For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രി വ്രതമെടുക്കുന്നവര്‍ അറിയാതെ പോകരുത് ഈ കാര്യങ്ങള്‍

|

ഹിന്ദുമത വിശ്വാസപ്രകാരം എല്ലാ വര്‍ഷവും അശ്വിനി മാസത്തില്‍ ദുര്‍ഗാദേവിക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് നവരാത്രി. ഇന്ത്യയിലുടനീളം ആഘോഷിക്കുന്ന ഉത്സവങ്ങളില്‍ ഒന്നാണിത്. എന്നിരുന്നാലും, ആഘോഷങ്ങളുടെ ശൈലി ഓരോ പ്രദേശത്തിനും വ്യത്യസ്തമാണെന്നുമാത്രം. ഇംഗ്ലീഷ് കലണ്ടര്‍ അനുസരിച്ച് എല്ലാ വര്‍ഷവും നവരാത്രിയുടെ തീയതി വ്യത്യാസപ്പെടുന്നു. കാരണം മിക്ക ഹിന്ദു ഉത്സവ തീയതികളും ചാന്ദ്രചക്രം അനുസരിച്ചാണ് നിര്‍ണ്ണയിക്കപ്പെടുന്നുന്നത്. ഈ വര്‍ഷം 2021 ഒക്ടോബര്‍ 7 മുതല്‍ 15 വരെയാണ് നവരാത്രി ദിനങ്ങള്‍. ഒക്ടോബര്‍ 14ന് നവമിയായും 15ന് വിജയദശമി ദിനമായും ആഘോഷിക്കും.

Most read: 9 ദിനം 9 നിറം; നവരാത്രിയിലെ നിറം ഇതെങ്കില്‍ ഐശ്വര്യം ഫലംMost read: 9 ദിനം 9 നിറം; നവരാത്രിയിലെ നിറം ഇതെങ്കില്‍ ഐശ്വര്യം ഫലം

നവരാത്രിയുടെ വിവിധ ആചാരങ്ങളില്‍, വ്രതത്തിന് പ്രത്യേക പരാമര്‍ശമുണ്ട്. നവരാത്രി നാളുകളില്‍ ഭക്തര്‍ ഒന്‍പത് ദിവസം ഉപവസിക്കുകയും ദുര്‍ഗാദേവിയുടെ അനുഗ്രഹം തേടുകയും ചെയ്യുന്നു. വ്രത ദിവസങ്ങളുടെ എണ്ണത്തില്‍ ചിലപ്പോള്‍ വ്യത്യാസമുണ്ടാകാം. ഒന്‍പത് ദിവസങ്ങളിലും പലരും വ്രതം ആചരിക്കുമ്പോള്‍, ചില ഭക്തര്‍ ദമ്പതികളായി ഉപവസിക്കുന്നു. നവരാത്രിയുടെ ആദ്യ രണ്ട് അല്ലെങ്കില്‍ അവസാന രണ്ട് ദിവസം ഇത്തരത്തില്‍ ഭാര്യയും ഭര്‍ത്താവും വ്രതമെടുക്കുന്നു. നവരാത്രി വ്രതമനുഷ്ഠിക്കുന്നവര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ എന്തൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ. നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട വ്രത നിയമങ്ങളും നിങ്ങള്‍ക്ക് എന്ത് കഴിക്കാം അല്ലെങ്കില്‍ എന്ത് കഴിക്കാന്‍ പാടില്ല തുടങ്ങിയ വിശദമായ കാര്യങ്ങളും ഞങ്ങള്‍ പറഞ്ഞുതരാം.

നവരാത്രി വ്രതം; പ്രാധാന്യം

നവരാത്രി വ്രതം; പ്രാധാന്യം

കന്നിമാസത്തിലെ അമാവാസി ദിവസം കഴിഞ്ഞ് വരുന്ന വെളുത്തപക്ഷ പ്രഥമ മുതല്‍ നവമി വരെയുള്ള ദിവസങ്ങളാണ് നവരാത്രി വ്രതം അനുഷ്ഠിക്കേണ്ടത്. ഒന്‍പതു ദിവസം നീളുന്ന ദുര്‍ഗാപൂജ നടക്കുന്ന കാലമാണിത്. ലോകത്തിന്റെ മുഴുവന്‍ മാതാവായ ദുര്‍ഗാ ദേവിയെ ഈ നാളുകളില്‍ ഭക്തിപൂര്‍വ്വം ആരാധിക്കുന്നു. നവരാത്രി നാളുകളുടെ ആദ്യത്തെ മൂന്നു ദിവസം ദേവിയെ ദുര്‍ഗ്ഗയായും അടുത്ത മൂന്നു ദിവസം ലക്ഷ്മിയായും പിന്നീടുള്ള മൂന്നു ദിവസം സരസ്വതിയായും സങ്കല്‍പിച്ച് പൂജയും ഉപാസനയും നടത്താറുണ്ട്.

പഴങ്ങള്‍

പഴങ്ങള്‍

ഗോതമ്പ്, അരി തുടങ്ങിയ പതിവ് ധാന്യങ്ങള്‍ നവരാത്രി വ്രതസമയത്ത് അനുവദനീയമല്ല. നവരാത്രി വ്രതകാലത്ത് നിങ്ങള്‍ക്ക് എല്ലാത്തരം പഴങ്ങളും കഴിക്കാം. ചില ഭക്തര്‍ ഈ ഒന്‍പത് ദിവസവും പഴങ്ങളും പാലും മാത്രം കഴിച്ചാണ് ഉപവസിക്കുന്നത്.

സുഗന്ധവ്യഞ്ജനങ്ങളും സസ്യങ്ങളും

സുഗന്ധവ്യഞ്ജനങ്ങളും സസ്യങ്ങളും

സാധാരണയായി നവരാത്രികളില്‍ ഉപ്പ് കഴിക്കില്ല. നവരാത്രി സമയത്ത് പാചകം ചെയ്യാന്‍ ഒരു ബദലായി റോക്ക് സാള്‍ട്ട് ഉപയോഗിക്കുക. സുഗന്ധവ്യഞ്ജനങ്ങളില്‍, നിങ്ങള്‍ക്ക് ജീരകം അല്ലെങ്കില്‍ ജീരകപ്പൊടി, കുരുമുളക് പൊടി, പച്ച ഏലക്ക, ഗ്രാമ്പൂ, കറുവപ്പട്ട, അജ്‌വെയ്ന്‍, ഉണങ്ങിയ മാതളനാരങ്ങ വിത്തുകള്‍, കോകം, പുളി, ജാതിക്ക എന്നിവ ഉപയോഗിക്കാം. ചിലര്‍ മല്ലിയില, മുളകുപൊടി, ഉണങ്ങിയ മാമ്പഴം, ചാഡ് മസാല തുടങ്ങിയവയും ഉപയോഗിക്കുന്നു.

പച്ചക്കറികള്‍

പച്ചക്കറികള്‍

നവരാത്രി വ്രതസമയത്ത് മിക്കവരും പച്ചക്കറികള്‍ കഴിക്കുന്നു. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, നാരങ്ങ, അസംസ്‌കൃത മത്തങ്ങ, ചീര, തക്കാളി, വെള്ളരി, കാരറ്റ് തുടങ്ങിയവ നല്ലതാണ്.

Most read:ജാതകത്തില്‍ പിതൃദോഷമോ; ഇവ നട്ട് പരിപാലിച്ചാല്‍ നീങ്ങാത്തതായി ഒന്നുമില്ലMost read:ജാതകത്തില്‍ പിതൃദോഷമോ; ഇവ നട്ട് പരിപാലിച്ചാല്‍ നീങ്ങാത്തതായി ഒന്നുമില്ല

പാലും പാലുല്‍പ്പന്നങ്ങളും

പാലും പാലുല്‍പ്പന്നങ്ങളും

പാലും പാലുല്‍പ്പന്നങ്ങളായ തൈര്, പനീര്‍ അല്ലെങ്കില്‍ കോട്ടേജ് ചീസ്, വെണ്ണ, നെയ്യ് എന്നിവയാണ് നവരാത്രി വ്രതകാലത്ത് കൂടുതലും ഉപയോഗിക്കുന്നത്.

ഈ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക

ഈ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക

എല്ലാ ഫാസ്റ്റ് ഫുഡുകളും ടിന്നിലടച്ച ഭക്ഷണവും ഉള്ളി അല്ലെങ്കില്‍ വെളുത്തുള്ളി ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണങ്ങളും ഒഴിവാക്കണം. നവരാത്രി വ്രതം അനുഷ്ഠിക്കുന്ന ഭക്തര്‍ പയര്‍വര്‍ഗ്ഗങ്ങള്‍, പയറ്, അരിപ്പൊടി, കോണ്‍ഫ്‌ളവര്‍, ഗോതമ്പ് മാവ്, റവ എന്നിവയും ഒഴിവാക്കണം. നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം, മുട്ട, മദ്യം, പുകവലി, എയറേറ്റഡ് പാനീയങ്ങള്‍ എന്നിവയും നിഷിധമാണ്.

Most read:ദിവ്യശക്തികളുടെ പുണ്യഭൂമി; അത്ഭുതങ്ങള്‍ നിറഞ്ഞ കേദാര്‍നാഥ്Most read:ദിവ്യശക്തികളുടെ പുണ്യഭൂമി; അത്ഭുതങ്ങള്‍ നിറഞ്ഞ കേദാര്‍നാഥ്

വ്രത നിയമങ്ങള്‍

വ്രത നിയമങ്ങള്‍

* ദിവസവും കുളിക്കുക. നിങ്ങള്‍ രാവിലെ 9 മണിക്ക് മുമ്പ് കുളിക്കണം. നിങ്ങള്‍ എല്ലായ്‌പ്പോഴും സ്വയം വൃത്തിയായിരിക്കുക.

* നട്‌സ്, പഴങ്ങള്‍, പാലും വെണ്ണയും പോലുള്ള പാലുല്‍പ്പന്നങ്ങളും തിരഞ്ഞെടുത്ത മാവുകളും ഉള്‍പ്പെടുന്ന നവരാത്രി ഭക്ഷണക്രമത്തില്‍ ഉറച്ചുനില്‍ക്കുക.

* ഇതുപോലുള്ള ശുഭകരമായ സമയങ്ങളില്‍ വീട്ടില്‍ എന്ത് ഭക്ഷണം തയ്യാറാക്കിയാലും അത് ദൈവങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. നവരാത്രി സമയത്തും നിങ്ങള്‍ ഇത് ചെയ്യേണ്ടതുണ്ട്. അതിനു കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് പഴങ്ങളും പാലും നല്‍കാം.

വ്രത നിയമങ്ങള്‍

വ്രത നിയമങ്ങള്‍

* നിങ്ങള്‍ എല്ലാ ദിവസവും രാവിലെ ഒരു വിളക്ക് കത്തിക്കുകയോ അല്ലെങ്കില്‍ ആദ്യ ദിവസം ഒരു വിളക്ക് കത്തിക്കുകയും 9 ാം ദിവസം വരെ വിളക്ക് കെടാതെ നിലനിര്‍ത്തുകയും വേണം.

* ദുര്‍ഗ്ഗ ചാലിസയില്‍ നിന്നോ നിങ്ങള്‍ക്ക് അറിയാവുന്ന ഏതെങ്കിലും മന്ത്രങ്ങളില്‍ നിന്നോ ശ്ലോകങ്ങള്‍ വായിച്ച് ദുര്‍ഗാദേവിയെ ആരാധിക്കുക.

* ഒന്‍പത് ദിവസത്തെ ഉത്സവത്തിന്റെ അവസാനം, ദുര്‍ഗാദേവി വസിക്കുന്നതായി അറിയപ്പെടുന്നതിനാല്‍ പെണ്‍കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുക.

Most read:ദിവ്യശക്തികളുടെ പുണ്യഭൂമി; അത്ഭുതങ്ങള്‍ നിറഞ്ഞ കേദാര്‍നാഥ്Most read:ദിവ്യശക്തികളുടെ പുണ്യഭൂമി; അത്ഭുതങ്ങള്‍ നിറഞ്ഞ കേദാര്‍നാഥ്

ഇവ ചെയ്യരുത്

ഇവ ചെയ്യരുത്

* നിങ്ങളുടെ വീട് വൃത്തിഹീനമായി സൂക്ഷിക്കരുത്. സാധ്യമായ എല്ലാ സമയത്തും വീട് വൃത്തിയായി സൂക്ഷിക്കുക. കാരണം, നവരാത്രിയില്‍ ദുര്‍ഗാദേവിയുടെ ഒന്‍പത് രൂപങ്ങള്‍ ആരാധിക്കപ്പെടുന്നതിനാല്‍, ദുര്‍ഗാദേവി എല്ലാ വീടുകളും സന്ദര്‍ശിക്കാറുണ്ടെന്നാണ് വിശ്വാസം.

* വ്രതമെടുക്കുകയാണെങ്കില്‍ സൂര്യാസ്തമയത്തിന് മുമ്പ് ശരിയായ ഭക്ഷണം കഴിക്കരുത്.

* ഈ കാലയളവില്‍ മദ്യം, മയക്കുമരുന്ന്, മുട്ട, നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം, ഉള്ളി, വെളുത്തുള്ളി എന്നിവയുടെ ഉപയോഗം പാടില്ല.

* ഈ സമയത്ത് മറ്റൊരു ജനപ്രിയ വിശ്വാസം നിങ്ങളുടെ മുടി മുറിക്കരുത് എന്നതാണ്.

* ഈ സമയത്ത് നഖം മുറിക്കുകയോ തുന്നല്‍ പണി ഒഴിവാക്കുകയോ ചെയ്യണമെന്നും വിശ്വസിക്കപ്പെടുന്നു.

English summary

Navratri Fasting Rules and Food: What to eat and what not to eat in Malayalam

The Navratri celebrated in September/October is Shardiya Navratri. Devotees observe a fast for nine days. Check out the navaratri fasting rules and what to eat and what not to eat.
Story first published: Tuesday, September 28, 2021, 17:12 [IST]
X
Desktop Bottom Promotion