For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉണങ്ങിയ തുളസിയില പൂജാമുറിയില്‍ വേണ്ട,ഐശ്വര്യക്കേട്

|

പൂജാമുറി വീട്ടില്‍ വളരെയധികം പ്രാധാന്യത്തോടെ പരിപാലിച്ച് പോരേണ്ട ഒന്നാണ്. വീട്ടില്‍ പൂജാമുറിയില്ലെങ്കില്‍ പ്രശ്‌നമില്ല, എന്നാല്‍ പൂജാമുറി ഉണ്ടെങ്കില്‍ അത് അതിന്റേതായ വൃത്തിയോടെയും ചിട്ടയോടെയും പരിപാലിച്ച് കൊണ്ടു പോവേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മാത്രമേ അത് വീട്ടില്‍ ഐശ്വര്യം നിറക്കുകയുള്ളൂ. അല്ലെങ്കില്‍ അത് നേരെ വിപരീത ഫലമാണ് ഉണ്ടാക്കുക. വീട്ടിലെ പൂജാമുറിയില്‍ നിരവധി ചിട്ടകള്‍ നമ്മള്‍ പാലിക്കേണ്ടതാണ്. വീട്ടില്‍ ക്ഷേത്രത്തിന് സമാനമായ രീതിയിലും ചിട്ടയിലും തന്നെയായിരിക്കണം പൂജാമുറിയും പാലിക്കേണ്ടത്. എന്നാല്‍ ക്ഷേത്രത്തില്‍ നിന്നും അല്‍പം വിഭിന്നമായ രീതിയില്‍ ആയിരിക്കണം വീട്ടിലെ പൂജാമുറി സൂക്ഷിക്കേണ്ടത്. അത് എങ്ങനെയെന്ന് പലര്‍ക്കും അറിയില്ല.

ഈ രാശിക്കാര്‍ക്ക് ശനിദോഷം മാറേണ്ട സമയമായോ?ഈ രാശിക്കാര്‍ക്ക് ശനിദോഷം മാറേണ്ട സമയമായോ?

ചെറിയ വീടാണെങ്കിലും വലിയ വീടാണെങ്കിലും പൂജാമുറി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പൂജാമുറി പവിത്രമായി സൂക്ഷിക്കാന്‍ സാധിക്കുമെങ്കില്‍ മാത്രം പൂജാമുറിക്ക് വേണ്ടി സ്ഥലം കണ്ടെത്തിയാല്‍ മതി. പൂജാമുറിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്. അറിഞ്ഞാണെങ്കിലും അറിയാതെയാണെങ്കിലും നമ്മള്‍ പൂജാമുറിയില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ നമ്മുടെ വീടിന്റേയും കുടുംബത്തിന്റേയും ഐശ്വര്യക്കേടിന് കാരണമാകുന്നു. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ഉണങ്ങിയ തുളസിയിലകള്‍

ഉണങ്ങിയ തുളസിയിലകള്‍

ഉണങ്ങിയ തുളസിയിലകള്‍ പൂജാമുറിയില്‍ വെക്കുന്നത് വീട്ടില്‍ ദുര്‍ഭാഗ്യവും ദാരിദ്ര്യവും കൊണ്ട് വരാന്‍ കാരണമാകുന്നു. മാത്രമല്ല പൂജാമുറിയില്‍ ഫോട്ടോകള്‍ക്ക് മുകളില്‍ ഇടുന്ന മാലകളും പൂക്കളും ഉണങ്ങിയതാണെങ്കില്‍ അത് പല വിധത്തില്‍ ദാരിദ്ര്യത്തിന്റെ സൂചന കൊണ്ട് വരുന്നതാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ ഉണങ്ങിയ പൂജാ പുഷ്പങ്ങള്‍ ഉണ്ടെങ്കില്‍ അത് ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കിയിടാന്‍ സഹായിക്കണം. അല്ലെങ്കില്‍ അത് നമ്മുടെ കുടുംബത്തിന് തന്നെ പ്രശ്‌നമുണ്ടാക്കുന്നു.

മരിച്ച് പോയവരുടെ ഫോട്ടോ

മരിച്ച് പോയവരുടെ ഫോട്ടോ

ഒരു കാരണവശാലും മരിച്ച് പോയവരുടെ ചിത്രങ്ങള്‍ പൂജാമുറിയില്‍ സൂക്ഷിക്കരുത്. ഇതും നല്ലതല്ല. പലരുടേയും വീട്ടില്‍ പൂജാമുറിയില്‍ മരിച്ച് പോയവരുടെ ചിത്രങ്ങള്‍ വെക്കാറുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യരുത്. ഇത് പല വിധത്തില്‍ പ്രശ്‌നമുണ്ടാക്കുന്നു നിങ്ങളുടെ ജീവിതത്തില്‍. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ക്ഷേത്രത്തിലെ പ്രസാദം

ക്ഷേത്രത്തിലെ പ്രസാദം

ഒരിക്കലും ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന പ്രസാദം വീട്ടിലെ പൂജാമുറിയില്‍ ദൈവത്തിന്റെ ഫോട്ടോകളില്‍ തൊടരുത്. ഇത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളിലും അല്‍പം ശ്രദ്ധിക്കണം. ഇത് വളരെയധികം ശ്രദ്ധിച്ച് ചെയ്യേണ്ട കാര്യമാണ്. കാരണം പലരും ചെയ്യുന്ന കാര്യമാണ് ക്ഷേത്രത്തിലെ പ്രസാദം വീട്ടില്‍ പൂജാമുറിയില്‍ വെക്കുന്നതും വിഗ്രഹങ്ങളില്‍ തൊടുന്നതും.

ഗണപതി വിഗ്രഹം

ഗണപതി വിഗ്രഹം

ഗണപതി വിഗ്രഹം വീട്ടില്‍ വെക്കുമ്പോഴും ശ്രദ്ധിക്കണം. ഗണപതിയുടെ വിഗ്രഹം വീട്ടില്‍ വെക്കാവുന്നതാണ്. എന്നാല്‍ ഒരിക്കലും ഗണപതിയുടെ മൂന്ന് വിഗ്രഹങ്ങളോ ഫോട്ടോകളോ ഒരു കാരണവശാലും പൂജാമുറിയില്‍ വെക്കരുത്. മാത്രമല്ല ശിവലിംഗവും പൂജാമുറിയില്‍ വെക്കരുത്. കാരണം ശിവലിംഗം ക്ഷേത്രത്തില്‍ മാത്രമേ പൂജിക്കാന്‍ പാടുകയുള്ളൂ.

 കൃഷ്ണനും രാധയും

കൃഷ്ണനും രാധയും

കൃഷ്ണനും രാധയും ഒരുമിച്ചുള്ള ചിത്രവും വീട്ടിലെ പൂജാമുറിയില്‍ വെക്കാന്‍ പാടില്ല. ഇത് പലപ്പോഴും വിരഹ ദു:ഖം ഉണ്ടാക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഇത് വൈവാഹിക ജീവിതത്തിലും വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് പൂജാമുറിയില്‍ ചിത്രങ്ങള്‍ വെക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പല വിധത്തില്‍ പ്രതിസന്ധികള്‍ കുടുംബ ജീവിതത്തില്‍ ഉണ്ടാക്കുന്നു.

കീറിയ ചിത്രങ്ങള്‍

കീറിയ ചിത്രങ്ങള്‍

ഒരു കാരണവശാലും കീറിയ ചിത്രങ്ങള്‍ പൂജാമുറിയില്‍ വെക്കാന്‍ പാടില്ല. ഇത് വീട്ടിലെ സന്തോഷവും ഐക്യവും നശിപ്പിക്കുന്നു എന്നതാണ് സത്യം. ലക്ഷ്മീ ദേവിയുടെ ചിത്രം വെക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. കാരണം ശരിയായ രീതിയില്‍ അല്ലെങ്കില്‍ അത് സാമ്പത്തിക നഷ്ടവും മറ്റും ഉണ്ടാക്കുന്നു. അനാവശ്യമായി ധാരാളം പണം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കണം.

ഗോവണിപ്പടിക്ക് താഴെ

ഗോവണിപ്പടിക്ക് താഴെ

ഗോവണിപ്പടിക്ക് താഴെ പൂജാമുറി നിര്‍മ്മിക്കുന്നവരും ചില്ലറയല്ല. എന്നാല്‍ ഇത് ഒരിക്കലും ചെയ്യരുത്. കാരണം ഗോവണിപ്പടിക്ക് താഴെ പൂജാമുറി പണിയുന്നത് ദോഷം അറിഞ്ഞ് കൊണ്ട് വിളിച്ച് വരുത്തുന്നതിന് തുല്യമാണ്. അതുകൊണ്ട് ഒരിക്കലും ഗോവണിപ്പടിക്ക് താഴെ പൂജാമുറിക്ക് സ്ഥലം കാണരുത്.

English summary

pooja room vastu tips for prosperity

here are some simple tips for a pooja room at home, read on.
Story first published: Friday, September 14, 2018, 18:12 [IST]
X
Desktop Bottom Promotion