Just In
- 10 min ago
Shani Asta 2023 : കുംഭത്തില് ശനിയുടെ അസ്തമയം; നേട്ടങ്ങളും കോട്ടങ്ങളും അരികില്; 12 രാശിക്കും ഗുണദോഷഫലം
- 5 hrs ago
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- 17 hrs ago
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്ണമായും അകറ്റും ആയുര്വ്വേദം
- 21 hrs ago
മീനം രാശിയില് വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
Don't Miss
- News
കൊല്ലത്ത് പോലീസിനെതിരെ കുറിപ്പെഴുതി, ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച് 16കാരൻ...
- Movies
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന് ഈ സ്ഥിര നിക്ഷേപം നോക്കാം
- Sports
IPL 2023: ഇവര് കസറിയാല് സിഎസ്കെ കപ്പടിക്കും! വിദേശ താരങ്ങളില് ബെസ്റ്റ്, അറിയാം
- Automobiles
നോ പ്ലാന്സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള് എഞ്ചിന് നല്കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ഡിസംബര് മാസത്തില് അശ്വതി മുതല് രേവതി വരെ സമ്പൂര്ണ്ണ നക്ഷത്രഫലം
2022 വര്ഷത്തിലെ അവസാന മാസമായ ഡിസംബറിലേക്ക് കടക്കുകയാണ് നാം. ജ്യോതിഷപരമായി പ്രാധാന്യമുള്ള മാസം കൂടിയാണ് ഇത്. ബുധന്, ശുക്രന്, സൂര്യന് എന്നിവയ്ക്ക് ഈ മാസത്തില് രാശിമാറ്റം ഉണ്ടാകും. ഈ മൂന്ന് ഗ്രഹങ്ങളും ഡിസംബര് മാസത്തില് ധനു രാശിയില് കാണപ്പെടും. ഡിസംബര് മാസത്തില് അശ്വതി മുതല് രേവതി വരെ നക്ഷത്രക്കാര്ക്ക് കൈവരുന്ന ഫലങ്ങള് എന്താണെന്ന് അറിയാന് ലേഖനം വായിക്കൂ.
Most
read:
പ്രണയ
രാശിഫലം;
12
രാശിക്കും
2023ല്
പ്രണയകാര്യങ്ങളില്
ഉയര്ച്ചതാഴ്ചകള്
ഇപ്രകാരം

മേടക്കൂറ് (അശ്വതി, ഭരണി, കാര്ത്തിക ആദ്യ കാല്)
മേടക്കൂറുകാര്ക്ക് ഡിസംബര് മാസത്തില് മാനസിക സമ്മര്ദ്ദങ്ങളില് നിന്ന് മുക്തി നേടാനാകും. കുടുംബ കാര്യങ്ങളില് നിങ്ങളുടെ അടുപ്പക്കാരില് നിന്ന് സഹായം ലഭിക്കും. ഈ സമയം നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. അസ്ഥി സംബന്ധമായ അസുഖം വരാന് സാധ്യത കൂടുതലാണ്. ജോലിക്കാര്ക്ക് അവരുടെ കഠിനാധ്വാനത്തില് വിജയം നേടാനാകും. നിങ്ങളുടെ സംസാരത്തില് മിതത്വം പാലിക്കുക.

ഇടവക്കൂറ് (കാര്ത്തിക അവസാന മുക്കാല്, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുകാര് ഈ മാസം അല്പം കരുതലെടുക്കേണ്ടതുണ്ട്. എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധിച്ച് മാത്രം ചെയ്യുക. ജോലിസ്ഥലത്ത് നിങ്ങളുടെ ശതുക്കളെ കരുതിയിരിക്കുക. വിദ്യാര്ത്ഥികള് ഈ സമയം പഠനത്തില് കൂടുതല് ശ്രദ്ധ പുലര്ത്തേണ്ടതുണ്ട്. ഈ സമയം നിങ്ങള്ക്ക് ചില ദൂരെ യാത്രകള് ചെയ്യേണ്ടി വന്നേക്കാം.
Most
read:മരണാനന്തര
മോക്ഷം
വരെ
ലഭിക്കും;
ഗരുഡപുരാണം
പറയുന്ന
ഈ
കാര്യങ്ങള്
ദിനവും
ചെയ്യൂ

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്തം ആദ്യ മുക്കാല്)
മിഥുനക്കൂറുകാര്ക്ക് ഡിസംബര് മാസത്തില് നിങ്ങള് ഏറെനാളായി പ്രതീക്ഷിക്കുന്ന കാര്യങ്ങള് നടപ്പാക്കാനാകും. ജോലിയില് മാറ്റങ്ങള്ക്ക് സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങളില് നിങ്ങളെ ശ്രദ്ധ വളരും. വീട്ടില് ചില മംഗളകരമായ കാര്യങ്ങള് നടത്താന് അവസരമുണ്ടാകും. നിങ്ങളുടെ ലക്ഷ്യങ്ങള് നേടാനായി കഠിനമായി പ്രവര്ത്തിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ബന്ധുക്കളുടെ സഹകരം ലഭിക്കും. ഈ സമയം നിങ്ങളുടെ പണം അനാവശ്യമായി ചെലവഴിക്കരുത്. അവിവാഹിതര്ക്ക് ചില വിവാഹാലോചന വന്നേക്കാം.

കര്ക്കടകക്കൂറ് (പുണര്തം അവസാനപാദം, പൂയം, ആയില്യം)
കര്ക്കടകക്കൂറുകാര്ക്ക് ഡിസംബര് മാസം ചില നല്ല ഫലങ്ങള് ലഭിക്കാന് സാധ്യതയുണ്ട്. ജോലിയില് നിങ്ങള്ക്ക് അനുകൂലമായ മാറ്റങ്ങള് നേടാനാകും. വിദ്യാര്ത്ഥികള്ക്ക് അനുകൂല സമയമാണ് ഇത്. നിങ്ങള്ക്ക് നിയമപരമായ എന്തെങ്കിലും കേസ് നിലനില്ക്കുന്നുവെങ്കില് അതില് നിന്ന് രക്ഷനേടാനാകും. വിദേശത്ത് നിന്ന് നേട്ടങ്ങള് സാധ്യമാകും. സാമ്പത്തിക നേട്ടം കൈവരും. സംയമനം പാലിച്ച് നിങ്ങളുടെ കാര്യങ്ങളില് നിങ്ങള് വിജയിക്കും.
Most
read:2022
ഡിസംബര്
മാസത്തിലെ
പ്രധാന
ദിനങ്ങളും
ആഘോഷങ്ങളും

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറുകാര് ഈ മാസം അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. പപണമോ വിലപിടിപ്പുള്ള മറ്റെന്തെങ്കിലും വസ്തുക്കളോ കളവു പോകാനോ നഷ്ടപ്പെടാനോ സാധ്യതയുള്ളതിനാല് ശ്രദ്ധിക്കുക. ജോലിയില് നിങ്ങള്ക്ക് ചില പ്രശ്നങ്ങള് നേരിടേണ്ടി വന്നേക്കാം. പിതാവുമായി അപ്രിയത്തിന് സാദ്ധ്യതയുണ്ട്. മാതാവിന്റെ ആരോഗ്യം മോശമായേക്കാം.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്ക്ക് ഡിസംബര് മാസം ചില നല്ല ഫലങ്ങള് ലഭിക്കും. ഉദ്ദിഷ്ട കാര്യലബ്ദി ഉണ്ടാകും. അവിവാഹിതര്ക്ക് നല്ല വിവാഹാലോചനകള് വരും. വീടുമായി ബന്ധപ്പെട്ട പ്രവര്ത്തികള് മുന്നോട്ടുനീങ്ങും. ബിസിനസുകാര്ക്ക് നേട്ടമുണ്ടാകും. ജോലിക്കാര്ക്ക് ചില ബുദ്ധിമുട്ടുകള് നേരിടേണ്ടി വരും. സാമ്പത്തികം ശക്തമാകും. പഴയ കടങ്ങള് തീര്ക്കാനാകും. സഹോദരങ്ങളുടെ സഹകരണം ലഭിക്കും. ഉന്നതപഠനത്തിനായി വിദ്യാര്ത്ഥികള്ക്ക് ഇത് നല്ല സമയമാണ്.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്)
തുലാക്കൂറുകാര്ക്ക് ഡിസംബര് മാസത്തില് ഗൃഹന്തരീക്ഷം മികച്ചതായിരിക്കും. രോഗങ്ങളില് നിന്ന് മുക്തി ലഭിക്കും. പുതിയ തൊഴില് സംരംഭങ്ങളില് ഏര്പ്പെടാനാകും. വിദേശയാത്രക്ക് അവസരം കൈവരും. ബന്ധുക്കളില് നിന്നും സുഹൃത്തുക്കളില് നിന്നും ഈ സമയം നിങ്ങള്ക്ക് ചില സഹായം ലഭിക്കും. സാമ്പത്തിക ഇടപാടുകള് സൂക്ഷിച്ച് കൈകാര്യം ചെയ്യണം.
Most
read:വിനാശഫലം,
ജീവിതം
നശിക്കും;
ഈ
ആളുകളില്
നിന്ന്
ഒരിക്കലും
ഉപദേശം
സ്വീകരിക്കരുത്

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്ക്ക് ഡിസംബര് മാസത്തില് ജോലിയില് ചില തടസ്സങ്ങള് ഉണ്ടായേക്കാം. ബിസിനസ്സുകാര്ക്ക് നഷ്ടം സാധ്യമാണ്. ആരോഗ്യത്തെ സംബന്ധിച്ചോളം നേത്ര സംബദ്ധമായ അസുഖങ്ങളെ കരുതിയിരിക്കുക. നിങ്ങളുടെ കോപസ്വഭാവം നിയന്ത്രിക്കുക. ഈ സമയം വാഹനം ഉപയോഗിക്കുന്നത് സൂക്ഷിച്ചുവേണം, പരിക്കുകള്ക്ക് സാധ്യതയുണ്ട്. വിദ്യാര്ത്ഥികള് പഠനത്തില് ശ്രദ്ധിക്കേണ്ടതുണ്ട്.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര് ഡിസംബര് മാസത്തില് അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. അശ്രദ്ധ മൂലം ചില നഷ്ടങ്ങള്ക്ക് സാധ്യതയുണ്ട്. ജോലിയില് വിജയം നേടാനായി കഠിനമായി പരിശ്രമിക്കേണ്ടി വന്നേക്കാം. പണച്ചെലവ് വര്ദ്ധിക്കും. കുടുംബാന്തരീക്ഷം മോശമാകാതെ കാക്കണം. തര്ക്കങ്ങള് ഒഴിവാക്കുക. രാഷ്ട്രീയ രംഗത്തുള്ളവര്ക്ക് ഈ സമയം കൂടുതല് ശ്രദ്ധ വേണം.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്ക്ക് ജോലിയില് നേട്ടങ്ങള് ലഭിക്കും. സന്താനങ്ങളുടെ വിജയത്തില് അഭിമാനമുണ്ടാകും. ഉന്നത വിദ്യാഭ്യാസത്തിന് അവസരം കൈവരും. മറ്റുള്ളവരുടെ നേട്ടത്തിനായി നിങ്ങള് പ്രവര്ത്തിക്കും. ഈ സമയം നിങ്ങള്ക്ക് ചില പുണ്യ സ്ഥലങ്ങള് സന്ദര്ശിക്കാന് അവസരം ലഭിക്കും അവിവാഹിതര്ക്ക് ചില നല്ല വിവാഹാലോചനകള് വരും. നിയമതര്ക്കങ്ങളില് വിധി നിങ്ങള്ക്ക് അനുകൂലമായി വരും.
Most
read:ധനികരും
മനസലിവുള്ളവരും;
ഏകാദശി
നാളില്
ജനിച്ചവരുടെ
സ്വഭാവസവിശേഷതകള്

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്)
കുംഭക്കൂറുകാര്ക്ക് ഈ സമയം സാമ്പത്തികമായി നേട്ടമുണ്ടാകും. സാമ്പത്തിക സ്രോതസുകള് വര്ധിക്കും. പുതിയ ഗൃഹനിര്മ്മാണത്തിന് തുടക്കം കുറിക്കാനാകും. ജോലിയില് നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. ഉന്നത ഉദ്യോഗസ്ഥരുടെ സഹകരണം ലഭിക്കും. വിദേശയാത്രകള്ക്ക് സാധ്യതയുണ്ട്. ചില പഴയ കടങ്ങള് തീര്ക്കാനും സാധിക്കും.

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്ക്ക് ഡിസംബര് മാസത്തില് ജോലിസ്ഥലത്ത് പുരോഗതിയുണ്ടാകും. സന്താനങ്ങള്ക്ക് നേട്ടമുണ്ടാകും. വിവിധ സ്രോതസുകളില് നിന്ന് നിങ്ങള്ക്ക് പണനേട്ടം സാധ്യമാണ്. കുടുബത്തില് ഐശ്വര്യവും ഉണ്ടാകും. മറ്റുള്ളവരെ സഹായിക്കാന് മനസുണ്ടാകും. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം കൈകാലുകളും കണ്ണുകളും ശ്രദ്ദിക്കുക. നിയമതര്ക്കങ്ങളില് വിധി അനുകൂലമാകാന് സാധ്യതയുണ്ട്.