For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രി ആറാം ദിനം: സര്‍വ്വദോഷ പരിഹാരമാണ് കാര്‍ത്യായനി പൂജ

|

ദേവി ദുര്‍ഗ്ഗയുടെ കാര്‍ത്യായനി അവതാരത്തെ നവരാത്രി ആറാം ദിവസം ആരാധിക്കുന്നു. ഇന്ന് ശുക്ല പക്ഷ ചൈത്രയുടെ ഷഷ്ഠി തിഥിയാണ്. കാത്യായനി ഒരു കോപാകുലയായ ദേവിയാണ്. അതിനാല്‍ ദുര്‍ഗ്ഗാ ദേവിയുടെ ഏറ്റവും ശക്തമായ രൂപങ്ങളിലൊന്നായി ദേവി വാഴ്ത്തപ്പെടുന്നു. മാതാവിന്റെ ഈ അവതാരമാണ് മഹിഷാസുരനെ നിഗ്രഹിച്ചതായി വിശ്വസിക്കപ്പെടുന്നത്.

കത്യ എന്ന മുനിയാണ് ദേവിയെ വളര്‍ത്തിയത്. അതുകൊണ്ട് തന്നെയാണ് ദേവി കാത്യായനി എന്ന് അറിയപ്പെടുന്നത്. ദേവിയുടെ ഈ രൂപം നാല് കൈകളുള്ളതും, ഒരു സിംഹത്തിന്റെ പുറത്ത് കയറി ഇരിക്കുന്ന തരത്തിലുള്ളതും ആണ്. ദേവിയുടെ രണ്ട് വലതു കൈകളില്‍ അബായയും വര മുദ്രയും പിടിച്ച് രണ്ട് ഇടത് കൈകളില്‍ വാളും താമരയും വഹിക്കുന്നു.

Navratri 2021 Day 6

ഐതിഹ്യങ്ങള്‍ അനുസരിച്ച്, സീതാദേവി, രുക്മിണി, തുടങ്ങിയവര്‍ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ജീവിതപങ്കാളിക്കായി പ്രാര്‍ത്ഥിക്കാന്‍ ദേവി കാത്യായനിയെ ആരാധിച്ചിരുന്നു എന്നാണ്. ഇഷ്ടമാംഗല്യത്തിന് വേണ്ടി കാര്‍ത്യായനി ദേവിയെ ആരാധിക്കുന്നവതിലൂടെ ഫലപ്രാപ്തി ഉണഅടാവും എന്നാണ് പറയുന്നത്. അതിനാല്‍, ഇന്നും അവിവാഹിതരായ പെണ്‍കുട്ടികള്‍ ദേവിയോട് പ്രാര്‍ത്ഥിക്കുന്നതിലൂടെ അവരുടെ ആഗ്രഹം പൂര്‍ത്തീകരിക്കും എന്നാണ് പറയുന്നത്.

കാത്യായനി പൂജ ശുഭ മുഹൂര്‍ത്തം

അഭിജിത് മുഹൂര്‍ത്തം 11:56 AM മുതല്‍ 12:49 PM വരെ

വിജയ് മുഹൂര്‍ത്ത: 2:29 PM മുതല്‍ 3:19 PM വരെ

ഗോധുലി മുഹൂര്‍ത്തം: വൈകുന്നേരം 6:30 മുതല്‍ 6:57 വരെ

കാത്യായനി പൂജാ വിധി

Navratri 2021 Day 6

ഗണപതി ഭഗവാനെ (വിഘ്നഹര്‍ത്ത) ആവാഹിച്ചുകൊണ്ട് പൂജ ആരംഭിക്കുക, തടസ്സങ്ങളില്ലാത്ത നവരാത്രി വ്രതത്തിനായി അവന്റെ അനുഗ്രഹം തേടുക. ഇനിപ്പറയുന്ന മന്ത്രങ്ങള്‍ ജപിച്ച് മാ കാത്യായനിയെ ആരാധിക്കാവുന്നതാണ്.

കാത്യായനി മന്ത്രങ്ങള്‍

ഓം ദേവി കാത്യായനമ:

സര്‍വ്വത്രാത്മകത.

ചന്ദ്രഹാസോജ്ജ്വലകര ശാര്‍ദുലവരവാഹന.

കാത്യായനി ശുഭം ദദ്യാദ് ദേവി ദാനവഘാതിനീ

യാ ദേവി സര്‍വഭൂതേഷു മാ കാത്യായനി രൂപേന സംസ്ഥിതാ.

നമസ്തസൈ്യ നമസ്തസൈ്യ നമസ്തസൈ്യ നമോ നമ:

ഗന്ധം, പുഷ്പം, ദീപം, സുഗന്ധം, നൈവേദ്യം എന്നിവ അര്‍പ്പിച്ച് പഞ്ചോപചാര പൂജ നടത്തുക.

കാത്യായനി ദേവിക്ക് നിവേദ്യം

 നവദുര്‍ഗ്ഗയുടെ അനുഗ്രഹം നിറഞ്ഞ് നില്‍ക്കും ഔഷധങ്ങള്‍; മരണം വരെ മാറിപ്പോവും നവദുര്‍ഗ്ഗയുടെ അനുഗ്രഹം നിറഞ്ഞ് നില്‍ക്കും ഔഷധങ്ങള്‍; മരണം വരെ മാറിപ്പോവും

ദേവി കാത്യായനിയെ ആരാധിക്കുന്നതിന് വേണ്ടി തേനും ശര്‍ക്കരയും വന്‍പയറും നിവേദ്യമായി സമര്‍പ്പിക്കുക. ആരതി ആലപിച്ചുകൊണ്ട് പൂജ അവസാനിപ്പിച്ച് ദേവിക്ക് കര്‍പ്പൂരം കത്തിച്ച് നിങ്ങളുടെ അഞ്ജലി അര്‍പ്പിക്കുക.

English summary

Navratri 2022 Day 6, Maa Katyayani Colour, Puja Vidhi, Aarti , Timings, Mantra, Muhurat, Vrat Katha and significance

Here in this article we are sharing maa katyani colr puja vidhi, aarti, timings, mantra, muhurat ad significance on 6th day of navratri. Take a look.
X
Desktop Bottom Promotion