Just In
- 50 min ago
Shani Asta 2023 : കുംഭത്തില് ശനിയുടെ അസ്തമയം; നേട്ടങ്ങളും കോട്ടങ്ങളും അരികില്; 12 രാശിക്കും ഗുണദോഷഫലം
- 5 hrs ago
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- 17 hrs ago
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്ണമായും അകറ്റും ആയുര്വ്വേദം
- 22 hrs ago
മീനം രാശിയില് വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
Don't Miss
- News
പ്രവാസി നിക്ഷേപകരെ മാടിവിളിച്ച് യുഎഇ; ചെലവ് കുറഞ്ഞ് ബിസ്നസ് ചെയ്യാം, വമ്പന് തീരുമാനം
- Automobiles
'സണ്റൂഫിനെ കൊണ്ട് ഇങ്ങനെയും ഉപകാരമുണ്ടോ?'; അനുകരിക്കല്ലേ 'പണി' കിട്ടിയേക്കും
- Movies
എന്നെ പറഞ്ഞോ, കുടുംബത്തെ വിടണം, ഞാന് ദേശീയ വാദി! ഒന്നും ഒളിച്ചുകടത്തിയിട്ടില്ല: ഉണ്ണി മുകുന്ദന്
- Sports
IND vs AUS: ഇന്ത്യക്കായി കളിക്കാന് റെഡി, ആ കടമ്പ കടന്നു! സൂചന നല്കി സഞ്ജു
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന് ഈ സ്ഥിര നിക്ഷേപം നോക്കാം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ജന്മാഷ്ടമി ദിനത്തില് ഈ മന്ത്രം ജപിക്കൂ: സര്വ്വൈശ്വര്യവും സമ്പത്തും ഫലം
ജന്മാഷ്ടമി ദിനത്തിന് വളരെയധികം പ്രാധാന്യമുണ്ട് എന്ന് നമുക്കറിയാം. ഈ വര്ഷത്തെ അഷ്ടമി രോഹിണി വരുന്നത് ഓഗസ്റ്റ് 18-19 ദിവസങ്ങളിലായാണ്. ഈ ദിനത്തില് ഭഗവാന് ശ്രീകൃഷ്ണനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്. മഹാവിഷ്ണുവിന്റെ എട്ടാമത്തെ മനുഷ്യാവതാരമാണ് ശ്രീകൃഷ്ണന് എന്ന് നമുക്കറിയാം. അധര്മ്മത്തെ ഇല്ലാതാക്കി ഭൂമിയില് ധര്മ്മം പുന:സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഭഗവാന് മനുഷ്യാവതാരം എടുത്ത് ഭൂമിയില് ജനിച്ചത് എന്നാണ് വിശ്വാസം.
ജന്മാഷ്ടമി ദിനത്തില് മന്ത്രങ്ങള് ജപിക്കുന്നതിലൂടെ അത് നമുക്ക് ജീവിതത്തിലെ തടസ്സങ്ങളെ ഇല്ലാതാക്കി ജീവിതത്തില് സന്തോഷവും അഭിവൃദ്ധിയും നിറക്കും എന്നാണ് വിശ്വാസം. മന്ത്രങ്ങള് എപ്പോഴും ശക്തിയുള്ളതാണ്. അതുകൊണ്ട് തന്നെ ജീവിതത്തില് അതിനുള്ള പ്രാധാന്യം നിസ്സാരമല്ല. എന്നാല് തെറ്റില്ലാതെ മന്ത്രം ജപിക്കുന്നതിന് നാം ശ്രദ്ധിക്കണം. ശ്രീകൃഷ്ണ ജയന്തി ദിനത്തില് മന്ത്രങ്ങള് ജപിക്കുന്നത് എന്തുകൊണ്ടും ജീവിതത്തില് വലിയ മാറ്റങ്ങള് കൊണ്ട് വരുന്നു. ഇതിനെക്കുറിച്ച് കൂടുതല് അറിയുന്നതിന് വേണ്ടി വായിക്കൂ, ഏതൊക്കെ മന്ത്രങ്ങളാണ് ജപിക്കേണ്ടത്, ഏതൊക്കെ മന്ത്രങ്ങളാണ് ഭാഗ്യഫലം നല്കുന്നത് എന്ന് നമുക്ക് നോക്കാം.

ജീവിത വിജയത്തിന്
ജീവിത വിജയത്തിന് വേണ്ടി നമുക്ക് ചില മന്ത്രങ്ങള് ജപിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില് പരാജയത്തെ ഇല്ലാതാക്കി ഓരോ ചുവടിലും വിജയം കൊണ്ട് വരുന്നു. ശ്രീകൃഷ്ണന്റെ മൂലമന്ത്രമാണ് ഇത്. ദിവസവും ഈ മന്ത്രം ജപിച്ചാല് അത് ജീവിതത്തില് സാമ്പത്തിക നേട്ടവു ഐശ്വര്യവും കൊണ്ട് വരും എന്നാണ് പറയുന്നത്. ഇത് കൂടാതെ ജീവിതത്തിലെ നെഗറ്റീവ് എനര്ജി ഇല്ലാതാക്കി പോസിറ്റീവ് എനര്ജി കൊണ്ട് വരുന്നതിനും ഈ മന്ത്രം സഹായിക്കുന്നു. എല്ലാ ദിവസവും അതിരാവിലെ എഴുന്നേറ്റ് കുളി കഴിഞ്ഞ് ശരീരശുദ്ധിയും മനശുദ്ധിയും വരുത്തിയ ശേഷം മാത്രമേ ഈ മന്ത്രം ജപിക്കാവൂ. ദിനവും 108 തവണ ജപിക്കേണ്ടതണ്.
'ഓം കൃഷ്ണായ നമ:'

സന്താനഗോപാല മന്ത്രം
ഇഷ്ടസന്താനലബ്ധിക്ക് വേണ്ടി ജപിക്കാവുന്ന അതിപ്രധാനവും സവിശേഷവുമായ മന്ത്രങ്ങളില് ഒന്നാണ് സന്താനഗോപാല മന്ത്രം. വര്ഷങ്ങളായി കുട്ടികളില്ലാതിരുന്ന വസുദേവര്ക്കും ദേവകിക്കും പുത്രനെ ലഭിച്ചത് സന്താനഗോപാല മന്ത്രത്തിന്റെ ശക്തിയിലാണ് എന്നാണ് ഐതിഹ്യം. അതുകൊണ്ട് തന്നെ ഈ മന്ത്രം ജപിക്കാവുന്നതാണ്. ദിനവും മനശുദ്ധിയും ശരീര ശുദ്ധിയും വരുത്തി 41 തവണ ഈ മന്ത്രം ജപിക്കേണ്ടതാണ്. ഇത് ജപിക്കുന്നതിലൂടെ നിങ്ങള്ക്ക് ഇഷ്ടസന്താനസൗഭാഗ്യം ഉണ്ടാവുന്നു.
'ദേവകിസുത ഗോവിന്ദ വസുദേവ ജഗത്പതേ
ദേഹിമേ തനയം കൃഷ്ണ ത്വാമഹം ശരണം ഗത:'

വിദ്യാഗോപാല മന്ത്രം
ഭഗവാന്റെ മന്ത്രങ്ങളില് അതിശ്രേഷ്ഠവും പ്രധാനപ്പെട്ടതുമായ മന്ത്രമാണ് വിദ്യാഗോപാല മന്ത്രം. ഈ മന്ത്രം ജപിക്കുന്നതിലൂടെ കുട്ടികളിലും മുതിര്ന്നവരിലും വിദ്യാഭ്യാസവുമായി നിലനില്ക്കുന്ന തടസ്സങ്ങള് ഇല്ലാതാവുകയും ജീവിതത്തില് സന്തോഷം നിലനില്ക്കുകയും ചെയ്യും എന്നാണ് വിശ്വാസം. വിദ്യാഭ്യാസ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ഏതൊരാള്ക്കും ഈ മന്ത്രം ജപിക്കാവുന്നതാണ്. ദിനവും ഈ മന്ത്രം ജപിക്കുന്നത് ജീവിതത്തില് അഭിവൃദ്ധിയും വിദ്യയില് പുരോഗതിയും ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്. അതിരാവിലെ തന്നെ കുളിച്ച് ശുദ്ധിയായി വേണം ഈ മന്ത്രം ജപിക്കുന്നതിന്.
'കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സര്വ്വജ്ഞ ത്വം പ്രസീദമേ
രമാ രമണാ വിശ്വേശാ വിദ്യാമാശു പ്രയച്ഛമേ'

ആയുര്ഗോപല മന്ത്രം
ഭഗവാന്റെ മന്ത്രങ്ങളില് ഏറ്റവും പ്രാധാന്യത്തോടെ കണക്കാക്കുന്ന മന്ത്രങ്ങളില് ഒന്നാണ് ആയുര്ഗോപാല മന്ത്രം. ഏത് തടസ്സങ്ങളേയും ഇല്ലാതാക്കുന്നതിനും ആയുസ്സിനും ആരോഗ്യത്തിനും താങ്ങും തണലുമാവുന്നതിനും വേണ്ടി ഭഗവാന്റെ അനുഗ്രഹം വേണം എന്നതിനെയാണ് ആയുര്ഗോപാല മന്ത്രം കൊണ്ട് അര്ത്ഥമാക്കുന്നത്. ഭഗവാന്റെ അനുഗ്രഹവും കരുതലും ഇല്ലാതെ ഒന്നും പൂര്ത്തിയാവില്ല എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. എല്ലാ ദിനത്തിലും രാവിലേയും വൈകിട്ടും കുളിച്ച് ശരീര ശുദ്ധിയും മന: ശുദ്ധിയും വരുത്തിയ ശേഷം ഈ മന്ത്രം ജപിക്കാവുന്നതാണ്.
"ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ
ദേഹിമേ ശരണം കൃഷ്ണ ത്വാമഹം ശരണം ഗത"

ശ്രീകൃഷ്ണ മന്ത്രം
ആഗ്രഹ സാഫല്യത്തിനും ഫലസിദ്ധിക്കും വേണ്ടി ജപിക്കേണ്ട മന്ത്രമാണ് ശ്രീകൃഷ്ണ മന്ത്രം. ഇത് ജീവിതത്തില് വരുത്തുന്ന പോസിറ്റിവ് മാറ്റങ്ങള് നിങ്ങള്ക്ക് അനുഭവിച്ച് അറിയാന് സാധിക്കും. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് കുളിച്ച് വിളക്ക് കൊളുത്തി 108 തവണ ഈ മന്ത്രം ജപിക്കുന്നത് നിങ്ങള്ക്ക് ആഗ്രഹസാഫല്യവും ഫലസിദ്ധിയും കൊണ്ട് വരുന്നു എന്നാണ് വിശ്വാസം. ഇത് ജപിക്കുന്നതിലൂടെ ജീവിതത്തില് പല വിധത്തിലുള്ള മാറ്റങ്ങള് സംഭവിക്കുന്നു.
'കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണതക്ലേശാനായ
ഗോവിന്ദായ നമോ നമ:'

രാജഗോപാല മന്ത്രം
ധനസമൃദ്ധിക്കും ജീവിതത്തില് വിജയം നേടുന്നതിനും നമുക്ക് രാജഗോപാല മന്ത്രം ജപിക്കാവുന്നതാണ്. പ്രത്യേകിച്ച് ജന്മാഷ്ടമി ദിനത്തില് ഈ മന്ത്രം ജപിക്കുന്നത് വളരെയധികം മാറ്റങ്ങള് ജീവിതത്തില് വരുത്തുന്നു. ഇത് ധനസമൃദ്ധിക്കും ഐശ്വര്യത്തിനും വാതില് തുറക്കുന്നു. ഇതിന് വളരെയധികം നിഷ്ഠയും ചിട്ടയും ആവശ്യമാണ്. ഒരു കാരണവശാലും ഈ മന്ത്രം തെറ്റിച്ച് ജപിക്കാന് പാടില്ല. അത് കൂടാതെ ശരീരശുദ്ധിയും മന:ശുദ്ധിയും പൂര്ണമായും ഉണ്ടെങ്കില് മാത്രമേ ഈ മന്ത്രം ജപിക്കാവൂ.
"ഓം കൃഷ്ണ കൃഷ്ണ മഹായോഗിന്
ഭക്താനാം അഭയങ്കര
ഗോവിന്ദ പരമാനന്ദ
സര്വ്വം മേ വശമാനയ"

മഹാ ബാല ഗോപാലമന്ത്രം
മഹാബാലഗോപാല മന്ത്രം ജപിക്കുന്നത് നിങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങളെ എല്ലാം ഇല്ലാതാക്കി ഐശ്വര്യം വര്ദ്ധിപ്പിക്കുന്നു. അഷ്ടദശാക്ഷര വൈഷ്ണവ മന്ത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. അതായത് 18 അക്ഷരങ്ങളുള്ള മന്ത്രമാണ് ഇത്. മഹാബാലഗോപാല മന്ത്രം ജപിക്കുന്നതിലൂടെ പല വിധത്തിലുള്ള മാറ്റങ്ങള് ഉണ്ടാവുന്നുണ്ട്. ദാരിദ്ര്യദു:ഖം ഇല്ലാതാവുകയും, ദാരിദ്ര്യശമനം, ആരോഗ്യപ്രശ്നങ്ങള് ഇല്ലാതാവുന്നു, തൊഴിലില് ആഗ്രഹിക്കുന്ന മാറ്റങ്ങള് കൊണ്ട് വരാന് സാധിക്കുന്നു, പ്രശസ്തിയും പേരും നിങ്ങളെ തേടി വരുന്നു. ഇവയെല്ലാം തന്നെ നമ്മുടെ ജീവിതത്തില് മാറ്റങ്ങള് കൊണ്ട് വരുന്നതിന് മഹാബാലഗോപാല മന്ത്രം ജപിക്കാവുന്നതാണ്.
'ഓം നമോ വിഷ്ണുവേ സുരപതയേ
മഹാബലായ സ്വാഹ'

വിഷ്ണുഗായത്രി മന്ത്രം
ജീവിതത്തില് തടസ്സങ്ങള് ഇല്ലാതെ ഐശ്വര്യത്തോടെ മുന്നോട്ട് പോവുന്നതിന് നമുക്ക് സാധിക്കുന്നു. തൊഴിലിലെ തടസ്സങ്ങള് നീങ്ങുന്നതിനും ജീവിതത്തില് ധനസമൃദ്ധിക്കും വിഷ്ണുഗായത്രി മന്ത്രം ജപിക്കാവുന്നതാണ്. ഇത് ജപിക്കുന്നവരുടെ ദു:ഖങ്ങളും ക്ലേശങ്ങളും പാടേ നീങ്ങും എന്നാണ് വിശ്വാസം. കൂടാതെ ഇവരെ കാക്കുന്നതിന് ശ്രീകൃഷ്ണ ഭഗവാന് എപ്പോഴും കൂടെ ഉണ്ടാവും എന്നുമാണ് പറയുന്നത്. രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി നിലവിളക്ക് കൊളുത്ത് വേണം ഈ മന്ത്രം ജപിക്കാന്. ദിനവും 108 തവണ ജപിക്കുന്നതിന് ശ്രദ്ധിക്കണം. ജന്മാഷ്ടമി ദിനത്തില് ജപിക്കുന്നത് അതിശ്രേഷ്ഠമായാണ് കണക്കാക്കുന്നത്.
'ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹീ തന്നോ: വിഷ്ണു പ്രചോദയാത്'
Janmashtami
2022:
കൃഷ്ണന്റെ
മയില്പ്പീലിക്ക്
പുറകിലെ
രഹസ്യം
ഇതാണ്
ഗുണവര്ദ്ധനവിനും
ജന്മദോഷ
പരിഹാരത്തിനും
ചിങ്ങത്തില്
27
നാളുകാരും
അനുഷ്ഠിക്കേണ്ടത്