For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രി ഐശ്വര്യപ്രദമാക്കാന്‍ 9 ദേവീ മന്ത്രങ്ങള്‍; ഫലം സര്‍വ്വഭാഗ്യം

|

ഹിന്ദുമതവിശ്വാസികള്‍ ഏറെ ആഢംഭരപൂര്‍വ്വം ആഘോഷിക്കുന്ന ഉത്സവമാണ് നവരാത്രി. നവരാത്രിയുടെ വേളയില്‍ 9 ദിവസം ഭക്തര്‍ ദുര്‍ഗ്ഗാ ദേവിയെ വീട്ടില്‍ പ്രതിഷ്ഠിച്ച് ആരാധിക്കുന്നു. ദുര്‍ഗയുടെ നാമത്തില്‍ അഖണ്ഡ ജ്യോതിയും സൂക്ഷിക്കുന്നു. ഈ സമയത്ത് ഭക്തിപൂര്‍വ്വം ദുര്‍ഗാ ദേവിയെ ആരാധിക്കുന്നു. നവരാത്രി ഉത്സവത്തില്‍, 9 ദിവസം ഒമ്പത് വ്യത്യസ്ത രൂപത്തിലുള്ള ദുര്‍ഗ്ഗയെ ആരാധിക്കുന്നു. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, അശ്വിനി മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപാദ തീയതിയിലാണ് ശാരദിയ നവരാത്രി ആരംഭിക്കുന്നത്. ഇത്തവണ നവരാത്രി ഉത്സവം സെപ്റ്റംബര്‍ 26 തിങ്കളാഴ്ച മുതല്‍ ആരംഭിക്കും.

Most read: നവരാത്രി പൂജയില്‍ ഇക്കാര്യം ശ്രദ്ധിക്കൂ; ദുര്‍ഗാ ദേവിയുടെ കോപം ഒഴിവാക്കാംMost read: നവരാത്രി പൂജയില്‍ ഇക്കാര്യം ശ്രദ്ധിക്കൂ; ദുര്‍ഗാ ദേവിയുടെ കോപം ഒഴിവാക്കാം

നവരാത്രിയില്‍ ഒമ്പത് ദേവതകളെ ആരാധിക്കുന്നതിലൂടെ ഭക്തര്‍ക്ക് ജീവിതത്തില്‍ അനുഗ്രഹങ്ങള്‍ ലഭിക്കുന്നു. മന്ത്രങ്ങളുടെ ശാസ്ത്രം ആത്മാവിന്റെയും ആന്തരിക സ്പന്ദനങ്ങളുടെയും ശുദ്ധീകരണത്തെക്കുറിച്ചാണ്. മന്ത്രജപം നമ്മെ ഉള്ളില്‍ നിന്ന് സുഖപ്പെടുത്തുന്നു, അതിനാലാണ് അവ നമ്മുടെ വേദങ്ങളിലും പ്രത്യേക സ്ഥാനം വഹിക്കുന്നത്. നവരാത്രി നാളുകളില്‍ മന്ത്രങ്ങള്‍ ജപിക്കുന്നത് ദേവിയെ സന്തോഷിപ്പിക്കുകയും നിങ്ങളുടെ മനസ്സിനെയും ആത്മാവിനെയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് ഐശ്വര്യപ്രദമായ ജീവിതം കൈവരാനായി നവരാത്രിയുടെ ഒമ്പത് വ്യത്യസ്ത ദിവസങ്ങളില്‍ ചൊല്ലേണ്ട മന്ത്രങ്ങള്‍ ഇതാ.

നവരാത്രി ഒന്നാം ദിവസം: ശൈലപുത്രി ദേവി മന്ത്രം

നവരാത്രി ഒന്നാം ദിവസം: ശൈലപുത്രി ദേവി മന്ത്രം

ദുര്‍ഗ്ഗയുടെ ആദ്യ രൂപമാണ് ശൈലപുത്രി ദേവി. ഹിമാലയത്തിന്റെ മകളാണ് ശൈലപുത്രി. അവര്‍ 'പാര്‍വ്വതി' എന്നും 'ഹേമവതി' എന്നും അറിയപ്പെടുന്നു:

ധ്യാന മന്ത്രം: വന്ദേ വാഞ്ചിതലാഭയാ ചന്ദ്രാര്‍ദ്ധകൃതശേഖരം. വൃഷാരൂഢാം ശൂലധരാം ശൈലപുത്രീ യശ്വിനീം

നവരാത്രി രണ്ടാം ദിവസം: ബ്രഹ്‌മചാരിണി ദേവി മന്ത്രം

നവരാത്രി രണ്ടാം ദിവസം: ബ്രഹ്‌മചാരിണി ദേവി മന്ത്രം

ദുര്‍ഗ്ഗയുടെ രണ്ടാമത്തെ രൂപമാണ് ബ്രഹ്‌മചാരിണി ദേവി. ഈ രൂപത്തിലാണ് ദേവി ശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ കഠിനമായ തപസ് ചെയ്തത്.

ധ്യാന മന്ത്രം: ദധാന കരപദ്മാഭ്യാം അക്ഷമാല കമണ്ഡലം, ദേവീ പ്രസീദതു മയി ബ്രഹ്‌മചാരിണ്യനുത്തമ.

Most read:നവരാത്രിയില്‍ വീട്ടില്‍ ഈ വാസ്തു പരിഹാരം ചെയ്താല്‍ ഐശ്വര്യവും ഭാഗ്യവും കൂടെMost read:നവരാത്രിയില്‍ വീട്ടില്‍ ഈ വാസ്തു പരിഹാരം ചെയ്താല്‍ ഐശ്വര്യവും ഭാഗ്യവും കൂടെ

നവരാത്രി മൂന്നാം ദിവസം: ചന്ദ്രഘണ്ഡ ദേവി മന്ത്രം

നവരാത്രി മൂന്നാം ദിവസം: ചന്ദ്രഘണ്ഡ ദേവി മന്ത്രം

ചന്ദ്രഘാണ്ഡ എന്നത് ദുര്‍ഗ്ഗാ ദേവിയുടെ മൂന്നാമത്തെ രൂപമാണ്. ഇത് പാര്‍വതി ദേവിയുടെ വിവാഹ രൂപമാണ്.

ധ്യാന മന്ത്രം: പിണ്ഡജ് പ്രവ്രരരൂഢാ ചണ്ഡകോപാസ്ത്രകൈയുര്‍താ. പ്രസീദം തനുതേ മഹ്യം ചന്ദ്രഘ്‌ണ്ഡേതി വിശ്രുതാ.

നവരാത്രി നാലാം ദിവസം: കൂഷ്മാണ്ഡ ദേവി മന്ത്രം

നവരാത്രി നാലാം ദിവസം: കൂഷ്മാണ്ഡ ദേവി മന്ത്രം

ദുര്‍ഗ്ഗയുടെ നാലാമത്തെ രൂപമാണ് കൂഷ്മാണ്ഡ ദേവി. കൂഷ്മാണ്ഡ ദേവി സൂര്യനുള്ളില്‍ വസിക്കുന്നുവെന്നും തന്റെ ആത്യന്തികമായ ഊര്‍ജ്ജത്താല്‍ ലോകത്തെ മുഴുവന്‍ പ്രകാശിപ്പിക്കുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.

ധ്യാന മന്ത്രം: വന്ദേ കാമാര്‍ത്ഥേ ചന്ദ്രഗൃത ശേഖരം, സിംഹാരൂഢാ അഷ്ടഭുജ കൂഷ്മാണ്ഡ യശസ്വനീം

Most read:സെപ്റ്റംബര്‍ 24 മുതല്‍ ശുക്രന്‍ കന്നി രാശിയില്‍; ഈ 5 രാശിക്കാര്‍ക്ക് ശുക്രദശMost read:സെപ്റ്റംബര്‍ 24 മുതല്‍ ശുക്രന്‍ കന്നി രാശിയില്‍; ഈ 5 രാശിക്കാര്‍ക്ക് ശുക്രദശ

നവരാത്രി അഞ്ചാം ദിവസം: സ്‌കന്ദ ദേവി മന്ത്രം

നവരാത്രി അഞ്ചാം ദിവസം: സ്‌കന്ദ ദേവി മന്ത്രം

ദുര്‍ഗ്ഗയുടെ അഞ്ചാമത്തെ രൂപമാണ് സ്‌കന്ദമാതാ ദേവി. പാര്‍വതി ദേവി കാര്‍ത്തികേയന്‍ എന്നറിയപ്പെടുന്ന സ്‌കന്ദനെ പ്രസവിച്ചപ്പോള്‍ അവര്‍ക്ക് സ്‌കന്ദമാത എന്ന പേര് ലഭിച്ചുവെന്ന് പറയപ്പെടുന്നു.

ധ്യാന മന്ത്രം: സിംഹസംഗതാ നിത്യം പദ്മശ്രിത്കര്‍ദവ്യാ, ശുഭ്ദസ്തു സദാ ദേവീ സ്‌കന്ദമാതാ യശ്വിനീ.

നവരാത്രി ആറാം ദിവസം: കാത്യായനി ദേവി മന്ത്രം

നവരാത്രി ആറാം ദിവസം: കാത്യായനി ദേവി മന്ത്രം

കാത്യായനി ദേവി എന്നത് ദുര്‍ഗ്ഗയുടെ ആറാമത്തെ രൂപമാണ്. ദേവിയുടെ പിതാവായ കാത്യായന്‍ ഋഷിയില്‍ നിന്നാണ് അവരുടെ പേര് ലഭിച്ചത്. ദുര്‍ഗ്ഗയുടെ കോപാകുലമായ രൂപമാണിത്. ഈ രൂപത്തില്‍ ദേവി മഹിഷാസുരനെ നിഗ്രഹിച്ചു.

ധ്യാന മന്ത്രം: സ്വര്‍ണാഗ്യ ചക്ര സ്ഥിതം ഷഷ്ടം ദുര്‍ഗാ ത്രിനേത്രം. വരാഭിത കരം ഷഡ്ഗപദ്മധരം കാത്യന്‍സുതം ഭജാമി

Most read:ഉറക്കത്തില്‍ പരമശിവനെ സ്വപ്‌നം കണ്ടാല്‍ അതിനര്‍ത്ഥം ഇതാണ്Most read:ഉറക്കത്തില്‍ പരമശിവനെ സ്വപ്‌നം കണ്ടാല്‍ അതിനര്‍ത്ഥം ഇതാണ്

നവരാത്രി ഏഴാം ദിവസം: കാലരാത്രി ദേവി മന്ത്രം

നവരാത്രി ഏഴാം ദിവസം: കാലരാത്രി ദേവി മന്ത്രം

ദുര്‍ഗ്ഗയുടെ ഏഴാമത്തെ രൂപമാണ് കാലരാത്രി ദേവി. ദുര്‍ഗ്ഗാ ദേവിയുടെ ഉഗ്രരൂപമാണ് കാലരാത്രി. ഈ രൂപത്തില്‍ ദേവി, അപകടകാരികളായ ശുംഭനെയും നിശുംഭനെയും നശിപ്പിച്ചു.

ധ്യാന മന്ത്രം: കരാല്‍വദനം ഘോരം മുക്തകേശി ചതുര്‍ഭജം കാല രാത്രിം കരളികാം ദിവ്യാം വിദ്യുത്മലാ വിഭൂഷിതം

 നവരാത്രി എട്ടാം ദിവസം: ഗൗരീ ദേവി മന്ത്രം

നവരാത്രി എട്ടാം ദിവസം: ഗൗരീ ദേവി മന്ത്രം

ദുര്‍ഗ്ഗയുടെ എട്ടാമത്തെ രൂപമാണ് മഹാഗൗരി. 16 വയസ്സ് വരെ പാര്‍വതിക്ക് അങ്ങേയറ്റം സുന്ദരമായ നിറമുണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാലാണ് അവര്‍ക്ക് ഈ പേര് ലഭിച്ചത്. ഈ ദിവസം പെണ്‍കുട്ടികളെ ആരാധിക്കുന്നു.

ധ്യാന മന്ത്രം: പൂര്‍ണ്ണാന്ദു നിഭാം ഗൗരി സോമചക്രസ്ഥിതം അഷ്ടമം മഹാഗൗരി ത്രിനേത്രം.

വരാഭീതികരാം ത്രിശൂലം ഢമരൂധരം മഹാഗൗരി ഭജേം

Most read:പാപങ്ങള്‍ നശിപ്പിക്കുന്ന ഇന്ദിര ഏകാദശി വ്രതം; ഈവിധം നോറ്റാല്‍ ഫലംMost read:പാപങ്ങള്‍ നശിപ്പിക്കുന്ന ഇന്ദിര ഏകാദശി വ്രതം; ഈവിധം നോറ്റാല്‍ ഫലം

നവരാത്രി ഒമ്പതാം ദിവസം: സിദ്ധിധാത്രി ദേവി മന്ത്രം

നവരാത്രി ഒമ്പതാം ദിവസം: സിദ്ധിധാത്രി ദേവി മന്ത്രം

ദുര്‍ഗ്ഗയുടെ ഒമ്പതാമത്തെ രൂപമാണ് സിദ്ധിധാത്രി ദേവി. പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ്, ഊര്‍ജ്ജം ലഭിക്കുന്നതിനും പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതിനുമായി ശിവന്‍ പരാശക്തിയെ ആരാധിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദേവി ശിവന്റെ മറ്റേ പകുതിയായും അറിയപ്പെടുന്നു.

ധ്യാന മന്ത്രം: സ്വര്‍ണ്ണാവര്‍ണ നിര്‍വാണചക്രസ്ഥിതാം നവം ദുര്‍ഗാ ത്രിനേത്രാം. ശംഖ ചക്ര ഗദാ പദം ഖരാം സിദ്ധിധാത്രി ഭജേ

English summary

Navratri 2022 Mantra: Mantras For 9-Day Festival, Know Meaning And Significance in Malayalam

Here are nine mantras devoted to the Navratri days which are important to please goddess lakshmi. Take a look.
Story first published: Wednesday, September 21, 2022, 9:46 [IST]
X
Desktop Bottom Promotion