For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Nag Panchami: നാഗദൈവത്തെ പ്രീതിപ്പെടുത്താന്‍ നാഗപൂജ വീട്ടില്‍ ചെയ്യാം

|

ഹിന്ദുമതത്തില്‍ നാഗങ്ങള്‍ക്ക് ദൈവപരിവേഷമാണ് ഉള്ളത്. പാമ്പുകളെ ആരാധിക്കുന്നതിനായുള്ള ഒരു ഹിന്ദു ഉത്സവമാണ് നാഗപഞ്ചമി. നാഗദൈവത്തെ പ്രീതിപ്പെടുത്താനായുള്ള പുരാതനവുമായ ഇന്ത്യന്‍ ആഘോഷമാണിത്. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള ശ്രാവണ മാസത്തിലാണ് നാഗപഞ്ചമി വരുന്നത്. നാഗപഞ്ചമി ദിവസം നാഗപൂജ നടത്തുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ ഒട്ടേറെ നേട്ടങ്ങള്‍ കൈവരുന്നു.

Most read: നാഗപഞ്ചമിയില്‍ ദോഷമകറ്റാന്‍ ചെയ്യേണ്ട പരിഹാരങ്ങള്‍ ഇതാണ്Most read: നാഗപഞ്ചമിയില്‍ ദോഷമകറ്റാന്‍ ചെയ്യേണ്ട പരിഹാരങ്ങള്‍ ഇതാണ്

ഈ വര്‍ഷം 2021 ഓഗസ്റ്റ് 13 നാണ് ഇത് ആഘോഷിക്കുന്നത്. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ചാന്ദ്ര മാസമായ ശ്രാവണ മാസത്തിലെ അഞ്ചാം ദിവസമാണ് ഈ ദിവസം വരുന്നത്. ഈ ദിവസം സര്‍പ്പങ്ങളെ പ്രാര്‍ത്ഥിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഗരുഡ പുരാണമനുസരിച്ച്, ഈ ദിവസം സര്‍പ്പങ്ങളെ പ്രാര്‍ത്ഥിക്കുന്നത് ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. ഇത് ജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷവും സമൃദ്ധിയും നല്‍കുന്നു. കൂടാതെ, പാമ്പുകളെ ആരാധിച്ച ശേഷം ബ്രാഹ്‌മണര്‍ക്ക് ഭക്ഷണം നല്‍കുന്നതും നല്ല ആചാരമാണെന്ന് വിശ്വസിക്കപ്പെടുന്നു. നാഗപഞ്ചമി നാളില്‍ നിങ്ങള്‍ക്ക് വീടുകളില്‍ എങ്ങനെ നാഗപൂജ നടത്തണമെന്ന് ഇവിടെ വായിച്ചറിയാം.

നാഗപഞ്ചമി വ്രതം

നാഗപഞ്ചമി വ്രതം

നാഗപഞ്ചമി ദിനത്തില്‍ നാഗദൈവത്തെ പ്രീതിപ്പെടുത്തുന്നതിനായി പലരും ഉപവാസം അനുഷ്ഠിക്കുന്നു. അവിവാഹിതരായ പെണ്‍കുട്ടികള്‍ ഉപവസിക്കുകയും നല്ലൊരു ഭര്‍ത്താവിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നാഗപഞ്ചമി വ്രതം സൂര്യോദയത്തില്‍ ആരംഭിച്ച് സൂര്യാസ്തമയം വരെ തുടരും. അതിനുശേഷം നാഗദൈവത്തിന് ഖീര്‍ അര്‍പ്പിക്കുകയും നോമ്പ് മുറിക്കുകയും ചെയ്യുന്നു. വറുത്തതും ഉപ്പിട്ടതുമായ ഭക്ഷണങ്ങള്‍ ഈ ദിവസം കഴിക്കില്ല. ചില ആളുകള്‍ തലേദിവസം മുതല്‍ ഉപവാസം ആരംഭിക്കുന്നു.

നാഗപഞ്ചമിയിലെ ആചാരങ്ങള്‍

നാഗപഞ്ചമിയിലെ ആചാരങ്ങള്‍

നാഗപഞ്ചമി നാളില്‍ ആളുകള്‍ ദേഹശുദ്ധി വരുത്തി പരമ്പരാഗത വസ്ത്രങ്ങള്‍ ധരിക്കുന്നു. മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ 'നൗവാരി' (ഒന്‍പത് യാര്‍ഡ്) സാരി ധരിക്കുന്നു. നാളികേര മധുരപലഹാരങ്ങളും കറുത്ത എള്ളുണ്ടകളും തയാറാക്കി നാഗ ദൈവത്തിന് അര്‍പ്പിക്കുന്നു. തലേദിവസം തയ്യാറാക്കിയ ഭക്ഷണം ആളുകള്‍ കഴിക്കുന്നു. പാമ്പുകളെ ഉപദ്രവിക്കാതിരിക്കാന്‍ ആളുകള്‍ ഈ ദിവസം വയല്‍ ഉഴുതുമറിക്കല്‍, മണ്ണ് കുഴിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ ഒഴിവാക്കുന്നു. പാമ്പുകള്‍ക്ക് ഉപദ്രവമാകാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ വയലുകളില്‍ ഒരു പണിയും ഈ ദിവസം നടത്തില്ല.

Most read:നാഗദൈവങ്ങളെ എളുപ്പം പ്രസാദിപ്പിക്കാം, ദോഷമകറ്റാം; രാശിപ്രകാരം ആരാധന ഇങ്ങനെMost read:നാഗദൈവങ്ങളെ എളുപ്പം പ്രസാദിപ്പിക്കാം, ദോഷമകറ്റാം; രാശിപ്രകാരം ആരാധന ഇങ്ങനെ

നാഗശില്‍പം

നാഗശില്‍പം

ഹിന്ദുമതത്തില്‍ പശുവിന്റെ ചാണകം വളരെ ശുദ്ധവും പവിത്രവുമായി കണക്കാക്കപ്പെടുന്നു, കൂടാതെ എല്ലാ ആരാധനകളിലും ശുഭപ്രവൃത്തികളിലും ചാണകം ഉപയോഗിക്കുന്നു. നാഗപഞ്ചമി ദിവസം വീടിന്റെ പ്രധാന കവാടത്തില്‍ ചുവരിന്റെ ഇരുവശത്തും ചാണകത്തില്‍ തീര്‍ത്ത പാമ്പുകളെ ഉണ്ടാക്കുക. അതിനുശേഷം ഈ പാമ്പുള്‍ക്ക് കുറച്ച് പാല്‍ അര്‍പ്പിക്കുകയും ചെയ്യുക.

ചെമ്പില്‍ തീര്‍ത്ത നാഗവിഗ്രഹം

ചെമ്പില്‍ തീര്‍ത്ത നാഗവിഗ്രഹം

മതപരമായ കാഴ്ചപ്പാടില്‍ ചെമ്പ് വളരെ ശുഭകരമായ ലോഹമായി കണക്കാക്കപ്പെടുന്നു. നാഗപഞ്ചമി ദിവസം ഒരു ചെമ്പ് ലോഹത്തില്‍ തീര്‍ത്ത പാമ്പിനെ ആരാധിക്കുന്നത് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. നാഗപഞ്ചമി ദിവസം നിങ്ങള്‍ ഇത്തരം ചെമ്പ് നാഗ വിഗ്രഹങ്ങളെയും സര്‍പ്പങ്ങളെയും ആചാരപ്രകാരം ആരാധിക്കുക. ആരാധനയ്ക്ക് ശേഷം ഈ സര്‍പ്പങ്ങളെ നിങ്ങളുടെ പണം സൂക്ഷിക്കുന്ന സ്ഥാനത്ത് നിലനിര്‍ത്തുകയും വേണം.

Most read:ഈ ഗുണങ്ങളുള്ള സ്ത്രീയെ ഭാര്യയാക്കുന്ന പുരുഷന്‍ അതീവ ഭാഗ്യവാന്‍Most read:ഈ ഗുണങ്ങളുള്ള സ്ത്രീയെ ഭാര്യയാക്കുന്ന പുരുഷന്‍ അതീവ ഭാഗ്യവാന്‍

നാഗപഞ്ചമി പൂജ

നാഗപഞ്ചമി പൂജ

വീട്ടില്‍ കളിമണ്ണില്‍ നിര്‍മ്മിച്ച നാഗവിഗ്രഹങ്ങള്‍ തയ്യാറാക്കി പാല്‍, മഞ്ഞള്‍, പുല്ല്, കുങ്കുമം, പൂക്കള്‍ എന്നിവ ഉപയോഗിച്ച് നാഗത്തെ ആരാധിക്കുന്നു. പാമ്പുകള്‍ വസിക്കുന്ന മാളങ്ങള്‍ക്കും ദ്വാരങ്ങള്‍ക്കും സമീപം പൂക്കളും പാലും സൂക്ഷിക്കുന്നു. വീടിന്റെ പ്രധാന കവാടത്തിന് സമീപം ആളുകള്‍ പാമ്പിന്റെ ചുവന്ന മണ്ണില്‍ അല്ലെങ്കില്‍ ചാണകത്തില്‍ നിര്‍മ്മിച്ച ഒരു ശില്‍പവും സൂക്ഷിക്കുന്നു. ഖീര്‍, അരി എന്നിവ ആരാധനയ്ക്കായി സമര്‍പ്പിക്കുന്നു. നാഗദൈവത്തെ പ്രീതിപ്പെടുത്താന്‍ ചില നാഗമന്ത്രങ്ങള്‍ ജപിക്കുകയും ആരാധന സമയത്ത് ചന്ദനം ഉപയോഗിക്കുകയും ചെയ്യുന്നു.

പൂജയില്‍ ചെയ്യേണ്ടത്

പൂജയില്‍ ചെയ്യേണ്ടത്

തയ്യാറാക്കിയ മധുരപലഹാരങ്ങള്‍ നാഗദൈവത്തിന് സമര്‍പ്പിക്കുകയും തുടര്‍ന്ന് പ്രസാദമായി വിതരണം ചെയ്യുകയും ചെയ്യുന്നു. ചുവന്ന ചെമ്പരത്തി പൂക്കള്‍ നാഗദൈവത്തെ ആരാധിക്കാന്‍ ഉപയോഗിക്കുന്നു. അവ വിഗ്രഹത്തിന്റെ ചുവട്ടില്‍ വയ്ക്കുകയും പൂജയ്ക്ക് ശേഷം ആരതി നടത്തുകയും ചെയ്യുന്നു. വിഗ്രഹത്തെ അഭിഷേകം ചെയ്യാന്‍ പാല്‍ ഉപയോഗിക്കുന്നു. ചന്ദനത്തിരിയുടെ സുഗന്ധം നാഗദൈവത്തിന് വളരെ ഇഷ്ടമാണെന്ന് പറയപ്പെടുന്നു, അതിനാല്‍ പൂജയില്‍ ചന്ദനത്തിരിയുടെ ഉപയോഗം വളരെ അത്യാവശ്യമാണ്. ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും ദേവി മാനസ ദേവിയെ ഈ ദിവസം ആരാധിക്കുന്നു.

Most read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ലMost read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ല

നാഗത്തിന് പാല്‍ സമര്‍പ്പിക്കുന്നു

നാഗത്തിന് പാല്‍ സമര്‍പ്പിക്കുന്നു

പാരമ്പര്യമനുസരിച്ച് പാമ്പിന് പാല് അര്‍പ്പിക്കുന്നു. പാമ്പ് പാല് കുടിക്കുകയാണെങ്കില്‍, നിങ്ങള്‍ വളരെ ഭാഗ്യവതിയായി കണക്കാക്കപ്പെടുന്നു. ഓടക്കുഴലൂതി യഥാര്‍ത്ഥ പാമ്പിന് സ്ത്രീകള്‍ പാല്‍ വാഗ്ദാനം ചെയ്യുന്നു.

നാഗമന്ത്രം

നാഗമന്ത്രം

സര്‍പ്പാപസര്‍പ ഭദ്രം തേ ഗച്ഛ സര്‍പ്പ മഹാവിഷ.

ജന്‍മേജയസ്യ യജ്ഞാനതേ ആസ്തിക വചനം സ്മര.

ആസ്തികവചനം സമൃത്വാ യാ സര്‍പ്പ ന നിവര്‍ത്തതേ.

ശതധാ ഭികതേ മൂര്‍ധിന ശിംശപാവൃക്ഷകോ യഥാ.

ഈ മന്ത്രം ജപിക്കുന്നതിലൂടെ നാഗങ്ങളില്‍ നിന്നുള്ള ഭയം നീങ്ങുന്നു. ആളുകള്‍ പതിവായി ഈ മന്ത്രം ജപിക്കുന്ന വീടുകളില്‍ പാമ്പുകള്‍ വരില്ല. വീട്ടില്‍ ഒരു പാമ്പ് വന്നാല്‍, ഈ മന്ത്രം ചൊല്ലുന്നതിലൂടെ പാമ്പ് ഉടന്‍ പോകുമെന്നും വിശ്വസിക്കപ്പെടുന്നു. നാഗപഞ്ചമി ദിവസം നാഗപൂജയോടൊപ്പം ഈ മന്ത്രം ജപിക്കുക. ഈ മന്ത്രത്തിന്റെ ഫലത്തോടെ പാമ്പുകടിയിലുള്ള ഭയവും ഇല്ലാതാകും.

Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌

നാഗപഞ്ചമി ഉത്സവത്തിന്റെ പ്രാധാന്യം

നാഗപഞ്ചമി ഉത്സവത്തിന്റെ പ്രാധാന്യം

പണ്ടുകാലത്ത്, പാമ്പുകളുടെയും സര്‍പ്പങ്ങളുടെയും കടിയേല്‍ക്കാതിരിക്കാന്‍ ആളുകള്‍ പലപ്പോഴും ഗ്രാമങ്ങളില്‍ ഈ ഉത്സവം ആഘോഷിക്കാറുണ്ടായിരുന്നു. നാഗദൈവത്തെ പ്രസാദിപ്പിക്കാനും തങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാനും അവര്‍ ആഗ്രഹിച്ചു. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ ഇത് പ്രധാനപ്പെട്ട ഉത്സവമാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നേപ്പാളിലും ഇത് ആഘോഷിക്കപ്പെടുന്നു. ദക്ഷിണേന്ത്യയില്‍ നാഗപഞ്ചമി ആഘോഷങ്ങള്‍ വ്യത്യസ്തമാണ്. ആളുകള്‍ ഈ ഉത്സവം വിശ്വാസത്തോടും ഭക്തിയോടും കൂടി ആഘോഷിക്കുന്നു.

English summary

Nag Panchami 2021 : How to Perform Nag Panchami Pooja at Home in malayalam

Here is how to perform Nag Panchami Pooja at home. Take a look.
Story first published: Thursday, August 12, 2021, 10:48 [IST]
X
Desktop Bottom Promotion