കൈരേഖ പറയും ദാമ്പത്യരഹസ്യം!!

Posted By:
Subscribe to Boldsky

ഹസ്തരേഖാശാസ്ത്രം ഏറെ പ്രാധാന്യം നേടിയ ഒന്നാണ്. ഭാവിഭൂതവര്‍ത്തമാന കാര്യങ്ങള്‍ കൈ നോക്കി പറയുന്ന രീതി.

ഒരാളുടെ ജീവിതത്തിലെ പല അവസ്ഥകളേയും കുറിച്ച് ഹസ്തരേഖാശാസ്ത്രം വിശദീകരിയ്ക്കുന്നു. പ്രത്യേകിച്ചു വിവാഹജീവിതത്തെക്കുറിച്ച്.

കൈവിരലുകളും കൈരേഖയുമെല്ലാം ഏതു വിധത്തിലാണ് വിവാഹജീവിതത്തക്കുറിച്ചു വിശദീകരിയ്ക്കുന്നതെന്നറിയൂ,

കൈരേഖ പറയും ദാമ്പത്യരഹസ്യം!!

കൈരേഖ പറയും ദാമ്പത്യരഹസ്യം!!

നല്ലൊരു ദാമ്പത്യത്തിന് അടിസ്ഥാനമായ കാര്യങ്ങള്‍ ജീവിതത്തോടുള്ള ഇഷ്ടം, ഭാഗ്യം, ബുദ്ധി, ആയുസ്, പങ്കാളിയോടുള്ള ഇഷ്ടം, കുടുംബവുമായുള്ള ഒത്തൊരുമ എന്നിവയാണ്. ഇതിനായി കയ്യിലെ ഹൃദയരേഖ അഥവാ ഹാര്‍ട്ട്‌ലൈന്‍, ലൈഫ്‌ലൈന്‍ അഥവാ ആയുര്‍രേഖ, ഹെഡ്‌ലൈന്‍ അഥവാ നാം തലേവരയെന്നു പറയുന്ന രേഖ, ഫേറ്റ് ലൈന്‍ എ്ന്നിവയാണ് കണക്കാക്കുന്നത്. പോരാത്തതിന് വിരലിന്റെ ആകൃതിയും.

കൈരേഖ പറയും ദാമ്പത്യരഹസ്യം!!

കൈരേഖ പറയും ദാമ്പത്യരഹസ്യം!!

ദമ്പതികളിലാര്‍ക്കെങ്കിലും ചൂണ്ടുവിരല്‍ നീളമേറിയതെങ്കില്‍ ഇത് ഈഗോ കാണിയ്ക്കുന്നു. അയാള്‍ മറ്റേയാളുടെ ഇഷ്ടങ്ങള്‍ക്കു പ്രാധാന്യം നല്‍കില്ല. ഭരിയ്ക്കുന്ന സ്വഭാവവും കാണിയ്ക്കും. ഇതുകൊണ്ടുതന്നെ സാധാരണ ചൂണ്ടുവിരലോ നീളം കുറഞ്ഞ ചൂണ്ടുവിരലോ ആണ് നല്ല വിവാഹജീവിതത്തിന് നല്ലത്.

കൈരേഖ പറയും ദാമ്പത്യരഹസ്യം!!

കൈരേഖ പറയും ദാമ്പത്യരഹസ്യം!!

പങ്കാളികളുടെ കൈകളില്‍ ചെറുതും വലുതുമായ ധാരാളം രേഖകളെങ്കില്‍ ഇത് നല്ലതല്ലെന്നു പറയും. ഇത് നല്ല ദാമ്പത്യത്തിന് നല്ലതല്ല. കുറവു രേഖകളാണ് നല്ലത്.

കൈരേഖ പറയും ദാമ്പത്യരഹസ്യം!!

കൈരേഖ പറയും ദാമ്പത്യരഹസ്യം!!

കയ്യുടെ തള്ളവിരല്‍ വളഞ്ഞതോ തീരെ ചെറുതോ മൃദുത്വമില്ലാത്തതോ ആകരുത്. ഇത് ദാമ്പത്യത്തിലെ സുഖക്കുറവ് കാണിയ്ക്കുന്നു. നല്ല തള്ളവിരലാകണമെന്നര്‍ത്ഥം.

കൈരേഖ പറയും ദാമ്പത്യരഹസ്യം!!

കൈരേഖ പറയും ദാമ്പത്യരഹസ്യം!!

ദമ്പതിമാരുടെ ചെറുവിരല്‍ നീളമുള്ളതെങ്കില്‍ വീജയകരമായ ദാമ്പത്യത്തെ കാണിയ്ക്കുന്നു. മറ്റുള്ളവരെ സഹായിക്കാനുള്ള മനസും.

കൈരേഖ പറയും ദാമ്പത്യരഹസ്യം!!

കൈരേഖ പറയും ദാമ്പത്യരഹസ്യം!!

പങ്കാളികള്‍ ഇരുവരുടേയും കയ്യില്‍ ഫേറ്റലൈന്‍ വ്യക്തമായി ഉള്ളത് നല്ല ദാമ്പത്യലക്ഷണമാണ്.

കൈരേഖ പറയും ദാമ്പത്യരഹസ്യം!!

കൈരേഖ പറയും ദാമ്പത്യരഹസ്യം!!

പങ്കാളികളില്‍ സ്ത്രീയുടെ കയ്യില്‍ ഫേറ്റ്‌ലൈന്‍ ആയുര്‍രേഖയുമായി സന്ധിയ്ക്കുന്നുവെങ്കില്‍ ചെറുപ്പത്തില്‍ കാര്യങ്ങള്‍ക്കായി അച്ഛനേയും വിവാഹശേഷം ഭര്‍ത്താവിനേയും ആശ്രയിക്കുന്നുവെന്നു പറയാം. ഫേറ്റ്‌ലൈന്‍ കൈത്തലത്തിന്റെ നടുഭാഗത്തു നിന്നും തുടങ്ങി മറ്റു രേഖയുമായി സന്ധിക്കില്ലെങ്കില്‍ സ്വാശ്രയശീലം കാണിയ്ക്കുന്നു. അതായത് സ്വന്തം തീരുമാനമെന്നര്‍ത്ഥം.

കൈരേഖ പറയും ദാമ്പത്യരഹസ്യം!!

കൈരേഖ പറയും ദാമ്പത്യരഹസ്യം!!

ചിലരുടെ കയ്യില്‍ ഫേറ്റ് ലൈന്‍ ഉണ്ടാകില്ല. ഇത് ദാമ്പത്യത്തിന് ശുഭസൂചകവുമല്ല.

Read more about: spirituality
English summary

Palm History Reveals Marriage Compatibility

Palm History Reveals Marriage Compatibility, Read more to know about