For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നരസിംഹ ജയന്തിയില്‍ ആരാധന ഇങ്ങനെയെങ്കില്‍ സമ്പത്തും ആഗ്രഹസാഫല്യവും

|

പുരാണ വിശ്വാസമനുസരിച്ച്, വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ ചതുര്‍ദശി ദിവസത്തിലാണ്, തന്റെ ഭക്തനായ പ്രഹ്ലാദനെ രക്ഷിക്കാന്‍ മഹാവിഷ്ണു നരസിംഹാവതാരമെടുത്തത്. അന്നുമുതല്‍ ഈ ദിവസം നരസിംഹ ജയന്തിയായി ആഘോഷിക്കുന്നു. ഇത്തവണ മെയ് 14 ശനിയാഴ്ചയാണ് നരസിംഹ ജയന്തി ആഘോഷിക്കുന്നത്. നരസിംഹ ജയന്തി ദിനത്തില്‍ നരസിംഹ ഭഗവാനെ ആരാധിക്കുന്നത് ഭക്തരുടെ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കാന്‍ സഹായിക്കുന്നു. മഹാവിഷ്ണുവിന്റെ കൃപയാല്‍ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. നരസിംഹ ജയന്തിയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

Most read: മോക്ഷപ്രാപ്തി നല്‍കും മോഹിനി ഏകാദശി വ്രതം

നരസിംഹജയന്തി 2022 ശുഭസമയം

നരസിംഹജയന്തി 2022 ശുഭസമയം

വൈശാഖ ശുക്ലത്തിലെ ചതുര്‍ദശി തീയതി മെയ് 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.22 മുതല്‍ ആരംഭിച്ച് അടുത്ത ദിവസം അതായത് മെയ് 15 ന് ഉച്ചയ്ക്ക് 12.45 വരെ നീണ്ടുനില്‍ക്കും. അതേസമയം, നിങ്ങള്‍ക്ക് മെയ് 14 ന് വൈകുന്നേരം 4:22 മുതല്‍ 7.04 വരെ ഏത് സമയത്തും ആരാധന നടത്താം.

നരസിംഹ ജയന്തിയുടെ പ്രാധാന്യം

നരസിംഹ ജയന്തിയുടെ പ്രാധാന്യം

നരസിംഹ ഭഗവാന്റെ ജന്മദിനം ആഘോഷിക്കുന്ന ഈ ദിനം, ദുഷ്ടശക്തികളുടെ മേല്‍ നന്മ നേടിയ വിജയത്തെ പ്രതിനിധീകരിക്കുന്നു. നരസിംഹ ഭഗവാന്‍ തന്റെ ഭക്തനായ പ്രഹ്ലാദനെ അഗ്‌നിയില്‍ നിന്ന് സംരക്ഷിച്ചത് ഈ ദിനമാണ്. നരസിംഹ ജയന്തി ദിനത്തില്‍ അദ്ദേഹത്തെ ആരാധിക്കുന്നത് ഒരു വ്യക്തിക്ക് അവന്റെ ജീവിതത്തില്‍ സംരക്ഷണം നല്‍കുന്നു. ഏത് അപകടങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു, നിയമപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു.

Most read:2022ലെ ആദ്യ ചന്ദ്രഗ്രഹണം; സമയവും കാണാന്‍ സാധിക്കുന്ന സ്ഥലങ്ങളും

നരസിംഹമൂര്‍ത്തീ ഭാവം

നരസിംഹമൂര്‍ത്തീ ഭാവം

സിംഹത്തിന്റെ തലയും മനുഷ്യന്റെ ശരീരവുമുള്ള വിഷ്ണുവിന്റെ അവതാരമാണ് നരസിംഹം. മുഖത്ത് ഉഗ്രമായ ഭാവം ഉതിര്‍ക്കുന്ന കണ്ണുകളോടെ നാലോ പതിനാറോ കൈകളില്‍ വിവിധ ആയുധങ്ങള്‍ വഹിക്കുന്ന രൂപത്തില്‍ നിങ്ങള്‍ക്ക് നരസിംഹമൂര്‍ത്തിയെ കാണാം. സുദര്‍ശനചക്രം, ശംഖ്, കോടാലി മുതലായവയാണ് സാധാരണയായി ചിത്രീകരിക്കുന്ന ആയുധങ്ങള്‍. ഒരു സ്വതന്ത്രമായ കൈ എല്ലായ്പ്പോഴും അഭയ മുദ്രയിലോ അനുഗ്രഹീത ഭാവത്തിലോ ആയിരിക്കും. ചിലപ്പോള്‍, തന്റെ ഭാര്യയായ ലക്ഷ്മി ദേവിയുമായി ശാന്തമായി ഇരിക്കുന്ന ലക്ഷ്മി നരസിംഹ മൂര്‍ത്തിയായും ചിത്രീകരിക്കപ്പെടുന്നു.

ഉഗ്രനരസിംഹ മന്ത്രം

ഉഗ്രനരസിംഹ മന്ത്രം

ഉഗ്രം വീരം മഹാവിഷ്ണും

ജ്വലന്തം സര്‍വ്വതോമുഖം

നൃസിംഹം ഭീഷണം ഭദ്രം

മൃത്യുമൃത്യും നമാമ്യഹം

ദിവസേന രാവിലെ ഉഗ്രനരസിംഹ മന്ത്രം 108 തവണ ജപിക്കുന്നതിലൂടെ ശത്രുദോഷത്തിന് പരിഹാരം കാണാവുന്നതാണ്. മന്ത്രം കാണാതെ പഠിച്ച് ചൊല്ലുന്നത് ദോഷങ്ങളില്‍ നിന്ന് മുക്തിനല്‍കും. ഈ മന്ത്രം ദിവസേന സന്ധ്യാസമയം ജപിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ കഷ്ടതകള്‍ നീക്കി ആയുസ്സും ഐശ്വര്യവും വര്‍ധിപ്പിക്കുമെന്നാണ് വിശ്വാസം.

Most read:വാസ്തുവും ഫെങ് ഷൂയിയും തമ്മിലുള്ള വ്യത്യാസം അറിയാമോ?

നരസിംഹ മൂര്‍ത്തിയെ എങ്ങനെ ആരാധിക്കണം

നരസിംഹ മൂര്‍ത്തിയെ എങ്ങനെ ആരാധിക്കണം

രാവിലെ എഴുന്നേറ്റ് വീട് വൃത്തിയാക്കണം. ഉച്ചയ്ക്ക് എള്ളും കളിമണ്ണും നെല്ലിക്കയും ദേഹത്ത് പുരട്ടി ശുദ്ധജലത്തില്‍ കുളിക്കുക. നരസിംഹ ഭഗവാന്റെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തുക. അദ്ദേഹത്തിന് പ്രസാദവും ചുവന്ന പുഷ്പങ്ങളും സമര്‍പ്പിക്കുക. ഇതിനുശേഷം, നിങ്ങളുടെ ആഗ്രഹങ്ങള്‍ മനസില്‍ വിചാരിച്ച ശേഷം, ഭഗവാന്‍ നരസിംഹത്തിന്റെ മന്ത്രങ്ങള്‍ ജപിക്കുക. അര്‍ദ്ധരാത്രിയില്‍ പോലും ഈശ്വരന്റെ മന്ത്രങ്ങള്‍ ജപിക്കുന്നത് ഉത്തമമായിരിക്കും. വ്രതാനുഷ്ഠാനത്തിനിടെ വെള്ളമോ പഴവര്‍ഗങ്ങളോ കഴിക്കുന്നത് നല്ലതാണ്. അടുത്ത ദിവസം ദരിദ്രര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കി വ്രതം അവസാനിപ്പിക്കുക.

നരസിംഹ പൂജയുടെ ഗുണങ്ങള്‍

നരസിംഹ പൂജയുടെ ഗുണങ്ങള്‍

* കോടതി കേസുകളിലും നിയമപരമായ കാര്യങ്ങളിലും വിജയം

* രോഗങ്ങളില്‍ നിന്നുള്ള സംരക്ഷണം

* സമ്പത്തും ആഗ്രഹസാഫല്യവും

* കടങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, കുടുംബ പ്രശ്‌നങ്ങള്‍ എന്നിവ മറികടക്കാന്‍

* മാനസിക വിഭ്രാന്തി, മരണഭയം, പേടിസ്വപ്നം എന്നിവയില്‍ നിന്ന് രക്ഷ

* ക്ഷുദ്രദോഷം, ശത്രുദോഷം തുടങ്ങിയവയില്‍ നിന്ന് രക്ഷ

Most read:ചാണക്യനീതി: കഷ്ടതകള്‍ മാത്രം ഫലം, ഈ സ്ഥലങ്ങളില്‍ ഒരിക്കലും താമസിക്കരുത്‌

English summary

Narasimha Jayanti 2022: Date, Shubh Muhuratm Rituals, Fasting Time, Puja Vidhi, Story and Significance in Malayalam

As per Hindu calendar, Narasimha Jayanti is celebrated in Vaisakh during the Shukla Paksha on the Chaturdashi tithi. Read on the Date, Shubh Muhuratm Rituals, Fasting Time, Puja Vidhi, Story and Significance of this day.
Story first published: Wednesday, May 11, 2022, 9:28 [IST]
X
Desktop Bottom Promotion