For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുരിതം വിട്ടുമാറില്ല; ഞായറാഴ്ച ഒരിക്കലും ഇവ ചെയ്യരുത്

|

ഹിന്ദുമതത്തില്‍ ഞായറാഴ്ച ദിവസം വളരെ പ്രധാനമാണ്. ഞായറാഴ്ച സൂര്യദേവന്റെ ദിവസമായി കണക്കാക്കുന്നു. ഈ ദിവസം നിരവധി ഭക്തര്‍ ഞായറാഴ്ച വ്രതം നോല്‍ക്കുന്നു. സൂര്യദേവന്റെ അനുഗ്രഹം നേടാനുള്ള ഏറ്റവും നല്ല ദിവസമായി ഞായറാഴ്ച ദിവസത്തെ കണക്കാക്കുന്നു. അതിനാല്‍ ഈ ദിവസം വളരെ പ്രധാനമാണ്.

Most read: നൂറിരട്ടി ഫലം തിരികെ; മകരസംക്രാന്തിയില്‍ ഇതെല്ലാം നല്‍കിയാല്‍Most read: നൂറിരട്ടി ഫലം തിരികെ; മകരസംക്രാന്തിയില്‍ ഇതെല്ലാം നല്‍കിയാല്‍

ജ്യോതിഷമനുസരിച്ച്, ഞായറാഴ്ചകളില്‍ ചില കാര്യങ്ങള്‍ ചെയ്യരുതെന്ന് പറയപ്പെടുന്നു. ഈ ദിവസം, അത്തരം ചില പ്രവര്‍ത്തികള്‍ ചെയ്യുന്നതിലൂടെ സൂര്യദേവന്‍ കോപിക്കുമെന്നും നിങ്ങളുടെ ജീവിതത്തില്‍ ദോഷകരമായ ഫലങ്ങള്‍ വരുമെന്നും വിശ്വസിക്കപ്പെടുന്നു. അതിനാല്‍, ഞായറാഴ്ചകളില്‍ നിങ്ങള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളും സൂര്യദേവനെ പ്രീതിപ്പെടുത്താനുള്ള വഴികളും അറിയാന്‍ ലേഖനം വായിക്കൂ.

കടുക് എണ്ണ ഉപയോഗിക്കരുത്

കടുക് എണ്ണ ഉപയോഗിക്കരുത്

ഞായറാഴ്ച ദിവസം മുടിയും നഖവും മുറിക്കാന്‍ പാടില്ലെന്ന് പറയപ്പെടുന്നു. കൂടാതെ, ഞായറാഴ്ച കടുക് എണ്ണ ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നതും ദോഷമായി കണക്കാക്കപ്പെടുന്നു.

ഈ നിറങ്ങള്‍ ധരിക്കരുത്

ഈ നിറങ്ങള്‍ ധരിക്കരുത്

നിറങ്ങള്‍ക്ക് ജ്യോതിഷപരമായ ഒട്ടേറെ പ്രാധാന്യങ്ങളുണ്ട്. ജ്യോതിഷത്തെ അടിസ്ഥാനമാക്കി നിറങ്ങള്‍ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ രാശിചിഹ്നപ്രകാരമുള്ള ഗ്രഹങ്ങളില്‍ സ്വാധീനം ചെലുത്തി നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികളില്‍ വിജയം നേടാന്‍ സഹായിക്കും. ഭാഗ്യ നിറങ്ങള്‍ പ്രതികൂല ഗ്രഹങ്ങളുടെ ദോഷകരമായ സ്വാധീനം തടയാനും ഉപകരിക്കും. ഞായറാഴ്ച ദിവസം നിങ്ങള്‍ നീല, കറുപ്പ് അല്ലെങ്കില്‍ ചാര നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്. ഞായറാഴ്ച സൂര്യദേവന്റെയും ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം പിങ്ക്, സ്വര്‍ണ്ണ, ഓറഞ്ച്, ചുവപ്പ് നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ജീവിതത്തില്‍ ബഹുമാനവും അന്തസ്സും മഹത്വവും ഒപ്പം സൂര്യദേവന്റെ കൃപയും കൈവരും.

Most read:മകരസംക്രാന്തി നാളില്‍ ഇതൊന്നും ചെയ്യല്ലേ; ദോഷം ഫലംMost read:മകരസംക്രാന്തി നാളില്‍ ഇതൊന്നും ചെയ്യല്ലേ; ദോഷം ഫലം

ചെമ്പ് വസ്തുക്കള്‍

ചെമ്പ് വസ്തുക്കള്‍

ചെമ്പ്, ഇരുമ്പ്, സ്വര്‍ണം, വെള്ളി തുടങ്ങിയവയെല്ലാം ജ്യോതിഷത്തില്‍ തുല്യപ്രാധാന്യമുള്ളവയാണ്. ഇതില്‍ ചെമ്പ് ലോഹത്തിന് വാസ്തു ദോഷങ്ങളില്‍ നിന്ന് മുക്തി നല്‍കാനുള്ള ശക്തിയുണ്ട്. ഇത് നിങ്ങളുടെ വീടിന്റെ അന്തരീക്ഷം കൂടുതല്‍ സമാധാനപരമാക്കാനും നിങ്ങളുടെ പ്രശസ്തിയിലേക്ക് വഴി തുറക്കാനും സഹായിക്കും. ഞായറാഴ്ച ദിവസം നിങ്ങള്‍ ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യമാണ് ചെമ്പ് വസ്തുക്കളുടെ കൈമാറ്റം. ചെമ്പ് കൊണ്ട് നിര്‍മ്മിച്ച വസ്തുക്കള്‍ ഞായറാഴ്ച ദിവസം വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുതെന്ന് പറയപ്പെടുന്നു.

മാംസം കഴിക്കരുത്

മാംസം കഴിക്കരുത്

ജ്യോതിഷം അനുസരിച്ച് ഞായറാഴ്ച ദിവസം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിഷിധമായി കണക്കാക്കപ്പെടുന്നു. അബദ്ധത്തില്‍ പോലും മാംസം, മത്സ്യം, മദ്യം എന്നിവ ഈ ദിവസം കഴിക്കരുത് എന്ന് പറയപ്പെടുന്നു. കാരണം ഇത് സൂര്യദേവനെ ദേഷ്യം പിടിപ്പിക്കുമെന്നും ജീവിതത്തില്‍ ദുരിതങ്ങള്‍ വരുമെന്നും വിശ്വസിക്കപ്പെടുന്നു.

Most read:രാഹു 2021: ജീവിതം മാറും, ഭാഗ്യം വരും; ഓരോ രാശിക്കും ഫലംMost read:രാഹു 2021: ജീവിതം മാറും, ഭാഗ്യം വരും; ഓരോ രാശിക്കും ഫലം

ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം

ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം

സൂര്യദേവന്റെ കോപത്തിന് പാത്രമാവാതിരിക്കാന്‍ ഞായറാഴ്ച ദിവസം നിങ്ങള്‍ ചില ഭക്ഷണങ്ങള്‍ വര്‍ജ്ജിക്കേണ്ടതുണ്ട്. ചുവന്ന പരിപ്പ്, ചീര, വെളുത്തുള്ളി, സവാള എന്നിവയും ഈ ദിവസം ഒഴിവാക്കണമെന്ന് പറയപ്പെടുന്നു.

സൂര്യദോഷം ജാതകത്തിലെങ്കില്‍ ജീവിതത്തില്‍ സംഭവിക്കുന്നത്

സൂര്യദോഷം ജാതകത്തിലെങ്കില്‍ ജീവിതത്തില്‍ സംഭവിക്കുന്നത്

* സൂര്യന്‍ ദുര്‍ബല സ്ഥാനത്ത് തുടര്‍ന്നാല്‍ വ്യക്തിക്ക് പരിശ്രമങ്ങളില്‍ ശരിയായ ഫലം ലഭിക്കില്ല.

* ജീവിതത്തില്‍ പ്രചോദനം നഷ്ടപ്പെടുന്നു.

* വ്യക്തിക്ക് സമൂഹത്തിലോ തൊഴിലിലോ ആവശ്യമായ സ്ഥാനങ്ങള്‍ ലഭിക്കില്ല. ജോലികള്‍ ശരിയായി ചെയ്യാനാവില്ല.

* അസംതൃപ്തി ജീവിതത്തെ നശിപ്പിക്കുന്നു.

* പിതാവുമായുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങള്‍

* കണ്ണിന്റെ കാഴ്ചയെ പ്രതികൂലമായി ബാധിക്കുന്നു.

* നല്ല അറിവുണ്ടായിട്ടും മറ്റുള്ളവര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നു.

* ജീവിതം വെല്ലുവിളിയായി മാറുന്നു.

* പ്രണയബന്ധത്തില്‍ കഷ്ടതകള്‍

സൂര്യദേവനെ പ്രീതിപ്പെടുത്താന്‍

സൂര്യദേവനെ പ്രീതിപ്പെടുത്താന്‍

* ഞായറാഴ്ച മുതല്‍ എല്ലാ ദിവസവും 108 തവണ സൂര്യ മന്ത്രം ചൊല്ലുക.

* ഞായറാഴ്ച വ്രതം നോല്‍ക്കുക. പൂജ പൂര്‍ത്തിയാക്കിയ ശേഷം സൂര്യയന്ത്രം ധരിക്കുക.

* സൂര്യോദയ സമയത്ത് 'ഗായത്രി മന്ത്രം' ചൊല്ലുകയും സൂര്യന് വെള്ളം നല്‍കുകയും ചെയ്യുക.

* അതിരാവിലെ സൂര്യനമസ്‌കാരം പതിവാക്കുക

Most read:എന്തിലും വിജയം നേടാം, ഭാഗ്യം നിങ്ങളോടൊപ്പം; ഈ ഫെങ് ഷൂയി വിദ്യയിലൂടെMost read:എന്തിലും വിജയം നേടാം, ഭാഗ്യം നിങ്ങളോടൊപ്പം; ഈ ഫെങ് ഷൂയി വിദ്യയിലൂടെ

സൂര്യദേവനെ പ്രീതിപ്പെടുത്താന്‍

സൂര്യദേവനെ പ്രീതിപ്പെടുത്താന്‍

* നിങ്ങളുടെ കഴുത്തില്‍ വെളുത്ത ചരടില്‍ ഒരു ചെറിയ കഷണം ആല്‍ മരത്തിന്റെ വേര് കോര്‍ത്ത് ധരിക്കുക.

* വെള്ളം കുടിക്കാന്‍ ചെമ്പ് പാത്രം ഉപയോഗിക്കുക, പ്രത്യേകിച്ച് രാവിലെ.

* രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ സൂര്യദേവനെ ധ്യാനിച്ച് ഇറങ്ങുക

* ചുവന്ന നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുക.

Most read:കടം പെരുകും ഒപ്പം ഐശ്വര്യക്കേടും; ഒരിക്കലും വീട്ടില്‍ പാടില്ല ഇവMost read:കടം പെരുകും ഒപ്പം ഐശ്വര്യക്കേടും; ഒരിക്കലും വീട്ടില്‍ പാടില്ല ഇവ

സൂര്യദേവനെ പ്രീതിപ്പെടുത്താന്‍

സൂര്യദേവനെ പ്രീതിപ്പെടുത്താന്‍

* വീട്ടില്‍ റോസാച്ചെടികള്‍ വളര്‍ത്തുക

* 1 അല്ലെങ്കില്‍ 21 ഞായറാഴ്ച ഗണപതിക്ക് ചുവന്ന താമരപ്പൂക്കള്‍ അര്‍പ്പിക്കുക.

* ഞായറാഴ്ചകളില്‍ കുരങ്ങന്‍മാര്‍ക്ക് വെല്ലം നല്‍കുക. വെല്ലം ചേര്‍ത്ത ഗോതമ്പ് കുഴച്ച് പശുക്കള്‍ക്ക് കൊടുക്കുക.

* പിതാവിനെ പരിപാലിക്കുക, അന്ധരെ സഹായിക്കുക.

* ക്ഷേത്രത്തില്‍ തേങ്ങയും ബദാമും സമര്‍പ്പിക്കുക. ഇവ സാധ്യമല്ലെങ്കില്‍ ഒഴുകുന്ന വെള്ളത്തില്‍ തേങ്ങയും ബദാമും എറിയുക.

English summary

Never Do These Things On Sundays As Per Astrology

According to astrology, some work done on sundays brings bad luck in life. Here we will let you know what those things are.
Story first published: Saturday, January 9, 2021, 9:54 [IST]
X
Desktop Bottom Promotion