For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധാര്‍ഷ്ട്യത്തില്‍ മുങ്ങും രാശിക്കാര്‍ ഇവരാണ്

|

ഓരാ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള സ്വഭാവമാണ് എന്ന കാര്യം നമുക്കെല്ലാം അറിയാം. എന്നാല്‍ എന്താണ് ഇവരിലുള്ള മാറ്റങ്ങള്‍ എന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഓരോ രാശിക്കാര്‍ക്കും നെഗറ്റീവും പോസിറ്റീവും ആയിട്ടുള്ള സ്വഭാവ സവിശേഷതകള്‍ ഉണ്ട്. എന്നാല്‍ ഇത് ആരൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ രാശിക്കാരിലും ഉണ്ടാവുന്ന ചില മോശം സ്വഭാവങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത് പലപ്പോഴും തിരിച്ചറിയാതെ പോവുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

 കടത്തിനും ദുരിതത്തിനും അറുതിയാണ് ഈ പരിഹാരം കടത്തിനും ദുരിതത്തിനും അറുതിയാണ് ഈ പരിഹാരം

എന്നാല്‍ ചില രാശിക്കാരില്‍ മാറാതെ നില്‍ക്കുന്ന ചിലരുണ്ട്. ഇവരില്‍ പലപ്പോഴും നിങ്ങളുടെ ധാര്‍ഷ്ട്യസ്വഭാവത്തെ പ്രതിനിധീകരിക്കുന്നതായിരിക്കും. ഏതൊക്കെ രാശിക്കാരാണ് ധാര്‍ഷ്ട്യസ്വഭാവമുള്ള രാശിക്കാര്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാവുന്നതാണ്. നിങ്ങളുടെ കൂട്ടത്തില്‍ ധാര്‍ഷ്ട്യമുള്ള സ്വഭാവക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ ഏറ്റവും അധികം വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാവുന്നവരാണ്. ചൊവ്വയാണ് മേടം രാശിയുടെ അധിപന്‍. ഇവര്‍ മറ്റ് കാര്യങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതിനും കഠിനാധ്വാനം ചെയ്യുന്നതിനും തയ്യാറുള്ളവരാണെങ്കിലും ഇവര്‍ക്ക് ധാര്‍ഷ്ട്യം ഉണ്ടാവും എയന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ രാശിയില്‍ ജനിക്കുന്നവ എല്ലായ്‌പ്പോഴും തങ്ങള്‍ മികച്ചവരാണെന്ന് കരുതുന്നു, അവര്‍ തങ്ങളെ ഏറ്റവും ബുദ്ധിമാനും ശക്തനുമാണെന്ന് കരുതുന്നു. അതുതന്നെയാണ് ഇവരില്‍ കൂടുതല്‍ ധാര്‍ഷ്ട്യം ഉണ്ടെന്ന് നമുക്ക് തോന്നുന്നതിന് കാരണവും.

ഇവരോട് സംസാരിക്കുമ്പോള്‍

ഇവരോട് സംസാരിക്കുമ്പോള്‍

എന്നാല്‍ മേടം രാശിക്കാരായവരാണെങ്കില്‍ ഇവര്‍ക്ക് ആരെങ്കിലും ഉപദേശം നല്‍കുന്നുവെങ്കില്‍ അത് പലപ്പോഴും ഇവര്‍ക്ക് ഇഷ്ടമുള്ള കാര്യമായിരിക്കില്ല എന്നുള്ളതാണ് സത്യം. നിങ്ങളെ മറ്റുള്ളവര്‍ അഭിനന്ദിക്കുന്നത് പോലും മേടം രാശിക്കാര്‍ക്ക് ഇഷ്ടമാവില്ല. ചൊവ്വയുടെ നിയന്ത്രണത്തില്‍ ഉള്ളതിനാല്‍ എല്ലാ കാര്യവും തങ്ങള്‍ക്ക് അറിയാമെന്നും ഇവര്‍ക്ക് ഉപദേശം നല്‍കുന്നത് ഇഷ്ടമല്ലെന്നും മനസ്സിലാക്കുന്നു. അഹങ്കാരപരമായ പെരുമാറ്റം ഇവര്‍ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്കും ധാര്‍ഷ്ട്യം ഉള്ള സ്വഭാവക്കാരായിരിക്കും. സൂര്യനാണ് ഇവരുടെ ഗ്രഹം. ഇവര്‍ അഹങ്കാരികള്‍ ആണെങ്കിലും ധാര്‍ഷ്ട്യം ഉള്ളവരാണെങ്കിലും അതിനെയെല്ലാം മറക്കുന്നതിന് ഇവര്‍ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. ഇവര്‍ വളരെയധികം ലാളിത്യം നിറഞ്ഞവരായിരിക്കും എന്നുണ്ടെങ്കിലും ഇവരുടെ ഉള്ളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ നടന്നു കൊണ്ടിരിക്കുകയായിരിക്കും. തങ്ങള്‍ മികച്ചവരും മിടുക്കരുമാണെന്ന് കരുതുന്ന വ്യക്തികളാണ് ഇവര്‍. എന്നാല്‍ ഇവര്‍ മിടുക്കരാണെങ്കില്‍ പോലും പലപ്പോഴും ഇവരുടെ ധാര്‍ഷ്ട്യം ഇവരെ പ്രശ്‌നത്തിലാക്കുന്നു.

ചിങ്ങം രാശി

ചിങ്ങം രാശി

ഇവരുടെ ഈ സ്വഭാവം ഇവര്‍ക്ക് ശത്രുക്കളെയും നിഷേധാത്മകതയെയും സൃഷ്ടിക്കുന്നു. അവര്‍ക്ക് സമ്പത്തും പ്രശസ്തിയും ലഭിച്ചാലുടന്‍, അവരുടെ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും പോലും മറക്കാന്‍ ഇവര്‍ തയ്യാറാവുന്നു. അതുകൊണ്ട് തന്നെ പണം അനുസരിച്ച് സ്വഭാവം മാറുന്നവരായിരിക്കും ഈ രാശിക്കാര്‍. ഇത്തരം കാര്യങ്ങള്‍ മനസ്സില്‍ വെച്ച് വേണം ഇവരോട് ഇടപെടുന്നതിന്. ചിങ്ങം രാശിക്കാര്‍ സാധാരണയായി വളരെയധികം ധാര്‍ഷ്ട്യവും സംസാരിക്കാനുള്ള ആവേശവും നിറഞ്ഞിരിക്കുന്നവരായിരിക്കും.

ചിങ്ങം രാശി

ചിങ്ങം രാശി

പക്ഷേ മറ്റുള്ളവരെ കേള്‍ക്കാന്‍ ഇവര്‍ തയ്യാറാവില്ല. അങ്ങനെ, അവര്‍ ഒരു മോശം ശ്രോതാവാക്കുന്നു. വളരെയധികം താഴ്മയോടെ സംസാരിക്കുന്നവരായിരിക്കും എങ്കിലും ഇവരെ ചൂഷണം ചെയ്യുന്നു എന്ന് മനസ്സിലാക്കിയാല്‍ ഒരിക്കലും ഇവര്‍ പിന്നീട് കൂടെ നില്‍ക്കുകയില്ല. ഈ രാശിചക്രത്തിലെ ചില ആളുകള്‍ നിങ്ങള്‍ക്ക് വളരെ ശാന്തവും സന്തോഷകരവുമാണെന്ന് തോന്നിയേക്കാം. ഇത് തന്നെയാണ് ഈ രാശിക്കാരുടെ പോസിറ്റീവിറ്റിയും.

മീനം രാശി

മീനം രാശി

ബൃഹസ്പതിയാണ് ഇവര്‍ക്ക് പിന്തുണ നല്‍കുന്നത്. പണവും അധികാരവുമില്ലാതെ ലോകത്തിന്റെ രാജാക്കന്മാരാണെന്ന മട്ടിലാണ് ഈ രാശിക്കാരായ ആളുകള്‍ പെരുമാറുന്നത്. മേടം രാശിക്കാരെ പോലെ ഈ ആളുകളും തങ്ങളെ ഏറ്റവും മികച്ചവരായി കരുതുന്നു. തങ്ങളെത്തന്നെ മികച്ചരീതിയില്‍ തെളിയിക്കാന്‍, ചില സമയങ്ങളില്‍, അവര്‍ അന്തസ്സിന്റെ എല്ലാ പരിധികളും മറികടക്കുന്നു. അത് പലപ്പോഴും ഇവരില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ മനസ്സില്‍ വെച്ച് വേണം മുന്നോട്ട് പോവുന്നതിന്.

മീനം രാശി

മീനം രാശി

ഇതോടൊപ്പം, മീനം രാശിക്കാര്‍ മറ്റുള്ളവരുടെ ഉപദേശം സ്വീകരിക്കുന്നതിന് ഇഷ്ടപ്പെടുന്നവരായിരിക്കില്ല. ഒരു വ്യക്തിയുടെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിക്കുന്നത് അവരെ ചെറുതാക്കുമെന്നും അവരുടെ വില കുറയുമെന്നും ഒരു തെറ്റിദ്ധാരണയുണ്ട്. നിങ്ങള്‍ക്ക് മീനം രാശിയില്‍ തന്നെ ഒരു സീനിയര്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് അവരുമായി ഒത്ത് ചേര്‍ന്ന് മുന്നോട്ട് പോവുന്നതിന് സാധിക്കില്ല. എന്നാല്‍ ഇവരുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഇവരെപ്പോലെ ശ്രേഷ്ഠരായ വ്യക്തികള്‍ ആരുമില്ല എന്നും പറയാം.

English summary

Most Arrogant Zodiac Signs In Astrology

Here in this article we are discussing about most arrogant zodiac signs in astrology. Take a look.
Story first published: Wednesday, October 14, 2020, 16:23 [IST]
X
Desktop Bottom Promotion