For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനുവരി മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രങ്ങള്‍ക്കും ഫലങ്ങള്‍

|

വര്‍ഷത്തിലെ ആദ്യ മാസം പലര്‍ക്കും സവിശേഷമായിരിക്കും. കരിയര്‍ വളര്‍ച്ചയില്‍ നിങ്ങള്‍ വിജയിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നല്ല വിജയം ലഭിക്കാന്‍ സാധ്യതയുണ്ട്. കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും. ഭാഗ്യത്തിന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. വിദ്യാഭ്യാസ രംഗത്തെ നിങ്ങളുടെ പ്രകടനവും മികച്ചതായിരിക്കും. ആരോഗ്യം നന്നായിരിക്കും. ഒന്നിലധികം മാധ്യമങ്ങള്‍ വഴി പണം ശേഖരിക്കാന്‍ കഴിയും. 2022 ജനുവരി മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രങ്ങള്‍ക്കും ഫലം എന്താണെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

Most read: വിദുരനീതി: മെച്ചപ്പെട്ട ജീവിതത്തിന് വിദുരനീതിയില്‍ പറയും രഹസ്യംMost read: വിദുരനീതി: മെച്ചപ്പെട്ട ജീവിതത്തിന് വിദുരനീതിയില്‍ പറയും രഹസ്യം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം)

മേടക്കൂറുകാര്‍ക്ക് ഈ മാസം ഊര്‍ജ്ജസ്വലത വര്‍ദ്ധിക്കും. കുടുംബത്തില്‍ ഐക്യം കൊണ്ടുവരുന്നതിന് ജീവിതപങ്കാളി സഹായിക്കും. അധിക വരുമാനം ലഭിക്കും. കള്ളന്‍മാരില്‍ നിന്ന് ഉപദ്രവം ഉണ്ടായേക്കാം, ശ്രദ്ധിക്കുക. ഈ സമയം യാത്രകള്‍ കുറയ്ക്കുക. സമൂഹത്തില്‍ സ്വാധീനമുള്ള ആളുകളുമായി ഇടപഴകാന്‍ അവസരം ലഭിക്കും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലികളെ പ്രശംസിക്കും. ഈ സമയം അസൂയാലുക്കളെ കരുതിയിരിക്കുക. വസ്തു തര്‍ക്കം പരിഹരിക്കപ്പെടും.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യ പകുതി)

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യ പകുതി)

ഇടവക്കൂറുകാര്‍ ഈ മാസം ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് പരിശ്രമിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സ്വാര്‍ത്ഥതയുടെ ഇരയായേക്കാം. ഇത് നിങ്ങളുടെ മനസമാധാനം തളര്‍ത്തും. ജോലിയില്‍ ഉത്സാഹവും ഉന്‍മേഷവും നിലനിര്‍ത്താന്‍ ശ്രമിക്കണം. സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടാകും. പാഴ്‌ചെലവുകള്‍ നിയന്ത്രിക്കുക. മാനസിക ആരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികള്‍ ഉപയോഗിക്കുക. മാതാപിതാക്കളോട് നല്ല രീതിയില്‍ പെരുമാറുക. വിദ്യാര്‍ത്ഥികള്‍ അലസത വെടിഞ്ഞ് പഠനത്തില്‍ ശ്രദ്ധിക്കുക.

Most read:2021ലെ അവസാന ഏകാദശി; ക്ഷേമവും ഭാഗ്യവും ലഭിക്കാന്‍ വ്രതാനുഷ്ഠാനംMost read:2021ലെ അവസാന ഏകാദശി; ക്ഷേമവും ഭാഗ്യവും ലഭിക്കാന്‍ വ്രതാനുഷ്ഠാനം

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

മിഥുനക്കൂറുകാര്‍ക്ക് ജനുവരിയുടെ ആദ്യ രണ്ടാഴ്ചക്കാലം അനുകൂലമായിരിക്കും. അതിനുശേഷം ചില തടസങ്ങള്‍ ഉയര്‍ന്നുവന്നേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അപ്രതീക്ഷിതമായി പണം വന്നുചേരും. ബിസിനസ് പങ്കാളികളുമായുള്ള ബന്ധം മെച്ചപ്പെടുത്തും. വ്യാപാരത്തിലും പുരോഗതി ഉണ്ടാവും. ഈ സമയം ഹൃദയ സംബദ്ധമായ അസുഖം ഉള്ളവര്‍ ഏറെ ശ്രദ്ധിക്കണം. അനാവശ്യ യാത്രകള്‍ കുറയ്ക്കുക. അവിവാഹിതര്‍ക്കായി നല്ല ആലോചനകള്‍ വന്നേക്കാം. മുടങ്ങിയ സംരംഭങ്ങള്‍ പുനരാരംഭിക്കാനാകും.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന കാല്‍, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന കാല്‍, പൂയം, ആയില്യം)

കര്‍ക്കിടകക്കൂറുകാര്‍ ഈ മാസം എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധ പുലര്‍ത്തണം. സാമ്പത്തികമായി സ്ഥിരത ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുക. പ്രശ്‌നങ്ങള്‍ എത്ര വലുതായാലും ചുറ്റുമുള്ള ആളുകള്‍ നിങ്ങളുടെ പക്ഷത്തുചേര്‍ന്നെന്നു വരില്ല. മറ്റുള്ളവരില്‍ നിന്ന് കൂടുതലായി ഒന്നും പ്രതീക്ഷിക്കരുത്. ജോലി സ്ഥലത്തെ പ്രശ്‌നങ്ങള്‍ നിങ്ങളുടെ ബുദ്ധിയും സ്വാധീനവും ഉപയോഗിച്ച് പരിഹരിക്കുക. മാനസിക ആരോഗ്യം മെച്ചപ്പെടുത്താന്‍ ശ്രമിക്കുക. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുക. പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവാതെ നോക്കുക. ഈ സമയം നിങ്ങള്‍ പകര്‍ച്ചവ്യാധികളെ കരുതിയിരിക്കുക.

Most read:2022ല്‍ വാഹനയോഗം സാധ്യമാകുന്ന 7 രാശിക്കാര്‍ ഇവര്‍Most read:2022ല്‍ വാഹനയോഗം സാധ്യമാകുന്ന 7 രാശിക്കാര്‍ ഇവര്‍

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ചിങ്ങക്കൂറുകാര്‍ക്ക് ചില സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. മാതാപിതാക്കളോട് നല്ല രീതിയില്‍ പെരുമാറുക. ഈ സമയം നിങ്ങളുടെ വാക്കുകള്‍ മറ്റുള്ളവരോട് സൂക്ഷിച്ച് ഉപയോഗിക്കുക. മോശപ്പെട്ട സംസാരം നിങ്ങള്‍ക്ക് പ്രതികൂലമായി ബാധിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും കാണാനാകും. വീട്ടില്‍ ഒരു വിവാഹത്തിനോ കുട്ടിയുടെ ജനനത്തിനോ സാധ്യത കാണുന്നു. പണത്തിന്റെ ഒഴുക്ക് ഉണ്ടാകും. എങ്കിലും പാഴ്‌ചെലവ് നിയന്ത്രിക്കുക.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി)

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി)

കന്നിക്കൂറുകാര്‍ക്ക് ജനുവരി മാസത്തിലെ ആദ്യ രണ്ടാഴ്ച അനുകൂലവും ശേഷം പ്രതികൂലവും ആയിരിക്കും. മുന്‍പ് സംഭവിച്ചു പോയ പല വീഴ്ചകള്‍ക്കും ഇപ്പോള്‍ ഖേദിക്കേണ്ടി വരും. നിങ്ങളുടെ ബന്ധങ്ങളില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം. വീടിന്റെ ആഢംബരം വര്‍ധിക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങാനായി പണം ചെലവഴിക്കാനാകും. എന്നാല്‍ ഈ സമയം ആരോഗ്യപരമായി പല അസ്വസ്ഥതകളും ഉണ്ടായേക്കാം. അസുഖങ്ങളെ അവഗണിക്കരുത്. ജോലിരംഗത്തെ വെല്ലുവികളെ ബുദ്ധിപൂര്‍വ്വം നേരിടുക.

Most read:ചൊവ്വ 2022: 12 രാശിക്കും സംക്രമണ ഫലങ്ങള്‍Most read:ചൊവ്വ 2022: 12 രാശിക്കും സംക്രമണ ഫലങ്ങള്‍

തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറുകാര്‍ക്ക് ഈ മാസം ഉയര്‍ച്ച താഴ്ച്ചകള്‍ നേരിടേണ്ടിവരും. ജീവിതത്തില്‍ പല പുരോഗതിയുമുണ്ടാകും. ധനസമ്പാദനത്തിന് അനുകൂലമായ പല അവസരങ്ങളും വഴിതുറക്കും. ആരോഗ്യ സംബന്ധമായി ഈ സമയം വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. ഭൂമി, വീട് എന്നിവ വാങ്ങാന്‍ അനുകൂല സമയമാണ്. വിവാഹക്കാര്യങ്ങളില്‍ അനുകൂലമായ തീരുമാനമാകും. സന്താനങ്ങള്‍ക്ക് ജോലി, പഠനപുരോഗതി എന്നിവ കൈവരിക്കാന്‍ സാധിക്കും. വിദേശവാസത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ വന്നുചേരും. സമൂഹത്തില്‍ നിങ്ങളുടെ അന്തസ്സ് വര്‍ദ്ധിക്കും. നിങ്ങളുടെ ആത്മവിശ്വാസം കൂടും. കള്ളന്‍മാരില്‍ നിന്ന് ഉപദ്രവമുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാര്‍ക്ക് ഈ മാസം സമ്മിശ്രമാണ്. ആദ്യ രണ്ടാഴ്ച നല്ലതായിരിക്കും. എന്നാല്‍ മറ്റുള്ള സമയം ചില പ്രതികൂല സാഹചര്യങ്ങള്‍ കണ്ടേക്കാം. സഹപ്രവര്‍ത്തകരും ബന്ധുക്കളും നിര്‍ണ്ണായകമായ ഘട്ടത്തില്‍ നിങ്ങളുടെ കൂടെയുണ്ടാകും. അത് നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. വീട്ടുകാരില്‍ നിന്നും സഹായം ലഭിക്കും. ഈ സമയം മോശം കൂട്ടുകെട്ടുകളെ ശ്രദ്ധിക്കുക. അവരില്‍ നിന്ന് അകന്നുനില്‍ക്കുക. ശാരിരിക അസ്വാസ്ഥ്യം ഉദര സംബദ്ധമായ വിഷമങ്ങള്‍ എന്നിവ നിങ്ങളെ അലട്ടിയേക്കാം. ഭൂമിസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.

Most read:2022ല്‍ പ്രണയം വിജയിക്കും, വിവാഹവും സാധ്യം ഈ 7 രാശിക്ക്Most read:2022ല്‍ പ്രണയം വിജയിക്കും, വിവാഹവും സാധ്യം ഈ 7 രാശിക്ക്

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍)

ധനുക്കൂറുകാര്‍ ഈ സമയം ചില മാറ്റങ്ങള്‍ക്കായി മനസ്സിനെ സജ്ജമാക്കുക. അനാവശ്യ കാര്യങ്ങള്‍ക്ക് സമയവും പണവും ചെലവഴിക്കരുത്. പണം സമ്പാദിക്കാന്‍ കുറുക്ക് വഴികള്‍ തേടരുത്. അപകീര്‍ത്തി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഈ സമയം തെറ്റിദ്ധാരണകള്‍ പരിഹരിക്കും. പ്രിയപ്പെട്ടവരെ വാക്കുകള്‍ കൊണ്ട് വേദനിപ്പിക്കരുത്. നിങ്ങളുടെ സംസാരം ശ്രദ്ധിക്കുക. ഈ സമയം നിങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കുക. ഉദര സംബദ്ധമായ അസുഖങ്ങളെ കരുതിയിരിക്കുക. വിദ്യാര്‍ത്ഥികള്‍ ഈ സമയം പരീക്ഷയില്‍ വിജയിക്കാന്‍ കഠിനാധ്വാനം ചെയ്യുക.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറുകാര്‍ക്ക് ജനുവരി മാസം സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. മികച്ച നിക്ഷേപങ്ങള്‍ക്ക് അവസരം കൈവരും. ആവശ്യത്തിലധികം പണം സമ്പാദിക്കാന്‍ കഴിയും. വരും വരായ്കകള്‍ ചിന്തിച്ച് മുന്നോട്ട് പോവുക. പരിചയ സമ്പന്നരായ മുതിര്‍ന്ന ആളുകളുടെ നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്ക് നല്ലതായി ഭവിക്കും. പുതിയ വാഹനം വാങ്ങാന്‍ അനുകൂല സമയമാണ്. ജോലിരംഗത്ത് മത്സരങ്ങള്‍ നേരിടേണ്ടിവരും. മത്സരപ്പരീക്ഷകള്‍ എഴുതുന്നവര്‍ക്ക് നല്ല ഫലം പ്രതീക്ഷിക്കാം. ഈ സമയം ചര്‍മ്മ രോഗങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. പിതാവിന്റെ ആരോഗ്യം മോശമായേക്കാം, ശ്രദ്ധിക്കുക.

Most read:2021ലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വ്യക്തികള്‍ ഇവര്‍Most read:2021ലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വ്യക്തികള്‍ ഇവര്‍

കുംഭക്കൂറ് (അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറ് (അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറുകാര്‍ക്ക് ശുഭാപ്തി വിശ്വാസത്തോടെ മുന്നേറി തൊഴില്‍ രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ ഈ സമയം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. സമയം വെറുതെ പാഴാക്കി കളയരുത്. ജോലി സ്ഥലത്ത് നിങ്ങളുടെ സംസാരം ശ്രദ്ധിക്കു. സഹപ്രവര്‍ത്തകരുടെ പിന്തുണ ഉറപ്പാക്കുക. സംസാരത്തില്‍ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ ശത്രുത വര്‍ദ്ധിക്കും. സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ കഴിയുന്ന അവസരങ്ങള്‍ കൈവിടരുത്. ഈ സമയം നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കണം.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍, ഉതൃട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍, ഉതൃട്ടാതി, രേവതി)

മീനക്കൂറുകാര്‍ ഈ സമയം അനാവശ്യ കാര്യങ്ങള്‍ക്ക് സമയവും പണവും ചെലവഴിക്കരുത്. തര്‍ക്കങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുക. മാനസിക പിരിമുറുക്കും കുറയ്ക്കാന്‍ ധ്യാനം ശീലിക്കുക. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക. വില കൂടിയ വസ്തുക്കള്‍ സംരക്ഷിക്കുക. ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ പുലര്‍ത്തുക. കുടുംബാന്തരീക്ഷം മെച്ചപ്പെടുത്താന്‍ ശ്രമിക്കുക. ശുഭാപ്തി വിശ്വാസത്തോടെ ഉള്ള നീക്കം തൊഴില്‍ രംഗത്ത് മികച്ച നേടങ്ങള്‍ കൈവരിക്കാന്‍ സഹായിക്കും. വിദ്യാര്‍ത്ഥികള്‍ അലസത വെടിഞ്ഞ് പഠനത്തില്‍ ശ്രദ്ധിക്കുക.

Most read:2021ല്‍ ഗൂഗിളില്‍ ആളുകള്‍ ഏറ്റവുമധികം തിരഞ്ഞത് ഇതാണ്Most read:2021ല്‍ ഗൂഗിളില്‍ ആളുകള്‍ ഏറ്റവുമധികം തിരഞ്ഞത് ഇതാണ്

English summary

Monthly Star Predictions for January 2022 In Malayalam

Here are the monthly star predictions for January 2022 in malayalam. Take a look.
Story first published: Thursday, December 30, 2021, 9:27 [IST]
X
Desktop Bottom Promotion