For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗുരുവായൂര്‍ ഏകാദശി ദിനം ദ്വാദശി മന്ത്രം ജപിക്കൂ: അനേകഫലം

|

ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ ഭഗവാന്‍ കൃഷ്ണന്റെ അല്ലെങ്കില്‍ ഗുരുവായൂരപ്പന്റെ അനുഗ്രഹത്തിന് വേണ്ടി ലക്ഷക്കണക്കിന് ഭക്തരാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തുന്നത്. അത്രയേറെ പ്രധാനപ്പെട്ട ദിനമാണ് ഗുരുവായൂര്‍ ഏകാദശി ദിനം. ഈ ദിനത്തില്‍ ക്ഷേത്രത്തില്‍ വരാതേയും വ്രതമെടുക്കാവുന്നതാണ്. വ്രതമെടുത്ത് വീട്ടിലിരുന്നും ഭഗവാനെ ഭജിച്ചാല്‍ എല്ലാ വിധത്തിലുള്ള ഐശ്വര്യവും ഭഗവാന്റെ അനുഗ്രഹവും നിങ്ങള്‍ക്ക് ലഭിക്കും എന്നാണ് വിശ്വാസം.

Lord Krishna

ഐശ്വര്യവും ഭാഗ്യവും ഭഗവാന്റെ അനുഗ്രഹവും എല്ലാം ചേരുന്ന ദിനമാണ് ഗുരുവായൂര്‍ ഏകാദശി. വളരെയധികം പ്രാധാന്യത്തോടെ ഓരോ ഭക്തരും ഈ ദിനം വ്രതമെടുത്തും ഭഗവാന്റെ പുണ്യനാമങ്ങള്‍ ഉരുവിട്ടും മുന്നോട്ട് പോവുന്നു. ഭഗവാന പ്രാര്‍ത്ഥിക്കുമ്പോള്‍ ഭഗവാന്‍ കൂടെയുണ്ട് ഏത് തടസ്സത്തിലും എന്നത് തന്നെയാണ് നാം ആദ്യം ആലോചിക്കേണ്ടത്. ഈശ്വരന്‍ തന്നോട് കൂടെയുണ്ടെന്ന ദ്വാദശി മന്ത്രമാണ് ഈ ദിനത്തില്‍ ആദ്യം ജപിക്കേണ്ടത്. 12 അക്ഷരങ്ങളുള്ള ഈ മന്ത്രം വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഇതിലെ ഓരോ അക്ഷരങ്ങളും ഭഗവാന്റെ പേരിനെയാണ് സൂചിപ്പിക്കുന്നതും. കൂടുതല്‍ അറിയാന്‍ വായിക്കൂ

എന്താണ് ദ്വാദശി മന്ത്രം?

എന്താണ് ദ്വാദശി മന്ത്രം?

ഓം നമോ ഭഗവതേ വാസുദേവായ നമ: എന്നതാണ് ദ്വാദശി മന്ത്രം. ഇതിലെ ഓരോ അക്ഷരങ്ങളും ഭഗവാന്റെ പേരിനെയാണ് സൂചിപ്പിക്കുന്നത്

ഓം: കേശവന്‍

ന: നാരായണന്‍

മോ : മാധവന്‍

ഭ: ഗോവിന്ദന്‍

ഗ: വിഷ്ണു

വ: മധുസൂദനന്‍

തേ: ത്രിവിക്രമന്‍

വാ: വാമനന്‍

സു: ശ്രീധരന്‍

ദേ: ഹൃഷികേശന്‍

വാ: പത്മനാഭന്‍

യ: ദാമോദരന്‍ എന്നിങ്ങനെ വരുന്ന 12 അക്ഷരങ്ങള്‍ ചേരുന്നതാണ് ഭഗവാന്റെ നാമങ്ങള്‍. ഇത് ജപിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നു.

മൂലമന്ത്രങ്ങള്‍

മൂലമന്ത്രങ്ങള്‍

ഭഗവാന്റെ മൂലമന്ത്രങ്ങള്‍ ഏകാദശി നാളില്‍ ജപിക്കുന്നത് നിങ്ങള്‍ക്ക് ഏകാദശി പുണ്യം ലഭിക്കുന്നതിന് അനുഗ്രഹിക്കുന്നു. മുകളില്‍ പറഞ്ഞ ദ്വാദശി മന്ത്രം പന്ത്രണ്ട് തവണം ജപിക്കുന്നത് നിങ്ങളുടെ ദോഷങ്ങളേയും ഗ്രഹദോഷങ്ങളേയും അകറ്റുകയും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കുകയും ചെയ്യുന്നു. ഭഗവാന്റെ മൂലമന്ത്രങ്ങളാണ് ഓം നമോ നാരായണായ എന്ന മന്ത്രവും ഓം നമോ ഭഗവനേ വാസുദേവായ എന്ന മന്ത്രവും. ഈശ്വരന്‍ തന്നോട് കൂടെയുണ്ട് എന്നാണ് ഇതിന്റെ അര്‍ത്ഥം. ഇത് ദിനവും 108 തവണ ജപിക്കുന്നതിന് ശ്രദ്ധിക്കുക. പ്രത്യേകിച്ച് ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ മൂലമന്ത്രങ്ങള്‍ 108 തവണ ജപിക്കുന്നത് ദുരിതശാന്തി നല്‍കും എന്നാണ് വിശ്വാസം.

കൃഷ്ണ ഗായത്രി മന്ത്രം

കൃഷ്ണ ഗായത്രി മന്ത്രം

'ഓം ദേവകിനന്ദനയേ വിദ്മഹേ വാസുദേവയേ ധി-മഹി തന്നോ കൃഷ്ണ പ്രചോദയാത്'. കൃഷ്ണ ഗായത്രി മന്ത്രം ജപിക്കുന്നത് ഭഗവാന്‍ കൃഷ്ണന്‍ നിങ്ങളുടെ മനസ്സില്‍ നിന്നും ജീവിതത്തില്‍ നിന്നും എല്ലാ സങ്കടങ്ങളും ദുരിതങ്ങളും ഇല്ലാതാക്കുകയും ജീവിതത്തില്‍ അനുഗ്രഹം നല്‍കുകയും ചെയ്യുന്നു. കൂടാതെ അഞ്ജത അകറ്റി ഞ്ജാനം നല്‍കണം എന്ന് അപേക്ഷിക്കുകയും ചെയ്യുന്നു എന്നാണ് ഈ മന്ത്രത്തിന്റെ അര്‍ത്ഥം. ജീവിതത്തില്‍ സന്തോഷം നിറക്കുന്ന മന്ത്രമാണ് കൃഷ്ണഗായത്രി മന്ത്രം.

കൃഷ്ണ ഗായത്രി

കൃഷ്ണ ഗായത്രി

'ഓം ദാമോദരായ വിധ്മഹേ രുക്മണി വല്ലഭായി ധീമഹേ തന്നോ കൃഷ്ണ പ്രചോദയാത്:' എന്ന മന്ത്രവും ഭഗവാന്‍ നിങ്ങളുടെ മേല്‍ അനുഗ്രഹം ചൊരിയുന്നു എന്ന് സൂചിപ്പിക്കുന്നതാണ്. ജീവിത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കുന്നതോടൊപ്പം മനസ്സില്‍ നിന്ന് എല്ലാ കളങ്കത്തേയും മാറ്റി നിര്‍ത്തുന്നതിന് അനുഗ്രഹിക്കണം എന്നുമാണ് ഈ മന്ത്രത്തിന്റെ അര്‍ത്ഥം.

ജീവിത വിജയത്തിന്

ജീവിത വിജയത്തിന്

ഓം ശ്രീകൃഷ്ണഃ ശരണം നമഃ: ഈ മന്ത്രം ജപിക്കുന്നത് ഭഗവാന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കാന്‍ ഇടയാക്കുന്നു. നിങ്ങളുടെ കൂടെ എപ്പോഴും ഏത് പ്രതിസന്ധി ഘട്ടത്തിലും ഭഗവാന്‍ ഉണ്ടാവും എന്നാണ് ഈ മന്ത്രത്തിലൂടെ അര്‍ത്ഥമാക്കുന്നത്. സ്വയം സമര്‍പ്പിച്ച് ഭഗവാന് വേണ്ടി കാര്യങ്ങള്‍ ചെയ്യുന്നതിനും ഭക്തിയില്‍ സ്വയം മറക്കുന്നു എന്നുമാണ് ഈ മന്ത്രം കൊണ്ട് ഉദ്ദേശിക്കുന്നത്. ജീവിതത്തില്‍ നിന്ന് എല്ലാ സങ്കടങ്ങളും ഇല്ലാതാക്കി സമാധാനം നല്‍കുകയും ചെയ്യുന്നു.

ഹരേ കൃഷ്ണ മഹാ മന്ത്രം

ഹരേ കൃഷ്ണ മഹാ മന്ത്രം

''ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ, ഹരേ ഹരേ രാമ, ഹരേ രാമ, രാമ രാമ, ഹരേ ഹരേ: ' 16 വാക്കുകളുള്ള വൈഷ്ണവ മന്ത്രമാണിത്. ഈ മന്ത്രത്തിന് അര്‍ത്ഥം ഭഗവാന്‍ നിങ്ങളെ ആത്മീയ തലത്തിലേക്ക് ഉയര്‍ത്തുന്നു എന്നതാണ്. ഇത് കൂടാതെ ഈ മന്ത്രം നിങ്ങളുടെ ജീവിതത്തില്‍ മോക്ഷപ്രാപ്തി നേടിത്തരുന്നു. നിങ്ങളും ഭഗവാനും തമ്മിലുള്ള അന്തരം കുറക്കുകയും ജീവിതം ഐശ്വര്യപൂര്‍ണമാവുകയും ചെയ്യുന്നു എന്നാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ക്ലീം മന്ത്രം

ക്ലീം മന്ത്രം

ഓം ക്ലീം കൃഷ്ണായ നമഹ: ഈ മന്ത്രം വളരെ വിശ്വാസത്തോടെ, കുറച്ച് നിയമങ്ങളോടെ ജപിക്കുമ്പോള്‍, നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് പറയപ്പെടുന്നു. ഇതിലൂടെ ജീവിതത്തിലെ കഷ്ടതകളും പ്രതിസന്ധികളും ദുര്‍ഘടങ്ങളും നീങ്ങുകയും ജീവിതം ഐശ്വര്യത്തിന്റേയും സന്തോഷത്തിന്റേയും ആക്കി മാറ്റുകയും ചെയ്യുന്നു.

മന്ത്രങ്ങള്‍ ജപിക്കാനുള്ള ശരിയായ സമയം

മന്ത്രങ്ങള്‍ ജപിക്കാനുള്ള ശരിയായ സമയം

മന്ത്രങ്ങള്‍ ജപിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം പുലര്‍ച്ചെ 4 മുതല്‍ 6 വരെയാണ്. ഈ സമയത്തെയാണ് ബ്രാഹ്മമുഹൂര്‍ത്തം എന്ന് പറയുന്നത്. മന്ത്രങ്ങള്‍ ജപിക്കുന്നതിന് വേണ്ടി കൃഷ്ണ ഭഗവാന്റെ ചിത്രത്തിന് മുന്നില്‍ പൂര്‍ണ്ണമായും ധ്യാനത്തില്‍ ഇരുന്നു തുളസി മാല എടുത്ത് 108 തവണ മൂലമന്ത്രം ജപിക്കേണ്ടതാണ്. ഇത് നിങ്ങള്‍ക്ക് ഐശ്വര്യവും സന്തോഷവും ഭഗവാന്റെ അനുഗ്രഹങ്ങളും നല്‍കുന്നു എന്നാണ് പറയുന്നത്.

ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 3നോ 4നോ: ജ്യോതിഷത്തില്‍ ഇപ്രകാരംഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 3നോ 4നോ: ജ്യോതിഷത്തില്‍ ഇപ്രകാരം

2023 നക്ഷത്രഫലം: 27 നക്ഷത്രക്കാരില്‍ ഈ വര്‍ഷത്തെ ഭാഗ്യനാളുകള്‍2023 നക്ഷത്രഫലം: 27 നക്ഷത്രക്കാരില്‍ ഈ വര്‍ഷത്തെ ഭാഗ്യനാളുകള്‍

English summary

Must Chant Lord Krishna Mantras On Guruvayur Ekadasi Day In Malayalam

Here in this article we are sharing the most powerful mantras on Guruvayur ekadasi day in malayalam. Take a look.
Story first published: Saturday, December 3, 2022, 19:57 [IST]
X
Desktop Bottom Promotion