For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍വ്വൈശ്വര്യത്തിന് നവരാത്രിയില്‍ ദുര്‍ഗ്ഗാദേവിക്ക് രാശിപ്രകാരം ഇവ സമര്‍പ്പിക്കാം

|

നവരാത്രിയുടെ അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സെപ്റ്റംബര്‍ 26-ന് തുടങ്ങിയ നവരാത്രിയുടെ അവസാന ദിനം ഒക്ടോബര്‍ 5-നാണ്. ഈ ദിനങ്ങളില്‍ ദുര്‍ഗ്ഗാ ദേവിയുടെ ഓരോ അവതാരത്തേയും നാം പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ശക്തമായ ദേവി ചൈതന്യത്തിലേക്ക് നമ്മളെ നയിക്കുന്ന ദിനങ്ങള്‍ കൂടിയാണ് നവരാത്രി ദിനം. തിന്മക്ക് മേല്‍ നന്മ നേടിയ വിജയ ദിനമായാണ് ഈ ദിനം കണക്കാക്കുന്നത്. മാത്രമല്ല ജീവിതത്തില്‍ നമ്മുടെ എല്ലാ തടസ്സങ്ങളും മാറ്റുന്നതിനും ദുര്‍ഗ്ഗാ ദേവിയുടെ അനുഗ്രഹം കൂടിയേ തീരു.

Navratri 2022

ഈ ദിനങ്ങളില്‍ പ്രത്യേകം വ്രതം അനുഷ്ഠിക്കുകയും ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യുന്നു. ഈ ഒമ്പത് ദിവസങ്ങളില്‍ ആളുകള്‍ വ്രതമനുഷ്ഠിക്കുമ്പോള്‍ ദുര്‍ഗ്ഗാദേവിയുടെ 9 അവതാരങ്ങളെ ആരാധിക്കുന്നു. നവരാത്രി വര്‍ഷത്തില്‍ രണ്ടുതവണ ആഘോഷിക്കപ്പെടുന്നു. ഇന്ത്യയൊട്ടാകെ ഈ ദിനം ആഘോഷിക്കപ്പെടുന്നു. നവരാത്രി ദിനത്തില്‍ കുടുംബത്തിന് ഐശ്വര്യവും സന്തോഷവും നിറക്കുന്നതിന് വേണ്ടി ദുര്‍ഗ്ഗാ ദേവിക്ക് ചില പ്രത്യേക നിവേദ്യങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു.

 മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ ഈ സമയം വിഷാദം, അനാരോഗ്യം, തൊഴിലില്ലായ്മ, കുടുംബ പ്രശ്‌നങ്ങള്‍ എന്നിവ കൊണ്ട് വലയുന്ന അവസ്ഥയിലാണെങ്കില്‍ ഇവര്‍ ഇതിന് അറുതി നല്‍കുന്നതിന് വേണ്ടി ദുര്‍ഗ്ഗാ ദേവിക്ക് ചുവന്ന പഴങ്ങള്‍ സമര്‍പ്പിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും വേണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളില്‍ നിന്ന് മോചനം നല്‍കുന്നു.

 ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ നവരാത്രി ദിനത്തില്‍ ദുര്‍ഗ്ഗാ ദേവിക്ക് പായസം നിവേദ്യമായി അര്‍പ്പിക്കണം. ഇവര്‍ മധുരമുള്ള ഭക്ഷണം മറ്റുള്ളവര്‍ക്ക് നല്‍കുകയും വേണം. ഇത് ചെയ്യുന്നതിലൂടെ ഇവരുടെ ജീവിതം എപ്പോഴും മധുരതരമായി മാറുന്നു എന്നാണ് പറയപ്പെടുന്നത്. പായസം നിവേദിക്കുന്നതിലൂടെ ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള സന്തോഷവും നിലനില്‍ക്കുന്നു എന്നാണ് വിശ്വാസം.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ നവരാത്രിയുടെ ഒന്‍പത് ദിവസങ്ങളിലും ദുര്‍ഗ്ഗാ ദേവിക്ക് നേദ്യച്ചോറ് സമര്‍പ്പിക്കേണ്ടതാണ്. ഇത് ജോലി തടസ്സങ്ങളെ ഇല്ലാതാക്കുന്നതിനും സാമ്പത്തിക പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു എന്നാണ് വിശ്വാസം. വ്രതമനുഷ്ഠിക്കുന്നവര്‍ ഒരു നേരം ഉപ്പിട്ട ഭക്ഷണം കഴിക്കുകയും വേണം.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് വെളുത്ത നിറത്തിലുള്ള ഭക്ഷണമാണ് ദേവിക്ക് സമര്‍പ്പിക്കേണ്ടത്. ജീവിതത്തിലെ പ്രതിസന്ധികള്‍ എല്ലാം തന്നെ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിനും ഈ ദിനം സഹായിക്കുന്നു. ഇവര്‍ നവരാത്രി ദിനത്തില്‍ വെളുത്ത വസ്ത്രം ധരിക്കുന്നതും ഐശ്വര്യമാണ്.

 ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് നവരാത്രി ദിനത്തില്‍ ദുര്‍ഗ്ഗാ ദേവിക്ക് ലഡു സമര്‍പ്പിക്കേണ്ടതാണ്. ഇത് സമര്‍പ്പിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറുന്നു. ജീവിത വിജയം നേടുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. സാബുദാന അരി കൊണ്ട് തയ്യാറാക്കിയ നിവേദ്യവും ദേവിക്ക് സമര്‍പ്പിക്കാവുന്നതാണ്.

 കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ പച്ചക്കറിയാണ് ദുര്‍ഗ്ഗാ ദേവിക്ക് സമര്‍പ്പിക്കേണ്ടത്. ദേവിയുടെ അനുഗ്രഹം ഇവര്‍ക്ക് ലഭിക്കുകയും ജീവിതത്തില്‍ എല്ലാ വിധ തടസ്സങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്നു. ഇവര്‍ നവരാത്രി വ്രതം അനുഷ്ഠിക്കുന്നതിന് ശ്രദ്ധിക്കണം.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് സാബുദാന കൊണ്ട് തയ്യാറാക്കിയ പായസം കഴിക്കാവുന്നതാണ്. ഈ ദിനത്തില്‍ സാബുദാന പായസം ദേവിക്ക് നിവേദിക്കണം. എല്ലാ ദു:ഖങ്ങളും ദുരിതങ്ങളും ഇല്ലാതാവുകയും ജീവിതത്തില്‍ സന്തോഷം നിറക്കുകയും ചെയ്യുന്നു എന്നാണ് പറയുന്നത്. ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് ഈ ദിനങ്ങളില്‍ നാളികേരമാണ് ദേവിക്ക് നിവേദിക്കേണ്ടത്. കൂടാതെ ചെമ്പരത്തി പൂക്കള്‍ ദേവിക്ക് സമര്‍പ്പിക്കുകയും വേണം. ജോലി സംബന്ധമായുണ്ടാവുന്ന എല്ലാ തടസ്സങ്ങളും നീങ്ങുകയും ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുന്നു ഈ രാശിക്കാര്‍ക്ക്.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് താമരത്തണ്ട് കൊണ്ട് തയ്യാറാക്കിയ പായസമാണ് ഇവര്‍ ദേവിക്ക് സമര്‍പ്പിക്കേണ്ടത്. ദേവിയുടെ എല്ലാ വിധത്തിലുള്ള അനുഗ്രഹവും ഈ രാശിക്കാര്‍ക്ക് ഒപ്പമുണ്ടാവാന്‍ ഈ നിവേദ്യം സമര്‍പ്പിക്കാവുന്നതാണ്. ഇത് എല്ലാ തടസ്സങ്ങളും മാറ്റുന്നു.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ ഈ ദിനത്തില്‍ ദേവിക്ക് കലശവും നവധാന്യങ്ങളും സമര്‍പ്പിക്കണം. ഇത് നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധികള്‍ അവസാനിപ്പിക്കുന്നതിനും ജീവിതം സന്തോഷത്തിന്റേതാവുന്നതിനും സഹായിക്കുന്നു.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് ഈ ദിനം ദേവിക്ക് വെള്ളപ്പായസം നിവേദിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് എല്ലാ വിധത്തിലുള്ള തടസ്സങ്ങളില്‍ നിന്നും നിങ്ങളെ കാത്തു രക്ഷിക്കുന്നു. കൂടാതെ ജീവിതത്തിലെ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ ദുര്‍ഗ്ഗാ ദേവിക്ക് മധുരപലഹാരങ്ങളാണ് സമര്‍പ്പിക്കേണ്ടത്. ദേവിയുടെ അനുഗ്രഹത്തോടൊപ്പം ജീവിതം മധുരതരമായി മാറുകയും ചെയ്യുന്നു. കൂടാതെ സന്താനസൗഭാഗ്യം ലഭിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.

ശ്രദ്ധിക്കേണ്ടത്: പൊതുവായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കയിരിക്കുന്നത്. ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് ഈ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയെ കാണാന്‍ ശ്രമിക്കുക.

നവരാത്രിയില്‍ നവഗ്രഹദോഷമകറ്റാന്‍ ജന്മദിനം അനുസരിച്ച് പരിഹാരംനവരാത്രിയില്‍ നവഗ്രഹദോഷമകറ്റാന്‍ ജന്മദിനം അനുസരിച്ച് പരിഹാരം

അറിവും ജ്ഞാനവും നേടാന്‍ : സരസ്വതി ദേവിയെ ആരാധിക്കേണ്ടത് ഇപ്രകാരംഅറിവും ജ്ഞാനവും നേടാന്‍ : സരസ്വതി ദേവിയെ ആരാധിക്കേണ്ടത് ഇപ്രകാരം

English summary

Navratri 2022: Food To Offer To Maa Durga According To Your Zodiac Sign In Malayalam

Here in this article we are sharing some foods to offer maa durga according to your zodiac sign. Take a look
Story first published: Tuesday, October 4, 2022, 10:07 [IST]
X
Desktop Bottom Promotion