For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Pitru Paksha 2022 : പിതൃപക്ഷത്തില്‍ പിതൃകോപമുണ്ടാക്കും ഈ ശ്രാദ്ധദിന തെറ്റുകള്‍

|

പിതൃദോഷം അകറ്റി പിതൃക്കളുടെ ആത്മശാന്തിക്കും മോക്ഷത്തിനും വേണ്ടിയാണ് പിതൃപക്ഷം ആചരിക്കുന്നത്. ഈ വര്‍ഷത്തെ പിതൃപക്ഷം ആരംഭിക്കുന്നത് 2022 സെപ്റ്റംബര്‍ 10 മുതല്‍ 2022 സെപ്റ്റംബര്‍ 25 വരെയാണ്. ഇതിനെ ശ്രാദ്ധ ഉത്സവം എന്നും വിളിക്കുന്നു. ഈ സമയത്ത്, പൂര്‍വ്വികരുടെ ആത്മശാന്തിക്കായി, തര്‍പ്പണവും ശ്രാദ്ധവും മോക്ഷ കര്‍മ്മങ്ങളും പിണ്ഡദാനവും എല്ലാം നടത്തുന്നു. എന്നാല്‍ ഫലം ശരിയായ രീതിയില്‍ ലഭിക്കണം എന്നുണ്ടെങ്കില്‍ ചില തെറ്റുകള്‍ നാം ഒഴിവാക്കേണ്ടതായുണ്ട്. കാരണം നാം ചെയ്യുന്ന ചില കര്‍മ്മങ്ങള്‍ പലപ്പോഴും പിതൃ പക്ഷത്തില്‍ നിഷിദ്ധമാണെന്ന് പറയപ്പെടുന്നു. പിതൃപക്ഷത്തില്‍ നാം ചെയ്യുന്ന കര്‍മ്മങ്ങളില്‍ അതുകൊണ്ട് തന്നെ അതീവ ശ്രദ്ധ വേണം.

Pitru Paksha 2022

പതിനഞ്ച് ദിവസത്തേക്കാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. നമ്മുടെ പിതൃക്കളോട് എല്ലാ വിധത്തിലും ആദരവ് പ്രകടിപ്പിക്കേണ്ട സമയമാണ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതുകൊണ്ട് തന്നെ അമിത സന്തോഷമോ ആഹ്ലാദമോ ഈ കാലയളവില്‍ പ്രകടിപ്പിക്കരുത് എന്നാണ് വിശ്വാസം. ഈ കാലയളവില്‍ ചെയ്യുന്ന ചില പ്രവൃത്തികള്‍ നമുക്ക് അശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു എന്നാണ് പറയപ്പെടുന്നത്. പിതൃ പക്ഷം ആചരിക്കുന്നതിലൂടെ, നിങ്ങളില്‍ വിജയവും സന്തോഷവും സമൃദ്ധിയും നിലനില്‍ക്കും എന്നും പൂര്‍വ്വികാനുഗ്രഹവും ദൈവാനുഗ്രഹവും നിലനില്‍ക്കും എന്നുമാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ പിതൃപക്ഷ സമയത്ത് ചെയ്യാന്‍ പാടില്ലാത്തതായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ലളിതജീവിതം

ലളിതജീവിതം

പിതൃക്കളുടെ സന്തോഷത്തിനും മോക്ഷത്തിനുമായി ലളിത ജീവിതം നയിക്കുന്നതിന് ശ്രദ്ധിക്കണം. അതുകൂടാതെ നോണ്‍വെജ്, ഉള്ളി, വെളുത്തുള്ളി തുടങ്ങിയ ഭക്ഷണങ്ങള്‍ പാടേ വര്‍ജ്ജിക്കണം. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യരുത്. കൂടാതെ പിതൃപക്ഷത്തില്‍ വഴുതനങ്ങ പോലുള്ള പച്ചക്കറികള്‍ കഴിക്കരുത്. നിങ്ങള്‍ ശ്രാദ്ധത്തിന് തയ്യാറാവുകയാണെങ്കില്‍ ഇവര്‍ പയര്‍, ഉഴുന്ന്, ചെറുപയര്‍, കരിംജീരകം, ഉപ്പ്, കടുക് എന്നിവയും അശുദ്ധമോ പഴകിയതോ ആയ ഭക്ഷണ പദാര്‍ത്ഥങ്ങളും ഒരു കാരണവശാലും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഉപയോഗിക്കാന്‍ പാടില്ലാത്തത്

ഉപയോഗിക്കാന്‍ പാടില്ലാത്തത്

ശ്രാദ്ധം നടത്തുന്ന സമയത്ത് ലെതര്‍ പോലുള്ള വസ്തുക്കളൊന്നും ഉപയോഗിക്കരുത്. ലെതര്‍ ബെല്‍റ്റുകളോ പേഴ്‌സുകളോ ഒന്നും തന്നെ ഉപയോഗിക്കാന്‍ പാടില്ല. ഇത് കൂടാതെ ശ്രാദ്ധകര്‍മങ്ങള്‍ അനുഷ്ഠിക്കുന്ന വ്യക്തി 15 ദിവസം നഖവും മുടിയും മുറിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. ശ്രാദ്ധപക്ഷ സമയത്ത് പ്രായമായവരോട് മോശമായി പെരുമാറുകയോ അവരെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയോ ചെയ്യരുത്. കൂടാതെ ഒരു മൃഗത്തെയും ഉപദ്രവിക്കാതിരിക്കുന്നതിനും കള്ളം പറയാതിരിക്കുന്നതിനും ശ്രദ്ധിക്കണം. നിങ്ങള്‍ ശ്രാദ്ധത്തിന് വേണ്ടി തയ്യാറെടുക്കുകയാണെങ്കില്‍ ഇരുമ്പ് പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം.

പുത്തന്‍ വസ്ത്രങ്ങള്‍

പുത്തന്‍ വസ്ത്രങ്ങള്‍

പിതൃപക്ഷ സമയത്ത് ശ്രാദ്ധത്തിന് വേണ്ടി തയ്യാറെടുക്കുന്ന വ്യക്തിയെങ്കില്‍ നിങ്ങള്‍ സ്വര്‍ണം, വെള്ളി, പുത്തന്‍ വസ്ത്രങ്ങള്‍ തുടങ്ങിയവ വാങ്ങുകയോ ഇനി അഥവാ വാങ്ങിയാലും ഉപയോഗിക്കുകയോ ചെയ്യരുത്. ശ്രാദ്ധ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്ന സമയവും ശ്രദ്ധിക്കണം. ഒരിക്കലും വൈകുന്നേരങ്ങളില്‍ ശ്രാദ്ധ കര്‍മ്മം ചെയ്യാന്‍ പാടില്ല. ഇതെല്ലാം നെഗറ്റീവ് ഫലവും പിതൃകോപത്തിനും കാരണമാകുന്നു. അതുകൊണ്ട് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം.

 സസ്യാഹാരം

സസ്യാഹാരം

പിതൃ പക്ഷ സമയത്ത് സസ്യാഹാരം കഴിക്കുന്നതിന് ശ്രദ്ധിക്കണം. 15 ദിവസത്തെ ചാന്ദ്ര കാലയളവില്‍ നിങ്ങള്‍ നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണവും മദ്യവും കഴിക്കുകയാണെങ്കില്‍, അത് നിങ്ങളുടെ പൂര്‍വ്വികരെ അസ്വസ്ഥമാക്കുകയും പ്രശ്‌നങ്ങള്‍ കുടുംബത്തില്‍ ഉണ്ടാവുകയും ചെയ്യും എന്നാണ് വിശ്വാസം. ശ്രാദ്ധം അനുഷ്ഠിക്കുന്ന വ്യക്തി ബ്രഹ്മചര്യം പാലിക്കുകയും വേണം. ഇതോടൊപ്പം സൂര്യാസ്തമയത്തിനു ശേഷം ശ്രാദ്ധം നടത്തുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു.

അന്നദാനം

അന്നദാനം

പിതൃ പക്ഷ സമയത്ത് ഏതെങ്കിലും മൃഗമോ പക്ഷിയോ വീട്ടില്‍ വന്നാല്‍ അവയേ ഓടിച്ച് വിടാതെ ഭക്ഷണം നല്‍കുന്നതിന് ശ്രദ്ധിക്കണം. കാരണം വിശ്വാസപ്രകാരം നിങ്ങളുടെ പൂര്‍വ്വികര്‍ പക്ഷിയുടേയും മൃഗത്തിന്റേയും രൂപത്തില്‍ നിങ്ങളെ കാണാന്‍ വരുമെന്നാണ് പറയപ്പെടുന്നത്. കഴിയുമെങ്കില്‍ ഈ കാലയളവില്‍ പശുക്കള്‍ക്കും കാക്കകള്‍ക്കും അന്നദാനം നടത്തുന്നതിന് ശ്രദ്ധിക്കണം. പിതൃപക്ഷ ശ്രാദ്ധ സമയത്ത് ഇലയില്‍ ഭക്ഷണം കഴിക്കുന്നതും ബ്രാഹ്മണര്‍ക്ക് ഇലയില്‍ ഭക്ഷണം നല്‍കുന്നതും ശുഭഫലം നല്‍കുന്നു എന്നാണ് വിശ്വാസം.

ചെയ്യാന്‍ പാടില്ലാത്തത്

ചെയ്യാന്‍ പാടില്ലാത്തത്

ഒരു കാരണവശാലും പിതൃപക്ഷ സമയത്ത് അഥവാ ശ്രാദ്ധ ദിനങ്ങളില്‍ വിവാഹം, വിവാഹനിശ്ചയം തുടങ്ങിയ മംഗളകരമായ ഒരു കാര്യവും ചെയ്യരുത്. വീട് മോടിപിടിപ്പിക്കുന്നതിനോ അതിന് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതിനോ ഒരിക്കലും തയ്യാറാവരുത്. ഇത് പിതൃക്കളില്‍ നിന്ന് നിങ്ങള്‍ക്ക് ദോഷം നല്‍കും എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം പിതൃപക്ഷ ദിനത്തില്‍ ശ്രദ്ധിക്കണം.

ഈ ലേഖനം പൊതുവായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ്. ഇത് പൂര്‍ണ്ണമായും ശരിയും കൃത്യവുമാണെന്ന് വാദിക്കുന്നില്ല. ഇവ സ്വീകരിക്കുന്നതിന് മുമ്പ്, തീര്‍ച്ചയായും ബന്ധപ്പെട്ട മേഖലയിലെ ഒരു വിദഗ്ധന്റെ ഉപദേശം സ്വീകരിക്കുന്നതിന് ശ്രദ്ധിക്കണം.

പിതൃപക്ഷത്തില്‍ ഗര്‍ഭിണികള്‍ ശ്രദ്ധിക്കണം: മുന്‍കരുതലുകള്‍ ഇതെല്ലാംപിതൃപക്ഷത്തില്‍ ഗര്‍ഭിണികള്‍ ശ്രദ്ധിക്കണം: മുന്‍കരുതലുകള്‍ ഇതെല്ലാം

സെപ്റ്റംബര്‍ മാസം 27 നാളിന്റേയും സമ്പൂര്‍ണഫലം ഇപ്രകാരംസെപ്റ്റംബര്‍ മാസം 27 നാളിന്റേയും സമ്പൂര്‍ണഫലം ഇപ്രകാരം

English summary

Pitru Paksha 2022 Shradh Mistakes to Avoid During Pitru Paksha In Malayalam

Here in this article we are discussing about the Shradh mistakes to avoid during pitru paksha in malayalam. Take a look.
Story first published: Tuesday, September 6, 2022, 12:53 [IST]
X
Desktop Bottom Promotion