For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രി: വിവാഹ തടസ്സം നീക്കും 6-ാം ദിനം

|

ദുര്‍ഗ്ഗാ ദേവിയുടെ ഒന്‍പത് ഭാവങ്ങളെയാണ് നവരാത്രിയില്‍ നാം ഭജിക്കുന്നത്. ഇതില്‍ ആറാമത്തേതാണ് കാര്‍ത്യായനി ദേവി. ആദിപരാശക്തിയുടെ അവതാരങ്ങളില്‍ ആറാമത്തെ ഭാവമാണ് കാര്‍ത്യായനി ദേവി. മഹിഷാസുരനെ വധിക്കുന്നതിനായി ദേവന്‍മാരുടെ കോപത്തില്‍ നിന്നാണ് ദേവി അവതാരമെടുത്തത് എന്നാണ് വിശ്വാസം. നാല് കൈകളും ഖഡ്ഗവും പദ്മവും കൈകളില്‍ ധരിച്ച് നില്‍ക്കുന്ന രൂപത്തിലാണ് ദേവി ഉള്ളത്. നവരാത്രിയുടെ ആറാം നാളിലാണ് കാര്‍ത്യായനി ദേവിയെ ആരാധിക്കുന്നത്. ഈ ദിനം ആരാധിക്കുന്നത് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.

ഈ ദിനത്തില്‍ ഭക്തര്‍ ദേവിക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തുകയും കാണിക്ക സമര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. ചുവപ്പ്, വെളുപ്പ് എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം എന്നാണ് വിശ്വാസം. ദേവിയെ എങ്ങനെ ആരാധിക്കണം, എന്താണ് പ്രത്യേകത എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് ലേഖനം വായിക്കാം.

മോക്ഷപ്രാപ്തി നല്‍കുന്നു

മോക്ഷപ്രാപ്തി നല്‍കുന്നു

കാര്‍ത്യായനി ദേവിയെ നവരാത്രിയുടെ ആറാം ദിനത്തില്‍ ഭജിക്കുന്നതിലൂടെ ജീവതത്തില്‍ മോക്ഷം ലഭിക്കുന്നു എന്നാണ് വിശ്വാസം. ആറാം ദിവസം ആരംഭിക്കുന്ന കാര്‍ത്യായനി പൂജയിലൂടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറുകയും ജീവിതത്തിലുണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുകയും ചെയ്യും എന്നാണ് വിശ്വാസം. വിശുദ്ധിയിലേക്കുള്ള യാത്രക്ക് തുടക്കമാണ് ഈ ദിനത്തില്‍ സംഭവിക്കുന്നത്.

അറിവില്ലായ്മയെ ഇല്ലാതാക്കുന്നു

അറിവില്ലായ്മയെ ഇല്ലാതാക്കുന്നു

അറിവില്ലായ്മക്ക് മേല്‍ ഞ്ജാനം നേടുന്ന വിജയമാണ് ഈ ആറാം ദിനത്തില്‍ സംഭവിക്കുന്നത്. ആറാം ദിവസം നവരാത്രി പൂജയില്‍ ഈ ദിനത്തിന്റെ പ്രത്യേകത തന്നെയാണ് നാം ഓരോരുത്തര്‍ക്കും ദര്‍ശിക്കാന്‍ സാധിക്കുന്നത്. മാത്രമല്ല ആറാം ദിനം പൂജ വളരെയധികം ശ്രദ്ധിക്കേണ്ടത് കന്യകമാര്‍ തന്നെയാണ്. ആറാം ദിനത്തിലെ പൂജ വളരെയധികം ഗുണങ്ങള്‍ കന്യകമാര്‍ക്ക് നല്‍കുന്നുണ്ട്. കാര്‍ത്യായനി വ്രതം അനുഷ്ഠിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഇഷ്ടപതിയെ ലഭിക്കുന്നതിന് അനുഗ്രഹം നല്‍കുന്നു എന്നാണ് വിശ്വാസം.

ഐതിഹ്യം ഇങ്ങനെ

ഐതിഹ്യം ഇങ്ങനെ

കതന്‍ എന്ന ഒരു മഹാമുനി ഭൂമിയില്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ മകനായിരുന്നു കാത്യന്‍ എന്ന മുനികുമാരന്‍. എന്നാല്‍ ഒരു പുത്രിയില്ലാതിരുന്ന മുനി ദുര്‍ഗ്ഗാ ദേവിയെ മകളായി ലഭിക്കണം എന്ന് ആഗ്രഹിക്കുകയുണ്ടായി. അതിന് വേണ്ടി ഇദ്ദേഹം കഠിന തപസ്സില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ദേനി പ്രത്യക്ഷപ്പെടുകയും കതന്റെ മകളായി താന്‍ ജനിക്കുമെന്ന് വരം നല്‍കുകയും ചെയ്തു. അങ്ങനെ കതന്റെ മകളായ് ദേവി കാര്‍ത്യായനി എന്ന നാമത്തില്‍ അവതരിച്ചു. കാര്‍ത്യായനി ഭാവത്തില്‍ ആണ് ദേവി ശ്രീ പാര്‍വതി മഹിഷാസുരനെ വധിച്ചത്. മഹിഷാസുരനെ വധിക്കുന്ന സമയത്ത് ലക്ഷ്മി, സരസ്വതി എന്നീ ദേവിമാര്‍ കാര്‍ത്യായനി ദേവിയില്‍ ലയിച്ചു എന്നാണ് വിശ്വാസം. ഇങ്ങനെയാണ് ആദി പരാശക്തി ആയി മഹിഷാസുര മര്‍ദ്ധിനി ആയി മാറിയത്. നവരാത്രിയില്‍ പാര്‍വതിയുടെ കാര്‍ത്യായനി ഭാവമാണ് ആറാം ദിവസം ആരാധിക്കുന്നത്.

ത്രിനേത്രയും ചതുര്‍ഭുജയും

ത്രിനേത്രയും ചതുര്‍ഭുജയും

ത്രിനേത്രയും ചതുര്‍ഭുജയും ആണ് ദേവിയുടെ ഭാവം. ദേവി ശിരസ്സില്‍ ചന്ദ്രക്കലയോടു കൂടിയും വലതുകൈയ്യില്‍ അഭയമുദ്രയും വരമുദ്രിയും ധരിച്ചിട്ടുള്ളവളും ആണ്. ഇടതു കൈകളില്‍ വാളും, താമരപ്പൂവും പിടിച്ചാണ് കാര്‍ത്യായനി ദേവി കുടികൊള്ളുന്നത്. ചുവന്ന പൂക്കളോടെയാണ് ദേവിയെ ആരാധിക്കേണ്ടത്. ഈ ദിനത്തില്‍ ദേവിയെ ആരാധിച്ചാല്‍ ധന ധാന്യ സൗഭാഗ്യങ്ങള്‍ ഉണ്ടാവും എന്നാണ് വിശ്വാസം. ഈ ദിനത്തില്‍ ദേവിയെ ആരാധിക്കുമ്പോള്‍ കാര്‍ത്യായനി വ്രതം എടുക്കുന്നത് നല്ലതാണ്. അഹന്തയുടെ പ്രതിരൂപമായ മഹിഷാസുരനെ നിഗ്രഹിച്ച ദേവീ ഭാവത്തിലാണ് ദേവി കുടികൊള്ളുന്നത്.

വിശുദ്ധിയിലേക്ക് പ്രയാണം ചെയ്യുന്നവള്‍

വിശുദ്ധിയിലേക്ക് പ്രയാണം ചെയ്യുന്നവള്‍

വിശുദ്ധിയിലേക്ക് പ്രയാണം ചെയ്യുന്നവള്‍ എന്നാണ് കാര്‍ത്യായനി ദേവിയെ അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ ദേവിയെ ആരാധിക്കുന്നവരും വിശുദ്ധിയിലേക്ക് എത്തുന്നു എന്നാണ് പറയുന്നത്. ഇത് കൂടാതെ ഈ ദിനത്തില്‍ വ്രതമെടുക്കുമ്പോള്‍ എരിവ്, പുളി, ഉപ്പ് എന്നിവ കുറക്കണം എന്നും മത്സ്യമാംസാദികള്‍ ഉപയോഗിക്കരുത് എന്നും ആണ് വിശ്വാസം. കുളിച്ച് മന:ശുദ്ധിയോടെ വേണം ഈ ദിനം വ്രതമെടുക്കുന്നതിന്. ഒരു കാരണവശാലും ദുഷിച്ച മനസ്സോടെ വ്രതാനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെടരുത്.

വിവാഹ തടസ്സം മാറാന്‍

വിവാഹ തടസ്സം മാറാന്‍

വിവാഹ തടസ്സം മാറുന്നതിനും ഇഷ്ടമാംഗല്യ സിദ്ധിക്കും നമുക്ക് കാര്‍ത്യായനി ദേവിയെ പൂജിക്കാവുന്നതാണ്. ദേവിയെ ആരാധിക്കുന്നതിലൂടെ വിവാഹ തടസ്സം മാറുകയും ഇത്തരം തടസ്സങ്ങളില്‍ നിന്ന് മോചനം നല്‍കുകയും ചെയ്യുന്നുണ്ട് എന്നാണ് വിശ്വാസം.

'കാര്‍ത്യായനി മഹാമായേ മഹായോഗിന്യധീശ്വരി

നന്ദ ഗോപസുതം ദേവീപതിം മേ കുരു തേ നമഃ'

ഈ മന്ത്രം ദിവസവും ദേഹശുദ്ധിവരുത്തി 108 തവണ ജപിച്ചാല്‍ വിവാഹം വൈകുന്നതില്‍ നിന്നും മോചനം ലഭിക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കന്യകമാരായ പെണ്‍കുട്ടികള്‍ക്ക് ഈ മന്ത്രം ജപിക്കുന്നതിലൂടെ ഫലസിദ്ധിയുണ്ടാവുന്നു.

English summary

Navratri 2020 Day 6: Colour, Katyayani Devi Mantra, Puja Vidhi and Significance

Here in this article we are discussing about the Day 6 : Katyayani devi mantra, puja vidhi and significance. Take a look.
X
Desktop Bottom Promotion