For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Papmochani Ekadashi 2022: മുജ്ജന്‍മ പാപങ്ങള്‍ നീക്കും പാപമോചിനി ഏകാദശി

|

പഞ്ചാംഗത്തിന്റെ അടിസ്ഥാനത്തില്‍, ചൈത്രമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തിഥിയില്‍ പാപമോചിനി ഏകാദശി വ്രതം ആചരിക്കുന്നു. ഈ വര്‍ഷത്തെ പാപമോചിനി ഏകാദശി വ്രതം മാര്‍ച്ച് 28 തിങ്കളാഴ്ചയാണ്. ഈ ദിവസം വിഷ്ണുഭഗവാനെ യഥാവിധി പൂജിക്കുകയും പാപമോചിനി ഏകാദശി വ്രതാനുഷ്ഠാനം നോല്‍ക്കുകയും വിഷ്ണുവിന് ആരതി നടത്തുകയും ചെയ്യുന്നു.

Most read: വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍Most read: വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍

പാപമോചിനി ഏകാദശി നാളില്‍ വ്രതമനുഷ്ഠിച്ച് വിഷ്ണുവിനെ പൂജിച്ചാല്‍ എല്ലാ പാപങ്ങളും നശിക്കുമെന്ന് പറയപ്പെടുന്നു. ഈ ഏകാദശി വ്രതത്തിന്റെ പേരില്‍ തന്നെ അതിന്റെ പ്രാധാന്യമുണ്ട്. പാപമോചിനി ഏകാദശി എന്നാല്‍ പാപങ്ങളെ നശിപ്പിക്കുന്ന ഏകാദശി എന്നാണ് അര്‍ത്ഥം. പാപമോചിനി ഏകാദശിയുടെ പൂജാ മുഹൂര്‍ത്തം, പ്രാധാന്യം എന്നിവയെക്കുറിച്ച് കൂടുതല്‍ വായിച്ചറിയാം.

പാപമോചിനി ഏകാദശി 2022

പാപമോചിനി ഏകാദശി 2022

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഈ വര്‍ഷം ചൈത്രമാസത്തിലെ കൃഷ്ണപക്ഷത്തിന്റെ ഏകാദശി തീയതി മാര്‍ച്ച് 27 ഞായറാഴ്ച വൈകുന്നേരം 06:04 ന് ആരംഭിക്കുന്നു. ഏകാദശി തിഥി മാര്‍ച്ച് 28 തിങ്കളാഴ്ച വൈകുന്നേരം 04:15 ന് അവസാനിക്കും. പാപമോചിനി ഏകാദശി വ്രതം മാര്‍ച്ച് 28ന് ഉദയ തീയതി അനുസരിച്ച് ആചരിക്കും. പാപമോചിനി ഏകാദശി ദിനത്തില്‍ രാവിലെ സിദ്ധയോഗത്തിന്റെയും സര്‍വാര്‍ത്ത സിദ്ധി യോഗയുടെയും മനോഹരമായ സംയോജനമാണ് രൂപപ്പെടുന്നത്. വൈകുന്നേരം 05:40 വരെ സിദ്ധയോഗവും രാവിലെ 06.16 മുതല്‍ ഉച്ചയ്ക്ക് 12.24 വരെ സര്‍വാര്‍ത്ത സിദ്ധിയോഗവുമാണ്. ഈ രണ്ട് യോഗങ്ങളും വിജയം നല്‍കുന്നതാണ്. പാപമോചിനി ഏകാദശി വ്രതം അനുഷ്ഠിച്ച് ഭക്തര്‍ക്ക് അതിരാവിലെ പൂജകള്‍ തുടങ്ങാം.

പാപമോചിനി ഏകാദശി വ്രതത്തിന്റെ പ്രാധാന്യം

പാപമോചിനി ഏകാദശി വ്രതത്തിന്റെ പ്രാധാന്യം

പുരാണങ്ങള്‍ അനുസരിച്ച്, പാപമോചിനി ഏകാദശി വ്രതം ആചരിക്കുന്നത് ഒരു വ്യക്തിയെ അവന്റെ പാപങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നു. മഹാവിഷ്ണുവിന്റെ അനുഗ്രഹത്താല്‍ ദുരിതങ്ങളും ദുഖങ്ങളും ഇല്ലാതാകുന്നു. വിഷ്ണുഭഗവാന്‍ തന്റെ ഭക്തരുടെ ആഗ്രഹങ്ങള്‍ നിറവേറ്റുകയും മരണാനന്തര മോക്ഷം നല്‍കുകയും ചെയ്യുന്നു.

Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍

https://malayalam.boldsky.com/insync/pulse/vastu-tips-for-doors-and-windows-in-malayalam-025452.html?ref_medium=Desktop&ref_source=BS-ML&ref_campaign=Deep-Links

https://malayalam.boldsky.com/insync/pulse/vastu-tips-for-doors-and-windows-in-malayalam-025452.html?ref_medium=Desktop&ref_source=BS-ML&ref_campaign=Deep-Links

അതിരാവിലെ എഴുന്നേറ്റ് കുളിക്കുക. വീടിന്റെ പൂജാമുറിയില്‍ വിളക്ക് കത്തിക്കുക. മഹാവിഷ്ണുവിനെ ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്യുക. വിഷ്ണുവിന് പുഷ്പങ്ങളും തുളസി ദളവും സമര്‍പ്പിക്കുക. കഴിയുമെങ്കില്‍ ഈ ദിവസവും ഉപവാസം അനുഷ്ഠിക്കുക. വിഷ്ണുവിനെ ആരാധിച്ച് നിവേദ്യം സമര്‍പ്പിക്കുക. സാത്വികമായ കാര്യങ്ങള്‍ മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂ. മഹാവിഷ്ണുവിന്റെ ഭോഗത്തില്‍ തുളസി ഉള്‍പ്പെടുത്തണം. തുളസി ഇല്ലാതെ മഹാവിഷ്ണു ഭോഗം സ്വീകരിക്കില്ലെന്നാണ് വിശ്വാസം. ഈ പുണ്യദിനത്തില്‍ മഹാവിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയെയും ആരാധിക്കുക.

നേട്ടങ്ങള്‍

നേട്ടങ്ങള്‍

പാപമോചനി എന്നതില്‍ രണ്ട് വാക്കുകള്‍ ഉള്‍പ്പെടുന്നു, അതായത് 'പാപം' എന്നും 'മോചനി' അഥവാ 'നീക്കം ചെയ്യല്‍' എന്നും സൂചിപ്പിക്കുന്നു. അതിനാല്‍ പാപമോചന ഏകാദശി ആചരിക്കുന്ന ഭക്തര്‍ക്ക് ഭൂതകാലവും നിലവിലുള്ളതുമായ എല്ലാ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പാപമോചന ഏകാദശിയുടെ ഈ ശുഭദിനത്തില്‍ ആളുകള്‍ മഹാവിഷ്ണുവിനെ ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. മഹാവിഷ്ണുവിന്റെ ഭക്തര്‍ ഈ പ്രത്യേക ദിവസം ഒരു വ്രതം ആചരിക്കുന്നത് സമാധാനപരവും സന്തോഷകരവുമായ ജീവിതം നയിക്കാന്‍ സഹായിക്കുമെന്ന വിശ്വാസിക്കുന്നു. ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ, തങ്ങളുടെ എല്ലാ സങ്കടങ്ങളും മാനസിക ക്ലേശങ്ങളും അകറ്റാന്‍ സാധിക്കും. ഇതുകൂടാതെ, പാപമോചന ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഭക്തര്‍ക്ക് സമ്പത്ത് ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

Most read:ഈ സസ്യങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍Most read:ഈ സസ്യങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍

English summary

Papmochani Ekadashi 2022: Date, Puja muhurat And Importance in Malayalam

Papmochani Ekadashi is so named because observing this auspicious day is believed to help one get rid of all the past sins. Let us know more about this auspicious day.
X
Desktop Bottom Promotion