For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍വ്വ രോഗദുരിതം നീക്കാന്‍ നവരാത്രി 4-ാം ദിനം ഈ മന്ത്രം

|

നവരാത്രിയുടെ നാലാമത്തെ ദിനത്തില്‍ ആഗ്രഹ പൂര്‍ത്തീകരണത്തിന് വേണ്ടി കൂശ്മാണ്ഡ ദേവിയെയാണ് ആരാധിക്കേണ്ടത്. ദേവിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള വിഷമതകളും മാറുകയും ജീവിതത്തില്‍ മികച്ച വിജയവും നേട്ടവും ലഭിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ദേവിയെ എങ്ങനെ ആരാധിക്കണം എന്നതിനെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

Navratri 2021 Day 4

ദേവി ദുര്‍ഗ്ഗയുടെ നാലാമത്തെ രൂപമാണ് മാതാ കുശ്മാണ്ഡ. ദേവിയെ ആരാധിക്കുന്നതിലൂടെ രോഗങ്ങള്‍ നീങ്ങുകയും ജീവിതത്തിലും പ്രശസ്തിയിലും വര്‍ദ്ധനവുണ്ടാകുകയും ചെയ്യുന്നു. ദേവിയുടെ ഈ രൂപത്തിന് എട്ട് കൈകളുണ്ട്. ദേവിയുടെ യാത്രാവാഹനം എന്ന് പറയുന്നത് ഒരു സിംഹമാണ്. അവരുടെ ആരാധന സൂര്യഗ്രഹത്തെ ശക്തിപ്പെടുത്തുന്നുവെന്നാണ് വിശ്വാസം. ഇതുമൂലം വ്യക്തിയുടെ ബഹുമാനവും ആദരവും വര്‍ദ്ധിക്കുകയും അവന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുകയും ചെയ്യുന്നു. കുഷ്മാണ്ഡ ദേവിക്ക് മാല്‍പുവ അര്‍പ്പിക്കുന്നു. അവരുടെ ആരാധനാ രീതിയും മന്ത്രവും കഥയും ആരതിയും അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കുക.

ആരാധനാ രീതി

Navratri 2021 Day 4

നവരാത്രി 2021; 9 ദിനവും ദേവിയെ ആരാധിച്ചാല്‍ സര്‍വ്വൈശ്വര്യം ഫലംനവരാത്രി 2021; 9 ദിനവും ദേവിയെ ആരാധിച്ചാല്‍ സര്‍വ്വൈശ്വര്യം ഫലം

കലശത്തെ ആരാധിക്കുകയും അമ്മയുടെ രൂപം ധ്യാനിക്കുകയും ചെയ്യുക. ദേവിയുടെ ആരാധനയില്‍ ഇരിക്കാന്‍ ഒരു പച്ച നിറമുള്ള ഇരിപ്പിടം ഉപയോഗിക്കുന്നതാണ് നല്ലത്. മാ കുഷ്മാണ്ഡയ്ക്ക് ജലത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്നു, നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും നല്ല ആരോഗ്യം നേരുന്നതിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. പൂക്കള്‍, വെളുത്ത മണ്‍പാത്രങ്ങള്‍, പഴങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ നേദിക്കേണ്ടതാണ്. ഭഗവാന് ധൂപം കത്തിച്ച് നിവേദ്യം സമര്‍പ്പിക്കുക. മാതാ കൂഷ്മാണ്ഡക്ക് പഴങ്ങള്‍ സമര്‍പ്പിക്കുക. ഇതിനുപുറമെ, മല്‍പുവ, ഹല്‍വ, തൈര് എന്നിവ ദേവിക്ക് സമര്‍പ്പിക്കുക. പൂജയുടെ അവസാനം, ദേവി കുഷ്മാണ്ഡയുടെ ആരതി നിര്‍വഹിക്കുകയും ഈ മന്ത്രം ജപിക്കുകയും ചെയ്യുക, 'സുരസപൂര്‍ണ്ണ കലശം രുധിരപ്ലുത്മേവ ച. ദധാന ഹസ്തപദ്മഭയം കൂശ്മാണ്ട ശുഭദസ്തു മേ എന്ന് ജപിക്കുന്നത് ഉറപ്പാക്കുക. പൂജയ്ക്ക് ശേഷം എല്ലാവര്‍ക്കും പ്രസാദം വിതരണം ചെയ്യുക.

വ്രത കഥ ഇങ്ങനെ

Navratri 2021 Day 4

നവരാത്രി വ്രതം ഗര്‍ഭകാലത്ത് എടുക്കാമോ, അറിഞ്ഞിരിക്കണം ഇതെല്ലാംനവരാത്രി വ്രതം ഗര്‍ഭകാലത്ത് എടുക്കാമോ, അറിഞ്ഞിരിക്കണം ഇതെല്ലാം

ദേവിയാണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്നാണ് വിശ്വാസം. പ്രപഞ്ചം സൃഷ്ടിച്ചപ്പോള്‍ ഉണ്ടായ മന്ദഗതിയിലുള്ള, സൗമ്യമായ ചിരി കാരണം ഈ ദേവതയ്ക്ക് കുഷ്മാണ്ഡ എന്ന പേര് ലഭിച്ചു. സൃഷ്ടി ഇല്ലാതിരുന്നപ്പോള്‍, ചുറ്റും ഇരുട്ട് ഉണ്ടായിരുന്നു, അപ്പോള്‍ ഈ ദേവി ചിരിച്ചതിലൂടെയാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്. പുരാണ വിശ്വാസമനുസരിച്ച് ദേവി കുഷ്മാണ്ഡ എന്നാല്‍ കലം എന്നാണ് അര്‍ത്ഥമാക്കുന്നത്. അസുരന്‍മാരുടെ ക്രൂരതയില്‍ നിന്ന് ലോകത്തെ മോചിപ്പിക്കാനാണ് ദേവി കൂശ്മാണ്ട അവതാരമെടുത്തതെന്ന് വിശ്വസിക്കപ്പെടുന്നു. സിംഹമാണ് ദേവിയുടെ വാഹനം. സൗരയൂഥത്തിന്റെ ആന്തരിക ലോകത്താണ് അവരുടെ വാസസ്ഥലം എന്ന് വിശ്വസിക്കപ്പെടുന്നു. അമ്മയുടെ ഈ രൂപത്തെ ആരാധിക്കുന്നത് ആയുസും പ്രശസ്തിയും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു.

മന്ത്രം:

-ഓം ദേവി കൂശ്മാണ്ഡായൈ നമ.
ഭയഭിസ്ത്രാഹി നോ ദേവി കുഷ്മണ്ഡേതി മനോസ്തുതേ.

English summary

Navratri 2021 Day 4, Maa Kushmunda Colour, Puja Vidhi, Aaarti , Timings, Mantra, Muhurat, Vrat Katha and significance

Navratri 2021 Day 4, Maa Kushmunda Colour, Puja Vidhi, Aaarti , Timings, Mantra, Muhurat, Vrat Katha and significance in malayalam.
Story first published: Saturday, October 9, 2021, 10:58 [IST]
X
Desktop Bottom Promotion