For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീര്‍ഘായുസ്സ് മരണഭയത്തിന് മഹാമൃത്യുഞ്ജയമന്ത്രം

|

മന്ത്രങ്ങളും വേദങ്ങളും നമ്മുടെ സംസ്‌കാരങ്ങളുടെ ഭാഗമാണ്. ഋഗ്വേദത്തിലെ ഒരു മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ലോകനാഥനായ ഭഗവാന്‍ ശിവനെയാണ് ഇതിലൂടെ നമ്മള്‍ ഭജിക്കുന്നത്. ഈ മന്ത്രം ജപിച്ചാല്‍ മരണഭയത്തില്‍ നിന്ന് മോചനവും ദീര്‍ഘായുസ്സ് ലഭിക്കും എന്നുമാണ് വിശ്വാസം. വളരെ രഹസ്യമായാണ് പലപ്പോഴും ഈ മന്ത്രം പലരും ജപിച്ചിരുന്നത്. ഈ മന്ത്രം അറിഞ്ഞിരുന്ന ഒരേ ഒരു വ്യക്തിയായിരുന്നു ഋഷിവര്യനായ മാര്‍ക്കണ്ഡേയ മഹര്‍ഷി. മഹാ മൃത്യുഞ്ജയ മന്ത്രം പിന്നീട് ദക്ഷ പുത്രിയായ സതിക്ക് പറഞ്ഞു കൊടുത്തതിനെത്തുടര്‍ന്നാണ് രഹസ്യമായിരുന്ന ഈ മന്ത്രം ലോകമറിഞ്ഞത്.

<strong>Most read: ഗുളികന്‍ ജാതകത്തിലെങ്കില്‍ തീരാദുരിതം ഇവര്‍ക്ക്‌</strong>Most read: ഗുളികന്‍ ജാതകത്തിലെങ്കില്‍ തീരാദുരിതം ഇവര്‍ക്ക്‌

മഹാമൃത്യുഞ്ജയ മന്ത്രം ചൊല്ലുന്ന വ്യക്തിയെ സംരക്ഷിച്ച് വരുന്ന ഒന്നാണ് ഇത്. അകാല മരണഭയം പലരേയും അലട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് മഹാമൃത്യുഞ്ജയ മന്ത്രം. മൃത്യുവിനെ ജയിക്കുന്ന മന്ത്രമാണ് മഹാമൃത്യുഞ്ജയ മന്ത്രം. ജപിക്കുന്ന ആളിന്റെ പ്രാണനെ സംരക്ഷിക്കുന്ന മന്ത്രമാണ് ഇത്. ഇത് കൂടാതെ ശിവനെ ആരാധിക്കുന്നതിനും ചില പ്രധാനപ്പെട്ട മന്ത്രങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

 ജപിക്കുന്ന മന്ത്രം

ജപിക്കുന്ന മന്ത്രം

നാല് വരികളാണ് ഇതിനുള്ളത്. അകാരണമായ മൃത്യുഭയം നിങ്ങളെ പിന്തുടരുന്നുണ്ടെങ്കില്‍ അതി െനേരിടുന്നതിന് മനക്കരുത്തും ജീവരക്ഷയും പ്രദാനം ചെയ്യുന്ന ഒന്നാണ് മഹാമൃത്യുഞ്ജയ മന്ത്രം. ഇത് ജപിക്കുന്നവരില്‍ പലപ്പോഴും മനക്കരുത്തും രക്ഷയും സദാസമയം ഉണ്ടാവുന്നു. മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം.

ജപിക്കേണ്ടത്

ജപിക്കേണ്ടത്

ജപിക്കുന്ന ആളിന് പ്രാണന്‍ രക്ഷയോടെ നിലനിര്‍ത്തുന്നതിന് വേണ്ടി ഈ മന്ത്രം ഉപകരിക്കുന്നു. ഇതിലെ വരികള്‍ 108, 1008 തവണയാണ് ഇത് ജപിക്കേണ്ടത്. ഇനി അതിന് എന്തെങ്കിലും തരത്തിലുള്ള കാരണങ്ങള്‍ മൂലം ജപിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഈ മന്ത്രം ശുദ്ധിയോടെ ജപിക്കാന്‍ ശ്രമിക്കുക. ഇത് ഗുണം ചെയ്യുമെന്ന് ആചാര്യന്‍മാര്‍ പറയുന്നുണ്ട്.

 നെഗറ്റീവ് ഊര്‍ജ്ജത്തെ പുറന്തള്ളുന്നു

നെഗറ്റീവ് ഊര്‍ജ്ജത്തെ പുറന്തള്ളുന്നു

നമ്മുടെ ശരീരത്തിന് ഉള്ളില്‍ പലപ്പോഴും നെഗറ്റീവ് ഊര്‍ജ്ജം ഉണ്ടാവുന്നുണ്ട്. ഇതിനെ പുറന്തള്ളുന്നതിന് മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുന്നത് നല്ലതാണ്. മാത്രമല്ല ഇത് നമ്മുടെ പ്രാണശക്തിയുടെ ബലം കൂട്ടുന്നതിന് സഹായിക്കുന്നുണ്ട്. ഈ സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധിയാണ് വളരെ പ്രധാനം.

ഭയത്തെ ഇല്ലാതാക്കാന്‍

ഭയത്തെ ഇല്ലാതാക്കാന്‍

ഭയത്തെ ഇല്ലാതാക്കുന്നതിന് മഹാദേവനെ ഭജിക്കുന്നത് നല്ലതാണ്. ഈ മന്ത്രം ജപിക്കുന്നതിലൂടെ അത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതിലൂടെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും മരണഭയം ഇല്ലാതാവുകയും ചെയ്യുന്നുണ്ട്.

രുദ്ര മന്ത്രം

രുദ്ര മന്ത്രം

രുദ്ര മന്ത്രമായ ഓം നമോ ഭഗവതേ രുദ്രായ എന്ന മന്ത്രവും ജപിക്കുന്നത് നല്ലതാണ്. ഇത് ശിവനെ ആരാധിക്കുന്നതിന് ഏറ്റവും നല്ലതാണ്. എപ്പോഴും ഭഗവാന്റെ അനുഗ്രഹം നിങ്ങളില്‍ ഉണ്ടാവും എന്നതാണ് ഈ മന്ത്രത്തിന്റെ പ്രത്യേകത. ഇത് നിങ്ങളുട ഏത് ആഗ്രഹത്തേയും നിറവേറ്റുന്നതിന് സഹായിക്കുന്നു. മാത്രമല്ല ജീവിതത്തില്‍ നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നതിനും മരണഭയം എന്ന അവസ്ഥയില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കുന്നതിനും ഈ മന്ത്രം സഹായിക്കുന്നുണ്ട്.

English summary

Most Powerful Mantras of Lord Shiva

If you want to impress Lord Shiva, then these are the most powerful mantras you must chant. Take a look.
X
Desktop Bottom Promotion