For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Rahu Ketu Transit 2022 Effects: രാഹു കേതു രാശിമാറ്റം നിങ്ങള്‍ക്കെങ്ങനെ, ശ്രദ്ധിക്കേണ്ടവര്‍ ആരെല്ലാം

|

രാഹുകേതു മാറ്റങ്ങള്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് ഫലം നല്‍കുന്നത് എന്ന് അറിയണ്ടേ? സൂര്യന്റേയും ചന്ദ്രന്റേയും ഭ്രമണ പഥങ്ങള്‍ പരസ്പരം മുറിക്കുന്ന ബിന്ദുക്കളായാണ് രാഹു കേതുക്കളെ കണക്കാക്കുന്നത്. ഇവ നിഴല്‍ ഗ്രഹങ്ങള്‍ എന്നാണ് അറിയപ്പെടുന്നതും. മറ്റഅ ഗ്രഹങ്ങളുടേതിന് വിപരീതമായാണ് ഈ ഗ്രഹങ്ങള്‍ സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ 18 മാസത്തിന് ശേഷമാണ് രാഹു കേതുക്കള്‍ക്ക് രാശിമാറ്റം സംഭവിക്കുന്നതും. രാഹുകാലത്തെ മോശം കാലം എന്നാണ് ജ്യോതിഷത്തില്‍ കണക്കാക്കുന്നത്. എന്നാല്‍ ഓരോ നക്ഷത്രക്കാരുടേയും രാശിക്കാരുടേയും കൂറും സമയവും അനുസരിച്ച് ഗുണദോഷഫലങ്ങള്‍ മാറി വരുന്നു.

Rahu Ketu Transit 2022

2022 ഏപ്രില്‍ 12-ന് രാഹു മേടത്തിലേക്കും കേതും തുലാം രാശിയിലേക്കും രാശിമാറുന്നു. ഇതിന്റെ ഫലമായി 12 രാശിക്കാര്‍ക്കും പല വിധത്തിലുള്ള നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാവുന്നുണ്ട്. രാഹുകേതുക്കള്‍ എപ്പോഴും 3,6,11 എന്നീ ഭാവങ്ങളില്‍ സ്ഥിതി ചെയ്യുമ്പോഴാണ് അനുകൂലഫലങ്ങള്‍ ഓരോ രാശിക്കാര്‍ക്കും നല്‍കുന്നത്. എന്നാല്‍ ദശാപഹാര കാലത്താണെങ്കില്‍ അത് പ്രതികൂല ഫലങ്ങള്‍ നല്‍കുന്നു. ജാതകത്തില്‍ രാഹുകേതുക്കളുടെ സ്ഥാനത്തെ കൃത്യമായി നിര്‍ണയിച്ചാല്‍ മാത്രമേ ഗുണദോഷ ഫലങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. ഈ രാഹുകേതു രാശിമാറ്റം 12 രാശിക്കാരേയും എങ്ങനെ ബാധിക്കുന്നു എന്ന് നമുക്ക് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് രാഹു ഒന്നാം ഭാവത്തിലും കേതു ഏഴാം ഭാവത്തിലും ആണ് സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ ആരോഗ്യം അല്‍പം പ്രതിസന്ധിയില്‍ ആയിരിക്കും. എന്നാല്‍ രാഹുവിന്റെ രാശിമാറ്റത്തില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടായിരിക്കും. എന്നാല്‍ നിങ്ങളുടെ സ്വഭാവത്തില്‍ ഉണ്ടാവുന്ന സ്വാര്‍ത്ഥത പലപ്പോഴും നിങ്ങളില്‍ തകര്‍ച്ചക്ക് വഴിയൊരുക്കും എന്നതും സത്യമാണ്. നിങ്ങളുടെ സ്വഭാവത്തിലെ മാറ്റം പലപ്പോഴും ജോലിയേയും പ്രതികൂലമായി ബാധിച്ചേക്കാം. ഇത് കൂടാതെ പണവും ജനസമ്മതിയും നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്.

മേടം രാശി

മേടം രാശി

കേതു നിങ്ങളുടെ ഏഴാം ഭാവത്തില്‍ സംക്രമിക്കുന്നു. കേതുവിന്റെ രാശിിമാറ്റവും നിങ്ങള്‍ക്ക് ചെറിയ തകര്‍ച്ചകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ പ്രണയ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇത് കൂടാതെ ബിസിനസില്‍ വലിയ നഷ്ടം നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നു. പ്രണയത്തില്‍ പ്രശ്‌നങ്ങളും ബന്ധങ്ങള്‍ തകരുന്നതിനും സാധ്യതയുണ്ട്. ചിലരില്‍ വിവാഹ മോചനം വരെ കാര്യങ്ങള്‍ എത്തുന്നു. പരസ്പര ധാരണയില്ലായ്മ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. എങ്കിലും ആരോഗ്യപരമായി പ്രശ്‌നങ്ങള്‍ ഇല്ലാത്ത ഒരു സമയമായിരിക്കും.

 ഇടവം രാശി

ഇടവം രാശി

ഇടവം രാശിയില്‍ രാഹു സഞ്ചരിക്കുന്നത് 12-ാം ഭാവത്തിലാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ചില നല്ല മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. ഇത് കൂടാതെ നിങ്ങളുടെ വീട്ടില്‍ ചില മംഗളകരമായ സംഭവങ്ങള്‍ നടക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. ജീവിതത്തില്‍ പല സന്തോഷകരമായ സമയവും വരുന്നു. ദാമ്പത്യ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും പങ്കാളിയുടെ ആരോഗ്യകാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. കര്‍മ്മരംഗത്ത് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നുണ്ട്. വിചാരത്തോടേയും വിവേകത്തോടെയും ഏത് കാര്യത്തേയും സമീപിക്കണം.

 ഇടവം രാശി

ഇടവം രാശി

കേതു നിങ്ങളുടെ ആറാം ഭാവത്തിലാണ് സംക്രമിക്കുന്നത്. കോടതി സംബന്ധമായ കേസുകളില്‍ പരാജയം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ശത്രുക്കള്‍ക്ക് വിജയം നേടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. അപകടങ്ങളും പരിക്കുകളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ഈശ്വരാധീനമുള്ളതിനാല്‍ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുന്നുണ്ട്. വീണ്ടി വിചാരത്തോടെ പ്രവര്‍ത്തിക്കുന്നതിലൂടെ കാര്യങ്ങള്‍ അനുകൂലമാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. രോഗങ്ങളില്‍ നിന്ന് പെട്ടെന്ന് മുക്തി നേടുന്നതിന് സാധിക്കുന്നു.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലാണ് രാഹു സഞ്ചരിക്കുന്നത്. രാഹുവിന്റെ ഈ സംക്രമണം നിങ്ങളുടെ കരിയറില്‍ മികച്ച വിജയം നല്‍കും. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ക്ക് പ്രശസ്തി ലഭിക്കുന്നു. ഇത് കൂടാതെ നിങ്ങളുടെ ബിസിനസിലും മികച്ച നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നുണ്ട്. അനുകൂല സമയമായതിനാല്‍ എന്ത് കാര്യത്തിലും പരിശ്രമങ്ങള്‍ മികച്ച ഫലം നല്‍കുന്നു. സഹപ്രവര്‍ത്തകര്‍ ഏത് കാര്യത്തിനും കൂടെ നില്‍ക്കുന്നു. ജീവിതാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന സമയമാണ്. പ്രൊഫഷണല്‍ ജീവിതത്തിലെ വളര്‍ച്ചയ്ക്കൊപ്പം ഇന്‍ക്രിമെന്റും പ്രമോഷനും ലഭിക്കുന്നു.

മിഥുനം രാശി

മിഥുനം രാശി

കേതു മിഥുനം രാശിക്കാരുടെ അഞ്ചാം ഭാവത്തിലാണ് സംക്രമിക്കുന്നത്. അത് പലപ്പോഴും കുടുംബത്തിലോ വേണ്ടപ്പെട്ടവര്‍ക്കോ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. പ്രണയ ജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. എങ്കിലും അതും കഴിഞ്ഞ് പോവും എന്ന ശുഭാപ്തി വിശ്വാസം നിങ്ങള്‍ക്കുണ്ടായിരിക്കും. പരീക്ഷണങ്ങള്‍ വിജയിക്കുമെങ്കിലും വീണ്ടും വീണ്ടും അവ ചെയ്യുന്നത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പങ്കാളിയല്ലാത്ത മറ്റൊരു വ്യക്തിയുമായി നിങ്ങള്‍ക്ക് പ്രണയത്തിനുള്ള സാധ്യതയുണ്ട്. ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം.

കര്‍ക്കടകം രാശി

കര്‍ക്കടകം രാശി

കര്‍ക്കിടകം രാശിയില്‍ രാഹു നിങ്ങളുടെ പത്താം ഭാവത്തിലാണ് സംക്രമിക്കുന്നത്. ഇവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ സോഷ്യല്‍ മീഡിയ ഇവരെ ആഘോഷിക്കുന്നു. സര്‍ക്കാര്‍ ജോലിയിലോ രാഷ്ട്രീയത്തിലോ ഉന്നതസ്ഥാനം നേടാം. തിരഞ്ഞെടുപ്പില്‍ ചിലര്‍ രാഷ്ട്രീയ വിജയം ഉണ്ടാവുന്നുണ്ട്. തൊഴിലില്‍ നിന്ന് വരുമാനം വര്‍ദ്ധിക്കുന്നു. ഇത് കൂടാതെ തൊഴില്‍ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സാധിക്കുന്നുണ്ട്. ഇവരെ തേടി അംഗീകാരവും വിജയവും വളര്‍ച്ചയും എത്തുന്നു.

കര്‍ക്കടകം രാശി

കര്‍ക്കടകം രാശി

കേതു നിങ്ങളുടെ നാലാം ഭാവത്തിലാണ് സംക്രമിക്കുന്നത്. ഇത് നിങ്ങളുടെ കുടുംബ ജീവിതത്തില്‍ ദുരിതവും അരാജകത്വവും ഉണ്ടാക്കുന്നുണ്ട്. പല കാര്യങ്ങളിലും വാക്കുതര്‍ക്കത്തിന് പോവാതെ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ബന്ധം തകരുന്നു. ജീവിതത്തില്‍ സമാധാനക്കുറവ് ഉണ്ടാകും. പ്രണയ ജീവിതത്തില്‍ വേര്‍പിരിയല്‍ അനിവാര്യമായി വരുന്നു. വലിയ തരത്തിലുള്ള സാമ്പത്തിക നഷ്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അമിത വൈകാരികതയോടെ പ്രശ്‌നങ്ങളെ സമീപിക്കരുത്.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് ഏപ്രില്‍ 12 മുതല്‍ രാഹു അവരുടെ 9-ആം ഭാവത്തിലേക്ക് സംക്രമിക്കുന്നു. ഇതിലൂടെ അവര്‍ക്ക് വിദേശയാത്രക്കുള്ളസാധ്യത തുറക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ചെറിയ ചില തടസ്സങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നുണ്ട്. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോണം. ഗുണദോഷ സമ്മിശ്രകാലമായതിനാല്‍ ശ്രദ്ധയോടെ ഓരോ കാര്യവും ചെയ്യേണ്ടതാണ്. ജീവിതത്തിലെ എല്ലാ വെല്ലുവിളികളേയും മനോധൈര്യത്തിലൂടെ മറികടക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക നിക്ഷേപം നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കുന്നുണ്ട്. പിതാവുമായുള്ള നിങ്ങളുടെ ബന്ധം വളരെ സന്തോഷകരമായിരിക്കില്ല.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് കേതു മൂന്നാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇവര്‍ക്ക് കഠിനാധ്വാനത്തിലൂടെ മാത്രമേ മികച്ച ഫലം ലഭിക്കുകയുള്ളൂ. തൊഴിലില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നുണ്ട്. എല്ലാ മേഖലയിലും മികച്ച ഫലം ഇവരെ തേടിയെത്തുന്നു. എങ്കിലും വീഴ്ചയുണ്ടായാല്‍ അത് തിരുത്തി മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. എപ്പോഴും ആത്മവിശ്വാസം മുറുകെപ്പിടിക്കുന്നതിന് ശ്രദ്ധിക്കണം. നിക്ഷേപിക്കുന്ന പണത്തില്‍ നിന്ന് ഗുണം ഇവരെ തേടി വരുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് പകര്‍ച്ചവ്യാധികള്‍ ഉള്ള ഈ സമയത്ത്.

കന്നിരാശി

കന്നിരാശി

കന്നിരാശി, 2022 ഏപ്രില്‍ 12 മുതല്‍ രാഹു നിങ്ങളുടെ എട്ടാം ഭാവത്തിലാണ് സംക്രമിക്കുന്നത്. ഇവര്‍ക്ക് അപ്രതീക്ഷിത ധനലാഭം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതിന്റെ ഫലമായി ലോട്ടറി, അനന്തരാവകാശം അല്ലെങ്കില്‍ മരുമക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായ പണം എന്നിവക്കുള്ള സാധ്യത കാണുന്നു. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലോ പ്രണയ ജീവിതത്തിലോ അല്‍പം അസ്വാരസ്യങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ അതിനെ പറഞ്ഞ് തീര്‍ക്കാവുന്നതേ ഉള്ളൂ എന്നതാണ് സത്യം. ചിലരില്‍ വിട്ടുമാറാത്ത അസുഖങ്ങളും പിടികൂടുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തിലെ എല്ലാ വെല്ലുവിളികള്‍ക്കും പരിഹാരമായി ഈശ്വരാനുഗ്രഹം ഇവര്‍ക്ക് കൂടെയുണ്ടാവുന്നുണ്ട്.

കന്നിരാശി

കന്നിരാശി

കന്നി രാശിക്കാര്‍ക്ക് കേതു സംക്രമണം എന്ന് പറയുന്നത് അവരുടെ 2-ാം ഭാവത്തിലാണ്. ഇവര്‍ക്ക് ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ വരുമാനം പക്ഷേ ഇവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ളതായിരിക്കില്ല. സമാധാനമില്ലായ്മ പലപ്പോഴും കുടുംബ ജീവിതത്തെ താറുമാറാക്കുന്നുണ്ട്. മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. കൂട്ടുകാര്‍ക്കും കുടുംബത്തിനും വേണ്ടി അല്‍പ സമയം കണ്ടെത്തുന്നതിന് ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് അല്‍പം പ്രശ്‌നങ്ങള്‍ അവരുടെ സ്വഭാവത്തില്‍ ഉണ്ടാവുന്നുണ്ട്.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് രാഹു അവരുടെ ഏഴാംഭാവത്തിലാണ് വരുന്നത്. ഇത് മികച്ച ഫലമാണ് ഇവര്‍ക്ക് നല്‍കുന്നത്. വിദേശയാത്രകളില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കും. പല കാര്യങ്ങളിലും ഇവര്‍ പൊതുജനസമ്മതിയുള്ളവരായി മാറും. ജീവിത പങ്കാളിയോട് മികച്ച രീതിയില്‍ പെരുമാറുന്നതിന് ശ്രദ്ധിക്കണം. ധനനഷ്ടം സംഭവിക്കുമെന്ന് സംശയമുള്ള ഒന്നിലും പണം മുടക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത് വലിയ നഷ്ടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. പങ്കാളിത്തത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ വിജയിക്കുന്നു. പ്രണയത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ നേരിടുന്നതിന് സാധ്യതയുണ്ട്.

തുലാം രാശി

തുലാം രാശി

കേതു തുലാം രാശിക്കാരില്‍ സംക്രമിക്കുന്നത് ഒന്നാം ഭാവത്തിലാണ്. ഇത് ഭഗവാന്റെ അനുഗ്രഹം എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാവും എന്നാണ് സൂചിപ്പിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. മദ്യപാനം, പുകവലി എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുക. ചില രഹസ്യ ബന്ധങ്ങള്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. കുടുംബത്തില്‍ ചെറിയ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാവാം. ശാരീരിക ബുദ്ധിമുട്ടുകള്‍ ഒരു കാരണവശാലും അവഗണിക്കരുത്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത മുന്നില്‍ കാണേണ്ടതാണ്.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാരില്‍ രാഹു അവരുടെ ആറാഭാവത്തിലാണ് സംക്രമിക്കുന്നത്. ഇവര്‍ക്ക് ജീവിതത്തില്‍ പല മേഖലകളിലും വിജയം നേടുന്നതിനുള്ള സാധ്യതയുണ്ട്. കോടതിയിലും മറ്റും നടക്കുന്ന കേസുകളില്‍ നിങ്ങളെ തേടി വിജയം വരുന്നുണ്ട്. അലട്ടിക്കൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും നിങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ആത്മവിശ്വാസം നിങ്ങള്‍ക്ക് ഉണ്ടാവുന്നു. സ്ഥാനക്കയറ്റം ജോലിയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. രാഷ്ട്രീയരംഗത്തും വിജയമുണ്ടാകും.

വൃശ്ചികം രാശി

വൃശ്ചികം രാശി

കേതു നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തില്‍ സഞ്ചരിക്കുകയാണ് വൃശ്ചികം രാശിയില്‍. പുതിയ വീട് വെക്കുന്നതിനും മികച്ച ഫലങ്ങള്‍ക്കും നിങ്ങള്‍ക്ക് ഈ സമയം നല്ലതാണ്. ചുറ്റുമുള്ളവരുടെ പിന്തുണ പല കാര്യങ്ങളിലും നിങ്ങളെ തേടി എത്തുന്നുണ്ട്. വായ്പകള്‍ കൃത്യസമയത്ത് തിരിച്ചടക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആത്മീയമായ കാര്യങ്ങളില്‍ പലപ്പോഴും അല്‍പം താല്‍പ്പര്യം കൂടുതലായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അലംഭാവം കാണിക്കരുത്.

ധനുരാശി

ധനുരാശി

ധനു രാശിക്കാര്‍ക്ക് അവരുടെ അഞ്ചാം ഭാവത്തിലാണ് രാഹു സംക്രമിക്കുന്നത്. ഈ സമയത്ത് ഇവര്‍ക്ക് വരുമാനം, സന്തോഷം, സമൃദ്ധി എന്നിവ ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ നിരവധി ഭാഗ്യവും ഇവരെ തേടി എത്തുന്നു. ആര്‍ക്കും വലിയ വാഗ്ദാനങ്ങള്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം അത് നിറവേറ്റാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവുന്നുണ്ട്. ജീവിതത്തില്‍ പെട്ടെന്നുള്ള ഉയര്‍ച്ചക്കുള്ള സാധ്യതയുണ്ട്. പക്ഷേ, 2022-2023 കാലയളവില്‍ മൊത്തത്തിലുള്ള ഭാഗ്യവും സമൃദ്ധിയും സന്തോഷവും നിങ്ങളെ നിഴല്‍ പോലെ പിന്തുടരുന്നു.

ധനുരാശി

ധനുരാശി

പതിനൊന്നാം ഭാവത്തിലാണ് കേതു ധനു രാശിയില്‍ സംക്രമിക്കുന്നത്. വരവും ചിലവും കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം നിങ്ങള്‍ സാമ്പത്തിക കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം വലിയ നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ കരിയറില്‍ വളര്‍ച്ചയ്ക്ക് നിരവധി അവസരങ്ങള്‍ തേടി വരുന്നുണ്ട്. നിങ്ങളുടെ പങ്കാളിയോ കാമുകനോ അര്‍പ്പണബോധമുള്ളവരും വിശ്വസ്തരുമായിരിക്കും എന്നതും പ്രത്യേകതയാണ്. വിദ്യാര്‍ത്ഥികള്‍ നല്ലതുപോലെ കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നുണ്ട്. പ്രണയത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വഞ്ചിക്കപ്പെടുന്നതിനുള്ള സാധ്യത കാണുന്നു.

 മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് അവരുടെ നാലാം ഭാവത്തില്‍ രാഹു സഞ്ചരിക്കും. രാഹുവിന്റെ ഈ സംക്രമം നിങ്ങള്‍ക്ക് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. ഇത് കൂടാതെ നിങ്ങളുടെ കുടുംബത്തിലും ആരോഗ്യപ്രശ്‌നങ്ങളും സമാധാനക്കേടും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും നിങ്ങളുടെ വരുമാനം എപ്പോഴും ഉയര്‍ന്നതായിരിക്കും. നിങ്ങള്‍ക്ക് വീട് വാങ്ങിക്കുന്നതിനോ വസ്തു വാങ്ങിക്കുന്നതിനോ ഉള്ള സാധ്യത കാണുന്നുണ്ട്. ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളെ തേടി എത്തുന്നുണ്ട്. പലപ്പോഴും കാമുകനുമായോ കാമുകിയുമായോ പ്രശ്‌നങ്ങള്‍ തീരാതെ തുടര്‍ന്ന് പോവുന്നു. തൊഴില്‍ മാന്ദ്യത്തിനുള്ള സാധ്യതയും ഉണ്ട്.

 മകരം രാശി

മകരം രാശി

മകരം രാശിയില്‍ കേതു സംക്രമിക്കുന്നത് പത്താം ഭാവത്തിലാണ്. ഇത് അവരുടെ കരിയറില്‍ ചില പുതിയ അവസരങ്ങള്‍ കൊണ്ടുവരുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. എങ്കിലും ജോലി ചെയ്യുന്ന സ്ഥലം പലപ്പോഴും നിങ്ങളെ അസന്തോഷത്തിലേക്കാണ് എത്തിക്കുന്നത്. ഇത് കൂടാതെ നിങ്ങളുടെ ബിസിനസില്‍ പലപ്പോഴും നഷ്ടങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചിലര്‍ക്ക് അവരുടെ വരുമാനത്തിലും വര്‍ദ്ധനവുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പകര്‍ച്ചവ്യാധികളില്‍ ഇവര്‍ വീണു പോവുന്നതിനുള്ള സാധ്യതയുണ്ട്. ഈശ്വര പ്രാര്‍ത്ഥനകള്‍ സ്ഥിരമാക്കുക.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് അവരുടെ രാഹുസംക്രമണം നടക്കുന്നത് മൂന്നാം ഭാവത്തിലാണ്. സ്വന്തം കഴിവില്‍ ഇവര്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. കരിയറിലെ വളര്‍ച്ചയും നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. പ്രമഷനുള്ള സാധ്യത കാണുന്നുണ്ട്. അംഗീകാരവും നേട്ടവും ഇവര്‍ക്കുണ്ടാവുന്നുണ്ട്. പണത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് എപ്പോഴും അനുഗ്രഹങ്ങള്‍ സംഭവിക്കുന്നുണ്ട്. മിക്ക കാര്യങ്ങളിലും തടസ്സങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. വീട്ടില്‍ സമാധാനവും ഐശ്വര്യവും വരുന്നുണ്ട്.

കുംഭം രാശി

കുംഭം രാശി

കേതു നിങ്ങളുടെ 9-ാം ഭാവത്തില്‍ ആണ് സംക്രമിക്കുന്നത്. ആത്മീയത, യോഗ, ധ്യാനം എന്നിവ സ്ഥിരമാക്കേണ്ടതാണ്. ഈശ്വരാനുഗ്രഹം നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. വിദേശത്ത് നിന്ന് നിങ്ങള്‍ക്ക് നേട്ടം ഉണ്ടാവുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ ഇവര്‍ക്ക് വിദേശത്ത് പഠനത്തിനുള്ള സാധ്യതയും ഉണ്ട്. തക്കതായ ചികിത്സ യഥാസമയം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.

മീനം രാശി

മീനം രാശി

മീനം രാശിയില്‍ രാഹു രണ്ടാം ഭാവത്തിലാണ് സംക്രമിക്കുന്നത്. ഇവര്‍ക്ക് സമ്പത്തിനോടുള്ള അതിമോഹം ഉണ്ടായിരിക്കും. എന്നിരുന്നാലും, 2022-2023 കാലയളവില്‍ നിങ്ങള്‍ മടിയനും സുഖസൗകര്യങ്ങള്‍ ഇഷ്ടപ്പെടുന്ന അവസ്ഥയിലേക്കും എത്തിയേക്കാം. ഒന്നിലധികം സ്രോതസ്സുകളില്‍ നിന്ന് നേട്ടങ്ങളും വരുമാനവും നിങ്ങളെ തേടിയെത്തുന്നുണ്ട്. എന്നാല്‍ കുടുംബവുമായി ബന്ധപ്പെട്ട് പലപ്പോഴും മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. കുടുംബത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. അനാവശ്യയാത്രകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എല്ലാവരുടേയും ആദരവ് നേടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

മീനം രാശി

മീനം രാശി

നിങ്ങളുടെ എട്ടാം ഭാവത്തിലാണ് മീനം രാശിയില്‍ കേതു സംക്രമിക്കുന്നത്. ഇത് നിങ്ങള്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങളും അപ്രതീക്ഷിത നഷ്ടവും കൊണ്ടുവരുന്നുണ്ട്. മന:ശാന്തി നല്‍കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ പഠന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതാണ്. വിദേശയാത്ര ഇവര്‍ക്ക് ഗുണകരമാകും. അമിത ജോലിഭാരം നിങ്ങളുടെ സുഖത്തിനും ആരോഗ്യത്തിനും മാനസിക സമാധാനത്തിനും തടസ്സം സൃഷ്ടിക്കുന്നു. കഠിനാധ്വാനത്തിലൂടെ വിജയം കൈവരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

18 മാസത്തിന് ശേഷം രാഹുവിന്റെ രാശിമാറ്റം: സമ്പത്തും ഐശ്വര്യവും ഈ 5 രാശിക്ക് സ്വന്തം18 മാസത്തിന് ശേഷം രാഹുവിന്റെ രാശിമാറ്റം: സമ്പത്തും ഐശ്വര്യവും ഈ 5 രാശിക്ക് സ്വന്തം

ആത്മവിശ്വാസം ഈ രാശിക്കാരായ കുട്ടികളില്‍ കൂടുതല്‍: പഠനത്തിലും ഇവര്‍ മിടുക്കര്‍ആത്മവിശ്വാസം ഈ രാശിക്കാരായ കുട്ടികളില്‍ കൂടുതല്‍: പഠനത്തിലും ഇവര്‍ മിടുക്കര്‍

English summary

Rahu Ketu Transit 2022: Rahu In Aries And Ketu In Libra Know Effects on all 12 Zodiac Signs In Malayalam

Rahu Ketu Transit 2022: Rahu Ketu Transit 2022 After 18 Months On 11 April Rahu In Aries And Ketu In Libra Know Impact for all 12 Zodiac signs in malayalam.
X
Desktop Bottom Promotion