For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രങ്ങള്‍ക്കും ഒക്ടോബര്‍ മാസം ഫലങ്ങള്‍

|

ഒക്ടോബര്‍ മാസത്തിലേക്ക് കടന്നിരിക്കുകയാണ് നമ്മള്‍. ജ്യോതിഷപരമായി ഈ മാസത്തില്‍ 4 ഗ്രഹങ്ങള്‍ രാശി മാറും. ശുക്രന്‍, സൂര്യന്‍, ബുധന്‍, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങള്‍ അവയുടെ സഞ്ചാരപാഥ മാറും. ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും പ്രതിഫലിക്കും. പലര്‍ക്കും നല്ലതോ ചീത്തയോ ആയ ഫലങ്ങള്‍ ലഭിക്കും. ഒക്ടോബര്‍ മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രങ്ങള്‍ക്കും ജീവിതത്തില്‍ എന്തൊക്കെ നേട്ടങ്ങളാണ് കൈവരുന്നത് എന്നറിയാന്‍ സമ്പൂര്‍ണ നക്ഷത്രഫലം വായിക്കൂ.

Most read: ഒക്ടോബറില്‍ 4 ഗ്രഹങ്ങളുടെ രാശിമാറ്റം; ഈ രാശിക്കാര്‍ക്ക് സുവര്‍ണകാലം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടക്കൂറുകാര്‍ക്ക് ഈ മാസം സമ്മിശ്രമായിരിക്കും. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ചുമതി. മറ്റുള്ളവരുമായി വാക്തര്‍ക്കങ്ങള്‍ ഒഴിവാക്കുക. വിദ്യാര്‍ത്ഥികള്‍ ഈ സമയം കൂടുതല്‍ കഠിനാധ്വാനം ചെയ്യണം. പഠനകാര്യങ്ങളില്‍ അലസത പാടില്ല. ജോലിയില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാവും. മേലുദ്യോഗസ്ഥരോട് നല്ല ബന്ധം നിലനിര്‍ത്തുക. മുന്നില്‍വരുന്ന പ്രതിസന്ധികള്‍ ആത്മവിശ്വാസത്തോടെ നേരിടുക. ഈ സമയം നിങ്ങളെ ഉദരരോഗങ്ങള്‍ അലട്ടിയേക്കാം. ഉദ്ദേശിച്ച കാര്യങ്ങള്‍ നടപ്പാകാതെ വന്നേക്കാം. എന്നാല്‍ അപ്രതീക്ഷിതമായി ചില ഭാഗ്യാനുഭവങ്ങള്‍ ഈ മാസം നിങ്ങള്‍ക്കുണ്ടാകും.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഈ മാസം നിങ്ങള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. വിഷജന്തുക്കളില്‍ നിന്നും അപകടം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് സ്ഥാനമാനവും പ്രശസ്തിയും ലഭ്യമാകുന്ന അവസരങ്ങളുണ്ടാവും. ബന്ധുക്കളുമായുള്ള കലഹങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ കാലയളവ് അനുകൂലമായിരിക്കും. അനാവശ്യ യാത്രകള്‍ ഒഴിവാക്കേണ്ടതുണ്ട്.

Most read:പിതൃദോഷം അകന്നുനില്‍ക്കും, വാസ്തു പരിഹാരം ഇതെങ്കില്‍

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനക്കൂറുകാര്‍ക്ക് ഈ മാസം എല്ലാ കാര്യങ്ങളിലും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ജോലിരംഗത്ത് കടുത്ത ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉദര രോഗങ്ങളെ കരുതിയിരിക്കുക. ഈ കാലയളവില്‍ നിങ്ങള്‍ക്ക് സാമ്പത്തികമായി ഉന്നതിയുണ്ടാകുമെങ്കിലും ചെലവുകളും അതുപോലെ വന്നേക്കാം. വിലപിടിപ്പുള്ള വസ്തുക്കള്‍ സംരക്ഷിക്കുക, അവ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

സാമ്പത്തികമായി ഈ സമയം നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കാനുള്ള അവസരങ്ങള്‍ വന്നുചേരും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമയം നല്ലതാണ്. സ്ഥാനമാനങ്ങള്‍, അംഗീകാരം എന്നിവ നിങ്ങളെ തേടിയെത്തിയേക്കാം. ശത്രുക്കളുടെ ദോഷം കുറയും. ഈ സമയം നിങ്ങള്‍ക്ക് ചെറിയ ആരോഗ്യ പ്രശ്‌നങ്ങളും പാഴ്‌ചെലവും ഉണ്ടായേക്കാം. ദാമ്പത്യ ജീവിതത്തില്‍ ചില വാക്കുതര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും എല്ലാം ഉടന്‍തന്നെ സാധാരണഗതിയിലാകും. കുടുംബ ജീവിതത്തിലും ചില പൊരുത്തക്കേടുകള്‍ ഉണ്ടായേക്കാം.

Most read:നവരാത്രി വ്രതമെടുക്കുന്നവര്‍ അറിയാതെ പോകരുത് ഈ കാര്യങ്ങള്‍

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറുകാര്‍ക്ക് ഔദ്യോഗിക ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ സാധ്യമാണ്. ഈ സമയം നിങ്ങള്‍ക്ക് ജോലിഭാരം വര്‍ദ്ധിക്കും. പല സ്രോതസ്സുകളില്‍ നിന്നും പണം ലഭിക്കുമെങ്കിലും അപ്രതീക്ഷിതമായി ചില ചിലവുകളും വന്നേക്കാം. കുടുംബ ജീവിതത്തില്‍ ശാന്തിയും സമാധാനവും വന്നുചേരും. ബന്ധുക്കളുമായുള്ള അകല്‍ച്ചകള്‍ അവസാനിച്ചേക്കാം. ശത്രുക്കളെ കരുതിയിരിക്കുക.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂറുകാര്‍ക്ക് ഈ സമയം പ്രണയബന്ധം ശക്തിപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുട്ടികളുടെ ഭാഗത്തുനിന്ന് സന്തോഷം വരും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകളും കേള്‍ക്കാനാകും. അപ്രതീക്ഷിതമായ ലാഭം കൈവന്നേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ നേത്രരോഗങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം.

Most read:9 ദിനം 9 നിറം; നവരാത്രിയിലെ നിറം ഇതെങ്കില്‍ ഐശ്വര്യം ഫലം

തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

ഈ കാലയളവില്‍ യാത്രകള്‍ കുറയ്ക്കുക. ജോലിക്കാര്‍ അവരുടെ ജോലിയില്‍ അശ്രദ്ധ കാണിക്കാതിരിക്കുക. വിദ്യാര്‍ത്ഥികള്‍ക്കും കലാകാരന്‍മാര്‍ക്കും അനുകൂലമായ സമയമാണിത്. ദാമ്പത്യ ജീവിതത്തില്‍ ഐക്യം നിലനിര്‍ത്താന്‍ നിങ്ങള്‍ തമ്മില്‍ ചില വിട്ടുവീഴ്ചകള്‍ കൈക്കൊള്ളേണ്ടതുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക. പകര്‍ച്ചവ്യാധികളെ കരുതിയിരിക്കുക. വിഷജന്തുക്കളുടെ ഉപദ്രവം ശ്രദ്ധിക്കുക. കുടുംബാംഗങ്ങളുമായുള്ള ബന്ധത്തില്‍ യോജിപ്പ് നിലനിര്‍ത്തുക.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ജോലി രംഗത്ത് ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് ചില തടസ്സങ്ങള്‍ മുന്നില്‍ വന്നേക്കാം. മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം പുലര്‍ത്തുക. ഈ സമയം സാമ്പത്തികമായ ഉന്നതിയുണ്ടാകുമെങ്കിലും പാഴ്‌ചെലവുകള്‍ നിയന്ത്രിക്കണം. വിദ്യാര്‍ത്ഥികള്‍ക്കും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും സമ്മിശ്ര ഫലങ്ങള്‍ ലഭ്യമാകും.

Most read:ജാതകത്തില്‍ പിതൃദോഷമോ; ഇവ നട്ട് പരിപാലിച്ചാല്‍ നീങ്ങാത്തതായി ഒന്നുമില്ല

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം, 1/4)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം, 1/4)

സാമ്പത്തിക കാര്യങ്ങള്‍ ശക്തമായി തുടരും. വസ്തു ഇടപാടുകളില്‍ നേട്ടം സാധ്യമാണ്. കലാകാരന്‍മാര്‍ക്ക് അംഗീകാരം, പ്രശസ്തി എന്നിവ കൈവരും. കുട്ടികള്‍ക്ക് തൊഴില്‍ മാറ്റവും മംഗല്യ ഭാഗ്യവും ഉണ്ടാകും. സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം. ഈ കാലയളവില്‍ നിങ്ങള്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് നിങ്ങളുടെ ശത്രുക്കളെ കരുതിയിരിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ കണ്ണ്, വാതസംബദ്ധമായ അസുഖങ്ങള്‍ എന്നിവ അവഗണിക്കാതിരിക്കുക.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരക്കൂറുകാര്‍ക്ക് ഈ സമയം ആരോഗ്യസ്ഥിതി അത്ര നല്ലതായിരിക്കില്ല. അഗ്‌നിയുമായി ഇടപെടുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക. വിഷ ജന്തുക്കളുടെ ഉപദ്രവം ശ്രദ്ധിക്കുക. കുട്ടികളുടെ ചില കാര്യങ്ങളില്‍ തടസങ്ങള്‍ നേരിട്ടേക്കാം. നിങ്ങളുടെ വിശ്വസ്തരില്‍ നിന്ന് വഞ്ചനയും അതുമൂലം മാനഹാനി വരാനും സാധ്യതയുണ്ട്. അന്യരുടെ കാര്യത്തില്‍ അമിതമായി ഇടപെടാതിരിക്കുക.

Most read:ദിവ്യശക്തികളുടെ പുണ്യഭൂമി; അത്ഭുതങ്ങള്‍ നിറഞ്ഞ കേദാര്‍നാഥ്

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)

ഈ സമയം കുംഭക്കൂറുകാര്‍ അതീവ ശ്രദ്ധയോടെ നീങ്ങേണ്ടതായുണ്ട്. നല്ല ഫലം പ്രതീക്ഷിച്ച് ചെയ്യുന്ന പല കാര്യങ്ങളിലും തടസ്സങ്ങള്‍ കണ്ടേക്കാം. സാമ്പത്തികമായി നഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. യാത്രാകളില്‍ ശ്രദ്ധ വേണം. സുഹൃത്തുക്കളുമായുള്ള ബന്ധങ്ങളില്‍ ചില തകരാറുകള്‍ കണ്ടേക്കാം. പകര്‍ച്ചവ്യാധികള്‍ പിടിപെടാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കുക. മറ്റുള്ളവരുമായി തര്‍ക്ക സാഹചര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. ദാമ്പത്യ ജീവിതത്തില്‍ ഐക്യം നിലനിര്‍ത്താന്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യുക. ഈ സമയം പ്രണയ ബന്ധത്തിലും ചില വിള്ളലുകള്‍ കണ്ടേക്കാം.

മീനക്കൂറ് (പൂരുരുട്ടാതി 1/2, ഉതൃട്ടാതി, രേവതി )

മീനക്കൂറ് (പൂരുരുട്ടാതി 1/2, ഉതൃട്ടാതി, രേവതി )

മീനക്കൂറുകാര്‍ക്ക് ജോലിരംഗത്ത് നേട്ടങ്ങള്‍ സാധ്യമാണ്. ബിസിനസുകാര്‍ക്കും ഈ സമയം അനുകൂലമായിരിക്കും. വിദ്യാര്‍ത്ഥികള്‍ പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചില ശാരിരീക ബുദ്ധിമുട്ടുകള്‍ നിങ്ങളെ തളര്‍ത്തിയേക്കാം. നേത്രരോഗങ്ങളെ കരുതിയിരിക്കുക. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും. സാമ്പത്തിക നില മശമില്ലാതെ തുടരും. പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും.

Most read:നിഗൂഢ രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന അമ്പലം; പുരി ജഗന്നാഥ ക്ഷേത്രം

English summary

Monthly Star Predictions for October 2021 In Malayalam

Here are the monthly star predictions for October 2021 in malayalam. Take a look.
X
Desktop Bottom Promotion