ക് ദിശ തെറ്റില്ലാത്തതായിരിക്കണം. അതുകൊണ്ട് തന്നെ കിഴക്ക് ഭാഗത്ത് ഐശ്വര്യം കൊണ്ട് വരുന്നതിന് സൂര്യന്റെ അനുഗ്രഹം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്.

ചന്ദ്രന്‍

ചന്ദ്രന്‍

മനസ്സിന്റെ കാരക ഗ്രഹമാണ് ചന്ദ്രന്‍. ശാന്തമായ മനസ്സിന്റെയും ഭാഗ്യത്തിന്റെയും ഭരിക്കുന്ന ഗ്രഹമാണ് ചന്ദ്രന്‍. കാറ്റിന്റെ ദിശയുടെ പ്രഭു ചന്ദ്രനാണ്. ഈ ദിശയില്‍ ഒരു ഡൈനിംഗ് റൂമും ഗസ്റ്റ് ഹൗസും ഉണ്ടായിരിക്കുന്നത് ശുഭസൂചനയാണ്. എന്തുകൊണ്ടെന്നാല്‍ വാസ്തുവിന് അത്രയേറെ പ്രാധാന്യം ഉള്ള ദിക്കാണ് കിഴക്ക് ദിക്ക്.

 ബുധന്‍

ബുധന്‍

ജ്യോതിഷത്തില്‍ ബുധന്‍ സമൃദ്ധി, വാചാലത, ബുദ്ധി, തൊഴില്‍ എന്നിവയെ പ്രതിനിധീകരിക്കുന്നു. ബുധന്റെ ദിശ വടക്ക് ആണ്. ഈ ദിശയാണ് വാസ്തുശാസ്ത്രപ്രകാരം പണം സൂക്ഷിക്കാന്‍ ഏറ്റവും ഉത്തമം. എന്നും ഈ ദിശയുടെ ദേവത കുബേരനാണ്. വാസ്തു ശാസ്ത്രമനുസരിച്ച്, സ്റ്റഡി റൂം, പണം സൂക്ഷിക്കുന്നത്, ലൈബ്രറി എന്നിവ ഈ ദിശയില്‍ ശുഭമായി കണക്കാക്കപ്പെടുന്നു.

നവഗ്രഹങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കും തീരാദോഷവും അപ്രതീക്ഷിത ഭാഗ്യവുംനവഗ്രഹങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കും തീരാദോഷവും അപ്രതീക്ഷിത ഭാഗ്യവും

വ്യാഴം

വ്യാഴം

ശുഭഗ്രഹങ്ങളില്‍ ഒന്നായാണ് വ്യാഴത്തെ കണക്കാക്കുന്നത്. ബൗദ്ധിക ശേഷിയുടെ കാരണമായ ഗ്രഹമായി വ്യാഴത്തെ കണക്കാക്കുന്നു. വടക്ക്-കിഴക്ക് അല്ലെങ്കില്‍ വടക്കുകിഴക്കന്‍ പ്രദേശത്തെ ഭരിക്കുന്ന ഗ്രഹമാണ് വ്യാഴം. ഈ ദിശയുടെ ദേവന്‍ വിഷ്ണു ആണ്. ഈ ദിശയിലുള്ള ആരാധനാലയം വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് പ്രാര്‍ത്ഥിക്കുന്നതിന് ഈ ദിശ തന്നെയാണ് ഏറ്റവും മികച്ചത്.

ശുക്രന്‍

ശുക്രന്‍

ജ്യോതിഷമനുസരിച്ച്, ശുക്രനെ സമൃദ്ധിയുടെയും സമ്പത്തിന്റെയും പ്രതീകമായി കണക്കാക്കുന്നു. വാസ്തുശാസ്ത്രത്തില്‍ ശുക്രനെ അഗ്‌നി കോണിന്റെ ഭരണ ഗ്രഹമായി കണക്കാക്കുന്നു. അടുക്കളയും വൈദ്യുത ഉപകരണങ്ങളും ഈ ദിശയില്‍ സൂക്ഷിക്കുന്നത് ശുഭസൂചനയാണെന്ന് വാസ്തു ശാസ്ത്രം പറയുന്നു. ഇത് വീട്ടിലേക്ക് ഐശ്വര്യം കൊണ്ട് വരുമെന്നും മികച്ച ഗുണങ്ങള്‍ നല്‍കും എന്നാണ് പറയപ്പെടുന്നത്.

ചൊവ്വ

ചൊവ്വ

വാസ്തുവില്‍ ചൊവ്വക്കും വളരെയധികം പ്രാധാന്യം ഉണ്ട്. കാരണം ജ്യോതിഷത്തില്‍ ചൊവ്വയെ ധൈര്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. തെക്ക് ദിശയെ ചൊവ്വ ഗ്രഹവും ഈ ദിശയുടെ ദേവത യമനുമാണ് ഭരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍, ഈ ദിശയില്‍ കിടപ്പുമുറിയും സ്റ്റോര്‍ റൂമും ഉണ്ടായിരിക്കണം. ഇത് നിങ്ങള്ക്ക് നേട്ടങ്ങളും മികച്ച ഫലങ്ങളും നല്‍കുന്നു

ശനി

ശനി

ജ്യോതിഷത്തില്‍, ശനി ഗ്രഹത്തെ കര്‍മ്മത്തിന്റെയും നീതിയുടെയും ദേവനായി കണക്കാക്കുന്നു. വാസ്തു ശാസ്ത്രത്തില്‍ പടിഞ്ഞാറ് ദിശയെ ശനിയുടെ ദിശ എന്ന് വിളിക്കുന്നു. പടിഞ്ഞാറ് ദിശയാണ് ലാഭത്തിന്റെയും സന്തോഷത്തിന്റെയും ദിശ. ഈ ദിശയില്‍ ഒരു ഡ്രോയിംഗ് റൂം, കിടപ്പുമുറി, ലൈബ്രറി എന്നിവ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഇതെല്ലാം ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്.

രാഹു - കേതു

രാഹു - കേതു

തെക്ക്-പടിഞ്ഞാറ് ദിശയുടെ അല്ലെങ്കില്‍ തെക്കുപടിഞ്ഞാറന്‍ കോണിന്റെ പ്രഭുരാഹുവാണ്‌.ഈ ദിശയുടെ മൂര്‍ത്തി കേതുവും.ഈ ദിശ വാസ്തുവിന്റെ ഏറ്റവും ഭാരം നിലനിര്‍ത്തുന്നത് ശുഭസൂചനയാണ്. എന്നാല്‍ ഈ ദിശയില്‍ കിടപ്പുമുറി, ഓഫീസ്, ബാത്ത്‌റൂം അല്ലെങ്കില്‍ സ്റ്റോര്‍ റൂം നിര്‍മ്മിക്കുന്നത് പ്രയോജനകരമാണ്. ഇതെല്ലാം നിങ്ങള്‍ക്ക് നേട്ടങ്ങളും ഐശ്വര്യവും വീട്ടില്‍ സന്തോഷം നിലനിര്‍ത്തുന്നതിനും സഹായകമാണ്.

ജാതകത്തിലെ സൂര്യന്‍ ധനവും സ്ഥാനവും തരുംജാതകത്തിലെ സൂര്യന്‍ ധനവും സ്ഥാനവും തരും

27 നക്ഷത്രക്കാരില്‍ കൂടെ ചേരുമ്പോള്‍ മഹാഭാഗ്യം27 നക്ഷത്രക്കാരില്‍ കൂടെ ചേരുമ്പോള്‍ മഹാഭാഗ്യം

English summary

Relationship Between Vaastu Shastra And 9 Planets

Here in this article we are talking about the relationship between vastu shastra and nine planets. Take a look.
X
Desktop Bottom Promotion