For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രിയും ദുര്‍ഗാപൂജയും ഒന്നല്ല; ആഘോഷത്തിലെ വ്യത്യാസം ഇതെല്ലാം

|

ഈ മാസം ശരിക്കും ഇന്ത്യയിലുടനീളം ഒരു ഉത്സവ സീസണാണ്. കാരണം ഈ മാസത്തിലാണ് ഒന്‍പത് ദിവസത്തെ ആഘോഷമായ നവരാത്രി വരുന്നത്. ഹിന്ദുമത വിശ്വാസികള്‍ ഏറെ ഭക്തിയോടെ ആഘോഷിക്കുന്ന ഉത്സവമാണിത്. എല്ലാ പ്രായത്തിലുമുള്ള ഭക്തരും നവരാത്രി, ദുര്‍ഗ പൂജ തുടങ്ങിയ ഉത്സവങ്ങള്‍ ആഘോഷിക്കുന്നു. നവരാത്രി, ദുര്‍ഗാ പൂജ എന്നിങ്ങനെ ഉത്സവങ്ങളുണ്ട്‌. എന്നാല്‍, ഇത് രണ്ടും ഒരേ ഉത്സവമാണെന്ന് നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റി!

Most read: ആഗ്രഹസാഫല്യവും സംരക്ഷണവും; ദുര്‍ഗാ പൂജയുടെ നേട്ടങ്ങള്‍ മഹത്തരംMost read: ആഗ്രഹസാഫല്യവും സംരക്ഷണവും; ദുര്‍ഗാ പൂജയുടെ നേട്ടങ്ങള്‍ മഹത്തരം

രസകരമെന്നു പറയട്ടെ, രണ്ടും ദുര്‍ഗാ ദേവിയുടെ വ്യത്യസ്ത രൂപങ്ങളെ ആരാധിക്കുന്നതിനുള്ള ഉത്സവംമാണ്. പക്ഷേ, ചടങ്ങുകളില്‍ നേരിയ വ്യത്യാസം ഉണ്ടാകുമെന്നു മാത്രം. ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് നവരാത്രിയും ദുര്‍ഗാപൂജയും തമ്മിലുള്ള ചില വ്യത്യാസങ്ങള്‍ വായിച്ചറിയാം.

നവരാത്രിയും ദുര്‍ഗ്ഗാ പൂജയും

നവരാത്രിയും ദുര്‍ഗ്ഗാ പൂജയും

ഇന്ത്യയുടെ വടക്കന്‍, പടിഞ്ഞാറന്‍ ഭാഗങ്ങള്‍ ഒന്‍പത് ദിവസമായി നവരാത്രി ആഘോഷിക്കുന്നു. അതേസമയം, ദുര്‍ഗാപൂജ എന്നത് പശ്ചിമ ബംഗാളിലും മറ്റ് കിഴക്കന്‍ സംസ്ഥാനങ്ങളിലും ആഘോഷിക്കുന്ന ഒരു മഹത്തായ ഉത്സവമാണ്. രണ്ടും ഒന്‍പത് ദിവസത്തേക്ക് ആഘോഷിക്കപ്പെടുന്നു, എന്നിരുന്നാലും, ഉത്സവങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ പരസ്പരം തികച്ചും വ്യത്യസ്തമാണ്.

രണ്ട് നവരാത്രി

രണ്ട് നവരാത്രി

ഹൈന്ദവര്‍ വളരെ ആചാരപരമായ ചടങ്ങുകളോടെയും അത്യധികം ആഘോഷത്തോടെയും കൂടി കൊണ്ടാടുന്ന ഉത്സവദിനങ്ങളാണ് നവരാത്രി. ദുര്‍ഗാദേവിയെ ആരാധിക്കുന്ന 'ഒന്‍പത് രാത്രികള്‍' ആണ് ഇത്. നവരാത്രി പൂജയ്ക്ക് രണ്ട് പതിപ്പുകളുണ്ട്, അതായത് സെപ്തംബര്‍ -ഒക്ടോബര്‍ മാസങ്ങളില്‍ ശരദ് നവരാത്രി ആഘോഷിക്കുന്നു. മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളില്‍ ചൈത്ര നവരാത്രിയും. ശരദ് നവരാത്രി സമയത്താണ് ദുര്‍ഗാപൂജയും വരുന്നത്.

Most read:ദുരിതകാലം നീക്കി സൗഭാഗ്യത്തിന് ശക്തമായ 7 ദുര്‍ഗ്ഗാ മന്ത്രങ്ങള്‍Most read:ദുരിതകാലം നീക്കി സൗഭാഗ്യത്തിന് ശക്തമായ 7 ദുര്‍ഗ്ഗാ മന്ത്രങ്ങള്‍

രാമലീലയും ദുര്‍ഗോത്സവവും

രാമലീലയും ദുര്‍ഗോത്സവവും

നവരാത്രിയിലെ ഒന്‍പത് രാത്രികളില്‍ ദുര്‍ഗാദേവിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നതാണ് ശരദ് നവരാത്രി. രാവണനുമേല്‍ ശ്രീരാമന്റെ വിജയത്തിന്റെ ആഘോഷത്തോടെ മാത്രമേ അത് അവസാനിക്കൂ. ദുര്‍ഗാ പൂജ, അസുര രാജാവായ മഹിഷാസുരന്റെ മേല്‍ ദുര്‍ഗാദേവി നേടിയ വിജയം ആഘോഷിക്കുന്നു.

മഹാലയയും ശൈലപുത്രി പൂജയും

മഹാലയയും ശൈലപുത്രി പൂജയും

ശൈല്‍പുത്രിയായ ദുര്‍ഗ്ഗാദേവിയുടെ ആദ്യ അവതാരത്തെ ആരാധിക്കുന്നതിലൂടെയാണ് നവരാത്രി ആരംഭിക്കുന്നത്, അതേസമയം ദുര്‍ഗാ പൂജ ആരംഭിക്കുന്നത് മഹാലയയോടുകൂടിയാണ്. ദുര്‍ഗയും മഹിഷാസുരനും തമ്മിലുള്ള ഉഗ്രമായ യുദ്ധം ആരംഭിച്ച ദിവസമായിരുന്നു അത്.

Most read:ഒക്ടോബര്‍ മാസം ഭാഗ്യകാലം ഈ 4 രാശിക്കാരുടെ കൂടെMost read:ഒക്ടോബര്‍ മാസം ഭാഗ്യകാലം ഈ 4 രാശിക്കാരുടെ കൂടെ

ഭക്ഷണ ശീലങ്ങളിലെ വ്യത്യാസം

ഭക്ഷണ ശീലങ്ങളിലെ വ്യത്യാസം

നവരാത്രിയില്‍, ഈ ഉത്സവം ആഘോഷിക്കുന്ന ഭക്തര്‍ ഒമ്പത് ദിവസത്തേക്ക് മാംസം, മുട്ട, ഉള്ളി, വെളുത്തുള്ളി എന്നിവ കഴിക്കില്ല. ദുര്‍ഗാപൂജയില്‍ അത്തരം നിയന്ത്രണങ്ങളൊന്നുമില്ല. നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍ ദുര്‍ഗാ പൂജയുടെ ഒരു പ്രധാന സവിശേഷതയാണ്. ബംഗാളികളെ സംബന്ധിച്ചിടത്തോളം ദുര്‍ഗാപൂജ ആഘോഷം മാംസാഹാര വിഭവങ്ങള്‍ ഉള്‍പ്പെടുന്ന വിഭവസമൃദ്ധമായ ഭക്ഷണ പാരമ്പര്യമുള്ളതാണ്.

ദസറയും വിജയദശമിയും

ദസറയും വിജയദശമിയും

ദുര്‍ഗാ പൂജയില്‍, വിവാഹിതരായ സ്ത്രീകള്‍ വിഗ്രഹ നിമജ്ജനത്തിന് മുമ്പ് പരസ്പരം സിന്ദൂരം ഇടുന്നു. വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്തതിനു ശേഷം ആളുകള്‍ പരസ്പരം വിജയദശമി ആശംസിക്കുന്നു. മറുവശത്ത്, നവരാത്രി ദസറയോടെ അവസാനിക്കുന്നു, ഇത് രാമലീലയുടെ അവസാനത്തെ അടയാളപ്പെടുത്തുകയും രാവണനെതിരെ രാമന്റെ വിജയം സ്മരിക്കുകയും ചെയ്യുന്നു.

Most read:ബുധന്റെ രാശിമാറ്റം; 12 രാശിക്കും ജീവിതത്തില്‍ ശ്രദ്ധിക്കാന്‍Most read:ബുധന്റെ രാശിമാറ്റം; 12 രാശിക്കും ജീവിതത്തില്‍ ശ്രദ്ധിക്കാന്‍

വ്യത്യസ്ത ഇടങ്ങളിലെ ആഘോഷം

വ്യത്യസ്ത ഇടങ്ങളിലെ ആഘോഷം

നവരാത്രി ഉത്സവം പ്രധാനമായും ആഘോഷിക്കുന്നത് ഉത്തരേന്ത്യക്കാരാണ്. മറുവശത്ത്, ദുര്‍ഗാപൂജ ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതില്‍ പശ്ചിമ ബംഗാളിലെയും ഒഡീഷയിലെയും ആളുകള്‍ ഉള്‍പ്പെടുന്നു. ഒന്‍പത് രാത്രി ഉത്സവമാണ് നവരാത്രി, തുടര്‍ന്ന് പത്താം ദിവസം ദസറ. ദുര്‍ഗാപൂജയുടെ ഉത്സവം ആരംഭിക്കുന്നത് ആറാം ദിവസമാണ്, അതായത് ഷഷ്ഠി, ബംഗാളികള്‍ക്കും ഇന്ത്യയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഏറ്റവും വലിയ ഉത്സവമാണ് ദുര്‍ഗാ പൂജ.

ദുര്‍ഗാദേവിയുടെ വ്യത്യസ്ത വിഗ്രഹങ്ങള്‍

ദുര്‍ഗാദേവിയുടെ വ്യത്യസ്ത വിഗ്രഹങ്ങള്‍

നവരാത്രി, ദുര്‍ഗ പൂജ എന്നിവയ്ക്കായി ദുര്‍ഗ്ഗാദേവിയുടെ വിഗ്രഹങ്ങള്‍ തമ്മില്‍ അല്‍പം വ്യത്യാസമുണ്ട്. ബംഗാളിലെ ദുര്‍ഗാ വിഗ്രഹങ്ങള്‍ നീളമുള്ള കറുത്ത മുടിയും വലിയ മത്സ്യ ആകൃതിയിലുള്ള കണ്ണുകളും ബംഗാളി ശൈലിയിലുള്ള സംസ്‌കാരവും ചിത്രീകരിക്കുന്നു. മറുവശത്ത്, ഉത്തരേന്ത്യയിലെ നവരാത്രിയില്‍ ദുര്‍ഗാദേവിയുടെ വിഗ്രഹങ്ങള്‍ സിംഹത്തില്‍ ഇരിക്കുന്ന ദേവിയുടെ രൂപമാണ് ചിത്രീകരിക്കുന്നത്.

English summary

Navratri and Durga Puja: Know Differences Between Two Festivals and Rituals in Malayalam

Navratri and Durga Puja: Both are celebrated for a period of nine days, however, the rituals related to the festivals are totally different from each other. Here are the difference.
X
Desktop Bottom Promotion